BREAKING NEWS


Around Us

പാലക്കാ‌ട് ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
Palakkad, Kerala News, Latest news, Top News, Weather

പാലക്കാ‌ട് ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

പാലക്കാട് ജില്ലയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. തച്ചമ്പാറ കുന്നംതിരുത്തി കൊച്ചു കൃഷ്ണന്റെ വീട് മരം വീണ് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു. ഉറങ്ങിക്കിടക്കുമ്പോൾ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ സരോജിനി, അർച്ചന എന്നിവരെ നിസാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചി‌ട്ടുണ്ട്. നെന്മാറ വിത്തനശ്ശേരി ലക്ഷംവീട് കോളനിയിലെ രാമസ്വാമി, മുരുകമ്മ എന്നിവരുടെ ഒറ്റമുറി വീടും കാറ്റിലും മഴയിലും നിലംപൊത്തി. എലപ്പുള്ളിയിൽ മണിയേരി പച്ചരിക്കുളമ്പിൽ ബി രാമചന്ദ്രൻ്റെ വീടിൻ്റെ പിൻവശത്തെ ചുമർ ഇടിഞ്ഞു വീഴുകയും ചെയ്തു. പറളി ഓടന്നൂർ കോസ് വേയിൽ വെള്ളം കയറിയതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി താവളം മുള്ളി റോഡിൽ വൈദ്യുതി തൂൺ കടപുഴകി വീണും ഗതാഗത തടസ്സമുണ്ടായി. മംഗലാംഡാം ചിറ്റടിയിൽ റോഡിന് കുറുകെ മരം വീണും ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും വ...
വീരമലക്കുന്ന് ഇടിഞ്ഞു
Top News, Accident, Kasaragod, Kerala News, Latest news

വീരമലക്കുന്ന് ഇടിഞ്ഞു

കാസർഗോഡ് ചെറുവത്തൂരിലെ വീരമലക്കുന്ന് ദേശിയപാതയിലേക്ക് ഇടിഞ്ഞുവീണു. ദേശീയപാത നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലാണ് കുന്ന് ഇടിഞ്ഞത്. വീരമലക്കുന്നിലെ മണ്ണും കല്ലുമെല്ലാം ദേശീയപാതയിൽ പതിച്ചതിനാൽ സ്ഥലത്ത് ഗതാഗതകുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്. തലനാരിഴയ്ക്കാണ് വാഹനങ്ങൾ രക്ഷപ്പെട്ടത്. മേഘ കൺസ്ട്രക്ഷൻസ് ദേശീയപാത നിർമാണം നടത്തുന്നയിടത്താണ് വീരമലക്കുന്നുള്ളത്. നേരെത്തെ തന്നെ ഈ പ്രദേശത്തെ അതീവ ജാഗ്രതാ പട്ടികയിൽ ജില്ലാകളക്ടർ ഉൾപ്പെടുത്തിയിരുന്നു. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകട സ്ഥലത്ത് ജില്ലാ കളക്ടറും എൻഡിആർഎഫ് സംഘവും എത്തി. മഴ വീണ്ടും ആരംഭിച്ചതോടെ കുന്നിടിയാൻ തുടങ്ങിയത് പ്രദേശവാസികളെയും ഇതുവഴി പോകുന്ന വാഹനങ്ങളെയും ആശങ്കയിലാക്കിയിരുന്നു. അപകടസാധ്യത കണക്കിലെടുത്ത്‌ ജില്ലാ ഭരണസംവിധാനത്തിന്റെ നിർദേശ പ്രകാരം നിർമാണ കമ്പനി ഈ പ്രദേശത്...
വിപ്ലവ സൂര്യനെ അവസാനമായി കാണാൻ വീട്ടിലേക്ക് ജനപ്രവാഹം; വേലിക്കകത്ത് വീട്ടിൽ വി എസ് എത്തി
Top News, Alappuzha, Kerala News, Latest news, Politics

വിപ്ലവ സൂര്യനെ അവസാനമായി കാണാൻ വീട്ടിലേക്ക് ജനപ്രവാഹം; വേലിക്കകത്ത് വീട്ടിൽ വി എസ് എത്തി

വി എസ് അച്യുതാനന്ദന് കേരളം നൽകുന്നത് അവിസ്മരണീയ യാത്രയയപ്പ്. വിഎസ് അച്യുതാനന്ദന്‍റെ മൃതദേഹം പുന്നപ്രയിലെ ‘വേലിക്കകത്ത്‘ വീട്ടിലെത്തി. 22 മണിക്കൂർ പിന്നിട്ട യാത്രയാണ് വേലിക്കകത്ത് വീട്ടിൽ എത്തിയത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേര്‍ രാവിലെ മുതല്‍ വീട്ടിലെത്തി കാത്തുനില്‍ക്കുകയാണ്. വിപ്ലവ സൂര്യനെ അവസാനമായി കാണാൻ വീട്ടിലേക്കും ജനപ്രവാഹം. ജനങ്ങളുടെ സ്നേഹച്ചൂടിൽ വെയിലും മഴയും തോറ്റു. ജനസാഗരത്തിനു നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിൽ എത്തിയത് 20 മണിക്കൂറിലധികം സമയമെടുത്താണ്. പെരുമഴയെ തോൽപ്പിച്ചും ജനക്കൂട്ടം ‘കണ്ണേ കരളേ’ മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി മാറ്റി. സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. വിഎസിന്‍റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയ...
‘അയൽവാസിയായ സത്രീയുടെ അസഭ്യവർഷത്തിൽ മനംനൊന്ത്’ 18കാരി തൂങ്ങിമരിച്ചു
Top News, Kerala News, Latest news, Thiruvananthapuram

‘അയൽവാസിയായ സത്രീയുടെ അസഭ്യവർഷത്തിൽ മനംനൊന്ത്’ 18കാരി തൂങ്ങിമരിച്ചു

വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിൽ ഐടിഐ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷ (18) ആണ് മരിച്ചത്. അയൽവീട്ടുകാരുടെ അസഭ്യവർഷത്തെ തുടർന്നുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പരാതി. അയൽവക്കത്തെ സ്ത്രീ ഉൾപ്പെടെയുള്ളവർ എത്തി അനുഷയെ അസഭ്യവർഷം നടത്തിയെന്ന് വിഴിഞ്ഞം പൊലീസിന് നല്‍കിയ പരാതിയിൽ പിതാവ് പറയുന്നു. അയല്‍ക്കാരിയുടെ മകന്‍ അടുത്തിടെ രണ്ടാമത് വിവാഹംകഴിച്ചിരുന്നു. ഇതറിഞ്ഞ് ഇയാളുടെ ആദ്യഭാര്യ അനുഷയുടെ വീട്ടുവളപ്പിലെത്തുകയും ഇവിടെയുള്ള മതില്‍ കടന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയുംചെയ്തു. ഇക്കാര്യത്തില്‍ ഇവരെ സഹായിച്ചെന്ന് പറഞ്ഞാണ് അയല്‍വാസിയായ സ്ത്രീ അനുഷയെ അസഭ്യം പറഞ്ഞതെന്നാണ് ആരോപണം. തുടര്‍ന്ന് കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്ന പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നും പറയുന്നു. ...
തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ എഫ്-35 ബി യുദ്ധവിമാനം അറ്റകുറ്റപ്പണികൾക്ക് ശേഷം പുറത്തിറങ്ങി
Thiruvananthapuram, Kerala News, Latest news, Top News, Topnews

തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ എഫ്-35 ബി യുദ്ധവിമാനം അറ്റകുറ്റപ്പണികൾക്ക് ശേഷം പുറത്തിറങ്ങി

തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്ത ബ്രിട്ടൻ രാജ്യമൊഴിവാക്കാത്ത അമേരിക്കൻ നിർമിത എഫ്-35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. വിമാനത്താവളത്തിലെ എയർ ഇന്ത്യ ഹാങ്ങറിൽ നടത്തിയ സാങ്കേതിക പരിശോധനകൾക്കു ശേഷം വിമാനം ഹാങ്ങറിൽ നിന്നു പുറത്തേക്ക് മാറ്റി. പുഷ് ബാക്ക് ട്രാക്ടർ ഉപയോഗിച്ച് സുരക്ഷാ മുൻകരുതലുകൾ പാലിച്ചാണ് വിമാനം പുറത്തേക്ക് കൊണ്ടുപോയത്. വിമാനത്തിൽ നേരത്തേ കണ്ടെത്തിയ ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവുകളും ഓക്സിലറി പവർ യൂണിറ്റിലെ സാങ്കേതിക തകരാറുകളും ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. ബ്രിട്ടൻ നൽകിയ പ്രത്യേക ടോ ബാർ ഉപയോഗിച്ചാണ് വിമാനം ട്രാക്ടറിനോട് ചേർത്തത്. സിഐഎസ്എഫ് കമാൻഡോകൾ, എയർ ഇന്ത്യയുടെ സുരക്ഷാ ജീവനക്കാർ, ബ്രിട്ടൻ സാങ്കേതിക വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിലാണ് വിമാനം ഹാങ്ങറിൽ നിന്നു പുറത്തേക്ക് നീക്കം ചെയ്തത്. വിമാനത്തിന്റെ പരീക്ഷണ പറക്കൽ ഇന്ന് നടക്കുമെന്നാണ് ...
തൃശൂര്‍ പുതുക്കാട് ബാറില്‍ ജീവനക്കാരനെ കുത്തുകൊന്നു; ഒരു പ്രതി അറസ്റ്റില്‍
Thrissur, Kerala News, Latest news, Top News, Topnews

തൃശൂര്‍ പുതുക്കാട് ബാറില്‍ ജീവനക്കാരനെ കുത്തുകൊന്നു; ഒരു പ്രതി അറസ്റ്റില്‍

തൃശൂര്‍ പുതുക്കാട്ടെ ബാറിനു പുറത്ത് നടന്ന വാക്കുതര്‍ക്കം അതിക്രമത്തിലേക്ക് നീങ്ങി ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ടത് എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64) ആണ്. കൊച്ചി സ്വദേശി ഫിജോ ജോണി (40) എന്ന സെക്യൂരിറ്റി ജീവനക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം ഇന്നലെ രാത്രിയോടെയായിരുന്നു. പുതുക്കാട് മേ ഫെയര്‍ ബാറിന് മുന്നിലുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയിലേക്കും പിന്നീട് പകയും കൊലപാതകവുമിലേക്കും മാറുകയായിരുന്നു. "വേണ്ടത്ര ടെച്ചിങ്‌സ് നല്‍കിയില്ല" എന്ന ആരോപണമാണ് തര്‍ക്കത്തിന് തുടക്കമായതെന്ന് പൊലീസ് പറഞ്ഞു. വാക്കുതര്‍ക്കത്തിനുശേഷം ഫിജോ ബാറില്‍ നിന്ന് പുറത്തേക്ക് പോയി. പിന്നീട് തൃശൂരിലേക്ക് പോയ ഇയാള്‍ നഗരത്തില്‍ നിന്ന് കത്തി വാങ്ങി വീണ്ടും ബാറിലേക്ക് തിരിച്ചെത്തുകയായിരുന്നു. മദ്യപിച്ച നിലയിലായിരുന്നു ഇയാള്‍. രാത്രി 11.30 ഓടെയാണ് ഹേമചന...
ചരിത്രത്തിൽ ആദ്യമായി വനിത; സുമലത മോഹൻദാസ് സിപിഐ പാലക്കാട്‌ ജില്ലാ സെക്രട്ടറി
Top News, Kerala News, Latest news, Palakkad, Politics

ചരിത്രത്തിൽ ആദ്യമായി വനിത; സുമലത മോഹൻദാസ് സിപിഐ പാലക്കാട്‌ ജില്ലാ സെക്രട്ടറി

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ആദ്യ വനിതാ സെക്രട്ടറിയായി മാറുകയാണ് സുമലതാ മോഹൻദാസ്. സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലതാ മോഹന്‍ദാസ് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിസ്റ്റ് വനിതാ സെക്രട്ടറിയായി മാറിയ സുമലത മോഹന്‍ദാസ് അകത്തേത്തറ തോട്ടപ്പുര സ്വദേശിയാണ്. കഴിഞ്ഞ മൂന്നു ടേമിലും ജില്ലാ സെക്രട്ടറിയായിരുന്ന കെ പി സുരേഷ് രാജിന് പകരമായാണ് ജില്ലയിലെ ആദ്യ വനിതാ സെക്രട്ടറിയായി സുമലത മോഹന്‍ദാസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കേരള മഹിളാസംഘം ദേശീയ കൗണ്‍സില്‍ അംഗം- ജില്ലാ സെക്രട്ടറി, മലമ്പുഴ ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ്, സാമൂഹ്യനിതീ വകുപ്പ് കൗണ്‍സില്‍ അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന സുമലതാ മോഹന്‍ദാസ് മികച്ച സംഘാടകയായാണ് അറിയപ്പെടുന്നത്. ഇന്നലെ ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗവും...
ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യും
Kollam, Kerala News, Latest news, Top News, Topnews

ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യും

ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യും ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യും. കേരളത്തിൽ എത്തിച്ച ശേഷമായിരിക്കും റീ പോസ്റ്റ്മോർട്ടം.  അതേ സമയം, അതുല്യ യുടെ ഭർത്താവ് സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. ഇയാളെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇയാളുടെ പാസ്പോർട്ട്‌ ഷാർജ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതുല്യ യുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം ഇന്ന് ചേരും. <span;>ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുക. ശനിയാഴ്ച രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യ ശേഖറി(30)നെ ഷാർജയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതുല്യ പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു മരണം. ദു...
സുഹൃത്തിന്റെ വീടിനു മുന്നിൽ ട്രാൻസ് വുമൺ ജീവനൊടുക്കി: മരിക്കും മുൻപ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ
Malappuram, Kerala News, Latest news, Top News, Topnews

സുഹൃത്തിന്റെ വീടിനു മുന്നിൽ ട്രാൻസ് വുമൺ ജീവനൊടുക്കി: മരിക്കും മുൻപ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ

മലപ്പുറം താനൂരിൽ ട്രാൻസ് വുമൺ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് സുഹൃത്ത് അറസ്റ്റിൽ. താനൂർ കരിങ്കപ്പാറ സ്വദേശി തൗഫീഖ് (40) ആണ് താനൂർ പൊലീസിന്റെ പിടിയിലായത്. വടകര സ്വദേശിനി കമീല തിരൂർ(35) ആണ് ആത്മഹത്യ ചെയ്തത്. തൗഫീഖിന്റെ വീട്ടിലെ കാർപോർച്ചിൽ തൂങ്ങി മരിച്ച നിലയിൽ കമീലയെ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി തൗഫീഖ് ആണെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ട ശേഷം ആയിരുന്നു കമീല ജീവനൊടുക്കിയത്. രാവിലെ അഞ്ചോടെ തൗഫീഖിന്റെ വീട്ടിൽപോയി ആത്മഹത്യ ചെയ്യുമെന്ന് കമീല തൗഫി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കമീല വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി തൗഫീഖ് ആണെന്നും അവന്റെ വീടിന് സമീപത്തുപോയി മരിക്കുമെന്നുമായിരുന്നു വീഡിയോയിൽ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് തൗഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. ...
ആലുവയിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി: യുവാവ് പിടിയിൽ
Ernakulam, Kerala News, Latest news, Top News, Topnews

ആലുവയിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി: യുവാവ് പിടിയിൽ

എറണാകുളം ആലുവയിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിy. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ശേഷം യുവാവ് സുഹൃത്തുക്കളെ വീഡിയോ കോള്‍ വിളിച്ച് മൃതദേഹം കാണിച്ചു കൊടുത്തെന്നു സുഹൃത്തുക്കൾ. കൊല്ലം സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടതെന്ന് പ്രാഥമിക വിവരം. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഇന്നലെ രാത്രി ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വിവാഹവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും കൊലപാതകത്തിൽ  കലാശിക്കുകയും മായിരുന്നുവെന്നുമാണ് പൊലീസിന് പറയുന്നത്. ഇവര്‍ ഇടയ്ക്കിടെ  ലോഡ്ജില്‍ വന്നു താമസിക്കാറുണ്ടായിരുന്നുവെന്നാണ് ലോഡ്ജ് ജീവനക്കാർ പറയുന്നത്. അത്കൊണ്ട് തന്നെ ഇരുവരുടെയും പെരുമാറ്റത്തിൽ ദുരൂഹത കളൊന്നും തോന്നിയിരുന്നില്ല. ആലുവ നഗരത്തില്‍ തന്നെയുള്ള ലോഡ്ജാണ്. അതുകൊണ്ടുതന്നെ ലോഡ്ജിലെ...