BREAKING NEWS


Around Us

Around Us, Kollam, Politics

കോൺഗ്രസ് പോര് കൊല്ലത്തും പോസ്റ്റർ; ശൂരനാട് രാജശേഖരന്‍ ആര്‍എസ്‌എസ് റിക്രൂട്ട് ഏജന്റ്

കൊല്ലം: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയെത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലും പുറത്തും ഭിന്നതകള്‍ ശക്തമാവുന്നു. അഴിച്ചുപണി ആവശ്യപ്പെട്ട് പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു . കൊല്ലത്ത് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെതിരെ പോസ്റ്റര്‍ പതിപ്പിച്ചു. പാര്‍ട്ടിയെ ആര്‍എസ്‌എസിനു വിറ്റെന്നും വൈസ് പ്രസിഡന്റ് ആര്‍എസ്‌എസ് റിക്രൂട്ട് ഏജന്റാണെന്നുമാണ് രാജശേഖരനെതിരെ പോസ്റ്ററില്‍ ഉന്നയിക്കുന്ന ആക്ഷേപം. പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത് സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ്. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്കെതിരെയും ഇന്നലെ പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. കെപിസിസി അദ്ധ്യക്ഷനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയുമെല്ലാം ഇത്തരത്തില്‍ പോസ്റ്ററുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും ഉയര്‍ന്നിരുന്നു. . ...
Around Us, Kannur

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട

കണ്ണൂ‍ര്‍: കണ്ണൂ‍ര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്ന് യാത്രക്കാരില്‍ നിന്ന് സ്വര്‍ണവും ഇലക്‌ട്രോണിക് ഉപകരണങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു. ദുബായില്‍ നിന്നെത്തിയ കാസ‍ര്‍കോട് സ്വദേശി സെയ്ദ് ചെമ്ബരിക്കയില്‍ നിന്ന് 116 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ദുബായില്‍ നിന്നെത്തിയ ഇബ്രാഹിം ബാദ്ഷായില്‍ നിന്ന് 16 ലക്ഷം വിലമതിക്കുന്ന 312 ഗ്രാം സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ ബാസിത്തില്‍ നിന്ന് 360 ഗ്രാം സ്വര്‍ണവും, ആറ് ഡ്രോണും, 92,500 രൂപയുടെ സിഗരറ്റും പിടികൂടി. കഴിഞ്ഞ ദിവസവും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. അന്ന് ഫാനിനുള്ളില്‍ കടത്തുകയായിരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ...
Crime, Malappuram

മഞ്ചേരിക്കാരനെ ഹണി ട്രാപ്പിൽ കുടുക്കി കേരളാപോലീസ്

അറസ്റ്റ് അശ്ലീല സന്ദേശങ്ങളും ലൈംഗിക ചുവയുള്ള മെസ്സേജുകളും അയച്ചെന്ന രണ്ടായിരത്തോളം സ്ത്രീകളുടെ പരാതിയെ തുടർന്ന് മലപ്പുറം : കേരളത്തിലെ സ്ത്രീകള്‍ക്ക് പൊതുശല്യമായ മലപ്പുറം മഞ്ചേരിക്കാരനായ പ്രതിയെ പൊലീസ് പിടികൂടി.വലയിലാക്കിയത് സ്ത്രീയാണെന്ന വ്യാജേന നാലു ദിവസം ചാറ്റ് ചെയ്ത ശേഷം. അശ്ളീല സന്ദേശങ്ങളും ചാറ്റുകളുമായി വാട്സ്‌ആപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും കേരളത്തിലെ രണ്ടായിരത്തോളം സ്ത്രീകളെ ശല്യംചെയ്ത 32കാരനായ യുവാവിനെയാണ് താനൂരില്‍ പൊലീസ് ആണ് പിടികൂടിയത്. മലപ്പറം മഞ്ചേരി സ്വദേശി സനോജ് (32) ആണ് പിടിയിലായത്.ഇയാള്‍ ഫേസ്‌ബുക്ക് മെസഞ്ചര്‍ വഴി നാലു വര്‍ഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള 2000ഓളം സ്ത്രീകള്‍ക്കാണ് അശ്ളീല സന്ദേശങ്ങളും ചാറ്റുകളുമായി ശല്യപ്പെടുത്തികൊണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ അതേ വഴി തന്നെ താനൂര്‍ പൊലീസ് തെരഞ്ഞെടുത്താണ് പ്രതിയെ പിടികൂടിയത്. സ്ത്രീയാണെന്ന ...
Election, Kozhikode

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നാളെ

പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ നടക്കും. തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗമാകും സത്യവാചകം ചൊല്ലിക്കൊടുക്കുക. അതേസമയം, മുനിസിപ്പാലിറ്റികളിലേയും കോർപറേഷനുകളിലെയും അധ്യക്ഷന്മാരെ ഈ മാസം 28ന് തെരഞ്ഞെടുക്കും. രാവിലെ 11ന് അധ്യക്ഷ തെരഞ്ഞെടുപ്പും ഉച്ചക്ക് 2 ന് ഉപാധ്യക്ഷ തെരഞ്ഞെടുപ്പും നടക്കും. ത്രിതല പഞ്ചായത്ത് അധ്യക്ഷരെ 30 ന് രാവിലെ 11 മണിക്ക് തെരഞ്ഞെടുക്കും. ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് അന്നു തന്നെ ഉച്ചക്ക് 2 ന് നടക്കും ...
Around Us, Ernakulam

യുവനടിയെ ആക്രമിച്ച കേസ്: അറസ്റ്റ് ഇന്നുണ്ടായേക്കും

പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന കൊച്ചി : യുവനടിയെ ആക്രമിച്ച കേസിലെ പ്രതികളെ ഇന്ന് അറസ്റ്റു ചെയ്‌തേക്കും.രണ്ട് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായത്. സിസി ടിവി ദൃശ്യങ്ങള്‍ കണ്ട് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു .ഇവര്‍ മലപ്പുറം സ്വദേശികളാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. സൈബല്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച്‌ സംശയിക്കുന്നവര്‍ തന്നെയാണ് പ്രതികളെന്ന് സ്ഥിരീകരിച്ച്‌ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാര്‍ അപമാനിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചശേഷം പിന്തുടര്‍ന്നുവെന...
COVID, Kerala News, Thiruvananthapuram

കൊവിഡ് കേസുകൾ വർധിക്കുന്നു, കൂടുതൽ സിഎഫ്എൽടിസികൾ കണ്ടെത്താൻ സർക്കാർ ശ്രമം

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ കൂടുന്നത് കണക്കിലെടുത്ത്, സംസ്ഥാനത്ത് കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് കേന്ദ്രങ്ങൾ കണ്ടെത്താൻ സർക്കാർ നിർദേശം.  ജനുവരിയോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് കണക്കിലെടുത്ത്, ഇവയെ ഒഴിവാക്കിയാണ് നീക്കം. അതേസമയം രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഐസിയുവിലും വെന്റിലേറ്ററിലും ചികിത്സയിലുള്ള രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ല. ജനുവരിയിൽ കോളേജുകളും എസ് എസ് എൽ സി, പ്ലസ്ടു ക്ലാസുകളും തുടങ്ങുന്നതോടെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും വിട്ടു നൽകണം. ഇവിടെയുള്ളവരെ ഈ മാസം തന്നെ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റും.   ഈ മാസം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും പൂർണമായും ഒഴിപ്പിച്ച് പഠന പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുക്കാനാണ് സർക്കാർ ശ്രമം.  ഇതിന് പിന്നാലെയാണ് കൊവിഡ് കേസുകൾ ഈയാഴ്ചയോടെ ഉയരുമെന്ന ...
Around Us, Kottayam

സ്കൂട്ടറിൽ കടത്തിയ കഞ്ചാവ് പിടികൂടി.

സ്കൂട്ടർ കടത്തിക്കൊണ്ടുവന്ന 1.100 കിലോഗ്രാം ഗഞ്ചാവാണു പിടികൂടിയത് കാഞ്ഞിരപ്പള്ളി : പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം കഞ്ചാവ് പിടികൂടിയത്. എരുമേലി ഭാഗത്ത് നടത്തിയ വാഹനപരിശോധനയിൽ 1.100 കിലോഗ്രാം ഗഞ്ചാവാണു പിടികൂടിയത്. സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന കാഞ്ഞിരപ്പള്ളി , എരുമേലി പനച്ചിയിൽ വീട്ടിൽ അബ്ദുൽ ഖാദർ മകൻ ഫിറോസ് ഫൈസൽ (22/20) എരുമേലി തെക്ക് നെല്ലിക്കശ്ശേരി വീട്ടിൽ ബിജു മകൻ ജിബിൻ ബിജു ,റാന്നി കൊല്ലമുള വെൺകുറിഞ്ഞികര കരയിൽ വെള്ളാപ്പള്ളി വീട്ടിൽ തോമസുകുട്ടി മകൻ ടോണി തോമസ് എന്നിവർക്ക് എതിരെ കേസെടുത്തു. റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ ജെയ്സൺ ജേക്കബ് വിനോദ് വി ആർ, വി റ്റി അഭിലാഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീലേഷ്, നിമേഷ്, നിയാസ്, അബ്ദുൽ കരീം, ആനന്ദ് ബാബു ഡ്രൈവർ ഷാനവാസ് എന്നിവർ പങ്കെടുത്തു. ...
Around Us, Thiruvananthapuram

പൊന്മുടി സന്ദർശകർക്കായി തുറന്നു

ആദ്യ ദിനത്തിൽ അര ലക്ഷം രൂപ വരുമാനം തിരുവനന്തപുരം : പൊന്മുടി ശനിയാഴ്ച രാവിലെ സന്ദർശകർക്കായി തുറന്നു കൊടുത്തു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് വനംവകുപ്പ് പൊന്മുടി അടച്ചിട്ടിരുന്നത്. ഒടുവിൽ പട്ടിണിയിലായ തൊഴിലാളികുടുംബങ്ങളുടേയും ആയിരക്കണക്കിന് സന്ദർശകരുടെയും അഭ്യർത്ഥന മാനിച്ചാണ് ഈ സീസണിൽ തന്നെ പൊന്മുടി തുറക്കുന്നത്. പൊന്മുടി തുറക്കുന്നതറിഞ്ഞ് ശനിയാഴ്ച രാവിലെ തന്നെ കോടമഞ്ഞിന്റെ തണുപ്പുതേടി ആയിരത്തിൽപ്പരം സന്ദർശകർ കുടുംബസമേതം എത്തി. ആദ്യ ദിനത്തിൽത്തന്നെ അര ലക്ഷം രൂപയാണ് വനംവകുപ്പിന്റെ വരുമാനം. ആനപ്പാറ, കല്ലാർ ചെക്‌പോസ്റ്റുകളിൽ സന്ദർശകരേയും വാഹനങ്ങളേയും സുരക്ഷാപരിശോധനകൾക്ക് വിധേയമാക്കി. കല്ലാർ ചെക്‌പോസ്റ്റിൽ ‘ബ്രേക്ക് ദി ചെയ്ൻ’ മാനദണ്ഡങ്ങൾ അനുസരിച്ച് സാനിറ്ററൈസേഷൻ നടത്തിയശേഷമാണ് അപ്പർ സാനിട്ടോറിയത്തിലേക്ക്‌ സഞ്ചാരികളെ കടത്തിവിടുന്നത്. ചെക്‌പോസ്റ്റിൽ സന്ദർശകർ തന്നെ കൊണ്ടുവരു...
Around Us, Kozhikode

ഷിഗെല്ല : അതീവ ജാഗ്രതയുമായി ആരോഗ്യവകുപ്പ്

വ്യക്തി ശുചിത്വം പ്രധാനം,രോഗം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 50 കടന്നു കോഴിക്കോട്: കോഴിക്കോട് കോട്ടാംപറമ്ബില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച്‌ മരിച്ചതിനെ തുടര്‍ന്ന് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. ജില്ലയില്‍ രോഗ ലക്ഷണങ്ങള്‍ റിപോര്‍ട് ചെയ്തവരുടെ എണ്ണം അന്‍പത് കടന്നു. ആരോഗ്യ വകുപ്പ് വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷിഗെല്ല കേസുകള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍. മനുഷ്യ വിസര്‍ജ്ജ്യത്തില്‍ നിന്നാണ് രോഗവാഹകരായ ബാക്ടീരിയ കൂടി വെള്ളത്തി...
Ernakulam, Kerala News, Latest news

യു.ഡി.എഫ് വിമതന്റെ നിരുപരാധിക പിന്തുണ ; കൊച്ചി ഇടത് ഭരിക്കും

കൊച്ചി കോര്‍പ്പറേഷനില്‍ ഭരണം ഉറപ്പിച്ച് എല്‍.ഡി.എഫ്. യു.ഡി.എഫ് വിമതനായ സനില്‍ മോന്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് എല്‍.ഡി.എഫ് ഭരണം ഉറപ്പിച്ചത്. ഒരു ഉപാധികളും ഇല്ലാതെയാണ് താന്‍ പിന്തുണ പ്രഖ്യാപിച്ചതെന്ന് സനില്‍മോന്‍ പറഞ്ഞു. കൊച്ചിയുടെയും തന്റെ വാര്‍ഡിന്റെയും വികസനം മുന്‍ നിര്‍ത്തിയാണ് പിന്തുണയെന്ന് സനില്‍ മോന്‍ പറഞ്ഞു. ഇതോടെ എല്‍.ഡി.എഫിന് 36 കൗണ്‍സിലര്‍മാരുടെ പിന്തുണയും യു.ഡി.എഫിന് 31 പേരുടെ പിന്തുണയുമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ ലീഗ് വിമതനായ പി.കെ അഷറഫ് എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിമതരെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ യു.ഡി.എഫ് ശ്രമിച്ചിരുന്നു. 74 അംഗ കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫിന് 31ഉം എല്‍.ഡി.എഫിന് 34ഉം സീറ്റുകളാണ് ലഭിച്ചത്. വിമതരായ നാല് പേരും എന്‍.ഡി.എ സ്ഥാനാര്‍ഥികളായ അഞ്ച് പേരുമാണ് വിജയിച്ചത്. കേവലഭൂരിപക്ഷം നേടാന്‍...