BREAKING NEWS


വാഗമണ്ണിലെ നിശാപാർട്ടി : വിവാദ റിസോർട്ട് സിപിഎം നേതാവിന്റെ ഉടമസ്ഥതയിലുള്ളത്

By sanjaynambiar
9439af875ee132d4efb0b097a6c11dde784868cb2502317c43242c21c412512c

ഇടുക്കി: വാഗമണ്ണിലെ നിശാപാർട്ടി നടന്ന റിസോർട്ട് സിപിഐ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ളത്.നേരത്തെയും, സിപിഐ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള ഈ റിസോര്‍ട്ടില്‍ സമാനരീതിയില്‍ പാര്‍ട്ടികള്‍ നടന്നിട്ടുണ്ട്. അപ്പോഴെല്ലാം പിടികൂടിയതിനുശേഷം പോലീസ് താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.

വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങിയിരിക്കുകയാണ് പോലീസ്. നിശാ പാര്‍ട്ടിക്ക് പിന്നില്‍ 9 പേരാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി സംബന്ധിച്ച വിവരം പ്രതികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചത്.

ഇന്നലെ റെയ്ഡിനിടെ പിടികൂടിയ 60 പേരെ പോലീസ് ചോദ്യംചെയ്തു വരികയാണ്. ഇതില്‍ 25 സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. ഇവരെല്ലാം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് ലഭ്യമായ വിവരങ്ങള്‍.

ഇന്നലെ രാത്രി നടന്ന റെയ്ഡിലാണ് എല്‍എസ്ഡി സ്റ്റാമ്ബുകളും കഞ്ചാവും ഹെറോയിനുമടക്കമുള്ള ലഹരി മരുന്നുകള്‍ പോലീസ് പിടികൂടിയത്. മയക്കുമരുന്ന് എവിടെ നിന്നാണ് എത്തിയതെന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *