BREAKING NEWS


Tag: vagamon_resort

Crime, Idukki

വാഗമണ്ണിലെ നിശാപാർട്ടി : വിവാദ റിസോർട്ട് സിപിഎം നേതാവിന്റെ ഉടമസ്ഥതയിലുള്ളത്

ഇടുക്കി: വാഗമണ്ണിലെ നിശാപാർട്ടി നടന്ന റിസോർട്ട് സിപിഐ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ളത്.നേരത്തെയും, സിപിഐ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള ഈ റിസോര്‍ട്ടില്‍ സമാനരീതിയില്‍ പാര്‍ട്ടികള്‍ നടന്നിട്ടുണ്ട്. അപ്പോഴെല്ലാം പിടികൂടിയതിനുശേഷം പോലീസ് താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങിയിരിക്കുകയാണ് പോലീസ്. നിശാ പാര്‍ട്ടിക്ക് പിന്നില്‍ 9 പേരാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി സംബന്ധിച്ച വിവരം പ്രതികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചത്. ഇന്നലെ റെയ്ഡിനിടെ പിടികൂടിയ 60 പേരെ പോലീസ് ചോദ്യംചെയ്തു വരികയാണ്. ഇതില്‍ 25 സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. ഇവരെല്ലാം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് ലഭ്യമായ വിവരങ്ങള്‍. ഇന്നലെ രാത്രി നടന്ന റെയ്ഡിലാണ് എ...