BREAKING NEWS


Around Us

Ernakulam, Kerala News, Latest news

കലാമിന് പുഷ്പ്പം അർപ്പിക്കാൻ ഇനി ശിവദാസൻ ഇല്ല

മറൈൻ ഡ്രൈവിലെ എപിജെ അബ്ദുൽ കലാമിന്റെ പ്രതിമ പുഷ്പം കൊണ്ട് അലങ്കരിച്ച് ശ്രദ്ധ നേടിയ ശിവദാസൻ കൊല്ലപ്പെട്ടു. ശിവദാസൻ പ്രശസ്തനായതിന്റെ അസൂയ കാരണം പറവൂർ ഏഴിക്കര സ്വദേശി രാജേഷ് ശിവദാസനെ കൊന്നത് എന്നാണ് പോലീസ് നിഗമനം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ശിവദാസനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകൾ കണ്ടതിനെ തുടർന്ന് കൊലപാതകം ആണെന്ന് തെളിയുകയായിരുന്നു. അങ്ങനെയാണ് അന്വേഷണം രാജേഷിലേക്ക് വഴി വെച്ചത്. കൊല്ലം കോയിവിള പുത്തൻ വീട്ടിൽ ശിവദാസൻ 2 തവണ എപിജെ അബ്ദുൽ കലാമിനെ നേരിട്ട് കണ്ടിട്ടുണ്ട്. ആ ഓർമകളിൽ ആണ് 2016 മുതൽ നിത്യവും വൃത്തിയാക്കി പൂക്കൾ വെയ്ക്കുന്നത്. ആക്രി സാധനങ്ങൾ പെറുക്കി വിറ്റാണ് ശിവദാസൻ ജീവിച്ചത്. ഉറക്കം ഏതെങ്കിലും ഒരു കടവരാന്തയിൽ. ...
Thiruvananthapuram

കുറ്റം ഏറ്റെടുത്തത് ആത്മാര്‍ത്ഥമായാണെങ്കില്‍ മുല്ലപ്പള്ളി ഒഴിയണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഒറ്റക്ക് ഏറ്റെടുത്തത് ആത്മാര്‍ത്ഥമായെങ്കില്‍  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി. വീഴ്ച ഏറ്റെടുത്തത് ആത്മാര്‍ത്ഥമായി എങ്കില്‍ സ്ഥാനം ഒഴിയണം എന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ പല നേതാക്കളുടേയും ഉള്ളിലിരിപ്പായാണ് രാജ് മോഹന്‍ ഉണ്ണിത്താന്റെ വാക്കുകള്‍ വിലയിരുത്തപ്പെടുന്നത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മുല്ലപ്പള്ളി ആരെയൊക്കെയോ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. കൂട്ടു പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാക്കാനാകില്ല. ഒരാള്‍ക്ക് മാത്രമായി കുറ്റം ഏറ്റെടുക്കേണ്ട എന്ത് കാര്യമാണ് ഉള്ളത്. കൂട്ടുത്തരവാദിത്തം ഇക്കാര്യത്തില്‍ ഇല്ലേ എന്നാണ് ഉണ്ണിത്താന്റെ ചോദ്യം. കൂടെ ഉള്ളവരെ രക്ഷപ്പെടുത്തിയാല്‍ പ്രശ്‌നങ്ങള്‍ അതേ പടി തുടരുകയേ ഉള്ളുന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ വിശ...
Thiruvananthapuram

‘എല്ലാ ബസുകളും ജനുവരി ഒന്ന് മുതല്‍ ഓടിത്തുടങ്ങും’; കട്ടപ്പുറത്തുള്ള ബസുകള്‍ നിരത്തിലിറക്കുമെന്ന് ഗതാഗതമന്ത്രി

ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. കട്ടപ്പുറത്തുള്ള മുഴുവന്‍ ബസുകളും നിരത്തിലിറക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു. ലോക്ഡൗണിനെ തുടര്‍ന്നായിരുന്നു കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായി കുറച്ചത്. കെഎസ്ആര്‍ടിസി ബസുകളില്‍ പതിനഞ്ചുവരെ ആളുകള്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാല്‍ നിന്നുള്ള യാത്രക്ക് ഇതുവരെ അനുമതി ഉണ്ടായിരുന്നില്ല. അതേസമയം, ക്രിസ്തുമസ് പുതുവല്‍സരത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസും നടത്തും. ഡിസംബര്‍ 21 മുതല്‍ ജനുവരി 4 വരെ, കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമായിരിക്കും സര്‍വ്വീസ്. ...
Around Us, Ernakulam

നടിയെ അപമാനിച്ചകേസ് : പ്രതികളുടെ ചിത്രങ്ങൾ പോലീസ് പുറത്ത് വിട്ടേക്കും

കൊച്ചി : ഇടപ്പള്ളിയിലെ മാളില്‍ വച്ച്‌ നടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തു വിടാനൊരുങ്ങി പൊലീസ്. ഇവര്‍ പ്രവേശന കവാടത്തില്‍ ഫോണ്‍ നമ്ബര്‍ നല്‍കാതെ കബളിപ്പിച്ചാണ് അകത്തു കടന്നത്.അതിനാല്‍ അതു വഴിയുള്ള അന്വേഷണവും മുടങ്ങി. ഇതോടെയാണ് ചിത്രങ്ങള്‍ പുറത്തു വിടാന്‍ പോലീസ് ഒരുങ്ങുന്നത്. പ്രതികളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സിസിടിവിയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നു. മാളില്‍ വ്യാഴാഴ്ച കുടുംബത്തോടൊപ്പം ഷോപ്പിങ്ങിനെത്തിയതായിരുന്നു നടി. അപ്പോഴാണ് പ്രതികളുടെ കയ്യേറ്റമുണ്ടായത്. ആള്‍ത്തിരക്കില്ലാത്തിടത്തു വച്ച്‌ ഇരുവരും മനപ്പൂര്‍വം നടിയുടെ ശരീരത്ത് സ്പര്‍ശിച്ച്‌ കടന്നു പോകുകയും പിന്തുടരുകയും ചെയ്തെന്നാണ് വെളിപ്പെടുത്തല്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കൂടി നിര്‍ദേശം ആരാഞ്ഞ ശേഷമായിരിക്കും ചിത്രങ്ങള്‍ പുറത്തു വിടുകയെന്ന് കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള കളമശേരി സിഐ സന്തോഷ് പറഞ്ഞു...
Thiruvananthapuram

തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമാക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍: ഷിബു ബേബിജോണ്‍

തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ യുഡിഎഫില്‍ പൊട്ടിത്തെറി തുടരുന്നു.യുഡിഎഫ് സംവിധാനംനിര്‍ജ്ജീവമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തോല്‍വിക്ക് ആക്കം കൂട്ടിയെന്നും ഷിബു ബേബി ജോണ്‍പറഞ്ഞു. തമ്മിലടി മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്നാണ് ആര്‍എസ്പിയുടെ വിമര്‍ശനം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം നിസാര വിഷയം വലിയ വിവാദമാക്കി പ്രതികൂലമാക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ചര്‍ച്ച ചെയ്‌തേ പറ്റൂ. തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിച്ചാല്‍ ഇത് ഒരു വ്യക്തിയുടെ പ്രശ്‌നമല്ലെന്നും സംവിധാനത്തിന്റെയാകെ പോരായ്മയാണെന്നുമാണ്  ഷിബു ബേബി ജോണ്‍ പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ചര്‍ച്ച ചെയ്‌തേ പറ്റൂ. തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിച്ചാല്‍ ഇത് ഒരു വ്യക്തിയുടെ പ്രശ്‌നമല്ലെന്നും സംവിധാനത്തിന്റെയാകെ പോരായ്മയാണെന്നുമാണ് വിമര്‍ശനം. തൊലിപ്പുറത്തെ മാ...
Around Us, Latest news, Malappuram

ക്യാമ്പസ് ഫ്രണ്ടും പോലീസും ഏറ്റുമുട്ടി

മലപ്പുറം : ക്യാമ്പസ് ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നൂറ്റിയമ്ബതില്‍ അധികം പ്രവര്‍ത്തകരാണ് മലപ്പുറത്തെ ജി എസ് ടി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയത്. ഇവരുടെ പ്രതിഷേധം പരിധി വിട്ടതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. പൊലീസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കെ എ റൗഫിനെ അറസ്റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പകപോക്കല്‍ നടപടിയുടെ ഭാഗമാണ് അറസ്‌റ്റെന്ന് ആരോപിച്ചാണ് മാര്‍ച്ച്‌.പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന കലാപങ്ങളില്‍ റൗഫിനു പങ്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെ‌ന്റ് സംശയിക്കുന്നത്. ഇതില്‍ വിശദമായ ചോദ്യംചെയ്യല്‍ ആവശ്യപ്പെട്ടാ...
Thrissur

ഗുരുവായൂർ ദേവസ്വം എൽ.ഡി ക്ലർക്ക്: ഒ.എം.ആർ പരീക്ഷ ജനുവരി 10ന്

ഗുരുവായൂർ ദേവസ്വത്തിലെ എൽ.ഡി ക്ലർക്ക് തസ്തികയിലേക്ക് (കാറ്റഗറി നമ്പർ: 23/2020) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള ഒ.എം.ആർ പരീക്ഷ 2021 ജനവരി 10ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തൃശ്ശൂർ, എറണാകുളം എന്നീ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. ഉദ്യോഗാർഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഡിസംബർ 26 മുതൽ അവരുടെ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷയ്ക്ക് ഹാജരാവുന്ന ഉദ്യോഗാർഥികൾ സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ഗ്ലൗസ്, ഫേസ് മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. ...
Thiruvananthapuram

ആറ്റിങ്ങൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു; ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം ആറ്റിങ്ങൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു.ആറ്റിങ്ങൽ ചെമ്പക മംഗലത്ത് രാത്രി പത്തു മണിയോടെയാണ് സംഭവം. ചെമ്പകമംഗലം സ്വദേശി വിഷ്ണു (30) ആണ് മരിച്ചത്. സുഹൃത്ത് വിമലിനെ പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kozhikode

ഷിഗല്ല പടരുന്നു, ജാഗ്രത പാലിക്കണം, രോഗത്തിനെതിരെ മുൻകരുതൽ എടുക്കണമെന്ന് ജില്ലാമെഡിക്കൽ ഓഫീസർ

കോട്ടാംപറമ്പ് മുണ്ടിക്കൽതാഴം ഭാഗത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗത്തിനെതിരെ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ.വി അറിയിച്ചു. പ്രദേശത്ത് ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലത്തിന്റെ സാമ്പിൾ പരിശോധനക്കെടുക്കുകയും പരിശോധനയിൽ ആറു കേസുകളിൽ ഷിഗല്ലസോണി എന്ന രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ജില്ലാ സർവയലൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള ടീം സ്ഥലം സന്ദർശിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുകയു ചെയ്തു. ആരോഗ്യ പ്രവർത്തകർ പ്രദേശത്തെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുകയും വീടുകൾ സന്ദർശിച്ച് ബോധവത്കരണം നൽകുകയും ചെയ്തു. അങ്കണവാടികളിലും മറ്റും ഒ.ആർ.എസ് പാക്കറ്റുകൾ ലഭ്യമാക്കി. പ്രദേശത്ത് ജാഗ്രത പാലിക്കുവാൻ ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. വയറിളക്കവും മ...
Around Us, Thiruvananthapuram

‘സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’; കോൺഗ്രസിൽ പോര് രൂക്ഷം

തിരുവനന്തപുരം : കെ സുധാകരനെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ എന്നാവശ്യപ്പെട്ടുള്ള പോസ്‌റ്ററുകളും ഫ്‌ളക്‌സുകളും കെപിസിസി ആസ്‌ഥാനത്ത്‌. കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്നാണ്‌ ആവശ്യം. കെപിസിസി ആസ്ഥാനത്തിനു പുറമേ എംഎല്‍എ ഹോസ്റ്റലിനു മുന്നിലും ഇത്തരം ബോ‍ര്‍ഡുകള്‍ ഉണ്ട്‌. യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരിലാണ് പോസ്റ്ററുകള്‍. തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിയെ തുടർന്ന്‌ കോൺഗ്രസിൽ കലാപം രൂക്ഷമായതാണ്‌ നേതാക്കൾക്കെതിരെയും നേതൃമാറ്റം ആവശ്യപ്പെട്ടും വരുന്ന പോസ്‌റ്ററുകൾക്കും ഫ്‌ളക്‌സുകൾക്കും പിന്നിൽ. ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നും പോസ്റ്ററിൽ പറയുന്നു. വി എസ്‌ ശിവകുമാറിനും തലസ്‌ഥാനത്തെ നേതാക്കൾക്കും എതിരെയാണ്‌ ഇന്നലെ പോസ്‌റ്ററുകൾ വന്നത്‌. ...