BREAKING NEWS


Around Us

Crime, Kozhikode

ജോളിയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ അഭിഭാഷകനെ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ

കോഴിക്കോട് : കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ അഭിഭാഷകൻ ബി.എ. ആളൂരിനെ അനുവദിക്കണമെന്ന അപേക്ഷ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ആയുധമാക്കുമെന്നതിനാൽ നിയമവിരുദ്ധമായ ഈ അപേക്ഷ അനുവദിക്കരുതെന്ന് സ്‌പെഷൽ പ്രോസിക്യൂട്ടർ എൻ. കെ. ഉണ്ണികൃഷ്ണൻ കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി. കൂടത്തായി കൊലപാതക പരമ്പര കേസുകൾ ജനുവരി 11ന് വീണ്ടും പരിഗണിക്കുമെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.രാഗിണി അറിയിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴാണ് കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവദിക്കണമെന്ന അപേക്ഷ നൽകിയത്. ജോളിക്ക് 30 ലക്ഷത്തിന്റെ സാമ്പത്തിക ഇടപാടുണ്ടെന്നും നാലാം പ്രതി മനോജ് ഉൾപ്പെടെ ജോളിക്ക് പണം നൽകാനുണ്ടെന്നും പറഞ്ഞിരുന്നു. അനുകൂലമായി പറയാത്ത സാക്ഷികൾക്കെതിരെ പ...
Around Us, Pathanamthitta

വൈറൽ സ്ഥാനാർഥി തോറ്റു; ആരാധകരുടെ പ്രതികരണം ഇങ്ങനെ

സൈബർ ആക്രമണം തുടരുന്നു; സൗന്ദര്യ ബോധമില്ലാത്ത മലയാളികൾ ,ലുക്കിൽ അല്ല വർക്കിലാണ് കാര്യമെന്നും തുടങ്ങി നിരവധി കമന്റുകൾ പത്തനംതിട്ട: കേരളക്കരയിൽ ലുക്ക് കൊണ്ട് തരംഗംആയ സ്ഥാനാർത്ഥിയാരുന്നു പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥി വിബിത ബാബു. കളർ മുണ്ടും കൂളിംഗ് ഗ്ലാസും അണിഞ്ഞു സ്ഥാനാർത്ഥിയുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതോടെ കേരളക്കര മുഴുവൻ സോഷ്യൽ മീഡിയയിൽ സ്ഥാനാർത്ഥിക്കൊപ്പം കൂടി. സോഷ്യൽ മീഡിയയിലെ തള്ളിക്കയറ്റം കണ്ട്എതിരാളികൾ പോലും ഭയന്നപ്പോൾ വിബിത ജയിക്കുമെന്ന് കോൺഗ്രസ്സും കണക്ക് കൂട്ടി.എന്നാൽ റിസൾട്ട് വന്നപ്പോൾ നേടിടേണ്ടി വന്നതോ പരാജയവും തിരുവല്ല ബാറിലെ അഭിഭാഷക കൂടിയായ വിബിത കുന്നങ്കല്ലം മുല്ലക്കൽ വീട്ടിൽ ബാബുതോമസിന്റെയും വത്സലയുടെയും മകളാണ്. തകർപ്പൻ ലുക്കിൽ വന്ന സ്ഥാനാർഥി എട്ടു നിലയിൽ പൊട്ടിയതോടെയാണ് സോഷ്യൽ മീഡിയയിൽ ആക്രമണം തുടങ്ങിയത്. പരാജയപ...
Thiruvananthapuram

‘തുടര്‍ഭരണത്തിന് സാധ്യത’യെന്ന് സിപിഎം, കിറ്റ് വിതരണം തുടരും, ബിജെപി വളര്‍ച്ച പരിശോധിക്കും

കേരളത്തില്‍ തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. പ്രളയകാലത്തും പിന്നീട് കൊവിഡ് കാലത്തും കേരളത്തില്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളും ക്ഷേമപെന്‍ഷന്‍ വര്‍ദ്ധനയുള്‍പ്പടെയുള്ള കാര്യങ്ങളും തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഗുണം ചെയ്‌തെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. സൗജന്യകിറ്റ് വിതരണം തുടരാനും ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കേരളപര്യടനം ഡിസംബര്‍ 22 മുതല്‍ തുടങ്ങാനാണ് സംസ്ഥാനസെക്രട്ടേറിയറ്റിന്റെ തീരുമാനം. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഒട്ടും വൈകാതെ ചിട്ടയോടെ തുടങ്ങാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കുന്ന ഈ തദ്ദേശതെരഞ്ഞെടുപ്പില്‍ നേടിയ മിന്നുന്ന വിജയം പാര്‍ട്ടിക്ക് ഊര്‍ജമാവുകയും ചെയ്യും. അതേസമയം, നഗരമേഖലകളില്‍ ബിജെപിയുടെ കടന്നുകയറ്റത്തില്‍ ...
Around Us, Ernakulam

10 കോടിയുടെ ഉടമ ഗുരുവായൂരപ്പൻ പണം ഉടൻ സർക്കാർ തിരിച്ചു നൽകണം: ഹൈക്കോടതി

ഗുരുവായൂര്‍ ദേവസ്വം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ പത്ത് കോടി തിരിച്ചു കൊടുക്കണമെന്ന് ഹൈക്കോടതി കൊച്ചി : ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ പത്ത് കോടി രൂപ ഉടനടി തിരിച്ചു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളുടെയും അവകാശി ഗുരുവായൂരപ്പനാണെന്നും ഹൈക്കോടതി ഫുള്‍ബഞ്ച് ഉത്തരവില്‍ പറയുന്നു. ദേവസ്വം ബോര്‍ഡ് പണം നല്കിയത് നിയമവിരുദ്ധമാണെന്നും ദേവസ്വം ആക്‌ട് പ്രകാരം മറ്റ് കാര്യങ്ങളാക്കായി ദേവസ്വം ബോര്ഡിന്റെ പണം നല്‍കാനാവില്ലെന്നും ഹൈക്കോടതി ഫുള്‍ ബഞ്ച് ചൂണ്ടികാട്ടി. ദേവസ്വം ഫണ്ട് ദുരിതാശ്വാസ നിധിക്ക് നല്‍കാനുള്ള തീരുമാനം നിയമ വിരുദ്ധവും സ്വേഛാപരവുമാണെന്നു ചൂണ്ടികാട്ടി ഹിന്ദു ഐക്യ വേദി അടക്കം നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.ട്രസ്റ്റി എന്ന നിലയില്‍ സ്വത്തുവകകള്‍ പരിപാലിക്കല്‍ ആണ് ദേവസ്വം ബോര്‍ഡിന്റെ ചുമ...
Around Us, Kerala News, Latest news

അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു

ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ എത്തണം തിരുവനന്തപുരം : കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. എല്ലാ അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും തിങ്കളാഴ്ച മുതല്‍ രാവിലെ 9.30ന് അങ്കണവാടിയില്‍ എത്തിച്ചേരേണ്ടതാണ്. കുട്ടികള്‍ എത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് എടുക്കും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈറസ് ബാധ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച്‌ 10 മുതലാണ് മുഴുവന്‍ അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കും താല്‍ക്കാലിക അവധി നല്‍കിയത്. കൊവിഡ് പശ്ചാത്തലത്തിലും ഫീഡിംഗ് ടേക്ക് ഹോം റേഷന്‍ ആയി നല്‍കുക, സമ്ബുഷ്ട കേരളം, പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേകള്‍, ദൈനംദിന ഭവനസന്ദര്‍ശനങ്ങള്‍ മുതലായവ തടസം കൂടാതെ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എങ്കിലും കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന...
Kollam, Latest news

മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണം; സിബിഐ അധികൃതര്‍ കൊല്ലത്തെ വീട്ടിലെത്തി മൊഴിയെടുത്തു

കൊല്ലം : മദ്രാസ് ഐഐടിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഫാത്തിമ ലത്തീഫിന്റെ കൊല്ലത്തെ വീട്ടിലെത്തി സിബിഐ അധികൃതര്‍ മൊഴിയെടുത്തു. അന്വേഷണം ഏറ്റെടുത്ത് ഒരു വര്‍ഷത്തിന് ശേഷമാണ് സിബിഐ മൊഴിയെടുക്കുന്നത് .രാവിലെ 10 മണിയോടെയാണ് സിബിഐ ചെന്നൈ ബ്രാഞ്ചിലെ മൂന്നംഗസംഘം കൊല്ലത്തെ വീട്ടിലെത്തിയത്. ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ശേഖരിച്ച മുഴുവന്‍ രേഖയുമായാണ് സംഘം എത്തിയത്. വീട്ടുകാരുടെ സാന്നിധ്യത്തില്‍ ഇവ പരിശോധിച്ചു. തന്റെ മരണത്തിന് കാരണം അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ ആണെന്ന് ഫോണില്‍ ഫാത്തിമാ രേഖപ്പെടുത്തിയിരുന്നു. പിതാവ് അബ്ദുല്‍ ലത്തീഫ്, മാതാവ് സജിത ലത്തീഫ് ഇരട്ട സഹോദരിയായ അയിഷ, ഇളയ സഹോദരി മറിയം എന്നവരുടെ മൊഴി രേഖപ്പെടുത്തി. വിഡിയോ റെക്കോര്‍ഡിംഗിലൂടെയാണ് മൊഴി രേഖപ്പെടുത്തിയത്. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുല്‍ ലത്തീഫ് സിബിഐ ഡയറക്ടര്‍ക്ക് കത്തയച്ചിരു...
Around Us, Kozhikode

സി.പി.എം ചുണ്ടപ്പുറം ബ്രാഞ്ച്​ പിരിച്ചുവിട്ടു

കാരണം കാരാട്ട്​ ഫൈസലി​ന്റെ വിജയം കോഴിക്കോട്​: കൊടുവള്ളി നഗരസഭയില്‍ കാരാട്ട്​ ഫൈസല്‍ മത്സരിച്ച്‌​ വിജയിച്ച​ ചുണ്ടപ്പുറം ഡിവിഷനിലെ ബ്രാഞ്ച്​ കമ്മിറ്റിയെ പിരിച്ചുവിടാന്‍ തീരുമാനമായി. സി.പി.എം കോഴിക്കോട്​ ജില്ല കമ്മിറ്റിയാണ്​ താമരശ്ശേരി ഏരിയ കമ്മിറ്റിക്ക് ഇതിനെ പറ്റിയുള്ള​​ നിര്‍ദേശം നല്‍കിയത്​.കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്നു കാരാട്ട് ഫൈസല്‍. നേരത്തേ കൊടുവള്ളി നഗരസഭയിലേക്ക് ഇടത് പിന്തുണയോടെ ജയിച്ച സ്വതന്ത്ര കൗണ്‍സിലറായിരുന്നു. പറമ്ബത്തുകാവ്​ വാര്‍ഡില്‍നിന്നും എല്‍.ഡി.എഫ്​ സ്വതന്ത്രനായി മത്സരിച്ചാണ്​ നഗരസഭയിലെത്തിയത്​. ഇപ്പോൾ ചുണ്ടപ്പുറം ഡിവിഷനില്‍ സ്വതന്ത്ര സ്​ഥാനാര്‍ഥിയായി മത്സരിച്ച കാരാട്ട്​ ഫൈസല്‍ ജയിച്ചപ്പോള്‍ എല്‍.ഡി.എഫ്​ സ്​ഥാനാര്‍ഥിക്ക്​ പൂജ്യം വോട്ടാണ്​ കിട്ടിയത്​. വിവാദമായ സ്വര്‍ണക്കടത്ത്​ കേസില്‍ ചോദ്യം ചെയ്യലിന്​ വിധേയനായ ഫൈസലി​ന്റെ സ്​ഥാനാര്‍ഥിത്വം വിവാ...
Around Us, Latest news, Palakkad

പാലക്കാട് നഗരസഭക്ക് മുകളിൽ ദേശീയപതാക ഉയർത്തി ഡി.വൈ.എഫ്.ഐ യുടെ പ്രതിഷേധം

ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയുമായി യുവമോര്‍ച്ച പാലക്കാട്: പാലക്കാട് നഗരസഭയ്ക്ക് മുകളിൽ മതചിഹ്നമായ ജയ് ശ്രീറാം ഫ്‌ളക്‌സ് സംഘ്പരിവാർ ഉയർത്തിയതിനെ തുടർന്നുള്ള വിവാദം പുകയവെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. നഗരസഭക്ക് മുകളിൽ ദേശീയപതാക ഉയർത്തിയാണ് ഡി വൈ എഫ് ഐ പ്രതിഷേധിച്ചത്.എന്നാൽ സംഭവം ദേശിയ പതാകയെ അപമാനിക്കുകയായിരുന്നുവെന്നുകാട്ടി യുവമോർച്ചയും രംഗത്തെത്തി . നഗരസഭക്ക് മുകളില്‍ കയറി ജയ്ശ്രീറാം എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ ഇന്ന് മാര്‍ച്ച്‌ നടത്തിയത്. നഗരസഭ കാര്യാലയത്തിന് മുന്നിലെത്തിയ മാര്‍ച്ച്‌ പൊലീസ് തടഞ്ഞെങ്കിലും ഇത് മറികടന്ന് നഗരസഭ കാര്യാലയത്തിനുള്ളിലെത്തിയ പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ ജയ്ശ്രീറാം ബാനറുകള്‍ തൂക്കിയ അതേസ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു. 'ഇത് ആര്‍.എസ്.എസ് കാര്യാലയമല്ല നഗരസഭയാണ് ഇത് ഗുജറാത്തല്ല, കേരളമാണ്' എന്ന ബാനറിലായിര...
Latest news, Pathanamthitta

ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിർത്തണം: സ്വാമി ചിദാനന്ദപുരി

പത്തനംതിട്ട : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി രംഗത്ത്. ശബരിമലയിലെ പൂജകള്‍ മുടങ്ങാതെ നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ മണ്ഡലകാല തീര്‍ത്ഥാടനം സംബന്ധിച്ച്‌ സര്‍ക്കാര്‍ തീരുമാനം എടുത്തത് ഏകപക്ഷീയമായിട്ടാണ്. ക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങള്‍ മുടക്കമില്ലാതെ നടത്തുകയും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാതിരിക്കുകയും ചെയ്യണമെന്ന് സ്വാമി ചിദാനന്ദപുരി ആവശ്യപ്പെട്ടു. ഹൈന്ദവ സംഘടനാ നേതാക്കളും സമാന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ശബരിമല മണ്ഡലകാലത്ത് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ലെന്നും നിലവിലെ സ്ഥിതി തുടരാനും ചീഫ് സെക്രട്ടറി സമിതി യോഗത്തില്‍ കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു.അതേസമയം ശബരിമല ദര്‍ശനത്തിന് 5000 പേര്‍ക്ക് അനുമതി ലഭിച്ചാല...
Kannur

കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു

മാതമംഗലം താറ്റിയേരിയിലെ കോക്കാടന്‍ ഹൗസില്‍ മധു (42) വിനാണ് കുത്തേറ്റത്. തടയാനെത്തിയ മറ്റ് രണ്ട് പ്രവര്‍ത്തകരയ താറ്റേരിയിലെ മുണ്ടയാട്ട് ഹൗസില്‍ ഷിജു (38), വലിയ കുതിരുമ്മല്‍ കലേഷ് (33)എന്നിവർക്കും  പരിക്കുപറ്റി . മൂന്നുപേരെയും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകന്‍ അനീഷിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പോലിസിനോട് പറഞ്ഞു. ...