BREAKING NEWS


Latest news

രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ റെയ്ഡ് ; 50 ലക്ഷം രൂപയോളം പിടികൂടി
Latest news, India, Top News

രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ റെയ്ഡ് ; 50 ലക്ഷം രൂപയോളം പിടികൂടി

രാജ്യത്തെ മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നുള്ള റെയ്ഡിൽ 50 ലക്ഷം രൂപയോളം പിടികൂടി. 40 മെഡിക്കൽ കോളജുകളിലാണ് റെയ്ഡ് നടന്നത്. കർണാടക, രാജസ്ഥാൻ ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കോളജുകളിൽ സിബിഐ നടത്തിയ റെയ്ഡിൽ 1300 കോടി രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തി. ഉദ്യോഗസ്ഥർ അടക്കം 36 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായാണ് വിവരം. രഹസ്യ റെഗുലേറ്ററി വിവരങ്ങൾ അനധികൃതമായി പങ്കുവയ്ക്കൽ, നിയമപരമായ പരിശോധനകളിൽ കൃത്രിമം കാണിക്കൽ, സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുകൂലമായ നിലപാട് എടുക്കൽ എന്നിവ കേന്ദ്രീകരിച്ചാണ് ക്രിമിനൽ ഗൂഢാലോചന നടന്നതെന്ന് സിബിഐ ഉഗ്യോഗസ്ഥൻ പറഞ്ഞു. ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, മുതിർന്ന ഉദ്യോഗസ്ഥരുടെ രഹസ്യ അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര മന്ത്രാലയ ഫയലുകളുടെ ഫോട...
തമിഴ്നാട്ടിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
Latest news, Accident

തമിഴ്നാട്ടിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിനടുത്തുള്ള സെമ്മാങ്കുപ്പത്ത് നടന്ന അപകടത്തിൽ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികൾ മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ വാനിൽ തിരുച്ചെന്തൂർ-ചെന്നൈ എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ഇടിയേറ്റ് വാൻ ദൂരേക്ക് തെറിച്ചു പോകുകയും ചെയ്തു. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്‌കൂളിലെ വിദ്യാർത്ഥികൾ യാത്ര ചെയ്തിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....
ടെക്സസ് മിന്നൽപ്രളയം; 104 പേർ മരിച്ചു, 11 പേരെ കാണാതായി
Kerala News, Latest news

ടെക്സസ് മിന്നൽപ്രളയം; 104 പേർ മരിച്ചു, 11 പേരെ കാണാതായി

ടെക്സസ് മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 104 ആയി ഉയർന്നു. മിസ്റ്റിക് ക്യാമ്പിൽ മാത്രം 27 പേർ മരിച്ചു. ഇതുവരെ 11 പേരെ കണ്ടെത്താനാണ് ശേഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. മിന്നൽപ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച കെർ കൗണ്ടിയിൽ മാത്രം 68 പേർ മരിച്ചു, ഇവരിൽ 28 പേർ കുട്ടികളാണ്. വിവിധ പ്രദേശങ്ങളിൽ കുടുങ്ങിയ 150 ലധികം ആളുകളെ ഇതുവരെ രക്ഷപ്പെടുത്തി. ടെക്സസ് എമർജൻസി മാനേജ്‌മെന്റ് ഡിവിഷൻ അറിയിപ്പ് പ്രകാരം അവസാനത്തെയാളെയും കണ്ടെത്താനാകുംവരെ രക്ഷാപ്രവർത്തനം തുടരും. കനത്ത മഴ, , അടിഞ്ഞുകൂടിയ മാലിന്യങ്ങൾ തുടങ്ങിയവ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. അതേസമയം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്....
കോന്നി പാറമട അപകടത്തില്‍ കാണാതായ ബിഹാര്‍ സ്വദേശിക്കായി തിരച്ചിൽ തുടരുന്നു
Kerala News, Latest news

കോന്നി പാറമട അപകടത്തില്‍ കാണാതായ ബിഹാര്‍ സ്വദേശിക്കായി തിരച്ചിൽ തുടരുന്നു

പത്തനംതിട്ട: കോന്നിയിലെ പാറമടയിൽ ഉണ്ടായ അപകടത്തിൽ കാണാതായ ബീഹാർ സ്വദേശി അജയ് റാവുവിനായി തിരച്ചിൽ തുടരുന്നു. ഫയർഫോഴ്‌സിനൊപ്പം 27 അംഗ എൻഡിആർഎഫ് സംഘം കൂടി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അപകടത്തിൽ ഒഡീഷ സ്വദേശി മഹാദേവ് മരിച്ചു. കാണാതായ അജയ് റാവുവിന്റെ തിരച്ചിൽ ഇന്ന് രാവിലെ ഏഴുമുതലാണ് വീണ്ടും ആരംഭിച്ചത്. അപകടം സംഭവിച്ചത് ഇന്നലെ ഉച്ചയോടെയായിരുന്നു. ഹിറ്റാച്ചി ഉപയോഗിച്ച് പാറകൾ നീക്കം ചെയ്യുന്നതിനിടെ വലിയ പാറകഷ്ണങ്ങൾ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീണാണ് അപകടം ഉണ്ടായത്. ക്വാറിക്ക് അനുമതി ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടി കളക്ടർ ഇടപെട്ടിട്ടുണ്ട്....
സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു; കൂടുതല്‍ കെഎസ്ആർടിസി  സർവീസ് നടത്തും
Kerala News, Latest news

സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു; കൂടുതല്‍ കെഎസ്ആർടിസി സർവീസ് നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസുകൾ പണിമുടക്കിലേക്ക് കടന്നു. വിദ്യാർത്ഥി കൺസഷൻ വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സർക്കാർ നടത്തിയ ചർച്ച ഫലപ്രദമാകാത്തതിനെ തുടർന്നാണ് സൂചനാ പണിമുടക്ക് ആരംഭിച്ചത്. സർക്കാർ കൂടുതൽ കെഎസ്ആർടിസി സർവീസുകൾ നിരത്തിലിറക്കാൻ തീരുമാനിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ഈ മാസം 22 മുതൽ അനിശ്ചിതകാല സമരത്തിൽ പ്രവേശിക്കുമെന്ന് ബസുടമകൾ മുന്നറിയിപ്പ് നൽകി....
നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ നില ഗുരുതരമായി തുടരുന്നു
Kerala News, Latest news

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ നില ഗുരുതരമായി തുടരുന്നു

പാലക്കാട്: നിപ വൈറസ് ബാധിച്ച പാലക്കാട് സ്വദേശിനിയായ 38 കാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മലപ്പുറം, പാലക്കാട് ജില്ലകളിലായി 461 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ 27 പേർക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലുള്ള ഹൈറിസ്ക് വിഭാഗത്തിലാണ്. വൈറസ് പടരാനുള്ള സാധ്യത മറികടക്കാൻ ഈ രണ്ട് ജില്ലകളിലെ കണ്ടെയ്ൻമെൻറ് സോണുകളിൽ നിയന്ത്രണങ്ങൾ തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിൽ മാത്രം 3000ത്തോളം വീടുകളിൽ ആരോഗ്യപ്രവർത്തകർ ഇൻസ്പെക്ഷൻ നടത്തി. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഭോപ്പാലിലേക്ക് അയച്ച വവ്വാലുകളുടെ വിസർജ്യ സാമ്പിളുകളുടെ പരിശോധനാഫലം ഉടൻ ലഭ്യമാകുമെന്നു അധികൃതർ അറിയിച്ചു....
വിദ്യാഭ്യാസ മേഖലയില്‍ 1444.4 കോടി രൂപ കേന്ദ്രം നല്‍കാനുണ്ട് മന്ത്രി വി.ശിവന്‍കുട്ടി
Kerala News, Latest news

വിദ്യാഭ്യാസ മേഖലയില്‍ 1444.4 കോടി രൂപ കേന്ദ്രം നല്‍കാനുണ്ട് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയ്ക്ക് കേന്ദ്ര സർക്കാരിൽ നിന്ന് ന്യായമായി ലഭിക്കേണ്ട ₹1444.4 കോടി രൂപ ഇനിയും നൽകാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഈ തുക നൽകാൻ കേന്ദ്രം ഇനിയും തയ്യാറാകുന്നില്ലെങ്കിൽ നിയമനടപടികൾക്ക് പോകാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് ലഭിക്കുന്നതുപോലെ തന്നെ കേരളത്തിലെ കുട്ടികൾക്കും അവകാശമുള്ള അനുദാനങ്ങൾ നൽകേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ വിവേചനം കാണിക്കരുതെന്നും, ഈ കാര്യം എംപിമാരുടെ കോൺഫറൻസിൽ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ന്യായമായി ലഭിക്കേണ്ട തുക നിഷേധിക്കാൻ ഒരു ഭരണകൂടത്തിനും അധികാരമില്ലെന്ന് മന്ത്രി വ്യക്തമാക്കി....
സാമൂഹിക നീതി ഹോസ്റ്റലുകൾ; തമിഴ്‌നാട് ഹോസ്റ്റലുകൾക് ഇനി പുതിയ പേര്
Kerala News, Latest news

സാമൂഹിക നീതി ഹോസ്റ്റലുകൾ; തമിഴ്‌നാട് ഹോസ്റ്റലുകൾക് ഇനി പുതിയ പേര്

ചെന്നൈ: തമിഴ്‌നാട് സർക്കാർ നടത്തിപ്പിലുള്ള സ്കൂൾ, കോളേജ് ഹോസ്റ്റലുകൾ ഇനി മുതൽ ‘സാമൂഹിക നീതി ഹോസ്റ്റലുകൾ’ എന്ന പേരിൽ അറിയപ്പെടും. തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഈ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജാതി, മതം, വർഗ്ഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള എല്ലാ തരം വിവേചനങ്ങളെയും പ്രതിരോധിക്കുന്നതിനായുള്ള ഒരു സാമൂഹിക നീക്കമാണ് ഈ തീരുമാനം, മുഖ്യമന്ത്രി വ്യക്തമാക്കി. ഡിഎംകെ സർക്കാർ അധികാരത്തിലിരിക്കുന്നതുകൊണ്ട്, ഒരുതരത്തിലുള്ള വ്യത്യാസങ്ങളും അസമത്വങ്ങളും അനുവദിക്കില്ലെന്നും അദ്ദേഹം ഉറച്ചുനിലപാട് അറിയിച്ചു....
കോന്നി ക്വാറി അപകടം: ഒരാള്‍ മരിച്ചു
Kerala News, Latest news

കോന്നി ക്വാറി അപകടം: ഒരാള്‍ മരിച്ചു

പത്തനംതിട്ട: കോന്നി ചെങ്കളം പാറമടയിൽ ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. പാറമടയിൽ പ്രവർത്തനം നടക്കുന്നിടെയാണ് വലിയ പാറ ഹിറ്റാച്ചി യന്ത്രത്തിന്റെ മുകളിലേക്ക് ഇടിഞ്ഞുവീണത്. യന്ത്രത്തിനകത്ത് ഉണ്ടായിരുന്ന ഒഡീഷ സ്വദേശി മഹാദേവ് അപകടസ്ഥലത്തുവച്ച് മരിച്ചു. അന്യസംസ്ഥാന തൊഴിലാളിയായ ബീഹാർ സ്വദേശി അജയ് റാവുവിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാകുന്നു. മഴയുടെ പശ്ചാത്തലത്തിൽ വലിയ പാറ വീണ്ടും ഇടിഞ്ഞുവീണതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായി. രാത്രിയിലെ തിരച്ചിൽ താത്കാലികമായി നിർത്തിയിരിക്കുകയാണ്. രാവിലെ ഏഴ് മണിയോടെ തിരച്ചിൽ പുനരാരംഭിക്കും. ക്വാറിക്ക് ലൈസൻസുണ്ടോയെന്നും മറ്റ് നിയമപരമായ രേഖകൾ ശരിയാണോയെന്നും പരിശോധിക്കുന്നതായി ജില്ലാകളക്ടർ അറിയിച്ചു....
നിപ: സമ്പർക്ക പട്ടികയിൽ 461 പേർ – ആരോഗ്യ മന്ത്രി വീണ ജോർജ്
Top News, Kerala News, Latest news, Topnews

നിപ: സമ്പർക്ക പട്ടികയിൽ 461 പേർ – ആരോഗ്യ മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ജില്ലകളിലായി 461 പേർ നിപ സമ്പർക്ക പട്ടികയിൽ ഉള്‍പ്പെട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരിൽ 209 പേർ പാലക്കാട് നിന്നും 252 പേർ മലപ്പുറത്ത് നിന്നും ആണെന്ന് മന്ത്രി വ്യക്തമാക്കി. 27 പേരെ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ നാല് പേർക്ക് പനി ലക്ഷണങ്ങളുണ്ട്. 48 പേരിൽ നിന്നെടുത്ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ 46 എണ്ണം നെഗറ്റീവായതായി സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു....