BREAKING NEWS


തമിഴ്നാട്ടിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

By sanjaynambiar
TUl6Rnal 2018 10 largeimg01 monday 2018 092509079 1544699062 1559833963

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിനടുത്തുള്ള സെമ്മാങ്കുപ്പത്ത് നടന്ന അപകടത്തിൽ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികൾ മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം.

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ വാനിൽ തിരുച്ചെന്തൂർ-ചെന്നൈ എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ഇടിയേറ്റ് വാൻ ദൂരേക്ക് തെറിച്ചു പോകുകയും ചെയ്തു. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്‌കൂളിലെ വിദ്യാർത്ഥികൾ യാത്ര ചെയ്തിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *