BREAKING NEWS


ടെക്സസ് മിന്നൽപ്രളയം; 104 പേർ മരിച്ചു, 11 പേരെ കാണാതായി

By sanjaynambiar
AP25185684773746 1751666209

ടെക്സസ് മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 104 ആയി ഉയർന്നു. മിസ്റ്റിക് ക്യാമ്പിൽ മാത്രം 27 പേർ മരിച്ചു. ഇതുവരെ 11 പേരെ കണ്ടെത്താനാണ് ശേഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. മിന്നൽപ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച കെർ കൗണ്ടിയിൽ മാത്രം 68 പേർ മരിച്ചു, ഇവരിൽ 28 പേർ കുട്ടികളാണ്. വിവിധ പ്രദേശങ്ങളിൽ കുടുങ്ങിയ 150 ലധികം ആളുകളെ ഇതുവരെ രക്ഷപ്പെടുത്തി.

ടെക്സസ് എമർജൻസി മാനേജ്‌മെന്റ് ഡിവിഷൻ അറിയിപ്പ് പ്രകാരം അവസാനത്തെയാളെയും കണ്ടെത്താനാകുംവരെ രക്ഷാപ്രവർത്തനം തുടരും. കനത്ത മഴ, , അടിഞ്ഞുകൂടിയ മാലിന്യങ്ങൾ തുടങ്ങിയവ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. അതേസമയം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *