അസമിൽ രാജധാനി എക്സ്പ്രസ് ഇടിച്ച് ഏഴ് ആനകൾ ചരിഞ്ഞു; ട്രെയിൻ പാളം തെറ്റി
ഗുവാഹത്തി: അസമിലെ ഹോജായിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന ആനക്കൂട്ടത്തിലേക്ക് രാജധാനി എക്സ്പ്രസ് ഇടിച്ചുകയറി ഏഴ് ആനകൾ ചരിഞ്ഞു. ശനിയാഴ്ച പുലർച്ചെ 2:17-ഓടെ ജമുനാമുഖ്-കാമ്പൂർ സെക്ഷനിലായിരുന്നു നാടിനെ നടുക്കിയ ഈ അപകടം. ആനക്കൂട്ടം ഇടിച്ച ആഘാതത്തിൽ സായിരംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസിന്റെ (20507) അഞ്ച് കോച്ചുകൾ പാളം തെറ്റിയെങ്കിലും യാത്രക്കാർ പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
നൂറോളം ആനകൾ അടങ്ങുന്ന സംഘം പാളം മുറിച്ചുകടക്കുന്നതിനിടെയാണ് ട്രെയിൻ എത്തിയത്. ആനകളെ കണ്ടയുടൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. നിയന്ത്രണം വിട്ട ട്രെയിനിലേക്ക് ആനക്കൂട്ടം ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന സ്ഥലം ഔദ്യോഗികമായി 'ആനത്താര' (Elephant Corridor) ആയി പ്രഖ്യാപിക്കപ്പെട്ട ഇടമല്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
"ബ്രേക്ക് ഇട്ടെ...










