തിരുവനന്തപുരം: കേരളത്തിന്റെ കൗമാര കലോത്സവത്തിന് സാംസ്കാരിക തലസ്ഥാനമായ തൃശൂർ വേദിയാകുന്നു. 64-ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും റവന്യൂ മന്ത്രി കെ. രാജനും ചേർന്ന് നിർവ്വഹിച്ചു. 2026 ജനുവരി 14 മുതൽ 18 വരെയാണ് കലയുടെ പൂരം അരങ്ങേറുന്നത്.

തീയതി: 2026 ജനുവരി 14 മുതൽ 18 വരെ.
വേദി: തൃശൂർ തേക്കിൻകാട് മൈതാനമാണ് പ്രധാന വേദി.
ഉദ്ഘാടനം: ജനുവരി 14-ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.
സമാപനം: ജനുവരി 18-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയായി എത്തും.
മത്സരങ്ങൾ: അഞ്ച് ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് പ്രതിഭകൾ മാറ്റുരയ്ക്കുന്നത്.
അറബിക് കലോത്സവം: സംസ്ഥാന കലോത്സവത്തോടൊപ്പം തന്നെ അറബിക് കലോത്സവവും നടക്കും.
ഭക്ഷണശാല: പാലസ് ഗ്രൗണ്ടിലായിരിക്കും കലോത്സവത്തിനായുള്ള വിപുലമായ ഭക്ഷണശാല സജ്ജീകരിക്കുന്നത്.
ചടങ്ങിൽ കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. അതോടൊപ്പം കഴിഞ്ഞ വർഷത്തെ സ്കൂൾ കലോത്സവത്തിലെ മാധ്യമ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. ഓൺലൈൻ മാധ്യമ വിഭാഗത്തിൽ സമഗ്ര കവറേജിനുള്ള പുരസ്കാരം കൈരളി ഓൺലൈൻ സ്വന്തമാക്കി.
