കൊച്ചി മലയാറ്റൂർ കൊലപാതകം: ചിത്രപ്രിയയുടെ മരണ കാരണം ആന്തരീക രക്തസ്രാവം
കൊച്ചി: മലയാറ്റൂർ കൊലപാതകം: പ്രണയത്തർക്കം, ക്രൂരമായ മർദ്ദനം; അറസ്റ്റിലായ ആൺസുഹൃത്ത് കുറ്റം സമ്മതിച്ചു
മലയാറ്റൂരിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായ ചിത്രപ്രിയയെ (19) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. പെൺകുട്ടിയുടെ ആൺസുഹൃത്ത് അലൻ (23) അറസ്റ്റിലായി. പ്രണയബന്ധത്തിലെ സംശയങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്ന ചിത്രപ്രിയ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ദുരന്തമുണ്ടായത്. ചിത്രപ്രിയക്ക് മറ്റ് സൗഹൃദങ്ങളുണ്ടെന്ന സംശയത്തെ തുടർന്ന് അലനും ചിത്രപ്രിയയും തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ ഇരുവരും തമ്മിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നും ഒരു ഒഴിഞ്ഞ മദ്യക്കുപ്പിയും ര...










