BREAKING NEWS


Ernakulam

ചാട്ടമില്ലാത്ത യാത്ര: കുണ്ടന്നൂർ-നെട്ടൂർ പാലം അപകടക്കെണി ഒഴിഞ്ഞപ്പോൾ നാട്ടുകാർക്ക് ആശ്വാസം
Ernakulam, Local News

ചാട്ടമില്ലാത്ത യാത്ര: കുണ്ടന്നൂർ-നെട്ടൂർ പാലം അപകടക്കെണി ഒഴിഞ്ഞപ്പോൾ നാട്ടുകാർക്ക് ആശ്വാസം

മരട്: "പാലത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് ഒന്ന് ശ്വാസം അടക്കിപ്പിടിക്കും, അല്ലെങ്കിൽ ഉറപ്പാണ് തെറിച്ചു പോകും." – കുണ്ടന്നൂർ-നെട്ടൂർ പാലത്തിലൂടെ ദിവസേന യാത്ര ചെയ്യുന്ന ഇരുചക്രവാഹന യാത്രികരുടെ പേടിസ്വപ്നമായിരുന്നു റോഡും പാലവും ചേരുന്ന ഭാഗത്തെ 'ചാട്ടം'. ഒരടിയോളം ഉയരവ്യത്യാസത്തിൽ താഴ്ന്നുപോയ അപ്രോച്ച് റോഡ്, നിരവധി പേരെ തെറിപ്പിച്ചു വീഴ്ത്തി അപകടത്തിലാക്കിയിരുന്നു. ​എന്നാലിപ്പോൾ ആ പേടിക്ക് അറുതിയായി! ​ഒടുവിൽ, അപകടക്കെണിയായ ആ ഭാഗത്തെ ഇടിവ് നികത്തി ടാർ ചെയ്‌തതോടെ നാട്ടുകാർക്ക് ആശ്വാസമായി. "പരിഹാരമുണ്ടായതിൽ സന്തോഷം. എത്രയോ പേരാണ് ഇവിടെ വീണത്. രാത്രികാലങ്ങളിലെ യാത്ര പേടിച്ച്, വേറെ വഴി തേടിയവരുണ്ട്," പ്രദേശവാസിയായ ഒരാൾ പറഞ്ഞു. ​ ​കൊച്ചിയിലെയും ആലപ്പുഴയിലെയും നിരവധി പാലങ്ങൾക്ക് സമീപം സമാനമായ തകരാർ കണ്ടതിനെത്തുടർന്ന് അധികൃതർ കാരണം കണ്ടെത്താൻ തീരുമാനിച്ചിരുന്നു. കുണ്ടന്നൂർ-നെട്ടൂർ പാലത്തിൻ്റെ അപ്രോച...
ലഹരി ഇടപാടിൽ സിനിമാ ബന്ധം: കാക്കനാട് MDMA പിടികൂടിയ കേസിൽ നിർണ്ണായക കണ്ടെത്തലുകൾക്ക് സാധ്യത
Crime, Ernakulam

ലഹരി ഇടപാടിൽ സിനിമാ ബന്ധം: കാക്കനാട് MDMA പിടികൂടിയ കേസിൽ നിർണ്ണായക കണ്ടെത്തലുകൾക്ക് സാധ്യത

  കൊച്ചി: കാക്കനാട് എംഡിഎംഎ പിടികൂടിയ കേസിൽ അന്വേഷണം സിനിമാ മേഖലയിലേക്ക്. പ്രതി കല്ല്യാണി സിനിമാ പ്രവർത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നുവെന്നാണ് വിവരം. ആർക്കൊക്കെ ലഹരി കൈമാറിയെന്നതിലാണ് അന്വേഷണം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും ഇന്നലെയാണ് 22 ഗ്രാം എംഡിഎംഎയുമായി ഉനൈസും കല്ല്യാണിയും ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽവെച്ച് ഡാൻസാഫ് പിടിയിലാവുന്നത്. ഉനൈസും കല്ല്യാണിയും മുൻപും ലഹരിക്കേസുകളിൽ പ്രതിയാണ്. കല്യാണി മോഡലും സിനിമാ പ്രമോഷൻ മേഖലയിൽ പ്രവർത്തിച്ചുവരികയാണ്. വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് ഫ്ലാറ്റ് എടുത്തായിരുന്നു ലഹരി ഇടപാട്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം ഇവർ താമസിച്ച ഹോട്ടലിൽ പരിശോധന നടത്തുകയായിരുന്നു. 22 ഗ്രാം എംഡിഎംഎ, ത്രാസ്, ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിങ് പൈപ്പുകൾ എന്നിവ ഇവരുടെ മുറിയിൽ നിന്നും കണ്ടെത്തിയിരുന്നു.  ...
കൊച്ചി ഡബിള്‍ ഡക്കര്‍ യാത്രാ നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി; ദിവസവും മൂന്ന് ട്രിപ്പുകള്‍
Ernakulam

കൊച്ചി ഡബിള്‍ ഡക്കര്‍ യാത്രാ നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി; ദിവസവും മൂന്ന് ട്രിപ്പുകള്‍

  കൊച്ചി: ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിള്‍ ഡക്കര്‍ യാത്രാ നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി. കൂടാതെ ട്രിപ്പുകളുടെ എണ്ണത്തിലും വര്‍ധന. ഇനി മുതല്‍ മൂന്ന് ട്രിപ്പുകളാണ് ദിവസവും ഉണ്ടാകുക. ജെട്ടി സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് ഗോശ്രീപാലം കടന്ന് കാളമുക്കിലെത്തി തിരിച്ച് ഹൈക്കോര്‍ട്ട് വഴി എം ജി റോഡിലൂടെ ജോസ് ജങഷന്‍, തേവര വഴി കോപ്റ്റ് അവന്യു എത്തി ഷിപ്പ്യാര്‍ഡ്, മഹാരാജാസ് കോളേജ്, സുഭാഷ് പാര്‍ക്ക് വഴി ജെട്ടിയില്‍ തിരിച്ചെത്തുന്ന തരത്തിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഡബിള്‍ ഡക്കര്‍ അപ്പര്‍ ഡക്ക് നിരക്ക് മുമ്പ് 300 രൂപയായിരുന്നതില്‍ നിന്ന് 200 രൂപയായും 150 രൂപയായിരുന്ന ലോവര്‍ഡക്ക് നിരക്ക് 100 രൂപ എന്നിങ്ങനെയാണ് ഇളവ് വരുത്തിയത്. നിലവില്‍ സര്‍വീസിന് ശേഷം നിരത്തിലിറങ്ങിയ ബസിലാണ് പുതിയ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. അതുപോലെ, ദിവസവും വൈകുന്നേരം 4-ന് എറണാകുളം ജെട...
മട്ടാഞ്ചേരി വെടിവെപ്പിന്റെ 72 വർഷങ്ങൾ
Ernakulam

മട്ടാഞ്ചേരി വെടിവെപ്പിന്റെ 72 വർഷങ്ങൾ

മട്ടാഞ്ചേരി വെടിവെയ്പ്പ് നടന്നിട്ട് ഇന്നേക്ക് 72 വർഷം. 1953 ജൂലൈ 1 . മട്ടാഞ്ചേരിയുടെ സമരഭൂമിയില്‍ ഇന്നും തളംകെട്ടി നില്‍ക്കുന്ന ചോരയില്‍ എഴുതിയ ചരിത്രമാണ് സെപ്റ്റംബര്‍ 15 വെടിവെയപ്പ്. ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നാണ് കൊച്ചി തുറമുഖം. കൊച്ചി തുറമുഖത്തു നിലനിന്നിരുന്ന പ്രാകൃത തൊഴിൽ സമ്പ്രദായമായ ചാപ്പയ്ക്ക് എതിരെ തൊഴിലാളികൾ നടത്തിയ സമരത്തിനൊടുവിലായിരുന്നു വെടിവെയ്പ്പ്. തൊഴിലാളിവര്‍ഗത്തെ അടിയാളരാക്കി നിര്‍ത്തുന്ന, ചാപ്പ സമ്പ്രദായം അവസാനിപ്പിക്കണമെന്നും ജോലിസ്ഥിരത ലഭിക്കണമെന്നും കൂലിയില്‍ ചെറിയ വര്‍ധനവ് വേണമെന്നുമായിരുന്നു യൂണിയന്റെ ആവശ്യം.പോലീസിനെയും ഭരണകൂടത്തെയും കൂട്ടുപിടിച്ചു മുതലാളിമാർ സമരം അട്ടിമറിക്കാൻ ശ്രമിച്ചു. ഇതിനെതിരെ തൊഴിലാളികൾ നടത്തിയ സമരത്തിനൊടുവിലായിരുന്നു വെടിവെയ്പ്പ് നടന്നത്. സമരനേതാവ് ടി എം അബുവിനെ അറസ്റ് ചെയ്തതിലുള്ള തൊഴിലാളികളുടെ പ്രതിഷേധമാണ് വെടിവെയ്പ്പിൽ കല...
കൊച്ചിയിലെ പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; വിപുല പദ്ധതി ആവിഷ്കരിച്ച് കൊച്ചി മെട്രോ റെയിൽ
Ernakulam

കൊച്ചിയിലെ പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; വിപുല പദ്ധതി ആവിഷ്കരിച്ച് കൊച്ചി മെട്രോ റെയിൽ

    കൊച്ചി: കൊച്ചിയിലെ പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി വിപുലമായ പദ്ധതിയുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് . പാര്‍ക്കിങ് ഫീസ് നിരക്കുകള്‍ കുറച്ചും പുതിയ പാക്കേജുകള്‍ അവതരിപ്പിക്കുകയുമാണ് കെഎംആര്‍എല്‍ ചില സ്റ്റേഷനുകളില്‍ ഇതിനോടകം നടപ്പാക്കിയ സ്മാര്‍ട്ട് പാര്‍ക്കിങ് സംവിധാനം കൂടുതല്‍ ജനകീയമാക്കാനാണ് അധികൃതരുടെ നീക്കം. ആലുവ, അമ്പാട്ടുകാവ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, കലൂര്‍, എംജി റോഡ്, ഇളംകുളം, തൈക്കൂടം, പേട്ട, വടക്കേക്കോട്ട, തൃപ്പൂണിത്തുറ എന്നീ 13 സ്റ്റേഷനുകളിലാണ് നിലവില്‍ സ്മാര്‍ട്ട് പാര്‍ക്കിങ് സൗകര്യമുള്ളത്. കമ്പനിപ്പടി, ടൗണ്‍ ഹാള്‍, മഹാരാജാസ് എന്നിവ ഒഴികെയുള്ള മറ്റ് മെട്രോ സ്റ്റേഷനുകളില്‍ പാർക്കിങ് സൗകര്യം ഒരുക്കുമെന്നും മെട്രോ അധികൃതര്‍ പറയുന്നു. ഫോര്‍ വീലര്‍, ത്രീവീലര്‍ വാഹനങ്ങള്‍ക്ക് രണ്ട് മണിക്കൂറിന് 15 രൂപയ...
പാലിയേക്കര ടോള്‍ പിരിവിന് അനുമതിയില്ല; ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ചശേഷം ടോള്‍ പിരിവ് പുനരാരംഭിക്കാമെമെന്ന് കോടതി
Ernakulam

പാലിയേക്കര ടോള്‍ പിരിവിന് അനുമതിയില്ല; ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ചശേഷം ടോള്‍ പിരിവ് പുനരാരംഭിക്കാമെമെന്ന് കോടതി

എറണാകുളം: പാലിയേക്കരയില്‍ ടോള്‍ പിരിവിന് അനുമതിയില്ല. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ടോള്‍ പിരിവിനെ കുറിച്ച് ആലോചിക്കാമെന്ന് കോടതി വ്യക്തമാക്കി. ടോള്‍ പിരിവ് അനുവദിക്കണമെന്നും, ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള നടപടി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു. ചെറിയ പ്രശ്നങ്ങളാണ് നിലവിലുള്ളതെന്നും പരിഹരിക്കാൻ ശ്രമിക്കുന്നുവെന്നും ദേശീയ പാത അതോറിറ്റി വ്യക്തമാക്കി. നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ പഞ്ചായത്തിന്‍റെയും സഹകരണം വേണമെന്നും എൻഎച്ച്എഐ പറഞ്ഞു. ടോൾ പിരിവിനു സംസ്ഥാന പ്രാദേശിക റോഡുകളുഡി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി തീരുന്നതു വരെ കാത്തിരിക്കാനാവില്ലെന...
പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു;അടച്ചിട്ട ടോള്‍ പ്ലാസ തുറക്കുമ്പോള്‍ കൂട്ടിയ നിരക്ക്……
Ernakulam

പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു;അടച്ചിട്ട ടോള്‍ പ്ലാസ തുറക്കുമ്പോള്‍ കൂട്ടിയ നിരക്ക്……

പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ച് കരാർ കമ്പനി. കരാർ കമ്പനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകി. ഹൈക്കോടതി ഉത്തരവ് പ്രകാരം സെപ്റ്റംബർ ഒമ്പത് വരെ പാലിയേക്കര ടോൾ പിരിവ് നിർത്തിവെച്ചിരിക്കുകയാണ്. ടോൾ പിരിവ് പുനഃരാരംഭിക്കുമ്പോൾ കൂടിയ നിരക്കായിരിക്കും ഈടാക്കുക. റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും പരിഗണിച്ചാണ് ഹൈക്കോടതി ടോൾ തടഞ്ഞിരിക്കുന്നത്.പാലിയേക്കരയിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് ടോൾ നിരക്ക് പരിഷ്കരിക്കുക. ഈ വർഷത്തെ പുതുക്കിയ നിരക്കനുസരിച്ച് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് അഞ്ചുരൂപ മുതൽ 15 രൂപ വരെയാണ് വർധിപ്പിച്ചത്. കാറുകൾക്ക് ഒരു ഭാഗത്തേക്ക് പോകാൻ ഇനി 95 രൂപയാകും, നേരത്തെ 90 രൂപയായിരുന്നു. ദിവസം ഒന്നിൽകൂടുതൽ യാത്രയ്ക്ക് 140 രൂപ എന്നതിൽ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങൾ - 165, ഒന്നിൽ കൂടൂതൽ യാത്രകൾക്ക് 245. ബസ്, ട്രക്ക് എന്നിവയ്ക്ക് 330, ഒ...
കൊച്ചിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സിഗ്നല്‍ ഓഫാക്കി പൊലീസുകാര്‍ നേരിട്ടിറങ്ങണം;ഹൈക്കോടതി
Ernakulam

കൊച്ചിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സിഗ്നല്‍ ഓഫാക്കി പൊലീസുകാര്‍ നേരിട്ടിറങ്ങണം;ഹൈക്കോടതി

  കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സിഗ്‌നല്‍ ലൈറ്റ് ഓഫാക്കി പൊലീസുകാര്‍ നേരിട്ടിറങ്ങണമെന്ന് ഹൈക്കോടതി.. പാലാരിവട്ടം വരെയുള്ള ബാനര്‍ജി റോഡ്, മെഡിക്കല്‍ ട്രസ്റ്റ് മുതല്‍ വൈറ്റില വരെയുള്ള സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളില്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് പൊലീസുകാര്‍ ഗതാഗതം നിയന്ത്രിക്കണം. ബസ്സുകളുടെ സമയക്രമം പരിഷ്‌കരിക്കുന്നതിനുള്ള യോഗം നീട്ടിവച്ചതില്‍ ജസ്റ്റിസ് അമിത് റാവല്‍ അതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാര്‍ ഉടന്‍ യോഗം ചേര്‍ന്നില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.കൊച്ചി നഗരത്തില്‍ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബാനര്‍ജി റോഡില്‍ പാലാരിവട്ടം മുതല്‍ ഹൈക്കോടതി വരെയും സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ വൈറ്റില മുതല്‍ പള്ളിമുക്ക് വരെയുള്ള ഭാഗത്താണ് ഗതാഗതക്കുരുക്ക് രൂക്ഷം. ഈ റോഡില്‍ ന...
Ernakulam

കോടതി വിധിയിൽ ആശ്വാസം; പോക്സോ കേസിലെ പ്രതിയെ കുറ്റവിമുക്തനമാക്കി

എറണാകുളം: അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാരോപിച്ച് ഉദയംപേരൂർ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതി സുധീറിനെ കുറ്റവിമുക്തനാക്കി. എറണാകുളം പോക്സോ കോടതി തന്നെയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിയും പരാതിക്കാരിയുടെ കുടുംബവും തമ്മിലുള്ള വഴി തർക്കത്തിന്റെ തുടർച്ചയായാണ് കേസ് ഉണ്ടാക്കിയതെന്ന് പ്രതിഭാഗം അഡ്വ. ശ്രീജ കെ. എസ്. വാദിച്ചു. ഈ വാദത്തെയും തെളിവുകളുടെ അഭാവത്തെയും കോടതി അംഗീകരിച്ചു. പോക്സോ നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും, വിചാരണ സമയത്ത് തെളിവുകൾ നിലനിൽക്കാത്ത സാഹചര്യത്തിൽ കുറ്റവിമുക്തി ലഭിക്കുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് പോക്സോ നിയമം കൊണ്ടുവന്നതെങ്കിലും, പ്രായോഗിക തലത്തിൽ നിരപരാധികളായവർക്കു നീതി കിട്ടാതെ പോകുന്ന അവസ്ഥ സമൂഹത്തിൽ ആശങ്ക ഉയർത്തുകയാണ് . സുധീർ കുറ്റാരോപിതനായ ഈ കേസ് വാദിച്ചു വിജയിപ...
വീണ്ടും ടോൾ പിരിക്കാൻ മണ്ണുത്തി-ഇടപ്പള്ളി പാതയിൽ തട്ടിക്കൂട്ട് പണി നടത്തി;  റിപ്പോർട്ട്‌ സമർപ്പിച്ച് കളക്ടർ
Ernakulam

വീണ്ടും ടോൾ പിരിക്കാൻ മണ്ണുത്തി-ഇടപ്പള്ളി പാതയിൽ തട്ടിക്കൂട്ട് പണി നടത്തി;  റിപ്പോർട്ട്‌ സമർപ്പിച്ച് കളക്ടർ

കൊച്ചി : വീണ്ടും ടോൾ പിരിക്കാൻ മണ്ണുത്തി-ഇടപ്പള്ളി പാതയിൽ ദേശീയ പാത അതോറിറ്റിയും ടോൾ കമ്പനിയും തട്ടിക്കൂട്ട് പണി നടത്തിയെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ഹൈക്കോടതിയിൽ. ജില്ലാ പോലീസ് മേധാവി, ആർടിഒ എന്നിവരോടൊപ്പം പരിശോധന നടത്തിയാണ് ജില്ലാ കളക്ടർ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. സർവീസ് റോഡുകൾ ടാർ ചെയ്തതിന്റെ പോരായ്മകൾ അക്കമിട്ട് നിരത്തിയിട്ടുണ്ട് റിപ്പോർട്ടിൽ. വലിയ വാഹനങ്ങൾ കയറിപ്പോയാൽ ഉടൻ പഴയ സ്ഥിതിയിലാകും. അടിപ്പാത നിർമാണത്തിൽ വേഗം പോര തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിൽ പങ്കുവെച്ചിരിക്കുന്നത്.ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതി പാലിയേക്കരയിലെ ടോൾ പിരിക്കുന്നത് നിർത്തിവെച്ച നടപടി നീട്ടിവെച്ചത്.ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജിയിൽ വാദംകേൾക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ (എൻ.എച്ച്.എ.ഐ) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പുതിയ പരിശോധ...