BREAKING NEWS


കോടതി വിധിയിൽ ആശ്വാസം; പോക്സോ കേസിലെ പ്രതിയെ കുറ്റവിമുക്തനമാക്കി

By sanjaynambiar

WhatsApp Image 2025 08 27 at 6.47.26 PM

എറണാകുളം: അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാരോപിച്ച് ഉദയംപേരൂർ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതി സുധീറിനെ കുറ്റവിമുക്തനാക്കി. എറണാകുളം പോക്സോ കോടതി തന്നെയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിയും പരാതിക്കാരിയുടെ കുടുംബവും തമ്മിലുള്ള വഴി തർക്കത്തിന്റെ തുടർച്ചയായാണ് കേസ് ഉണ്ടാക്കിയതെന്ന് പ്രതിഭാഗം അഡ്വ. ശ്രീജ കെ. എസ്. വാദിച്ചു. ഈ വാദത്തെയും തെളിവുകളുടെ അഭാവത്തെയും കോടതി അംഗീകരിച്ചു.

പോക്സോ നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും, വിചാരണ സമയത്ത് തെളിവുകൾ നിലനിൽക്കാത്ത സാഹചര്യത്തിൽ കുറ്റവിമുക്തി ലഭിക്കുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് പോക്സോ നിയമം കൊണ്ടുവന്നതെങ്കിലും, പ്രായോഗിക തലത്തിൽ നിരപരാധികളായവർക്കു നീതി കിട്ടാതെ പോകുന്ന അവസ്ഥ സമൂഹത്തിൽ ആശങ്ക ഉയർത്തുകയാണ് . സുധീർ കുറ്റാരോപിതനായ ഈ കേസ് വാദിച്ചു വിജയിപ്പിച്ചത് അഡ്വ. ശ്രീജ കെ എസ് ആണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *