BREAKING NEWS


Sports

358 കോടി രൂപയുടെ കരാർ അവസാനിപ്പിച്ച് ഡ്രീം 11;ബിസിസിഐ അധികൃതരെ അറിയിച്ചു.
Sports

358 കോടി രൂപയുടെ കരാർ അവസാനിപ്പിച്ച് ഡ്രീം 11;ബിസിസിഐ അധികൃതരെ അറിയിച്ചു.

ന്യൂഡൽഹി:  ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുന്നതായി ഡ്രീം 11. ഇക്കാര്യം ബിസിസിഐ അധികൃതരെ അറിയിച്ചു. പുതിയ സ്പോൺസർമാരെ കണ്ടെത്താനുള്ള നടപടി ബിസിസിഐ ആരംഭിച്ചു. ഓൺലൈൻ വാതുവയ്പ്പും ചൂതാട്ടങ്ങളും നിരോധിക്കാനുള്ള ബിൽ കേന്ദ്രസർക്കാർ പാസാക്കിയതിനു പിന്നാലെയാണ് നടപടി. പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമുകൾ നടത്തിയിരുന്ന ഒട്ടേറെ പ്ലാറ്റ്ഫോമുകൾ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. മൈ 11 സർക്കിൾ, വിൻസൊ, സുപ്പീ, പോകർബാസി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളാണ് പ്രവർത്തനം നിർത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസറായ ഡ്രീം ഇലവന്റെ പരസ്യത്തിൽ എം.എസ്. ധോണി, രോഹിത് ശർമ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും പ്രമുഖ നടൻമാരും അഭിനയിച്ചിരുന്നു. പണം ഉപയോഗിച്ചുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുന്നതായി ഡ്രീം ഇലവന്റെ ഉടമകളായ പ്ലേ ഗെയിംസ് 24x7 അറിയിച്ചു. വ്യാഴാഴ്ചയാണ് ഓൺലൈൻ വാതുവയ്പ്പ് നിരോധനബിൽ ലോക്സ...
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ കളിക്കുന്നത് രാജ്യതാത്പര്യത്തിന് വിരുദ്ധം; ബിസിസിഐയോട് കോൺഗ്രസ്
Sports

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ കളിക്കുന്നത് രാജ്യതാത്പര്യത്തിന് വിരുദ്ധം; ബിസിസിഐയോട് കോൺഗ്രസ്

അടുത്ത മാസം നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരേ കളിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരേ കോൺഗ്രസ്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ പാകിസ്താനെതിരേ കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ബിസിസിഐയോട് ആവശ്യപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ കളിക്കുന്നത് രാജ്യതാത്പര്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയ്ക്ക് ഗൊഗോയ് കത്തയച്ചിട്ടുണ്ട്. ക്രിക്കറ്റ് എപ്പോഴും ജനങ്ങളിൽ സന്തോഷം കൊണ്ടുവരുന്ന ഒരു കായിക വിനോദമാണ്. എന്നാൽ നിലവിലെ ഇന്ത്യ-പാകിസ്താൻ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം ഇടപെടലുകൾക്ക് ദേശീയ താത്പര്യത്തേക്കാൾ മുൻഗണന നൽകരുതെന്ന് അദ്ദേഹം കത്തിൽ പറയുന്നു. അതിർത്തി കടന്നുള്ള സംഘർഷങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും നമ്മുടെ സായുധ സേനയുടെ ത്യാഗങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാമെന...
ആലപ്പി റിപ്പിൾസിനെ34 റൺസിന് തോൽപ്പിച്ച് തുടര്‍ച്ചയായ രണ്ടാം ജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്
Sports

ആലപ്പി റിപ്പിൾസിനെ34 റൺസിന് തോൽപ്പിച്ച് തുടര്‍ച്ചയായ രണ്ടാം ജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് തുടർച്ചയായ രണ്ടാം ജയം. ആലപ്പി റിപ്പിൾസിനെ 34 റൺസിനാണ് കൊച്ചി പരാജയപ്പെടുത്തിയത്. കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആലപ്പി 19.2 ഓവറിൽ 149 റൺസിന് ഓൾഔട്ടായി.നാല് വിക്കറ്റ് വീതം വീഴ്ത്തിയ കെ.എം ആസിഫും മുഹമ്മദ് ആഷിഖും ചേർന്നാണ് ആലപ്പി ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്.36 പന്തിൽ 33 റൺസെടുത്ത ഓപ്പണർ അക്ഷയ് ചന്ദ്രനും 13 പന്തിൽ നിന്ന് 29 റൺസെടുത്ത അഭിഷേക് നായരുമാണ് ആലപ്പിയുടെ ടോപ് സ്കോറർമാർ. ജലജ് സക്സേന (15 പന്തിൽ 16), ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (ഒമ്പത് പന്തിൽ 11), അനുജ് ജോട്ടിൻ (15), അക്ഷയ് (5) എന്നിവർക്കാർക്കും ആലപ്പി സ്കോർ ബോർഡിലേക്ക് കാര്യമായ സംഭാവന നൽകാനായില്ല. അർജുൻ സുരേഷ് 16 റൺസെടുത്തു. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊച്ചി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തിരുന്നു. ബാറ്റിങ്ങി...
ഏഷ്യാകപ്പിൽ പാകിസ്താനുമായി കളിക്കുന്നതിന് വിലക്കില്ല, എന്നാൽ പരമ്പരകൾക്ക് അനുമതിയില്ല.<br><br>
Sports

ഏഷ്യാകപ്പിൽ പാകിസ്താനുമായി കളിക്കുന്നതിന് വിലക്കില്ല, എന്നാൽ പരമ്പരകൾക്ക് അനുമതിയില്ല.

അടുത്തമാസം യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്താനുമായി കളിക്കുന്നതിൽ നിന്ന് ഇന്ത്യൻ ടീമിനെ തടയില്ലെന്ന് കേന്ദ്ര കായികമന്ത്രാലയം വ്യക്തമാക്കി. എന്നാൽ, ഇരുരാഷ്ട്രങ്ങളും തമ്മിൽ പരമ്പരകൾ നടത്തുന്നതിന് അനുമതിയുണ്ടാവില്ല. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ ഇന്ത്യ കളിക്കുന്നതിൽ വിവിധകോണുകളിൽനിന്ന് വിമർശനമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയം നിലപാടറിയിച്ചത്. ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കുന്നത് തടയുന്നത് ഒളിമ്പിക് ചാർട്ടറിന് വിരുദ്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ ഹോക്കി ചാമ്പ്യൻഷിപ്പിൽനിന്ന് പാകിസ്താൻ പിന്മാറിയിരുന്നു. ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാറുള്ളത്. 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ  , 200...
റൊണാൾഡോയ്‌ക്കൊപ്പം ഇനി ജാ​​വോ ഫെ​​ലി​​ക്സും; വൻതുകയ്ക്ക് താരത്തെ സ്വന്തമാക്കി അൽ നസർ
Sports, Entertainment, Entertainment News, Football, Latest news, Top News, World

റൊണാൾഡോയ്‌ക്കൊപ്പം ഇനി ജാ​​വോ ഫെ​​ലി​​ക്സും; വൻതുകയ്ക്ക് താരത്തെ സ്വന്തമാക്കി അൽ നസർ

പോർച്ചുഗീസ് സ്ട്രൈക്കർ ജാവോ ഫെലിക്സിനെ വൻതുകയ്ക്ക് സ്വന്തമാക്കി സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസർ. 260 ദശലക്ഷം യു.എസ് ഡോളറിനാണ് ഫെലിക്സിനെ അൽ നസർ ടീമിൽ എത്തിച്ചിരിക്കുന്നത്. 25 വയസ്സുകാരനായ ഫെലിക്സ് രണ്ട് വർഷത്തെക്കാണ് അൽ നാസറുമായി കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിൽ നിന്നാണ് ഫെലിക്സിന്റെ അൽ നസറിലേക്കുള്ള വരവ്. താരം ഇനി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം സൗദി ലീഗിൽ പന്ത് തട്ടും. അൽ നസറിന് പുറമെ ഫെലിക്സിന്റെ പഴയ ക്ലബ്ബായ ബെൻഫിക്കയും താരത്തിനുവേണ്ടി രംഗത്തുണ്ടായിരുന്നു. അറ്റാക്കിങ് മിഡ്‌ഫീൽഡറായും, ഫോർവേഡായും കളിക്കുന്ന ഫെലിക്സ് 2025 ക്ലബ് ലോകകപ്പ് നേടിയ ചെൽസി ടീമിലും ഉൾപ്പെട്ടിരുന്നു. അന്ന് കോള്‍ പാല്‍മറിന്റെ ഇരട്ട ഗോളിന്റെയും, ജോവാ പെഡ്രോയുടെ ഗോളിന്റെയും കരുത്തിൽ പി എസ് ജി യെ തകർത്ത് കിരീടത്തിൽ മുത്തമിട്ടിരുന്നു. തന്റെ പതിനാലാം വയസ്സ...
അഞ്ചാം ടെസ്റ്റിന് നാളെ ഓവലില്‍ തുടക്കം, ഒപ്പമെത്താന്‍ ഇന്ത്യ, പരമ്പര പിടിക്കാന്‍ ഇംഗ്ലണ്ട്
Top News, Cricket, India, Latest news, Sports

അഞ്ചാം ടെസ്റ്റിന് നാളെ ഓവലില്‍ തുടക്കം, ഒപ്പമെത്താന്‍ ഇന്ത്യ, പരമ്പര പിടിക്കാന്‍ ഇംഗ്ലണ്ട്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് നാളെ ഓവലിൽ തുടക്കമാവും. പരമ്പര സമനിലയാക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. മാഞ്ചസ്റ്റർ ടെസ്റ്റിൽ ജയത്തോളംപോന്ന സമനില പൊരുതിനേടിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഓവലിൽ ജയിച്ച് പരമ്പര സമനിലയാക്കുകയാണ് ശുഭ്മൻ ഗില്ലിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം. റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായതിനാൽ ഇന്ത്യൻ ടീമിൽ മാറ്റം ഉറപ്പാണ്. റിഷഭിന് പകരം ധ്രുവ് ജുറൽ ടീമിലെത്തും. മൂന്നാം നമ്പർ ബാറ്ററുടെ സ്ഥിരതയില്ലായ്മ ആശങ്കയാണെങ്കിലും ടോപ് ഓർഡറിൽ മാറ്റമുണ്ടാവില്ല. മൂന്ന് ടെസ്റ്റിലേ കളിക്കൂയെന്ന് തീരുമാനിച്ചിരുന്നെങ്കിലും നിർണായ മത്സരം ആയതിനാൽ ഓവലിലും ജസ്പ്രീത് ബുമ്ര ടീമിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുമ്ര കളിക്കുന്നില്ലെങ്കിൽ ആകാശ് ദീപ് ആയിരിക്കും മുഹമ്മദ് സിറാജിന്‍റെ ബൗളിംഗ് പങ്കാളി. അൻഷുൽ കംബോജിന് പകരം അരങ്ങേറ്റക്കാരൻ അർഷ്ദീപ് സിംഗിനും ഷാർദുൽ താക്കൂറിന് പകരം സ്പിന്നർ കുൽദീപ...
ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റിലും ബുമ്ര കളിക്കുമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍
Top News, Cricket, India, Latest news, Sports

ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റിലും ബുമ്ര കളിക്കുമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും ജസ്പ്രീത് ബുമ്ര കളിച്ചേക്കും. ബുമ്ര അടക്കം എല്ലാ ബൗളര്‍മാരും ഓവല്‍ ടെസ്റ്റിന് ലഭ്യമാണെന്ന് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞു.. മാഞ്ചസ്റ്ററിലെ ഐതിഹാസ സമനിലയുടെ ആവേശത്തിലാണ് ടീം ഇന്ത്യ. ഒന്നാം ഇന്നിംഗ്‌സില്‍ 311 റണ്‍സ് ലീഡ് വഴങ്ങിയിട്ടും ഇന്ത്യയെ രക്ഷിച്ചത് കെ എല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ പതറാത്ത പോരാട്ടം. ജയത്തോളം പോന്ന സമനിലയ്ക്ക് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശം പകരുന്ന വെളിപ്പെടുത്തില്‍ നടത്തിയിരിക്കുകയാണ് കോച്ച് ഗൗതം ഗംഭീര്‍. ബുമ്ര മൂന്ന് ടെസ്റ്റിലേ കളിക്കൂ എന്നാണ് പരമ്പര തുടങ്ങും മുന്‍പേ ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയത്. ജോലി ഭാരം കുറയ്ക്കാനാണ് ഈ തീരുമാനം. ആദ്യ നാല് ടെസ്റ്റുകളില്‍ മൂന്നിലും ബുമ്ര കളിച്ചു. മത്സരങ്ങള്‍ക്കിടെ ആവശ്യത്തിന് വിശ്രമം കിട്ടുന്നതിനാല്‍ ഓവലിലും ബുമ്ര കളിക്കുമെന്നാണ് പ്...
ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന നാലാമത്തെ ഇന്ത്യൻ വനിത താരം; ചരിത്രം കുറിച്ച് ദിവ്യ
World, India, Latest news, Other Sports, Sports, Top News

ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന നാലാമത്തെ ഇന്ത്യൻ വനിത താരം; ചരിത്രം കുറിച്ച് ദിവ്യ

FIDE ചെസ്സ് ലോകകപ്പ് കിരീട ജേതാവായതോടെ ഗ്രാൻഡ്മാസ്റ്റർ പദവി കൂടി സ്വന്തമാക്കിയിരിക്കുകയാണ് പത്തൊമ്പതുകാരിയായ ദിവ്യ ദേശ്മുഖ്. ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തിക്കൊണ്ടാണ് ദിവ്യ ലോകകപ്പ് കിരീടവും, ഗ്രാൻഡ്മാസ്റ്റർ പദവിയും സ്വന്തമാക്കിയത്. ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന നാലാമത്തെ വനിതാ താരവും, രാജ്യത്തിന്റെ എൺപത്തിയെട്ടാം താരവുമാണ് ഈ ചെറുപ്പക്കാരി. 2002ൽ കൊനേരു ഹംപി, 2011ൽ ഹാരിക ദ്രോണവല്ലി, 2024ൽ വൈശാലി രമേശ്ബാബു എന്നിവരാണ് ഗ്രാൻഡ്മാസ്റ്റർ പദവി നേടിയ മാറ്റ് ഇന്ത്യൻ വനിതാ താരങ്ങൾ. 2002ൽ തന്റെ പതിനഞ്ചാം വയസ്സിൽ കൊനേരു ഹംപി ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തം പേരിൽ കുറിക്കുമ്പോൾ ദിവ്യ ദേശ്മുഖ് ജനിച്ചിട്ടുപ്പോലും ഇല്ല. അന്ന് ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയും, ആദ്യ ഇന്ത്യൻ വനിതയും ഹംപിയായിരുന്നു. എന്നാൽ അതെ ഹംപിയെ പരാചയപ്പെടുത്തിക്കൊണ്ടാണ് ദിവ്യ ഗ്ര...
ടീം ഇന്ത്യയുടെ ബൗളിങ് താരങ്ങളുടെ പ്രകടനം മെച്ചപ്പെട്ടിട്ടില്ലെന്ന് ബിസിസിഐ
Sports, Cricket, India, Latest news, Top News

ടീം ഇന്ത്യയുടെ ബൗളിങ് താരങ്ങളുടെ പ്രകടനം മെച്ചപ്പെട്ടിട്ടില്ലെന്ന് ബിസിസിഐ

കഴിഞ്ഞ വര്‍ഷം മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായി സ്ഥാനമേറ്റെടുത്തപ്പോള്‍ അദ്ദേഹത്തോടൊപ്പം എത്തിയ ബൗളിങ് കോച്ചുമാരെ പുറത്താക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തയ്യാറെടുക്കുന്നു. ബൗളിംഗ് പരിശീലകന്‍ മോര്‍ണ്‍ മോര്‍ക്കലിനെയും അസിസ്റ്റന്റ് പരിശീലകന്‍ റയാന്‍ ടെന്‍ ഡോഷേറ്റിനെയും പുറത്താക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് അനുസരിച്ച് ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരക്ക് ശേഷം രണ്ട് പരിശീലകരെയും നീക്കിയേക്കും.അതേ സമയം സാങ്കേതിക പ്രശ്‌നങ്ങളാല്‍ സാധ്യതയുണ്ട്. ഇരുവരും അവരവരുടെ സ്ഥാനങ്ങള്‍ക്ക് അനുസരിച്ച് പ്രകടനം കാഴ്ചവെക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ത്യന്‍ പേസര്‍മാരില്‍ പ്രകടമായ പുരോഗതി കൈവരിക്കാന്‍ കഴിയാത്തതാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയായ മോര്...
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി
Top News, Cricket, Latest news, Sports

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി

ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിന്‍റെ വക്കില്‍ നിന്ന് സമനില വഴങ്ങേണ്ടിവന്ന ഇംഗ്ലണ്ടിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളിലും തിരിച്ചടി. മാഞ്ചസ്റ്ററില്‍ ഇന്ത്യക്കെതിരെ സമനില വഴങ്ങിയതിലൂടെ നാലു പോയന്‍റ് നേടിയെങ്കിലും ഇംഗ്ലണ്ട് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. നാലു കളികളില്‍ രണ്ടു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി 26 പോയന്‍റും 54.16 പോയന്‍റ് ശതനാവുമായാണ് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ബ്രണ്ടന്‍ മക്കല്ലം പരിശീലക ചുമതലയേറ്റെടുത്തശേഷം ബാസ്ബോള്‍ യുഗത്തില്‍ ഇംഗ്ലണ്ട് വഴങ്ങുന്ന രണ്ടാമത്തെ മാത്രം സമലിയാണ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്നലെ ഇന്ത്യക്കെതിരെ വഴങ്ങിയത്. 2023ലെ ആഷസില്‍ ഓസ്ട്രേലിയക്കെതിരെ ഇതേ ഗ്രൗണ്ടില്‍ സമനില വഴങ്ങിയതായിരുന്നു ആദ്യത്തേത്. ഇന്ത്യക്കെതിരെ സമനില വഴങ്ങിയതിലൂടെ നാലു പോയന്‍റ് കിട്ടിയെങ്കിലും ലോര്‍ഡ്സ് ടെസ്റ്റില്‍ കുറഞ്ഞ ഓ...