BREAKING NEWS


Sports

പരിക്കേറ്റ കളിക്കാരന് പകരക്കാരെ ഇറക്കാന്‍ അനുവദിക്കണമെന്ന് ഗംഭീര്‍
India, Cricket, Latest news, Sports, Top News

പരിക്കേറ്റ കളിക്കാരന് പകരക്കാരെ ഇറക്കാന്‍ അനുവദിക്കണമെന്ന് ഗംഭീര്‍

മത്സരത്തിനിടെ പരിക്കേറ്റ് ഒരു കളിക്കാരന് കളിക്കാനാവാത്ത സാഹചര്യങ്ങളില്‍ പകരം മറ്റൊരു കളിക്കാരനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ അനുവദിക്കണമെന്ന് ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്രിസ് വോക്സിന്‍റെ പന്ത് കാല്‍പ്പാദത്തില്‍ കൊണ്ട് റിഷഭ് പന്തിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ബാറ്റിംഗ് നിര്‍ത്തി കയറിപ്പോയ റിഷഭ് പന്ത് രണ്ടാം ദിനം പൊട്ടലുള്ള കാല്‍പ്പദവുമായി വീണ്ടും ബാറ്റിംഗിനിറങ്ങേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരിക്കേറ്റ് ഒരു കളിക്കാരന്‍ പുറത്തായാല്‍ പകരം കളിക്കാരനെ ഇറക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് ഗംഭീര്‍ മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഗംഭീറിന്‍റെ നിര്‍ദേശത്തെ അസംബന്ധമെന്നാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് വിശേഷിപ്പിച്ചത്. പരിക്കേറ്റ കളിക്കാര്‍ക്ക് പകരക്കാരെ ഇറക്കാന്‍ അനുവദിക്കുന്നത് ദുരുപയോഗം ചെയ്യാ...
പന്തിന് പകരക്കാരനായി കളത്തിൽ എൻ. ജഗദീശൻ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്
Top News, Cricket, India, Latest news, Sports

പന്തിന് പകരക്കാരനായി കളത്തിൽ എൻ. ജഗദീശൻ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്

തമിഴ്‌നാട്ടിൽ നിന്നുള്ള എൻ. ജഗദീശൻ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പരുക്കേറ്റുപോയ ഋഷഭ് പന്തിന് പകരക്കാരൻ ആയിട്ടാണ് ജഗദീശൻ ടീമിൽ എത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ റോളിൽ എത്തുന്ന അദ്ദേഹം ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ സ്‌ക്വാഡിലാണ് ഉൾപ്പെട്ടിരിക്കുന്നത്. 29 വയസുകാരനായ ജഗദീശൻ, 2016-ൽ രഞ്ജി ട്രോഫിയിലൂടെ തമിഴ്‌നാടിനായി അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ അദ്ദേഹം സെഞ്ച്വറി നേടി. 2022-ലെ വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായി അഞ്ച് സെഞ്ച്വറികൾ നേടികൊണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ലോക റെക്കോർഡ് സ്ഥാപിച്ചു. ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലായി. ഇതേ പരമ്പരയിൽ തന്നെ 277 റൺസ് നേടികൊണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു. 52 ഫസ്റ്റ് ക്ലാ...
റൺ മഴയിൽ ചരിത്രമെഴുതി ജോ റൂട്ട്!
Top News, Cricket, India, Latest news, Sports

റൺ മഴയിൽ ചരിത്രമെഴുതി ജോ റൂട്ട്!

ഇന്നലെ ഇന്ത്യയ്ക്ക് എതിരായി നടന്ന മത്സരത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ തന്റെ സ്ഥാനം ഉയർത്തി ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ഇനി മുന്നിലുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മാത്രം. മാഞ്ചസ്റ്ററിൽ നടക്കുന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിനായി 150 റൺസ് നേടുന്നതിനിടയിലാണ് റൂട്ട് ഈ നേട്ടം കൈവരിച്ചത്. ഒറ്റ ദിവസംകൊണ്ട് മൂന്ന് ഇതിഹാസ താരങ്ങളെയാണ് അദ്ദേഹം മറികടന്നത്. ഇന്ത്യയുടെ രാഹുൽ ദ്രാവിഡ് (13288 റൺസ്), സൗത്ത് ആഫ്രിക്കയുടെ ജാക്ക് കാലിസ് (13289 റൺസ്), ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗ് (11378 റൺസ്) എന്നിവരെയാണ് റൂട്ട് പിന്നിലാക്കിയത്. 150 റൺസിൽ ആദ്യ 31 റൺസ് നേടിയപ്പോൾ തന്നെ റൂട്ട് കാലിസിനെയും, ദ്രാവിഡിന്റെയും പിന്നിലാക്കിയിരുന്നു. ഈ നേട്ടത്തിന് പുറമെ മറ്റ് നേട്ടങ്ങളും റൂട്ട് സ്വന്തമാക്കിയിട്ടുണ്ട്. ഇന്നലത്തെ സെഞ്ച്വറി നേട്ടത്തോടെ ഇന്ത്യക്കെത...
‘ഒറ്റക്കാലില്‍ നിന്ന് അടിച്ച റണ്ണുകള്‍ ഇന്ത്യ തിരികെ നല്‍കണം’, ശുഭ്‌മാന്‍ ഗില്ലിനെ പൊരിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍
Top News, Cricket, Latest news, Sports

‘ഒറ്റക്കാലില്‍ നിന്ന് അടിച്ച റണ്ണുകള്‍ ഇന്ത്യ തിരികെ നല്‍കണം’, ശുഭ്‌മാന്‍ ഗില്ലിനെ പൊരിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ മോശം ക്യാപ്റ്റൻസിയെയും ഇന്ത്യൻ ബൗളര്‍മാരുടെ മോശം പ്രകടനത്തെയും വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സില്‍ 358 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യൻ സ്കോറിനൊപ്പമെത്താൻ ഇംഗ്ലണ്ടിന് 133 റണ്‍സ് കൂടി മതി. ഇംഗ്ലണ്ട് ബാറ്റിംഗിനിറങ്ങിയപ്പോള്‍ മൂടിക്കെട്ടിയ അന്തരീക്ഷം മാറി വെയിലുദിച്ചത് ബാറ്റിംഗിന് അനുകൂല സാഹചര്യമൊരുക്കിയെങ്കിലും ഗില്ലിന്‍റെ മോശം തന്ത്രങ്ങളും ബൗളര്‍മാരുടെ മോശം പ്രകടനവുമാണ് രണ്ടാം ദിനം ഇംഗ്ലണ്ടിന് മേല്‍ക്കൈ നല്‍കിയതെന്ന് ഹുസൈന്‍ പറഞ്ഞു. ഒരാഴ്ച മുമ്പ് ടീമില്‍ പോലുമില്ലാതിരുന്ന അന്‍ഷുല്‍ കാംബോജിന് ജസ്പ്ര്തീത് ബുമ്രക്കൊപ്പം ന്യൂബോള്‍ നല്‍കിയ ഗില്ലിന്‍റെ തീരുമാനം പൂര്‍ണ...
ആറാഴ്ചത്തെ വിശ്രമം നിർദേശിച്ച് മെഡിക്കൽ സംഘം; ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് ഋഷഭ് പന്ത് പുറത്ത്
Top News, Cricket, India, Latest news, Sports

ആറാഴ്ചത്തെ വിശ്രമം നിർദേശിച്ച് മെഡിക്കൽ സംഘം; ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് ഋഷഭ് പന്ത് പുറത്ത്

ഇംഗ്ലണ്ടിനെതിരായ നിർണായക നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്നലെ ബാറ്റിങ്ങിനിടെ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്ന് പുറത്ത്. പന്തിന്റെ കാലിന് ഗുരുതര പരുക്ക്. ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ച് മെഡിക്കൽ സംഘം അറിയിച്ചു. ഇപ്പോൾ പുരോഗമിക്കുന്ന നാലാം ടെസ്റ്റിലും അടുത്ത മത്സരത്തിലും പന്തിന് കളിക്കാനാവില്ല. ആവശ്യമെങ്കില്‍ പെയിന്‍ കില്ലര്‍ കഴിച്ച ശേഷം പന്തിന് ബാറ്റ് ചെയ്യാന്‍ കഴിയുമോ എന്ന് മെഡിക്കല്‍ സംഘം പരിശോധിക്കുന്നുണ്ട്. എന്നാല്‍ അതിനുള്ള സാധ്യത കുറവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. റിഷഭ് പന്തിന് പകരക്കാരനായി യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ടീമിലേക്ക് ജോയിന്‍ ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെ ഓവലില്‍ നടക്കുന്ന അഞ്ചാമത്തേതും അവസാനത്തേതുമായ ടെസ്റ്റില്‍ പന്തിന് പങ്കെടുക്കാന്‍...
സൈറ്റ് സ്ക്രീൻ തുളച്ച സിക്സ്; റസ്സൽ വിധിയറിഞ്ഞും വീരത്വത്തോടെ വിടപറഞ്ഞു
World, Cricket, Latest news, Sports, Top News

സൈറ്റ് സ്ക്രീൻ തുളച്ച സിക്സ്; റസ്സൽ വിധിയറിഞ്ഞും വീരത്വത്തോടെ വിടപറഞ്ഞു

അവസാന മത്സരത്തിൽ വിജയം കാണാൻ കഴിയാതിരുന്നെങ്കിലും, ആന്ദ്രേ റസ്സൽ തന്റെ പതിവ് കരുത്തും ആത്മവിശ്വാസവുമൊത്ത് കളം നിറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം വെസ്റ്റിൻഡീസിന് നഷ്ടമായെങ്കിലും, റസ്സലിന്റെ 15 പന്തിൽ നിന്നുള്ള 36 റൺസ് പ്രകടനം എല്ലാവരുടെയും കൈയ്യടിയ്ക്ക് അർഹമായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അതിസ്വാഭാവികമായ ഭീകരതയോടെ ബാറ്റ് വീശിയ റസ്സൽ, ബെൻ ഡാർഷുയിസിന്റെ ഓവറിൽ മൂന്ന് സിക്സുകളും ആഡം സാംപയെയും പിറകോട്ട് തള്ളിയ പ്രകടനവും സമർപ്പിച്ചു. പ്രത്യേകിച്ച്, ഗാലറിയിലേക്കുള്ള ആദ്യ സിക്സർ സൈറ്റ് സ്ക്രീൻ തുളച്ചത് കാണികൾക്ക് മഞ്ഞു കിടന്ന നിമിഷമായിരുന്നു. 98 റൺസിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട നിലയിൽ, റസ്സലിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സാണ് ടീമിന് കരുതലായത്. അദ്ദേഹത്തിന്റെ സ്‌കോർ തലയുയർത്തി കൊണ്ട് വെസ്റ്റ് ഇൻഡീസിനെ 139 റൺസിലേക്ക് എത്തിച്ചു, 172 റൺസ് നേടിയെങ്കിലും, ജയിക്കാൻ കഴിഞ്ഞില്ല. 15 വർഷത്...
റിഷഭ് പന്ത് ഇനി ബാറ്റിംഗിനെത്തുമോ?
Top News, Cricket, India, Latest news, Sports

റിഷഭ് പന്ത് ഇനി ബാറ്റിംഗിനെത്തുമോ?

ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു ഇന്ത്യ. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിക്കാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. വ്യക്തിഗത സ്‌കോര്‍ 37ല്‍ നില്‍ക്കെ പന്ത് പരിക്കേറ്റ് മടങ്ങുകയായിരുന്നു. ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്സിനെതിരെ റിവേഴ്സ് സ്വീപ്പ് കളിക്കാനുള്ള ശ്രമത്തിനിടെ ബോള്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ കാല്‍പാദനത്തില്‍ കൊള്ളുകയായിരുന്നു. ചെറുവിരലിന് മുകളില്‍ പന്ത് കൊണ്ടത്. ബോള്‍ കൊണ്ട ഭാഗത്ത് ചെറുതായി മുഴയ്ക്കുകയും ചെയ്തു. മാത്രമല്ല, രക്തം പോടിയുന്നമുണ്ടായിരുന്നു. നടക്കാന്‍ ബുദ്ധിമുട്ടിയ താരത്തെ ഗ്രൗണ്ടിലുപയോഗിക്കുന്ന ചെറിയ വാഹനത്തില്‍ ഇരുത്തിയാണ് കൊണ്ടുപോയത്. റിട്ടയേര്‍ഡ് ഹര്‍ട്ടായ താരം എപ്പോള്‍ തിരിച്ചെത്തുമെന്നുള്ള കാര്യത്തില്‍ ഉറപ്പായിട്ടില്ല. പന്തിന് പകരം രവീന്ദ്ര ജഡേജ ക്രീസിലെത്തി. മാത്രമല്ല, സായ്...
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് ഇന്ത്യ ഇന്നിറങ്ങും; തോറ്റാല്‍ പരമ്പര നഷ്ടം
Top News, Cricket, India, Latest news, Sports

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് ഇന്ത്യ ഇന്നിറങ്ങും; തോറ്റാല്‍ പരമ്പര നഷ്ടം

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തുടങ്ങും. പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം മത്സരം ജയിച്ച് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി. എന്നാല്‍ ലോര്‍ഡ്സില്‍ നടന്ന മൂന്നാം മത്സരത്തില്‍ 22 റണ്‍സിന്‍റെ നേരിയ ജയവുമായി ഇംഗ്ലണ്ട് പരമ്പരയില്‍ മുന്നിലെത്തി. വിജയത്തിനരികെ ലോര്‍ഡ്സില്‍ വിജയം കൈവിട്ട ഇന്ത്യക്ക് മാഞ്ചസ്റ്ററില്‍ വീണ്ടുമൊരു തോല്‍വിയെക്കുറിച്ച് കൂടി ചിന്തിക്കാനാവില്ല. മാഞ്ചസ്റ്ററിലും തോറ്റാല്‍ ഇന്ത്യ പരമ്പര കൈവിടും. നാലാം മത്സരത്തിനിറങ്ങുമ്പോള്‍ പരിക്കാണ് ഇന്ത്യയെ അലട്ടുന്നത്. ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി പരിക്കുമൂലം പരമ്പരയില്‍ നിന്ന് തന്നെ പുറത്തായപ്പോള്‍ മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ആകാശ് ദീപിന് നാലാം ടെസ്റ്റില്‍ കളിക്കാനാകില്ല. പരിശീലനത്തിനിടെ പരിക്കേറ്റ മറ്റൊരു പേസറായ അര്‍ഷ്ദീപ് സിംഗും നാലാം ടെസ്റ്റില്‍...
പോയന്‍റ് പങ്കുവെക്കാനാവില്ലെന്ന് പാകിസ്ഥാൻ, പിന്‍മാറിയത് ഇന്ത്യ; ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിൽ പ്രതിസന്ധി
India, Cricket, Latest news, Sports, Top News

പോയന്‍റ് പങ്കുവെക്കാനാവില്ലെന്ന് പാകിസ്ഥാൻ, പിന്‍മാറിയത് ഇന്ത്യ; ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിൽ പ്രതിസന്ധി

ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന് തൊട്ടു മുമ്പ് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പിന്‍മാറിയതിനാല്‍ പോയന്‍റ് പങ്കിടാനാവില്ലെന്ന് വ്യക്തമാക്കി പാക് ടീം. മത്സരത്തിന് തൊട്ടു മുമ്പ് ഇന്ത്യയാണ് മത്സരത്തില്‍ നിന്ന് പിന്‍മാറിയതെന്നും അതിനാല്‍ പോയന്‍റ് പങ്കിടനാവില്ലെന്നുമാണ് പാക് ടീമിന്‍റെ നിലപാടെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ത്യ അകാരണമായി പിന്‍മാറിയതിനാല്‍ മത്സരത്തില്‍ നിന്നുള്ള രണ്ട് പോയന്‍റിന് പാക് ടീമിനാണ് അര്‍ഹതയെന്ന് പാകിസ്ഥാന്‍ ചാമ്പ്യൻസ് ടീം ഉടമയായ കാമില്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും ഫൈനലിലെത്തിയാല്‍ കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കാമെന്നും എന്നാല്‍ ഈ മത്സരത്തിലെ പോയന്‍റ് പങ്കിടാനാവില്ലെന്നുമാണ് പാക് ടീമിന്‍റെ നിലപാട്. കഴിഞ്ഞ ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിലെ റണ്ണറപ്പുകളായ പാകിസ്ഥാന്‍ ഇത്തവണ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യൻസിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്...
2 സിക്സും ഒരു ഫോറും അടിച്ച് വൈഭവ് മടങ്ങി, ഇംഗ്ലണ്ടിനെതിരായ യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം
Top News, Cricket, India, Latest news, National, Sports

2 സിക്സും ഒരു ഫോറും അടിച്ച് വൈഭവ് മടങ്ങി, ഇംഗ്ലണ്ടിനെതിരായ യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ രണ്ടാം യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 309 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ഒന്നം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. 24 റണ്‍സുമായി ക്യാപ്റ്റൻ ആയുഷ് മാത്രെയും ആറ് റണ്‍സോടെ വിഹാന്‍ മല്‍ഹോത്രയുമാണ് ക്രീസില്‍. 14 പന്തില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 20 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. അലക്സ് ഗ്രീനിന്‍റെ പന്തില്‍ വൈഭവിനെ ഫ്രഞ്ച് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. നേരത്തെ രണ്ടാം ദിനം 229-7 എന്ന സ്കോറില്‍ ക്രീസിലെത്തിയ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീം 309 റണ്‍സെടുത്ത് ഓള്‍ ഔട്ടായി. ഏഴാമനായി ക്രീസിലെത്തി സെഞ്ചുറിയുമായി പൊരുതിയ ഏകാന്‍ഷ് സിംഗിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് ഇംഗ്ലണ്ടിനെ 300 കടത്തിയത്. 155 പ...