ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിനുള്ള പിച്ച് ആരെ തുണയ്ക്കും, നിര്‍ണായക അപ്ഡേറ്റുമായി മുന്‍ ഇംഗ്ലണ്ട് പേസര്‍
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് മറ്റന്നാള്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തുടക്കമാകുമ്പോള്‍ പിച്ച് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍. ആദ്യ മൂന്ന് ടെസ്റ്റിലും ബാറ്റര്‍മാരെ തുണക്കുന്ന പിച്ചുകളായിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ എല്ലായ്പ്പോഴും പേസര്‍മാരെ സഹായിച്ചതാണ് ചരിത്രം. പേസര്‍മാര്‍ക്ക് അപ്രതീക്ഷിത ബൗണ്‍സും വേഗവുമാണ് മാഞ്ചസ്റ്ററിന്‍റെ ചരിത്രമെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി പൊതുവെ വേഗം കുറഞ്ഞ പിച്ചുകളാണ് ഇവിടെ മത്സരങ്ങള്‍ക്ക് തയാറാക്കുന്നത്. എങ്കിലും ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളില്‍ മാഞ്ചസ്റ്ററിലേത് പച്ചപ്പുള്ള പിച്ച് തന്നെയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ച്ചയായി പെയ്ത മഴ മൂലം ഔട്ട് ഫീല്‍ഡ് പലയിടത്തും മോശമായ അവസ്ഥയിലുമാണ്.
കഴിഞ്ഞ രണ്ട് വര്‍ഷമായി പേസര്‍മാര്‍ക്ക് കാര്യമായ പിന്തുണയൊന്നും ലഭിക്കാത്ത പിച്ചായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും മത്സരത്തിനിടെ മഴ പെയ്താല്‍ ഓള്‍ഡ് ട...










