BREAKING NEWS


News

ഡൽഹി കലാപക്കേസ്: ഉമർ ഖാലിദിന് ഇടക്കാല ജാമ്യം
National, News

ഡൽഹി കലാപക്കേസ്: ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: ഡൽഹി കലാപത്തിന്റെ ഗൂഢാലോചനാ കേസിൽ ജയിലിൽ കഴിയുന്ന ജെഎൻയു മുൻ വിദ്യാർത്ഥി ഉമർ ഖാലിദിന് 14 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ഡൽഹിയിലെ കർക്കദൂമ കോടതി ജാമ്യം നൽകിയത്. ​അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പായി ആണ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. ഡിസംബർ 27-ന് നടക്കുന്ന സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഡിസംബർ 14 മുതൽ 29 വരെ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഉമർ ഖാലിദിന്റെ ആവശ്യം.മുമ്പ് ഇടക്കാല ജാമ്യത്തിനായി ഉമർ ഖാലിദ് ഡൽഹി ഹൈക്കോടതിയെയും വിചാരണക്കോടതിയെയും സമീപിച്ചിരുന്നുവെങ്കിലും അപേക്ഷകൾ തള്ളിയിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ വർഷം ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ​പ്രധാന വിവരങ്ങൾ: ​അറസ്റ്റ്: 2020 സെപ്റ്റംബറിലാണ് ഡൽഹി പോലീസ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. പശ്ചാ...
ജെബി മേത്തർ രാജ്യസഭയിൽ: ജോൺ ബ്രിട്ടാസിനെതിരെ ‘മുന്ന’ പരാമർശം
National, News, Politics

ജെബി മേത്തർ രാജ്യസഭയിൽ: ജോൺ ബ്രിട്ടാസിനെതിരെ ‘മുന്ന’ പരാമർശം

ന്യൂഡൽഹി: രാജ്യസഭയിൽ നടന്ന ശൂന്യവേളയിൽ കോൺഗ്രസ് എം.പി. ജെബി മേത്തർ നടത്തിയ 'മുന്ന' പരാമർശം ശ്രദ്ധേയമായി. സി.പി.എം. എം.പി. ജോൺ ബ്രിട്ടാസിനെ ലക്ഷ്യമിട്ടായിരുന്നു ഈ പരാമർശം.കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങൾ സഭയിൽ ഉന്നയിക്കുന്നതിനിടെയാണ് ജെബി മേത്തർ പ്രാദേശിക തിരഞ്ഞെടുപ്പുകളെക്കുറിച്ചും 'മുന്ന'യെക്കുറിച്ചുമുള്ള പരാമർശം നടത്തിയത്. ആരോഗ്യരംഗത്തെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനെ വിമർശിച്ചപ്പോൾ, സഭയിലുണ്ടായിരുന്ന ഇടതുപക്ഷ എം.പി. ജോൺ ബ്രിട്ടാസ് ഇടപെടാൻ ശ്രമിച്ചു. ഇതിന് മറുപടിയെന്നോണമാണ് ജെബി മേത്തർ ജോൺ ബ്രിട്ടാസിനെ ലക്ഷ്യമിട്ടുള്ള വാക്കുകൾ പ്രയോഗിച്ചത്. "കേരളം ഇപ്പോൾ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. മാറ്റത്തിന്റെ പുതിയ ചരിത്രം കുറിക്കുകയാണ്. ജനങ്ങളെ മറന്ന 'മുന്ന'മാരുടെയും, പാലം പണിയുന്നവരുടെയും, അന്തസ്സില്ലാത്ത 'അന്തർധാര' അവസാനിപ്പിക്കുന്നതിനുമായി കേരള ജനത വിധിയെഴുതും. ഇത് ഒരു തുടക...
പാക് യുവതിയുടെ നീതിക്കായുള്ള അപേക്ഷ: ഭർത്താവ് ഡൽഹിയിൽ രഹസ്യവിവാഹത്തിന് ഒരുങ്ങുന്നു,പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം തേടി യുവതി
India, National, News, Top News

പാക് യുവതിയുടെ നീതിക്കായുള്ള അപേക്ഷ: ഭർത്താവ് ഡൽഹിയിൽ രഹസ്യവിവാഹത്തിന് ഒരുങ്ങുന്നു,പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം തേടി യുവതി

ന്യൂഡൽഹി: ഭർത്താവ് തന്നെ കറാച്ചിയിൽ ഉപേക്ഷിച്ചു ഡൽഹിയിൽ രഹസ്യമായി രണ്ടാമതും വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് പാകിസ്താൻ യുവതി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നീതിക്കായി യാചിച്ചു. നികിത നാഗ്ദേവ് എന്ന് തിരിച്ചറിഞ്ഞ യുവതിയുടെ ഹൃദയഭേദകമായ വീഡിയോ അപ്പീൽ ഇരു രാജ്യങ്ങളിലെയും സാമൂഹിക-നിയമ സ്ഥാപനങ്ങളിൽ രോഷം ആളിക്കത്തിച്ചിരിക്കുകയാണ്. ​കറാച്ചി സ്വദേശിയായ നികിത, ദീർഘകാല വിസയിൽ ഇൻഡോറിൽ താമസിക്കുന്ന പാക് വംശജനായ വിക്രം നാഗ്ദേവിനെ 2020 ജനുവരി 26 ന് കറാച്ചിയിൽ വെച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചതായി ആരോപിച്ചു. ഒരു മാസം കഴിഞ്ഞ് ഫെബ്രുവരി 26 ന് വിക്രം അവളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാൽ, മാസങ്ങൾക്കുള്ളിൽ തന്റെ ജീവിതം തകിടം മറിഞ്ഞതായി നികിത പറയുന്നു. 2020 ജൂലൈ 9 ന്, 'വിസ സാങ്കേതിക പ്രശ്നം' എന്ന കാരണം പറഞ്ഞ് തന്നെ അട്ടാരി അതിർത്തിയിൽ ഉപേക്ഷിക്കുകയും നിർബന്ധിച്ച് പാകിസ്താനിലേക്ക് തിരിച...
തൊഴിലിനായി ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുന്ന സ്ത്രീ തൊഴിലാളികളുടെ കാണാപ്പുറങ്ങൾ
Special Report

തൊഴിലിനായി ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുന്ന സ്ത്രീ തൊഴിലാളികളുടെ കാണാപ്പുറങ്ങൾ

ആർത്തവത്തെ നികൃഷ്ടമായി കണക്കാക്കുന്ന പല സ്ഥലങ്ങളും ഇന്നും നമ്മുടെ രാജ്യത്തിൽ തുടർന്ന് വരുന്നു. സാമൂഹികപരമായും മതപരമായും ആർത്തവത്തെ ഇന്നും അശുദ്ധമായി കണക്കാക്കുന്നു എന്നതാണ് വാസ്തവം. ആധുനിക ചിന്താഗതികളെ തടസ്സപ്പെടുത്തിക്കൊണ്ട് നാം തുടർന്നുവരുന്ന പുരാതന ചിന്താഗതികൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിദ്യാഭ്യാസമുള്ള തലമുറയെ തന്നെയാണ് എന്നതാണ് വിഷമകരം. മഹാരാഷ്ട്ര, കർണ്ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കരിമ്പിൻ തോട്ടങ്ങളിലേക്ക് സ്ത്രീ തൊഴിലാളികളെ എത്തിക്കുന്ന പ്രധാന ജില്ലകളിലൊന്നായ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ ഒരു വലിയ അഴിമതി ഉയർന്നുവന്നിട്ടുണ്ട് .കഴിഞ്ഞ മൂന്ന് വർഷമായി ആയിരക്കണക്കിന് കരിമ്പ് തൊഴിലാളികളായ സ്ത്രീകളാണ് തങ്ങളുടെ ഗർഭാശയം നീക്കം ചെയ്തത്. മാസംതോറും ഉണ്ടാകുന്ന ആർത്തവം ഒഴിവാക്കുവാനും പണത്തിന്റെ ആവശ്യത്തിനുമായാണ് തങ്ങളുടെ ഗർഭാശയം സ്ത്രീകൾ നീക്കം ചെയ്യുന്നത്. ജോലി നഷ്ടമാകാതിരി...
നമ്മ മെട്രോയയുടെ യെല്ലോ ലൈൻ  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
News

നമ്മ മെട്രോയയുടെ യെല്ലോ ലൈൻ  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ബെംഗളൂരു മെട്രോയുടെ (നമ്മ മെട്രോ) പുതിയ യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തു. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ 19 കിലോമീറ്റർ നീളത്തിലുള്ള പുതിയ മെട്രോ പാതയാണ് പ്രധാനമന്ത്രി ഞായറാഴ്ച തുറന്നുകൊടുത്തത്.  തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗവർണർ താവർ ചന്ദ് ഗഹലോത് തുടങ്ങിയവർക്കൊപ്പം മോദി മെട്രോയിൽ യാത്രചെയ്തു. യെല്ലോ ലൈൻ എന്നു പേരിട്ട 19.15 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാതയിൽ 16 സ്റ്റേഷനുകൾ നിർമിച്ചിട്ടുണ്ട്. 5,056 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. മെട്രോ പാത തുറന്നതോടെ ഹൊസൂർ റോഡ്, സിൽക്ക് ബോർഡ് ജങ്ഷൻ, ഇലക്ട്രോണിക്സ് സിറ്റി ജങ്ഷൻ എന്നിവിടങ്ങളിൽ ഇപ്പോൾ അനുഭവപ്പെടുന്ന വൻ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് കരുതുന്നത്. നിലവിൽ ഗ്രീൻ, പർപ്പിൾ ലൈനുകളാണ് ബെംഗളൂരു മെട്രോയ്ക്ക് ഉള്ളത്. ഇതിനും പുതിയ യെല്ലോ ലൈനും പുറമെ, ഒരു പാത കൂടി നി...
കൊച്ചിയിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി; യാത്രക്കാർ അതീവ സുരക്ഷിതർ
India, Latest news, National, News, Top News, Topnews

കൊച്ചിയിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി; യാത്രക്കാർ അതീവ സുരക്ഷിതർ

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊച്ചിയിൽ നിന്ന് വന്ന എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടയിൽ റൺവേയിൽ നിന്ന് തെന്നിമാറിയ സംഭവത്തിൽ ആശ്വാസമായിരുന്നത് അപകടമൊന്നും നടന്നില്ലെന്നതാണ്. AI 2744 എന്ന നമ്പരിലുള്ള വിമാനമാണ് ടച്ച് ഡൗണിന് തൊട്ടുപിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ടു റൺവേയ്ക്ക് പുറത്തേക്ക് തെന്നിനീങ്ങിയത്. തീവ്രമഴയിലായിരുന്നു ലാൻഡിംഗ്, ഇതാണ് അപകടത്തിന് വഴിവച്ചതെന്ന് പ്രാഥമിക നിഗമനം. വിമാനത്തിന്റെ ഒരു എഞ്ചിനിൽ ഭാഗികമായി കേടുപാടുകൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ടെങ്കിലും, വിമാനത്തെ സുരക്ഷിതമായി ബേയിലേക്കെത്തിക്കാൻ പൈലറ്റുകൾക്ക് കഴിഞ്ഞു. യാത്രക്കാരും ക്രൂ അംഗങ്ങളും എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യയുടെ വക്താവ് അറിയിച്ചു. വിമാനത്തെ സർവീസിനായി പിൻവലിച്ചിരിക്കുകയാണ്. ഇതേ തുടർന്ന്, അപകടം നടന്ന റൺവേയ്ക്കും ചെറിയ കേടുപാടുകൾ സംഭവിച്ചതായി CSMIA വക്താവ് അറിയിച...
രാഷ്ട്രീയ ആക്രമണത്തിന് ഉപകരണമാകരുത്; ഇഡിയെ കടുത്ത വാക്കുകളില്‍ വിമര്‍ശിച്ച് സുപ്രീംകോടതി
National, News, Top News, Topnews

രാഷ്ട്രീയ ആക്രമണത്തിന് ഉപകരണമാകരുത്; ഇഡിയെ കടുത്ത വാക്കുകളില്‍ വിമര്‍ശിച്ച് സുപ്രീംകോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രാഷ്ട്രീയ പോരാട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടി സുപ്രീംകോടതി. രണ്ട് വ്യത്യസ്ത കേസുകളിലായിരുന്നു ഇഡിയുടെ സമീപനത്തിനെതിരെ കോടതിയുടെ കടുത്ത നിലപാട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയ്ക്കും സംസ്ഥാന മന്ത്രിക്കും സമന്‍സ് അയച്ചതിനെതിരെ കര്‍ണാടക ഹൈക്കോടതി നൽകിയ സംരക്ഷണ വിധിയ്ക്കെതിരെ ഇഡി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിമർശനം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ബി.ആര്‍.ഗവായി, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം പരിശോധിച്ചത്. "ഞങ്ങളുടെ വായ തുറപ്പിക്കേണ്ട അവസ്ഥയുണ്ടാകരുത്. ഇഡിയെ കുറിച്ച് കടുത്ത നിരീക്ഷണങ്ങള്‍ വിധേയമാക്കേണ്ടി വരും," എന്നാണ് ചീഫ് ജസ്റ്റിസ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിനോടായി പറഞ്ഞത്. "നിരവധി സംസ്ഥാനങ്ങളില്‍ ഈ അതിക്രമം കാണുന്നു. മുംബൈയിലെയും മറ്റു ഭാഗങ്ങളിലെയ...
2006-ലെ മുംബൈ സ്‌ഫോടനക്കേസ്: 12 പ്രതികൾക്ക് ബോംബെ ഹൈക്കോടതി മോചനം
India, National, News, Top News, Topnews

2006-ലെ മുംബൈ സ്‌ഫോടനക്കേസ്: 12 പ്രതികൾക്ക് ബോംബെ ഹൈക്കോടതി മോചനം

2006-ൽ മുംബൈയിലെ ലോക്കൽ ട്രെയിൻ ശൃംഖലയിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ 12 പേരെയും ബോംബെ ഹൈക്കോടതി വെറുതെ വിട്ടു. ഇവർക്കെതിരായ തെളിവുകൾ പര്യാപ്തമല്ലെന്നും പ്രോസിക്യൂഷൻ കേസ് തീർച്ചപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. ഭീകരാക്രമണത്തിൽ 180-ൽധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം നടന്നതിന് 19 വർഷങ്ങൾക്ക് ശേഷമാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. "പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇവരാണ് ആക്രമണം നടത്തിയതെന്നു വിശ്വസിക്കാൻ യുക്തിസഹമായ തെളിവുകളില്ല. അതിനാൽ ഇവരുടെ ശിക്ഷ റദ്ദാക്കുന്നു," കോടതി വ്യക്തമാക്കി. 2015-ൽ വിചാരണ കോടതി 12 പേരെയും കുറ്റക്കാരായി കണ്ടെത്തിയിരുന്നു. അതിൽ അഞ്ചുപേരെ വധശിക...
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും പ്രധാന ചർച്ച വിഷയങ്ങളാകും
Top News, National, News, Topnews

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും പ്രധാന ചർച്ച വിഷയങ്ങളാകും

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലിന് താന്‍ ഉടപെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം, യുദ്ധത്തിനിടെ അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന ട്രംപിന്റെ പുതിയ വെളിപ്പെടുത്തല്‍, ബിഹാറിലെ വോട്ടര്‍പട്ടിക വിവാദം, ബിഹാറിലെ വോട്ടര്‍പട്ടിക പുതുക്കലും ഇത് രാജ്യവ്യാപകമാക്കാനുള്ള നീക്കവും പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. തുടങ്ങിയവയില്‍ പ്രധാനമന്ത്രിയുടെയും സര്‍ക്കാരിന്റെയും വിശദീകരണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യസഖ്യം. ഓഗസ്റ്റ് 21 വരെയുള്ള കാലയളവില്‍ 21 ദിവസം വരെയാണ് വര്‍ഷകാല സമ്മേളനം നടക്കുന്നത്. എട്ട് പുതിയ ബില്ലുകള്‍ സമ്മേളനത്തിൽ അവതരിപ്പിക്കും. പ്രധാനവിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചിര...
കരുണാനിധിയുടെ മകന്‍ എം.കെ. മുത്തു അന്തരിച്ചു
Top News, National, News, Topnews

കരുണാനിധിയുടെ മകന്‍ എം.കെ. മുത്തു അന്തരിച്ചു

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്തമകന്‍ എം.കെ. മുത്തു (77) അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. കരുണാനിധിയുടെ ആദ്യഭാര്യ പദ്മാവതിയിലുണ്ടായ മകനാണ് എം.കെ. മുത്തുവെന്ന മുത്തുവേൽ കരുണാനിധി മുത്തു. സംഗീതം അഭ്യസിച്ച മുത്തു, നായകനായ സിനിമയില്‍ പാട്ടുകള്‍ പാടിയിട്ടുമുണ്ട്. 1970-ല്‍ പുറത്തിറങ്ങിയ പിള്ളയോ പിള്ളൈ ആണ് ആദ്യ ചിത്രം. സമയല്‍കാരന്‍, അണയവിളക്ക്, ഇങ്കേയും മനിതര്‍കള്‍, പൂക്കാരി എന്നിവ ആദ്യകാലത്തെ പ്രധാനചിത്രങ്ങളാണ്. മുന്‍മുഖ്യമന്ത്രി എം.ജി. രാമചന്ദ്രനാണ് മുത്തുവിനെ സിനിമയില്‍ അവതരിപ്പിച്ചത്. എന്നാല്‍, എം.ജി.ആറിനെ അനുകരിക്കുന്ന തരത്തിലുള്ള അഭിനയം അദ്ദേഹത്തിന് തിരിച്ചടിയായി. ഇതും എം.ജി.ആറും കരുണാനിധിയും തമ്മിലുള്ള തെറ്റിദ്ധാരണകള്‍ക്ക് കാരണമായെന്നും പറയപ്പെടുന്നു. കരുണാനിധിയുമായുള്ള അഭിപ്രായഭിന്നതകളെത്തുടര്‍ന...