BREAKING NEWS


National

ചെന്നൈയില്‍ കാക്കകളില്‍ എച്ച്5എന്‍1 സ്ഥിരീകരണം; പക്ഷിപ്പനി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
National

ചെന്നൈയില്‍ കാക്കകളില്‍ എച്ച്5എന്‍1 സ്ഥിരീകരണം; പക്ഷിപ്പനി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യ വകുപ്പും മൃഗസംരക്ഷണവകുപ്പും ചേര്‍ന്ന് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായി ചത്തുവീണ കാക്കകളില്‍ പക്ഷിപ്പനിക്കു കാരണമാകുന്ന എച്ച്5എന്‍1 വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ അഡയാര്‍, ഗാന്ധിനഗര്‍, പള്ളിക്കരണൈ, വെലാച്ചേരി, തിരുവാണ്‍മിയൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെയും ഇസിആര്‍, ഒഎംആര്‍ പാതയോരങ്ങളിലെയും ഉള്‍പ്പെടെ ഏകദേശം 1500 കാക്കകളാണ് ചത്തുവീണത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ (എന്‍ഐഎച്ച്എസ്എഡി) നടത്തിയ പരിശോധനയിലാണ് ജഡങ്ങളില്‍ എച്ച്5എന്‍1 വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കാക്കകളില്‍ കണ്ടെത്തിയ പക്ഷിപ്പനി മനുഷ്യരിലേക്കു പകരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും പനി, ജലദോഷം, ചുമ, ശ്വാസതടസ്സം തുടങ...
വ്യാജരേഖ ചമയ്ക്കൽ കേസ്; 31 വർഷത്തിന് ശേഷം പൂർണിയ എംപി പപ്പു യാദവ് അറസ്റ്റിൽ
National

വ്യാജരേഖ ചമയ്ക്കൽ കേസ്; 31 വർഷത്തിന് ശേഷം പൂർണിയ എംപി പപ്പു യാദവ് അറസ്റ്റിൽ

ബിഹാറിലെ പൂർണിയ എംപി പപ്പു യാദവിനെ 1995ലെ വ്യാജരേഖ ചമക്കൽ കേസുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഡൽഹിയിൽ നിന്ന് പാറ്റ്നയിലെ വസതിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. രാത്രി സമയത്ത് എംപിയെ അറസ്റ്റ് ചെയ്തതിനെതിരെ വൻ പ്രതിഷേധം ഉയർന്നു.പൊലീസ് മഫ്തിയിൽ എത്തിയത് തന്നെ കൊല്ലാനാണെന്നു പപ്പു യാദവ് ആരോപിച്ചു. അറസ്റ്റിനെ തടയാൻ ശ്രമിച്ച അനുയായികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയ ശേഷമാണ് എംപിയെ കസ്റ്റഡിയിലെടുത്തത്. എംപി/എംഎൽഎ കോടതി പുറപ്പെടുവിച്ച വാറന്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.അറസ്റ്റിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പപ്പു യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.വിനോദ് ബിഹാരി ലാൽ എന്ന വ്യക്തി നൽകിയ പരാതിയിലാണ് കേസ്. തന്റെ വീട് കബളിപ്പിച്ച് വാടകയ്ക്ക് എടുത്ത ശേ...
വെറും ആയിരം രൂപയുടെ വർദ്ധനവ് വേണ്ട; പശ്ചിമ ബംഗാളിൽ തെരുവിലിറങ്ങി ആശാവർക്കർമാരുടെ  പ്രതിഷേധം
National

വെറും ആയിരം രൂപയുടെ വർദ്ധനവ് വേണ്ട; പശ്ചിമ ബംഗാളിൽ തെരുവിലിറങ്ങി ആശാവർക്കർമാരുടെ  പ്രതിഷേധം

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച ഓണറേറിയം വർദ്ധനവ് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി നൂറുകണക്കിന് ആശാവർക്കർമാർ പ്രതിഷേധവുമായി തെരുവിലിറങ്ങി. നിലവിലുള്ള തുകയിൽ വെറും 1000 രൂപ മാത്രം വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ആരോഗ്യ വകുപ്പ് ആസ്ഥാനമായ 'സ്വാസ്ഥ്യ ഭവന്' മുന്നിൽ പ്രവർത്തകർ ഒത്തുചേർന്നത്.നിലവിൽ പ്രഖ്യാപിച്ച വർദ്ധനവ് തുച്ഛമാണെന്നും പ്രതിമാസ ഓണറേറിയം കുറഞ്ഞത് 15,000 രൂപയാക്കി ഉയർത്തണമെന്നുമാണ് ആശാവർക്കർമാരുടെ പ്രധാന ആവശ്യം. ഇന്നലെ മമത ബാനർജി സർക്കാർ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ആശാവർക്കർമാരുടെ ഓണറേറിയം പ്രതിമാസം 6,250 രൂപയായാണ് വർദ്ധിപ്പിച്ചത്. എന്നാൽ ഇത് തങ്ങളുടെ കഠിനാധ്വാനത്തിന് അർഹമായ പ്രതിഫലമല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ആരോഗ്യ സെക്രട്ടറിയെ നേരിൽ കാണുമെന്നും ന്യായമായ വേതനം ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും പ്രതിഷേ...
ഇസ്‌ലാമാബാദിൽ ഷിയാ പള്ളിയിൽ ചാവേർ ആക്രമണം: 31 മരണം, നൂറോളം പേർക്ക് പരിക്ക്
National

ഇസ്‌ലാമാബാദിൽ ഷിയാ പള്ളിയിൽ ചാവേർ ആക്രമണം: 31 മരണം, നൂറോളം പേർക്ക് പരിക്ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ശക്തമായ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. നഗരത്തിലെ ഷെഹ്‌സാദ് ടൗൺ പ്രദേശത്തുള്ള തർലായ് ഇമാംബർഗയിലാണ് ദാരുണമായ സംഭവം നടന്നത്. ആക്രമണത്തിൽ നൂറോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഉച്ചകഴിഞ്ഞ് വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് ആരാധനാലയത്തിൻ്റെ പ്രധാന കവാടത്തിൽ സ്ഫോടനമുണ്ടായത്. ചാവേർ ബോംബറെ പ്രവേശന കവാടത്തിൽ വെച്ച് തന്നെ സുരക്ഷാ ഗാർഡുകൾ തടഞ്ഞതിനാൽ വലിയൊരു ദുരന്തം ഒഴിവാക്കാനായി. പ്രധാന ഹാളിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്നതോടെ അക്രമി കവാടത്തിൽ വെച്ച് തന്നെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ പ്രധാന കവാടം പൂർണ്ണമായും തകരുകയും സമീപത്തുണ്ടായിരുന്നവർക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു.സ്ഫോടനത്തെത്തുടർന്ന് ഇസ്‌ലാമാബാദ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് നഗരത്തിൽ ഉടനീളം അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും...
മേഘാലയില്‍ അനധികൃത ഖനിയില്‍ സ്‌ഫോടനം; നിരവധി തൊഴിലാളികള്‍ മരിച്ചു
National

മേഘാലയില്‍ അനധികൃത ഖനിയില്‍ സ്‌ഫോടനം; നിരവധി തൊഴിലാളികള്‍ മരിച്ചു

മേഘാലയിലെ അനധികൃത ഖനിയില്‍ സ്‌ഫോടനം.  മേഘാലയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലുള്ള ഖനിയിലാണ് സ്‌ഫോടനം നടന്നത്. അപകടത്തില്‍ എത്ര പേര്‍ മരിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.പതിനാറ് പേരുടെ മൃതദേഹം ഇതിനകം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. എത്ര പേര്‍ ഖനിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തയില്ല. അപകടം നടന്ന സമയത്തെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.രക്ഷാ ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനധികൃതമായാണ് ഖനി പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. ...
റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്രം 2,000 രൂപ ധനസഹായം;പ്രചാരണം വ്യാജമാണ്
Latest news, National, News

റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്രം 2,000 രൂപ ധനസഹായം;പ്രചാരണം വ്യാജമാണ്

സർക്കാർ പ്രഖ്യാപനമെന്ന രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം സന്ദേശങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ​പ്രധാന കണ്ടെത്തലുകൾ.പ്രധാനമന്ത്രിയുടെ ശബ്ദത്തിലുള്ള ഓഡിയോ സന്ദേശം AI (Artificial Intelligence) ഉപയോഗിച്ച് നിർമ്മിച്ചതാണ്. AI ഡിറ്റക്ഷൻ ടൂളുകൾ വഴി നടത്തിയ പരിശോധനയിൽ ഇത് 99 ശതമാനവും വ്യാജമാണെന്ന് തെളിഞ്ഞു.​കേന്ദ്ര സർക്കാരോ പ്രസ് ഇൻഫർമേഷൻ ബ്യൂറോയോ (PIB) ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. ഇത്തരം പദ്ധതികൾ ഉണ്ടാകുമ്പോൾ ഔദ്യോഗിക വെബ്സൈറ്റുകളിലോ വാർത്താക്കുറിപ്പുകളിലോ വിവരം ലഭിക്കുമായിരുന്നു. ഈ സന്ദേശം വ്യാജമാണെന്ന് കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫോർമേഷൻ ബ്യൂറോ (PIB) തങ്ങളുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.ഇത്തരം വ്യാജ സന്ദേശങ്ങൾക്കൊപ്പം വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും വ്യക്തിവിവരങ്ങൾ കൈമാറുന്നതും തട്ടിപ്പുകൾക്ക് ഇരയാകാൻ കാരണമായേക്കാം. ഔദ്യോഗിക വിവരങ്ങൾക...
​പ്രീ-ബജറ്റ് ചർച്ച ഇന്ന്; എയിംസ് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി കേരളം
Breaking News, Latest Video, National, News, Politics

​പ്രീ-ബജറ്റ് ചർച്ച ഇന്ന്; എയിംസ് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി കേരളം

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് 3 മണിക്ക് സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ചേരും. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തേണ്ട നിർദ്ദേശങ്ങളും സംസ്ഥാനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളും ചർച്ച ചെയ്യുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. ​എയിംസ് (AIIMS): കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് അനുവദിക്കണമെന്ന ആവശ്യം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ശക്തമായി ഉന്നയിക്കും.കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച 17,000 കോടിയോളം രൂപയുടെ കുടിശ്ശിക അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെടും.മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൊണ്ടുവന്ന വിബിജി റാം ജി (VBG RAMG) നിയമത്തിലെ നിബന്ധനകൾ കേരളം ചൂണ്ടിക്കാട്ടും. ഇതിന്റെ 40 ശതമാനം തുക സംസ്ഥാനം വഹിക്കണമെന്ന വ്യവസ്ഥ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് കേരളം അറിയിക്കും. സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും യോഗത്...
ദ്രൗപദി മുർമു: കനൽപഥങ്ങൾ താണ്ടി രാഷ്ട്രപതി പദവിയിലേക്ക്
India, Info, Latest news, Life Style, National, News, Topnews

ദ്രൗപദി മുർമു: കനൽപഥങ്ങൾ താണ്ടി രാഷ്ട്രപതി പദവിയിലേക്ക്

ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായ ദ്രൗപദി മുർമു, ഈ പദവിയിലെത്തുന്ന ആദ്യ ഗോത്രവർഗക്കാരിയും രണ്ടാമത്തെ വനിതയുമാണ്. ലാളിത്യവും നിശ്ചയദാർഢ്യവുമാണ് അവരുടെ മുഖമുദ്ര. ​ബാല്യവും വിദ്യാഭ്യാസവും ​ജനനം: 1958 ജൂൺ 20-ന് ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഒരു സന്താലി ഗോത്രവർഗ കുടുംബത്തിൽ. ​വിദ്യാഭ്യാസം: ഗ്രാമത്തിൽ നിന്ന് ബിരുദം നേടിയ ആദ്യ പെൺകുട്ടി. പട്ടിണിയോടും ദാരിദ്ര്യത്തോടും പടപൊരുതി ഭുവനേശ്വറിലെ രമാദേവി വനിതാ സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കി. ​ഔദ്യോഗിക ജീവിതം ​സർക്കാർ ഉദ്യോഗസ്ഥ: ജലസേചന വകുപ്പിൽ ജൂനിയർ ക്ലർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു (1979-1983). ​അധ്യാപിക: ഭർത്താവിനൊപ്പം താമസിക്കാനായി സർക്കാർ ജോലി ഉപേക്ഷിച്ച അവർ, റായ്‌റംഗ്‌പുരിലെ അർബിന്ദോ സ്കൂളിൽ സയൻസ് അധ്യാപികയായി സേവനമനുഷ്ഠിച്ചു. കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട 'മിഠായി ടീച്ചർ' ആയിരുന്നു അവർ. ​രാഷ്ട്രീയ പ്രവേശനം ​1997-ൽ പഞ്ചായത്ത...
തെരുവ് നായ ഷെൽട്ടറുകൾക്ക് ഭൂമി കണ്ടെത്തൽ വെല്ലുവിളി; സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേരളം
Breaking News, Kerala News, Latest news, National, News

തെരുവ് നായ ഷെൽട്ടറുകൾക്ക് ഭൂമി കണ്ടെത്തൽ വെല്ലുവിളി; സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേരളം

ന്യൂഡൽഹി: കേരളത്തിലെ തെരുവ് നായ പ്രശ്നം പരിഹരിക്കുന്നതിനായി ഷെൽട്ടറുകളും വന്ധ്യംകരണ കേന്ദ്രങ്ങളും (ABC Centers) സ്ഥാപിക്കുന്നതിൽ നേരിടുന്ന കടുത്ത വെല്ലുവിളികൾ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. ജയതിലക് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ജനങ്ങളുടെ പ്രതിഷേധവും ഭൂമിയുടെ ലഭ്യതക്കുറവും പ്രധാന തടസ്സങ്ങളായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ​ഭൂമിയുടെ ലഭ്യത: കേരളം ജനസാന്ദ്രത കൂടിയ സംസ്ഥാനമായതിനാൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജനവാസ മേഖലകളാണ് ഉള്ളത്. ഡോഗ് പൗണ്ടുകൾ (നായകളെ പാർപ്പിക്കുന്ന സ്ഥലം) സ്ഥാപിക്കുന്നതിനായി ഒഴിഞ്ഞ ഭൂമി കണ്ടെത്തുന്നത് പ്രായോഗികമായി പ്രയാസകരമാണ്. ​ജനങ്ങളുടെ പ്രതിഷേധം: ഷെൽട്ടറുകളും എബിസി കേന്ദ്രങ്ങളും ആരംഭിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ജനങ്ങളിൽ നിന്ന് ഉണ്ടാകുന്നത്. കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ ആരംഭിച്ച എബിസി കേന്ദ്രം ജനരോഷം മൂലം അടച്ചുപൂട്...
വോട്ടർപട്ടിക പരിഷ്കരണം: ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ
Breaking News, Latest news, National, News, Politics, Topnews

വോട്ടർപട്ടിക പരിഷ്കരണം: ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: രാജ്യത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികളുമായി (Special Intensive Revision - SIR) ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിശോധിക്കുന്നത്. ​സംസ്ഥാനങ്ങളിലെ സ്ഥിതി: ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾക്കൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ സമാന ഹർജികളും കോടതിയുടെ പരിഗണനയിലുണ്ട്. ​കേരളം: കേരളത്തിലെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 15-നാണ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.യുപിയിലെ വോട്ടർപട്ടിക പരിഷ്കരണത്തിന്റെ കരട് പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രസിദ്ധീകരിക്കും. ​പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വോട്ടർപട്ടിക പരിഷ്കരണ നടപടികളുടെ അമിത സമ്മർദ്ദം മൂലം ബൂത്ത...