BREAKING NEWS


​പ്രീ-ബജറ്റ് ചർച്ച ഇന്ന്; എയിംസ് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി കേരളം

By sanjaynambiar
budget

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് 3 മണിക്ക് സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ചേരും. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തേണ്ട നിർദ്ദേശങ്ങളും സംസ്ഥാനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളും ചർച്ച ചെയ്യുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.

​എയിംസ് (AIIMS): കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് അനുവദിക്കണമെന്ന ആവശ്യം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ശക്തമായി ഉന്നയിക്കും.കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച 17,000 കോടിയോളം രൂപയുടെ കുടിശ്ശിക അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെടും.മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൊണ്ടുവന്ന വിബിജി റാം ജി (VBG RAMG) നിയമത്തിലെ നിബന്ധനകൾ കേരളം ചൂണ്ടിക്കാട്ടും. ഇതിന്റെ 40 ശതമാനം തുക സംസ്ഥാനം വഹിക്കണമെന്ന വ്യവസ്ഥ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് കേരളം അറിയിക്കും.

സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും യോഗത്തിലുണ്ടാകും.സംസ്ഥാനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഫെഡറൽ സംവിധാനത്തിലെ ഫണ്ട് വിതരണത്തിലെ അപാകതകളും ഈ യോഗത്തിൽ ചർച്ചയാകും. കേരളത്തിന് പുറമെ മറ്റ് ബിജെപി ഇതര സംസ്ഥാനങ്ങളും സമാനമായ ആവശ്യങ്ങൾ ഉന്നയിക്കാൻ സാധ്യതയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *