45 ലക്ഷത്തിന്റെ സ്വർണം തെരുവിൽ നിന്ന് കിട്ടി; പതറാതെ പോലീസിനെ ഏൽപ്പിച്ച് പത്മ, ഒരു ലക്ഷം രൂപ സമ്മാനം നൽകി സ്റ്റാലിന്റെ ആദരം
ചെന്നൈ: ആധുനിക കാലത്ത് സത്യസന്ധതയുടെ പ്രകാശമായി ഒരു ശുചീകരണത്തൊഴിലാളി. ജോലിക്കിടയിൽ തെരുവിൽ നിന്ന് വീണുകിട്ടിയ 45 സ്വർണ്ണനാണയങ്ങൾ ഉടമയ്ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് 46-കാരിയായ പത്മ. ഈ മഹത്തായ പ്രവൃത്തിയെ നേരിട്ട് അഭിനന്ദിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പത്മയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം കൈമാറി.
ത്യാഗരാജ നഗർ മുപ്പാത്തമ്മൻ കോവിൽ തെരുവിലെ മാലിന്യം നീക്കം ചെയ്യുന്നതിനിടയിലാണ് പത്മയ്ക്ക് ഒരു തുണി സഞ്ചി ലഭിക്കുന്നത്. തുറന്നു നോക്കിയപ്പോൾ അതിൽ തിളങ്ങുന്ന സ്വർണ്ണനാണയങ്ങൾ! നിലവിലെ വിപണി വിലയനുസരിച്ച് ഏകദേശം 45 ലക്ഷം രൂപയോളം മൂല്യമുള്ള 45 സ്വർണ്ണനാണയങ്ങളാണ് ആ സഞ്ചിയിലുണ്ടായിരുന്നത്. എന്നാൽ ആ സ്വർണ്ണത്തിളക്കം പത്മയെ തെല്ലും പ്രലോഭിപ്പിച്ചില്ല. അവർ നേരെ പോണ്ടിബസാർ പോലീസ് സ്റ്റേഷനിലെത്തി സഞ്ചി കൈമാറി.
സെക്രട്ടേറിയറ്റിൽ വെച്ചു നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പത്മയെ ആദരിച്ചത്....










