ഒരു കപ്പിലെ വാചകം, രാഷ്ട്രീയമായ കരുതല്; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഇപ്പോൾ ചർച്ചയാകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സമരവേദിയിൽ നിന്നുള്ള രണ്ട് ചിത്രങ്ങളാണ്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരത്ത് നടന്ന സത്യഗ്രഹ സമരത്തിനിടയിൽ പകർത്തിയ ഈ ചിത്രങ്ങൾ വെറുമൊരു ദൃശ്യത്തിനപ്പുറം വലിയൊരു രാഷ്ട്രീയ സന്ദേശമാണ് സമൂഹമാധ്യമങ്ങളിൽ പടർത്തുന്നത്.
സമരവേദിയിൽ മുഖ്യമന്ത്രി വെള്ളം കുടിക്കാനുപയോഗിച്ച കപ്പിൽ ആലേഖനം ചെയ്തിരുന്ന വരികളാണ് ശ്രദ്ധാകേന്ദ്രം. 'Love you to moon and back' എന്നായിരുന്നു ആ വാചകം. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസിൽ പരാതിയുമായി രംഗത്തെത്തിയ ആദ്യ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ ഹൃദയസ്പർശിയായ വരികളാണിവ. നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയായ ആ സ്ത്രീ, തന്നിൽ നിന്നും പറിച്ചുമാറ്റപ്പെട്ട ജീവനെ ഓർത്ത് കുറിച്ച വാക്കുകൾ മുഖ്യമന്ത്രിയുടെ കൈകളിലെ കപ്പിൽ തെളിഞ്ഞത് അതിജീവിതയോടു...










