BREAKING NEWS


എന്റെ കഥകളിലെ സ്ത്രീകൾ കരയുന്നവരല്ല, പോരാടുന്നവരാണ്”; കെ.എൽ.ഐ.ബി.എഫിൽ നിലപാട് വ്യക്തമാക്കി ബാനു മുഷ്‌താഖ്

By sanjaynambiar
womenssssssssssssss

തിരുവനന്തപുരം: പുരുഷാധിപത്യ സമൂഹത്തിന്റെ അനീതികൾക്ക് മുന്നിൽ പതറാതെ, പ്രതിസന്ധികളെ ചിരിയോടെ നേരിടുന്നവരാണ് തന്റെ കഥകളിലെ സ്ത്രീകളെന്ന് എഴുത്തുകാരി ബാനു മുഷ്‌താഖ്. കേരള നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ.

​പുരുഷാധിപത്യം എല്ലായിടത്തും: സ്ത്രീ വീടുവിട്ടിറങ്ങിയതുകൊണ്ട് മാത്രം മോചനം സാധ്യമാകുന്നില്ല. പുരുഷാധിപത്യം വീടിനുള്ളിൽ മാത്രമല്ല പോലീസ് സ്റ്റേഷൻ, കോടതി, ഭരണകൂടം, നയതന്ത്ര മേഖല തുടങ്ങി സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പടർന്നുപന്തലിച്ചു കിടക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.മതവും ചൂഷണവും: ദൈവം, മതം, സംസ്കാരം എന്നിവയുടെ പേരിൽ സ്ത്രീകൾ നിരന്തരം ചൂഷണം ചെയ്യപ്പെടുന്നു. സ്ത്രീകളെ ചോദ്യം ചെയ്യാനാകാത്ത അനുസരണയിലേക്ക് തള്ളിവിടാൻ മതത്തെ ഒരു ഉപാധിയായി ഉപയോഗിക്കുകയാണെന്നും അവർ പറഞ്ഞു.തന്റെ കഥാപാത്രങ്ങൾ വീടുവിട്ടു പോകാൻ ആഗ്രഹിക്കുന്നവരല്ല. മറിച്ച്, കയ്പ്പേറിയ അനുഭവങ്ങളിൽ നിന്ന് ആർജ്ജിച്ച സാമൂഹ്യബോധം ഉപയോഗിച്ച് കുടുംബത്തിനുള്ളിൽ തന്നെ ജീവിതം മെച്ചപ്പെടുത്താൻ പോരാടുന്നവരാണെന്നും അവർ വിശദീകരിച്ചു.

സ്ത്രീകൾക്കിടയിൽ ‘സഹോദരിത്വം’ (Sisterhood) വളർത്തുക എന്നതാണ് നിലവിലെ പ്രശ്നങ്ങൾക്കുള്ള ഏക പോംവഴിയെന്ന് ബാനു മുഷ്‌താഖ് അഭിപ്രായപ്പെട്ടു. കന്നഡ സാഹിത്യത്തിൽ മഹിളാ സാഹിത്യം, മുസ്ലിം-ദളിത് സാഹിത്യ ശാഖകൾ എന്നിവയിൽ തന്റെ രചനകൾക്ക് വ്യക്തമായ സ്ഥാനമുണ്ടെന്നും അവർ സംവാദത്തിൽ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *