BREAKING NEWS


Thiruvananthapuram

Election, Thiruvananthapuram

‘നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും’ബി.ജെ.പിയ്ക്ക് വേണ്ടി കൃഷ്ണകുമാര്‍

സംസ്ഥാനത്തെ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ പുതിയ ചുവടുവെയ്പ്പുമായി ബിജെപി. നടന്‍ കൃഷ്‌ണകുമാറിനെ കളത്തിലിറക്കിയാണ് ഈ തവണ ബി.ജെ.പിയുടെ കരുനീക്കം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇത്തവണ ആര് പിടിക്കും എന്ന പോരാട്ടത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. തിരുവനന്തപുരത്ത് ബി.ജെ.പി പരിപാടികളില്‍ വലിയ ഓളം സൃഷ്‌ടിക്കാന്‍ കൃഷ്‌ണകുമാറിന് സാധിക്കുന്നുണ്ട്. സിനിമാ താരവും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയും തലസ്ഥാനത്തെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ സ്ഥിരം സാന്നിദ്ധ്യമാണ്. ഏതുവിധേനയും കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാന്‍ ഉളള ഒരുക്കത്തിലാണ് ബി.ജെ.പി. 'നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും' എന്ന തലക്കെട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചിത്രങ്ങള്‍ കൃഷ്‌ണകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. കൃഷ്‌ണകുമാര്‍ ആണ് ഇപ്പോള്‍ തലസ്ഥാനത്തെ ബി.ജെ.പിയുടെ താരപ്രചാരകന്‍. യു...
Breaking News, Thiruvananthapuram

വിവാദമായ പോലീസ് നിയമ ഭേദഗതി സർക്കാർ പിൻവലിച്ചു; മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഭേദഗതി പിൻവലിച്ചതായി മുഖ്യമന്ത്രി അറിയിച്ചത്…

പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. അപകീര്‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്‍റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആ...
Breaking News, Thiruvananthapuram

കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങൾ ഉണ്ടായതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് പിണറായി…

പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അപകീര്‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്‍റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മ...
Around Us, Breaking News, Politics, Thiruvananthapuram

ബാർ കോഴ; കെ.എം മാണിയും പിണറായിയും ഒത്തുകളിച്ചു; ഉപദ്രവിക്കരുതെന്ന് ചെന്നിത്തല അപേക്ഷിച്ചു; ഗുരുതര ആരോപണവുമായി ബിജു രമേശ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്. കെ.എം മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടില്‍ചെന്നുകണ്ട ശേഷമാണ് ബാര്‍കോഴക്കേസില്‍ അന്വേഷണം നിലച്ചതെന്ന് ബിജു രമേശ് ആരോപിച്ചു. കേസില്‍ നിന്ന് പിന്‍മാറരുതെന്ന് ആദ്യം തന്നോട് പറഞ്ഞിരുന്നത് പിണറായിയും കോടിയേരിയുമായിരുന്നു. എന്നാല്‍ പിന്നീട് അവര്‍തന്നെ കേസ് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമിച്ചത്. കെ.എം മാണി ഇവരെ കണ്ടതോടെ കേസ് ഒത്തുതീര്‍പ്പാക്കിയെന്നും ബിജു രമേശ് പറഞ്ഞു. ബാര്‍ക്കോഴ ആരോപണത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞ ബിജു രമേശ് തന്നോട് ഉറച്ച്‌ നില്‍ക്കാന്‍ പറഞ്ഞ പിണറായി വിജയന്‍ വാക്ക് മാറ്റിയെന്നും ആരോപിച്ചു. വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്ന് അഭിപ്രായപ്പെട്ട ബിജു രമേശ് ബാര്‍ക്കോഴ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ടു. എം എല്‍ എമാരും മന്ത്ര...
Breaking News, Politics, Thiruvananthapuram

ശബ്ദസന്ദേശം സ്വപ്‌ന സുരേഷിന്റേത് തന്നെ, പക്ഷെ ജയിലിൽ നിന്നല്ലെന്ന് ഡിഐജി…

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്ന് പറയുന്നതായി പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിലെ ശബ്ദം തന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച്‌ സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. എന്നാല്‍ ജയിലില്‍ നിന്നല്ല ശബ്ദരേഖ പുറത്തുവന്നതെന്ന് ദക്ഷിണമേഖലാ ജയില്‍ ഡിഐജി അജയ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പുറത്ത് തെളിവെടുപ്പിനോ മറ്റോ പോയപ്പോഴാകാം ശബ്മദം റിക്കാർഡ് ചെയ്തിട്ടുണ്ടാവാം എന്നാണ് ഡിജിപി പറയുന്നത്. ശബ്ദം തന്റേത് തന്നെയാണെന്ന് സ്വപ്‌ന സ്ഥിരീകരിച്ചതോടെയാണ് ഡിഐജിയുടെ പ്രതികരണം. ഇത് ജയില്‍ നിന്ന് സംഭവിച്ചതല്ലെന്നും സ്വപ്‌നയുടെ ശബ്ദമാണെന്നും ഉറപ്പാക്കിയെന്നാണ്‌ ഡിഐജി മാധ്യമങ്ങളോട് പറഞ്ഞത്. അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി ഡിഐജി സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. ജയിലിലെ അന്വേഷണം പൂര...