BREAKING NEWS


Around Us

Alappuzha, Election

ആലപ്പുഴ പിടിച്ച് എല്‍ഡിഎഫ്

ആലപ്പുഴ നഗരസഭയില്‍ യുഡിഎഫിനെ മലര്‍ത്തിയടിച്ച് എല്‍ഡിഎഫ്. നഗരസഭ ഭരണം നിലനിര്‍ത്താനിറങ്ങിയ യുഡിഎഫിനെ അട്ടിമറിച്ചാണ് എല്‍ഡിഎഫ് വിജയിച്ചത്. ആലപ്പുഴ ജില്ലയിലെ നഗരസഭകളില്‍ രണ്ടിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും മുന്നിലാണ്. ആലപ്പുഴ ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കരുത്തുകാട്ടിയിരുന്നെങ്കിലും കഴിഞ്ഞ തവണ നഗരസഭ പിടിക്കാനായിരുന്നില്ല. ഈ വര്‍ഷം ആ ക്ഷീണവും എല്‍ഡിഎഫ് തീര്‍ത്തു. ...
Election, Kannur

കീഴാറ്റൂരില്‍ എല്‍ഡിഎഫിനെതിരെ വയല്‍കിളി സ്ഥാനാര്‍ത്ഥി തോറ്റു

തളിപറമ്പില്‍ വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരെ കീഴാറ്റൂരില്‍ സമരം നടത്തിയ വയല്‍കിളികള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയം. എല്‍ഡിഎഫിനെതിരെ തളിപറമ്പ് കീഴാറ്റൂരില്‍ വയല്‍കിളി സ്ഥാനാര്‍ത്ഥി ലതാ സുരേഷ് തോറ്റു . വനിത സംവരണ വാര്‍ഡില്‍ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത സുരേഷാണ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ്, ബിജെപി പിന്തുണയോടെയാണ് വയല്‍കിളികള്‍ മത്സരിച്ചിരുന്നത്. കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ ലതയെ പിന്തുണച്ചിരുന്നു. പക്ഷെ കഴിഞ്ഞ തവണ 85 ശതമാനത്തിലേറെ വോട്ടും നേടി വിജയിച്ച സിപിഎം വയല്‍ക്കിളികളെ എതിരാളിയായി പോലും കാണ്ടിരുന്നില്ല. ...
Election, Kozhikode

കൊടുവള്ളിയില്‍ ലീഗ് സീറ്റ് നല്‍കാതെ സ്വതന്ത്രനായി മത്സരിച്ച മജീദ് മാസ്റ്റര്‍ വിജയിച്ചു

കൊടുവള്ളി നഗരസഭയില്‍ മുസ്ലിം ലീഗ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ച മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എപി മജീദ് മാസ്റ്റര്‍ വിജയിച്ചു. 56 വോട്ടുകള്‍ക്കാണ് മജീദ് മാസ്റ്റര്‍ വിജയിച്ചത്.കൊടുവള്ളി നഗരസഭയില്‍ ഫലം വന്ന 5 ഡിവിഷനുകളും യുഡിഎഫ് ജയിച്ചു
Kozhikode

ഒഞ്ചിയത്ത് ആര്‍എംപി മുന്നില്‍, കോഴിക്കോട് ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നില്‍

വടകര ഒഞ്ചിയത്ത് ആര്‍എംപി മുന്നില്‍. സംസ്ഥാനത്ത് ആര്‍എംപി ഭരിക്കുന്ന ഏക പഞ്ചായത്താണ് ഒഞ്ചിയം. ആര്‍എംപിയുടെ, ടിപി ചന്ദ്രശേഖരന്റെ തട്ടകത്തില്‍ ആദ്യഫലസൂചനകള്‍ വരുമ്പോള്‍ത്തന്നെ പാര്‍ട്ടി മുന്നിലെത്തുന്നു. കോഴിക്കോട് ഗ്രാമപഞ്ചായത്ത് മേഖലകളില്‍ യുഡിഎഫിന് അനൂകൂലമായ തരംഗമാണ് കാണുന്നത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ രണ്ടിടത്ത് എല്‍ഡിഎഫ് ജയിച്ചു. കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.ജനതാദളിന്റെ മുന്നണി മാറ്റം കൊണ്ട് ശ്രദ്ധേയമായ തെരഞ്ഞെടുപ്പാണ് ഒഞ്ചിയത്ത് നടന്നത്. ഒഞ്ചിയം അടക്കം വടകരയിലെ നാലു പഞ്ചായത്തുകളില്‍ സിപിഎമ്മിനെതിരെ ഒരുമിച്ച് നിന്നാണ് ആര്‍എംപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഎം വിരുദ്ധ വോട്ടുകള്‍ ചിതറിപ്പോകാതിരിക്കാന്‍ കോണ്‍ഗ്രസുമായി ആര്‍എംപി അടവ് നയത്തിന് രൂപം നല്‍കിയിരുന്നു. ...
Kozhikode, Malappuram

മലപ്പുറം ജില്ലയില്‍ ഒരാഴ്ച നിരോധനാജ്ഞ

കോഴിക്കോട് അഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി മലപ്പുറം ജില്ലയില്‍ ബുധനാഴ്​ച മുതല്‍ ഏഴുദിവസത്തേക്ക്​ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞയെന്ന്​ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. കോഴിക്കോട്​ ജില്ലയില്‍ വടകര, നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്ബ്ര പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്ന് വൈകീട്ട് ആറു മുതല്‍ 17ന് വൈകീട്ട് ആറു വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്​. പ്രധാന നിബന്ധനകള്‍ രാത്രി എട്ട് മണി മുതല്‍ കാലത്ത് എട്ട് മണി വരെ വിവാഹം, മരണം എന്നീ ചടങ്ങുകള്‍ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനം തുടങ്ങിയവ അനുവദനീയമല്ല.രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മൈക്ക് ഉ...
Idukki

ഞായറാഴ്​ചയെത്തിയത്​ 4000 പേര്‍

രാമക്കൽമേട്ടിലേക്കു സഞ്ചാരികൾ ഒഴുകിയെത്തുന്നു ഇടുക്കി : പ്രകൃതിയുടെ വശ്യസൗന്ദര്യവും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസ്​റ്റ്​ കേന്ദ്രങ്ങളിലൊന്നായ രാമക്കല്‍മേട്ടില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചുതുടങ്ങി. കോവിഡിന്റെ കടന്നുവരവോടെ സഞ്ചാരികളുടെ ഒഴുക്ക് നിലച്ച ഇവിടെ മാസങ്ങള്‍ക്കുശേഷം ഞായറാഴ്ച ഏറെ തിരക്കായിരുന്നു അനുഭവപ്പെട്ടത്. 4000ഓളം സഞ്ചാരികള്‍ എത്തിയതായാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗിക കണക്കുപ്രകാരം രണ്ടായിരം പേര്‍ എത്തി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയത് ഞായറാഴ്ചയായിരുന്നു. രണ്ടാഴ്ചയായി ദിവസവും ആയിരത്തോളം പേര്‍ എത്തുന്നുണ്ട്. പ്രധാന ഗേറ്റുവഴി മാത്രമാണ് സഞ്ചാരികളെ കയറ്റിവിടുന്നത്. കോവിഡ്​ മാർഗ നിർദ്ദേശങ്ങൾ പാലിച്ചാണിത്. പ്രകൃതിയുടെ വശ്യസൗന്ദര്യവും കാറ്റാടിപ്പാടങ്ങളുമാണ്​ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്​. ഈ വര്‍ഷം ക്രിസ്​...
Thiruvananthapuram

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി പൊലീസ് കണ്ടെത്തി

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലില്‍ വച്ചാണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രദീപിന്റെ നേത്യത്വത്തിലാണ് നടപടി.
Kannur

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഫാനിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. ഫാനിനുള്ളില്‍ കടത്തുകയായിരുന്ന സ്വര്‍ണമാണ് പിടികൂടിയത്.കാസര്‍കോട് സ്വദേശി സലീമില്‍ നിന്നാണ് 465 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.
Crime, Thiruvananthapuram

പ്രദീപിന്റെ മരണം കൊലപാതകം ??

സംശയം ഉണർത്തി സാഹചര്യ തെളിവുകൾ; വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ചെന്നിത്തല തിരുവനന്തപുരം : തിങ്കളാഴ്ച വൈകിട്ട് നേമത്തിനടുത്തുള്ള കാരയ്ക്കാ മണ്ഡപത്ത് വെച്ചുണ്ടായ അപകടത്തിലാണ് മാധ്യമ പ്രവർത്തകൻ എസ്. വി പ്രദീപ് അന്തരിച്ചത്. ജയ്‌ഹിന്ദ്‌ ,കൈരളി , മീഡിയവൺ, ന്യൂസ് 18 തുടങ്ങിയ മാധ്യമങ്ങളിലൂടെ ശ്രദ്ധയനായ വാർത്ത അവതാരകനായിരുന്നു പ്രദീപ്. ഭരണകക്ഷിയെ പലപ്പോഴും രൂക്ഷമായി വിമർശിച്ചിരുന്നു പ്രദീപ് ഒരു ഓൺലൈൻ മാധ്യമത്തിലായിരുന്നു ജോലി ചെയ്തിരുന്നത് . ഓഫീസിൽ നിന്നും മടങ്ങും വഴിയാണ് അപകടം സംഭവിക്കുന്നതും .വാർത്ത അവതരണത്തിൽ ശക്തമായ നിലപാടുകൾ എടുത്തിരുന്ന പ്രദീപിന് ശത്രുക്കൾ ഏറെയായിരുന്നു. ഇക്കാരണത്താൽ തന്നെ അപകടം കൊലപാതകമാണെന്ന സംശയത്തിൽ ആണ് പോലീസും. അപകട സ്ഥലത്ത് സി.സി.ടി.വി ക്യാമറകൾ ഉണ്ടായിരുന്നില്ല യൂട്യൂബിലെയും സൂപ്പർ അവതാരകൻ ആയ പ്രദീപിനെ ഇടിച്ച് വീഴ്ത്തിയത് ഒരു ടിപ്പർ ലോറിയാണെന്നാണ് സൂചന ...
Kerala News, Latest news, Thiruvananthapuram

മാധ്യമ പ്രവർത്തകൻ വാഹനാപകടത്തില്‍ മരിച്ചു

വാഹനപകടത്തിൽ മാധ്യമ പ്രവർത്തകൻ മരിച്ചു. എസ്. വി പ്രദീപ് ആണ് മരിച്ചത്. തിരുവനന്തപുരം നഗരത്തിൽ വെച്ച് ഉണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകീട്ട് 3മണിയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡലപത്തിൽ വച്ച് സംഭവം നടന്നത്. മംഗളം, മീഡിയ വൺ, ജയ്ഹിന്ദ്, ന്യൂസ് 18, കൈരളി, തുടങ്ങിയ ചാനലുകളിൽ മാധ്യമ പ്രവർത്തകനായി ജോലി ചെയ്തിരുന്നു. ...