BREAKING NEWS


Around Us

കണ്ണൂർ യുവതിയുടെ ആത്മഹത്യ: യുവതിയുമായി സാമ്പത്തിക ഇടപാടില്ലെന്ന് ആൺസുഹൃത്ത്
Kannur, Kerala News

കണ്ണൂർ യുവതിയുടെ ആത്മഹത്യ: യുവതിയുമായി സാമ്പത്തിക ഇടപാടില്ലെന്ന് ആൺസുഹൃത്ത്

കണ്ണൂർ: കണ്ണൂർ കായലോട്ടെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് പങ്കില്ലെന്ന് ആൺസുഹൃത്ത്. കുടുംബം ആരോപിക്കുന്നത് പോലെ യുവതിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ല. മൂന്നുവർഷം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതിയെ പരിചയപ്പെട്ടതെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. ആൾക്കൂട്ട വിചാരണ നടന്നുവെന്നും തന്റെ ഫോൺ പിടിച്ചെടുത്തുവെന്നും യുവാവ് മൊഴി നൽകി. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പോലീസിന്റെ തീരുമാനം. ശനിയാഴ്ച രാവിലെയാണ് പോലീസിന് മുൻപിൽ ആൺസുഹൃത്ത് ഹാജരായത്. വ്യാഴാഴ്ചയാണ് കായലോട് പറമ്പായിയിൽ റസീനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റസീന എഴുതിയ ആത്മഹത്യ കുറുപ്പിലെ ആൾക്കൂട്ട വിചാരണയാണ് മരണകാരണമെന്നതിന്റെ അടിസ്ഥാനത്തിൽ എസ്ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ആത്മഹത്യക്ക് കാരണം ആൺ സുഹൃത്താണെന്നും അറസ്റ്റിലായവർ ബന്ധുക്കളും നിരപരാധിക...
കണ്ണൂരിൽ യുവതിയുടെ ആത്മഹത്യ; ആൺസുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി
Kannur, Kerala News

കണ്ണൂരിൽ യുവതിയുടെ ആത്മഹത്യ; ആൺസുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി

കണ്ണൂർ : ആൾക്കൂട്ട വിചാരണയെത്തുടർന്ന് കണ്ണൂർ കായലോട് പറമ്പായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി. കായലോട് പറമ്പായിയിലെ റസീനയാണ് ആത്മഹത്യ ചെയ്തത്. ആൺ സുഹൃത്തായ മയ്യിൽ സ്വദേശി റഹീസ് ശനിയാഴ്ച പുലർച്ചെയാണ് പോലീസിന് മുന്നിൽ ഹാജരായത്. റസീനയുടെ ആത്മഹത്യ ആൾക്കൂട്ട വിചാരണയെത്തുടർന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ റസീനയുടെ ആൺസുഹൃത്തിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആൺസുഹൃത്ത് പോലീസിന് മുന്നിൽ ഹാജരായിരിക്കുന്നത്. വ്യത്യസ്ത ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സുഹൃത്തിന്റെ മൊഴി നിർണായകമാകുമെന്ന് പോലീസ് വിലയിരുത്തുന്നു....
ബസിൽ വെച്ച് ലൈംഗികാതിക്രമം; സവാദ് വീണ്ടും പിടിയിൽ
Malappuram, Kerala News

ബസിൽ വെച്ച് ലൈംഗികാതിക്രമം; സവാദ് വീണ്ടും പിടിയിൽ

മലപ്പുറം: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് സ്വദേശി സവാദ് വീണ്ടും അറസ്റ്റിലായി. കെഎസ്ആർടിസി ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി നൽകിയ പരാതി. സമാനമായ കേസിൽ 2023 ൽ സവാദ് അറസ്റ്റിലായിരുന്നു. നേടുമ്പാശ്ശേരിയിൽ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് അന്നുണ്ടായിരുന്ന പരാതി....
സംശയം: ഭാര്യയെ കുത്തികൊലപ്പെടുത്തി ഭർത്താവ്
Kottayam, Kerala News

സംശയം: ഭാര്യയെ കുത്തികൊലപ്പെടുത്തി ഭർത്താവ്

കൊല്ലം: ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തി കൊലപ്പെടുത്തി ഭർത്താവ്. ഇയാൾ സംശയരോഗത്തിന് അടിമയാണെന്നും സ്ഥിരം വഴക്കുണ്ടാകാറുണ്ടെന്നും കുടുംബം പോലീസിന് നൽകി. കുളത്തുപ്പുഴ ആറ്റിനു കിഴക്കേക്കര മനു ഭവനിൽ രേണുകയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11:30 യോടെയാണ് ഭർത്താവ് സനുകുട്ടൻ രേണുകയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. രക്തം വാർന്ന് കിടക്കുകയായിരുന്ന രേണുകയെ അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല നടത്തിയതിനുശേഷം സനുകുട്ടൻ കടന്നു കളഞ്ഞു. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു....
ഭാരതാംബ വിവാദം: ഗവർണർക്കെതിരെ  എസ്എഫ്ഐ പ്രതിഷേധം
Thiruvananthapuram, Kerala News

ഭാരതാംബ വിവാദം: ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. മാർച്ചിനിടയിൽ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. രാജ്ഭവനിൽ സ്കൗട്ട് ആൻഡ് ഗൈഡ്സുമായി ബന്ധപ്പെട്ട പരിപാടിയിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ച് മന്ത്രി വി ശിവൻകുട്ടി പരിപാടി ബഹിഷ്കരിച്ചിരുന്നു. രൂക്ഷഭാഷയിൽ വിമർശിച്ച ശേഷം മന്ത്രി വേദി വിടുകയായിരുന്നു....
ഭാരതാംബ ചിത്ര വിവാദം: എക്സിൽ ഗവർണർക്ക് മറുപടിയുമായി വി ശിവൻകുട്ടി
Thiruvananthapuram, Kerala News

ഭാരതാംബ ചിത്ര വിവാദം: എക്സിൽ ഗവർണർക്ക് മറുപടിയുമായി വി ശിവൻകുട്ടി

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണർ എക്സിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് മറുപടിയുമായി വി ശിവൻകുട്ടി. 'ഭാരതാംബയെ മാറ്റില്ല' എന്ന തലക്കെട്ടിൽ ഗവർണർ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ ഭരണഘടനയ്ക്കൊപ്പം നിലകൊള്ളുന്നു എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഭരണഘടന ലംഘനം നടത്തിയത് ഗവർണറാണെന്നും തന്റെ ഓഫീസിൽ മാർക്സിന്റെ പടം വയ്ക്കാൻ കഴിയുമോ എന്നും മന്ത്രി ചോദിച്ചു....
പീരുമേട്ടിലെ സീതയുടെ മരണം: പ്രത്യേക അന്വേഷണസംഘം  അന്വേഷിക്കും
Idukki, Death, Kerala News

പീരുമേട്ടിലെ സീതയുടെ മരണം: പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും

ഇടുക്കി: ഇടുക്കി പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ആദ്യം കാട്ടാന ആക്രമണത്തിൽ മരിച്ചെന്നായിരുന്നു കണ്ടെത്തൽ. പിന്നീട് സീതയുടെ ശരീരത്തിൽ അസ്വാഭാവികമായ മുറിവുകൾ കണ്ടതിനെ തുടർന്ന് കൊലപാതകം ആണെന്ന് കോട്ടയം ഡിഎഫ്ഒ പറഞ്ഞു. ഭർത്താവ് ബിനുവിനെ ബലിയാട് ആക്കാനുള്ള ശ്രമം നടക്കുകയാണെന്നും കാട്ടാന ആക്രമണം മൂലമാണ് സീത മരിച്ചതെന്ന് ഭർത്താവ് ബിനു പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയും ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി നാല് ആഴ്ചയ്ക്കകം സമർപ്പിക്കാനും നിർദ്ദേശിച്ചിരുന്നു. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസ്വാമി നൽകിയ പരാതിയിലാണ് നടപടി....
വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
Kozhikode

വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂരപ്പൻ കോളേജ് സ്വദേശി സജിത്ത്(31) നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.
കണ്ണൂർ യുവതിയുടെ ആത്മഹത്യ: സദാചാര പോലീസിങ് നടന്നിട്ടില്ല, ആത്മഹത്യയ്ക്ക് കാരണം ആണ് സുഹൃത്തെന്ന് കുടുംബം
Kannur, Kerala News

കണ്ണൂർ യുവതിയുടെ ആത്മഹത്യ: സദാചാര പോലീസിങ് നടന്നിട്ടില്ല, ആത്മഹത്യയ്ക്ക് കാരണം ആണ് സുഹൃത്തെന്ന് കുടുംബം

കണ്ണൂർ: കണ്ണൂർ കായലോട്ടെ യുവതിയുടെ ആത്മഹത്യക്ക് കാരണം ആൺസുഹൃത്തെന്ന് കുടുംബം. സദാചാര പോലീസിങ് നടന്നിട്ടില്ലെന്നും അറസ്റ്റ് ചെയ്തവർ നിരപരാധികൾ ആണെന്നും കുടുംബം പറഞ്ഞു. റസീനയുടെ ആൺസുഹൃത്ത് പണവും സ്വർണ്ണവും തട്ടിയെടുതെന്ന് റസിയയുടെ മാതാവ് ആരോപിച്ചു. റസിനയുടെ ആത്മഹത്യയിൽ സദാചാര ആക്രമണമാരോപിച്ച് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റസീന ആൺസുഹൃത്തുമായി കാറിൽ ഒരുമിച്ച് കണ്ടതിന്റെ പേരിൽ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പരാതി. എന്നാൽ ആൺസുഹൃത്ത് പണവും സ്വർണവും തട്ടിയെടുത്തതിൽ മനംനൊന്താണ് യുവതിയുടെ ആത്മഹത്യ എന്ന് കുടുംബം ആരോപിക്കുന്നു....
പത്തനംതിട്ടയിൽ കടകൾക്ക് തീപിടിച്ചു
Pathanamthitta, Kerala News, Latest news

പത്തനംതിട്ടയിൽ കടകൾക്ക് തീപിടിച്ചു

പത്തനംതിട്ട: തണ്ണിത്തോട് രണ്ട് കടകൾക്ക് തീപിടിച്ചു. പുലർച്ചെ 3.15 ഓടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തി തീയണച്ചു. കടകൾക്ക് മുന്നിൽ ഉണ്ടായിരുന്ന കാറിന്റെ മുൻവശം തീപിടുത്തത്തിൽ ഉരുകി. കടയ്ക്കുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല....