BREAKING NEWS


സംശയം: ഭാര്യയെ കുത്തികൊലപ്പെടുത്തി ഭർത്താവ്

By sanjaynambiar
renuka sanukuttan

കൊല്ലം: ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തി കൊലപ്പെടുത്തി ഭർത്താവ്. ഇയാൾ സംശയരോഗത്തിന് അടിമയാണെന്നും സ്ഥിരം വഴക്കുണ്ടാകാറുണ്ടെന്നും കുടുംബം പോലീസിന് നൽകി. കുളത്തുപ്പുഴ ആറ്റിനു കിഴക്കേക്കര മനു ഭവനിൽ രേണുകയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11:30 യോടെയാണ് ഭർത്താവ് സനുകുട്ടൻ രേണുകയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. രക്തം വാർന്ന് കിടക്കുകയായിരുന്ന രേണുകയെ അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല നടത്തിയതിനുശേഷം സനുകുട്ടൻ കടന്നു കളഞ്ഞു. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *