BREAKING NEWS


World

ശുഭ സൂചന; നിമിഷപ്രിയയുടെ മോചനം: തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചുതുടങ്ങി
World, Gulf, Kerala News, Latest news, Top News

ശുഭ സൂചന; നിമിഷപ്രിയയുടെ മോചനം: തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചുതുടങ്ങി

യെമന്‍ ജയിലിലുള്ള നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍ ശുഭസൂചനകള്‍. ചര്‍ച്ചകളോട് കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം സഹകരിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് സൂഫി പണ്ഡിതരാണ് ഈ കുടുംബത്തോട് സംസാരിച്ചത്. കുടുംബത്തിന്റെ ഏകീകരണം ഉറപ്പുവരുത്താനാണ് ശ്രമങ്ങള്‍ നടക്കുന്നത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിലെ വലിയൊരു വിഭാഗവും ചര്‍ച്ചകളോടും നിര്‍ദേശങ്ങളോടും സഹകരിക്കുന്നുവെന്നാണ് വിവരം. എന്നാല്‍ കുടുംബത്തിലെ യുവാക്കളുടെ ചെറിയ വിഭാഗം ഇപ്പോഴും ഇടഞ്ഞുതന്നെയാണ്. കുടുംബത്തിലെ ഭൂരിപക്ഷത്തിന്റേയും സഹകരണം ലഭിച്ചുതുടങ്ങിയ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ എല്ലാവരില്‍ നിന്നും സഹകരണം നേടിയെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുടുംബം മോചനദ്രവ്യം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പുകൊടുക്കാന്‍ തയ്യാറായാല്‍ മാത്രമേ ...
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നീക്കം; നിർണായക തീരുമാനം ഇന്ന്
India, Gulf, Kerala News, Latest news, Topnews, World

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നീക്കം; നിർണായക തീരുമാനം ഇന്ന്

ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടാകും. ദുബായിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി വിപഞ്ചികയുടെയും ഭര്‍ത്താവ് നിധീഷിന്റെയും ബന്ധുക്കള്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ഗാര്‍ഹിക പീഡന നിയമപ്രകാരം നിധീഷിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മയും സഹോദരനും ഇന്ന് ഷാര്‍ജ പോലീസില്‍ പരാതി നല്‍കിയേക്കും. മൃതദേഹം ഷാര്‍ജയില്‍ത്തന്നെ സംസ്‌കരിക്കണമെന്നാണ് നിധീഷ് വ്യക്തമാക്കുന്നത്. തനിക്ക് യാത്രാനിരോധനമുള്ളത് ചൂണ്ടിക്കാട്ടിയാണ് കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ത്തന്നെ സംസ്‌കരിക്കണമെന്ന ആവശ്യമുന്നയിച്ചത്. ഇന്ന് വീണ്ടും നടക്കുന്ന കൂടിക്കാഴ്ചയിലും നിധീഷ് ഇതേ ആവശ്യംതന്നെ ഉന്നയിച്ചേക്കാം. അതേസമയം മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ് വിപഞ്ചികയുടെ അമ്മയും കുടുംബവും പറയുന്നത്. നിധീ...
ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ
World, Latest news, Special Report, Technology, Top News

ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ

കണ്ടന്റ് കോപ്പിയടി ,സ്പാമിംഗ് തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി നിരവധി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ. ഇതുവരെ ഒരു കോടി അക്കൗണ്ടുകൾ നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ. ഒറിജിനൽ കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കാനും ,കോപ്പിയടിച്ചവ കണ്ടെത്താനും പുത്തൻ സംവിധാനങ്ങൾ വികസിപ്പിച്ചതായും മെറ്റ അറിയിച്ചു. ഫേസ്‌ബുക്ക് ഫീഡുകൾ കൂടുതൽ സത്യസന്ധമാക്കി ,പേജുകൾ കൂടുതൽ പ്രാധന്യമുള്ളതായി മാറ്റാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. മറ്റ് ക്രിയേറ്റർമാരുടെ കണ്ടന്റുകൾ കോപ്പിയടിക്കുകയോ ,ക്രെഡിറ്റ് നൽകാതെ പോസ്റ്റ് ചെയ്യുകയോ ചെയ്‌താൽ അക്കൗണ്ടുകൾ മെറ്റ പൂട്ടിക്കും. മറ്റുള്ളവരുടെ അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങൾ ഷെയർ ചെയ്യുകയോ അതിൽ അഭിപ്രായം രേഖപെടുത്തയോ ആകാം എന്നാൽ അവരുടെ കണ്ടന്റുകൾ അനുമതിയോ കടപ്പാടോ ഇല്ലാതെ ഫീഡില്‍ നേരിട്ട് പോസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് ബ്ലോഗ്പോസ്റ്റിലൂടെ മെറ്റ വ്യക്തമാക്കി. ...
ഇന്ന് ലോക പാമ്പ് ദിനം
India, Entertainment, Entertainment News, Kerala News, National, Top News, World

ഇന്ന് ലോക പാമ്പ് ദിനം

ഇന്ന് ലോക പാമ്പ് ദിനം. എല്ലാ വര്‍ഷവും ജൂലായ് 16-ന് ലോക പാമ്പ് ദിനമായി ആചരിക്കുന്നു, പാമ്പുകള്‍ ഇന്നത്തെ ദിവസം ശ്രദ്ധാകേന്ദ്രമാകുന്നു. പൊതുവേ പാമ്പുകളെ എല്ലാവര്‍ക്കും ഭയമാണ്. പാമ്പുകളോടുള്ള മനുഷ്യരുടെ ഭയം മാറ്റാനാണ് ഈ വര്‍ഷത്തെ പാമ്പ് ദിനം കൊണ്ടുദ്ദേശിക്കുന്നത്. പുരാതന പുരാണങ്ങളില്‍ മുതല്‍ ആധുനിക ശാസ്ത്രങ്ങളില്‍ വരെ പാമ്പുകള്‍ മനുഷ്യരെ ആകര്‍ഷിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ലോക പാമ്പ് ദിനം പാമ്പുകളെ മനസ്സിലാക്കാനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. അവ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം എന്താണെന്നും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പ്രകൃതിയെ സന്തുലിതമാക്കുന്നതില്‍ പാമ്പുകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ പാമ്പുകളുടെ നിലനില്‍പ്പ് എപ്പോഴും ഭീഷണി നേരിടുന്നു. പാമ്പുകളുടെ ആവാസവ്യവസ്ഥ നശിക്കുന്നതും വിദേശ വളര്‍ത്തുമൃഗ വ്യാപാരവും മനുഷ്യർ ഭയം കാരണം അവയെ ...
വിവോ ടി4ആർ 5ജി ഇന്ത്യയിൽ ;ഏറ്റവും സ്ലിം ആയ ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേ ഫോണ്‍; ഉടൻ എത്തും; ഡിസൈൻ പുറത്ത്
World, India, Latest news, Technology, Top News

വിവോ ടി4ആർ 5ജി ഇന്ത്യയിൽ ;ഏറ്റവും സ്ലിം ആയ ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേ ഫോണ്‍; ഉടൻ എത്തും; ഡിസൈൻ പുറത്ത്

വിവോ ടി4ആർ 5ജി (Vivo T4R 5G) സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിൽ ഉടൻ പുറത്തിറക്കുമെന്ന് വിവോ സ്ഥിരീകരിച്ചു. ഹാൻഡ്‌സെറ്റിന്‍റെ ഒരു ബാനർ പരസ്യം ഫ്ലിപ്‌കാര്‍ട്ട് പുറത്തുവിട്ടു. ഇതിൽ ഹാൻഡ്‌സെറ്റിന്‍റെ സ്ലിം ഡിസൈൻ പ്രദർശിപ്പിച്ചിരിക്കുന്നു. ഫ്ലിപ്‍കാർട്ട് വഴി ഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമാകും. നിലവിൽ രാജ്യത്ത് ലഭ്യമായ ഏറ്റവും സ്ലിം ആയ ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേ ഫോണായിരിക്കും വിവോ ടി4ആർ 5ജി എന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം ടി4ആർ 5ജിയുടെ വിലയോ കൃത്യമായ ലോഞ്ച് തീയതിയോ വിവോ വെളിപ്പെടുത്തിയിട്ടില്ല. വിവോ ടി4ആർ 5ജി ഹാൻഡ്‌സെറ്റിന്‍റെ ഒരു സിലൗറ്റും പരസ്യത്തിൽ കാണിക്കുന്നുണ്ട്. ഇത് ഫോണിന് വളഞ്ഞ അരികുകളും പിന്നിൽ താരതമ്യേന പരന്ന ക്യാമറ ഐലൻഡും ഉണ്ടായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. ഫോൺ 7.39 എംഎം കട്ടിയുള്ളതായിരിക്കും എന്നാണ് വിവരം. അടുത്തിടെ, വിവോ ടി4ആർ 5ജിയുടെ വില സംബന്ധിച്ച വിവരങ്ങൾ ഓൺലൈനിൽ ചോർന്നിരുന്നു. ഫോണ...
ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി
World, Latest news, Topnews

ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി

ചരിത്രം കുറിച്ച ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു. ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്തായിരുന്നു സ്പ്ലാഷ്ഡൗണ്‍. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി. സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയായത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് നാലംഗ സംഘം ഉള്‍ക്കൊള്ളുന്ന ഡ്രാഗണ്‍ പേടകത്തെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച...
എഐയെ അറിയാതെ പോയ ആപ്പിൾ; ചർച്ചകളിൽ നിറഞ്ഞ് കമ്പനിയും മേധാവിയും
World, Latest news, Technology, Top News

എഐയെ അറിയാതെ പോയ ആപ്പിൾ; ചർച്ചകളിൽ നിറഞ്ഞ് കമ്പനിയും മേധാവിയും

നിർമിത ബുദ്ധി സർവ്വതും കീഴടക്കി മുന്നേറുമ്പോൾ ആ മാറ്റം അറിയാതെ പോയത് ആപ്പിൾ മാത്രമാണെന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ ടെക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ആപ്പിളിന് എന്താണ് സംഭവിച്ചത് ? എ ഐ അപ്പ്‌ഡേഷനിൽ ആപ്പിൾ പുറകിലാണ് തുടങ്ങിയ വിവിധ അഭിപ്രയങ്ങളാണ് ഇപ്പോൾ ഉയർന്ന വരുന്നത്.എന്നാൽ എല്ലാവരും ഒരുപോലെ ഉന്നം വയ്ക്കുന്നത് ആപ്പിൾ മേധാവി ടിം കുക്കിനെയാണ്.എ ഐ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്താൻ പുതിയ മേധാവിക്ക് സാധിക്കുന്നില്ലെന്നും ആ സ്ഥാനത്തേക്ക് മറ്റൊരാളെ കൊണ്ട് വരേണ്ടതുണ്ടെന്നുമുള്ള അഭിപ്രായങ്ങളും പലരും മുന്നോട്ട് വയ്ക്കുന്നുണ്ട്. വിശകലന കമ്പനിയായ ലൈറ്റ്‌ഷെഡ് പാര്‍ട്‌ണേഴ്‌സിലെ വാള്‍ട്ടര്‍ പിയസിക് ജോ ഗ്യലോണ്‍ എന്നിവരാണ് ഇപ്പോൾ കുക്കിനെ മാറ്റണമെന്ന വാദവുമായി എത്തിയിരിക്കുന്നത്.മുൻ മേധാവി സ്റ്റീ​വ് ജോ​ബ്‌​സിനേക്കാൾ ഈ സ്ഥാനത്തിന് അർഹൻ കുക്ക് ആണെന്ന് മുൻപ് ഇവർ അഭിപ്രായപ്പെട്ടിരുന്നു.മേധാവിയായി എ...
നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; ഉത്തരവ് നടപ്പാക്കുന്നത് നീട്ടി
World, Gulf, India, Kerala News, Latest news, Top News

നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; ഉത്തരവ് നടപ്പാക്കുന്നത് നീട്ടി

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി. ആക്ഷൻ കൗൺസിലാണ് തീരുമാനം സ്ഥിരീകരിച്ചത്. നിമിഷ പ്രിയയുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ലെന്ന് വിദേശ കാര്യമന്ത്രാലയ വൃത്തങ്ങളും സ്ഥിരീകരിച്ചു. നാളെയായിരുന്നു വധശിക്ഷ നടപ്പാക്കാനിരുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ​ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത്. യമനിലെ പ്രമുഖ സൂഫി​ ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ചർച്ചകൾ കഴിഞ്ഞ ദിവസം യമനിൽ ആരംഭിച്ചത്. ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അം​ഗങ്ങളും, കുടുംബാം​ഗങ്ങളും ചർച്ചകളിൽ പങ്കാളികളായിരുന്നു. ഇതിനിടെ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ...
മുംബൈയിൽ ഷോറൂം തുറന്ന് ടെസ്‌ല; ഇന്ത്യയിലെ മോഡൽ വൈ ഇവികളുടെ വില പട്ടിക പുറത്തിറക്കി
World, India, Latest news, National, Top News

മുംബൈയിൽ ഷോറൂം തുറന്ന് ടെസ്‌ല; ഇന്ത്യയിലെ മോഡൽ വൈ ഇവികളുടെ വില പട്ടിക പുറത്തിറക്കി

ആദ്യത്തെ ഷോറൂം ആരംഭിച്ചുകൊണ്ട് ടെസ്‌ല ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുകയാണ്. ഇലക്ട്രിക് വാഹന (EV) നിർമ്മാതാക്കളായ ടെസ്‌ല ചൊവ്വാഴ്ച മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ (BKC) മേക്കർ മാസിറ്റി മാളിൽ ഉപഭോക്താക്കൾക്കായി വാതിൽ തുറന്നു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഇലക്ട്രിക് വാഹന വിപണികളിൽ ഒന്നിലേക്ക് ആദ്യ പടി കടക്കുന്ന ഇലോൺ മസ്‌കിന്റെ കമ്പനിക്ക് ഇതൊരു വലിയ ചുവടുവയ്പ്പാണ്. ടെസ്‌ലയുടെ പ്രധാന പ്രദർശന കേന്ദ്രമായും ഉപഭോക്തൃ അനുഭവ കേന്ദ്രമായും മുംബൈ ഷോറൂം പ്രവർത്തിക്കും, സന്ദർശകർക്ക് വാഹനങ്ങൾ അടുത്തുനിന്ന് കാണാനും ടെസ്‌ലയുടെ സാങ്കേതികവിദ്യ മനസ്സിലാക്കാനും ഇത് അവസരം നൽകും. മോഡൽ വൈ എസ്‌യുവിയിലൂടെയായിരിക്കും കമ്പനി ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിക്കുന്നതെന്ന് ടെസ്‌ലയുടെ വെബ്‌സൈറ്റ് പറയുന്നു. മോഡൽ Y റിയർ-വീൽ ഡ്രൈവിന് 60 ലക്ഷം രൂപ (ഏകദേശം $69,765) ആണ് വില. ലോംഗ് റേഞ്ച് റിയർ-വീൽ ഡ്രൈവ് വേരിയ...
‘ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി’: എസ് ജയശങ്കർ ബീജിങിൽ
India, Latest news, Top News, World

‘ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി’: എസ് ജയശങ്കർ ബീജിങിൽ

ഇന്ത്യ-ചൈന ബന്ധത്തിൽ നല്ല പുരോഗതിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രതികരണം. അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ശ്രമം തുടരാനും തീരുമാനമായി. ഭീകരതയോട് സഹിഷ്ണുത ഇല്ലെന്ന നിലപാട് എസ്‌സി‌ഒ യോഗത്തിൽ ഉയർത്തി പിടിക്കും. ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയെ ചെറുക്കുക എന്നതാണ് എസ്‌സി‌ഒയുടെ പ്രാഥമിക കർത്തവ്യമെന്ന് ബീജിംങിൽ ജയ്ശങ്കർ പ്രതികരിച്ചു. ഇന്ത്യ-ചൈന നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 75 -ാം വാർഷികമാണ് ഇക്കൊല്ലമെന്ന് ചൂണ്ടിക്കാട്ടിയ ജയശങ്കർ,​ കൈലാസ് – മാനസ സരോവർ യാത്ര പുനരാരംഭിക്കാൻ സഹകരിച്ചതിൽ നന്ദി രേഖപ്പെടുത്തി. ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) മന്ത്രിതല യോഗത്തിൽ പങ്കെടുക്കാനാണ് ജയശങ്കർ ചൈനയിലെത്തിയത്. 2020ൽ ചൈനയുമായി ബന്ധം വഷളായതിനു ശേഷം ഇതാദ്യ...