BREAKING NEWS


World

കൊറിയൻ കമ്പനിയുമായി 35,000 കോടിയുടെ ബാറ്ററി കരാർ; ചൈനയ്ക്ക് വലിയ തിരിച്ചടി നൽകി ടെസ്‌ല!
World, Latest news, Technology, Topnews

കൊറിയൻ കമ്പനിയുമായി 35,000 കോടിയുടെ ബാറ്ററി കരാർ; ചൈനയ്ക്ക് വലിയ തിരിച്ചടി നൽകി ടെസ്‌ല!

അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല, ദക്ഷിണ കൊറിയൻ കമ്പനിയായ എൽജി എനർജി സൊല്യൂഷനുമായി (എൽജിഇഎസ്) 4.3 ബില്യൺ ഡോളറിന്റെ (ഏകദേശം 35,000 കോടി രൂപ) മെഗാ ബാറ്ററി കരാറിൽ ഒപ്പുവച്ചു. ബാറ്ററികൾ പോലുള്ള പ്രധാന ഘടകങ്ങളുടെ കാര്യത്തിൽ, പ്രത്യേകിച്ച് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം. സാങ്കേതികവിദ്യയുടെയും ഊർജ്ജത്തിന്റെയും മേഖലയിലെ ഒരു വലിയ ചുവടുവയ്പ്പ് മാത്രമല്ല, ടെസ്‌ലയുടെ തന്ത്രത്തിലെ ഒരു പ്രധാന മാറ്റത്തെയും ഇത് പ്രതിനിധീകരിക്കുന്നു. 2027 ഓഗസ്റ്റ് മുതൽ 2030 ജൂലൈ വരെ എൽജിഇഎസ് ടെസ്‌ലയ്ക്ക് ബാറ്ററികൾ വിതരണം ചെയ്യും. ടെസ്‌ലയ്ക്കുള്ള ആവശ്യം വർദ്ധിക്കുകയാണെങ്കിൽ കരാർ അടുത്ത 7 വർഷത്തേക്ക് നീട്ടാവുന്നതാണ്. എൽജിഇഎസ് അവരുടെ മിഷിഗൺ ഫാക്ടറിയിൽ (യുഎസ്എ) നിന്ന് ലിഥിയം അയൺ ഫോസ്ഫേറ്റ് (എൽഎഫ്പി) ബാറ്ററികൾ വിതരണം ചെയ്യും, അതിനാൽ ടെസ്‌ലയ്ക്ക് ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്ര...
ഒരു കുട്ടിക്ക് 43,000 രൂപ വീതം സബ്‌സിഡി നല്‍കിയിട്ടും ഉയരുന്നില്ല ചൈനയുടെ ജനനനിരക്ക്
Education, Latest news, Top News, World

ഒരു കുട്ടിക്ക് 43,000 രൂപ വീതം സബ്‌സിഡി നല്‍കിയിട്ടും ഉയരുന്നില്ല ചൈനയുടെ ജനനനിരക്ക്

ജനനനിരക്ക് കൂട്ടാന്‍ പുതിയ ചുവടുവെപ്പുമായി ചൈന. രാജ്യവ്യാപകമായി വാര്‍ഷിക ശിശുപരിപാലന സബ്‌സിഡി ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം മൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 3,600 യുവാന്‍ (ഏകദേശം 43,000 ഇന്ത്യന്‍ രൂപ ) വീതം ചൈനീസ് സര്‍ക്കാര്‍ പ്രതിവര്‍ഷം സബ്‌സിഡി നല്‍കുമെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. ജനനനിരക്ക് വര്‍ദ്ധിപ്പിക്കാനും വാര്‍ദ്ധക്യ ജനസംഖ്യാ പ്രതിസന്ധി കുറയ്ക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം. 2025 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ജനനനിരക്ക് പ്രോത്സാഹിപ്പിക്കാനായി ചൈന ഇതുവരെ നടപ്പാക്കിയിട്ടുള്ളതില്‍ ഏറ്റവും സമഗ്രമായ പദ്ധതി കൂടിയാണിത്. എന്നാല്‍ ആഴത്തില്‍ വേരൂന്നിയ ജനസംഖ്യാ പ്രവണതകളെ മറികടക്കാന്‍ ഈ തുക മ...
മ്യാന്‍മറിലെ അപൂര്‍വ ധാതുക്കളില്‍ കണ്ണ് വച്ച് അമേരിക്ക, ചൈനയെ മറികടക്കാന്‍ ഇന്ത്യന്‍ സഹായവും വേണം
India, Latest news, Money, Top News, World

മ്യാന്‍മറിലെ അപൂര്‍വ ധാതുക്കളില്‍ കണ്ണ് വച്ച് അമേരിക്ക, ചൈനയെ മറികടക്കാന്‍ ഇന്ത്യന്‍ സഹായവും വേണം

അത്യപൂര്‍വവും തന്ത്രപ്രധാനവുമായ റെയര്‍ എര്‍ത്ത് മിനറല്‍സിന്റെ ലഭ്യത ഉറപ്പാക്കാന്‍ മ്യാന്‍മറിനോടുള്ള നയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഈ ധാതുക്കളുടെ പ്രധാന ഉപഭോക്താവായ ചൈനയുടെ സ്വാധീനം കുറയ്ക്കുകയാണ് ലക്ഷ്യം. മ്യാന്‍മറിലെ കച്ചിന്‍ മേഖലയിലെ ഖനികള്‍ ഹെവി റയര്‍ എര്‍ത്ത് ധാതുക്കളുടെ പ്രധാന ഉത്പാദകരാണ്. ഇവ ചൈനയിലേക്ക് കയറ്റി അയച്ച് സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. മ്യാന്‍മറിലെ റെയര്‍ എര്‍ത്ത് നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് വിമതരാണ്. ഇവരുമായി ഒരു ധാരണയിലെത്തിയാല്‍ മാത്രമേ അമേരിക്കയ്ക്ക് ഈ ധാതുക്കള്‍ സ്വന്തമാക്കാന്‍ സാധിക്കൂ. നിലവില്‍, മ്യാന്‍മറിലെ ഭരണകൂടത്തിനെതിരായ നിലപാടാണ് യുഎസിന്റേത്. 2021-ല്‍ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം അമേരിക്ക സൈനിക നേതൃത്വവുമായി അകലം പാലിക്കുകയാണ്. റെയര്‍ എര്‍ത...
റൊണാൾഡോയ്‌ക്കൊപ്പം ഇനി ജാ​​വോ ഫെ​​ലി​​ക്സും; വൻതുകയ്ക്ക് താരത്തെ സ്വന്തമാക്കി അൽ നസർ
Sports, Entertainment, Entertainment News, Football, Latest news, Top News, World

റൊണാൾഡോയ്‌ക്കൊപ്പം ഇനി ജാ​​വോ ഫെ​​ലി​​ക്സും; വൻതുകയ്ക്ക് താരത്തെ സ്വന്തമാക്കി അൽ നസർ

പോർച്ചുഗീസ് സ്ട്രൈക്കർ ജാവോ ഫെലിക്സിനെ വൻതുകയ്ക്ക് സ്വന്തമാക്കി സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസർ. 260 ദശലക്ഷം യു.എസ് ഡോളറിനാണ് ഫെലിക്സിനെ അൽ നസർ ടീമിൽ എത്തിച്ചിരിക്കുന്നത്. 25 വയസ്സുകാരനായ ഫെലിക്സ് രണ്ട് വർഷത്തെക്കാണ് അൽ നാസറുമായി കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിൽ നിന്നാണ് ഫെലിക്സിന്റെ അൽ നസറിലേക്കുള്ള വരവ്. താരം ഇനി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം സൗദി ലീഗിൽ പന്ത് തട്ടും. അൽ നസറിന് പുറമെ ഫെലിക്സിന്റെ പഴയ ക്ലബ്ബായ ബെൻഫിക്കയും താരത്തിനുവേണ്ടി രംഗത്തുണ്ടായിരുന്നു. അറ്റാക്കിങ് മിഡ്‌ഫീൽഡറായും, ഫോർവേഡായും കളിക്കുന്ന ഫെലിക്സ് 2025 ക്ലബ് ലോകകപ്പ് നേടിയ ചെൽസി ടീമിലും ഉൾപ്പെട്ടിരുന്നു. അന്ന് കോള്‍ പാല്‍മറിന്റെ ഇരട്ട ഗോളിന്റെയും, ജോവാ പെഡ്രോയുടെ ഗോളിന്റെയും കരുത്തിൽ പി എസ് ജി യെ തകർത്ത് കിരീടത്തിൽ മുത്തമിട്ടിരുന്നു. തന്റെ പതിനാലാം വയസ്സ...
ചൈനയില്‍ ആദ്യമായി ആപ്പിള്‍ സ്റ്റോര്‍ അടച്ചുപൂട്ടുന്നു
World, India, Latest news, Money, Social Media, Top News

ചൈനയില്‍ ആദ്യമായി ആപ്പിള്‍ സ്റ്റോര്‍ അടച്ചുപൂട്ടുന്നു

ചൈനയിലെ തങ്ങളുടെ ഒരു റീട്ടെയില്‍ സ്റ്റോര്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങി ആപ്പിള്‍. ചൈനയിലെ ഡാലിയന്‍ നഗരത്തിലെ സോങ്ഷാന്‍ ജില്ലയിലുള്ള പാര്‍ക്ക്‌ലാന്‍ഡ് മാള്‍ സ്റ്റോര്‍ ഓഗസ്റ്റ് 9-ന് അടച്ചുപൂട്ടുമെന്ന് ആപ്പിള്‍ അറിയിച്ചു. ഷോപ്പിംഗ് കോംപ്ലക്‌സിലെ സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളാണ് ഇതിന് കാരണമെന്നാണ് കമ്പനി പറയുന്നത്. ലോകമെമ്പാടുമുള്ള 530-ല്‍ അധികം സ്റ്റോറുകളില്‍ 56 എണ്ണം, അതായത് 10 ശതമാനത്തിലധികം, ചൈനയിലാണ് ആപ്പിളിനുള്ളത്. ചൈന നിലവില്‍ ചില സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഉപഭോക്തൃ ചെലവ് കുറയുകയും ആഗോള താരിഫുകള്‍ കയറ്റുമതിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ റീട്ടെയില്‍ വില്‍പ്പന വളര്‍ച്ച പ്രതീക്ഷിച്ചതിലും കുറവാണ്, കൂടാതെ വീടുകളുടെ വില അതിവേഗം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ സാമ്പത്തിക വെല്ലുവിളികള്‍ക്കിടയില്‍, രണ്ടാം പാദത്തില്‍ ആപ്പിളിന്റെ ചൈനയിലെ വില്‍പ്പന 2.3% കുറഞ്ഞ് 16 ...
ആറ് എയർബാഗുകൾ സഹിതം രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റർ എംപിവി ഡീലർഷിപ്പുകളിൽ എത്തി
India, Latest news, Life Style, Top News, World

ആറ് എയർബാഗുകൾ സഹിതം രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റർ എംപിവി ഡീലർഷിപ്പുകളിൽ എത്തി

ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ ഇന്ത്യയുടെ പുതിയ ഏഴ് സീറ്റർ ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റ് അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. വാഹനം ഇപ്പോൾ ഡീലർഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റർ എംപിവി ആണിതെന്ന് കമ്പനി പറയുന്നു. ഇതിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 6.30 ലക്ഷം രൂപയാണ്. 2019 ൽ ലോഞ്ച് ചെയ്തതിന് ശേഷം ഇതാദ്യമായാണ് കമ്പനി ട്രൈബറിന് ഒരു പ്രധാന അപ്‌ഡേറ്റ് നൽകുന്നത്. ഈ കാർ ഓതന്റിക്, എവല്യൂഷൻ, ടെക്‌നോ, ഇമോഷൻ എന്നീ നാല് ട്രിമ്മുകളിൽ വാങ്ങാം. 2025 റെനോ ട്രൈബറിന്റെ ടോപ്പ്-സ്പെക്ക് ഇമോഷനോടുകൂടിയ ആറ് സിംഗിൾ-ടോണും മൂന്ന് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇന്‍റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും എൽഇഡി ഫോഗ് ലാമ്പുകളും എക്സ്റ്റീരിയർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. 2025 ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ ഫ്രണ്ട് ബമ്പറും ഗ്രില്ലും പുതിയ റെന...
വ്യാപാര കരാറിൽ അന്തിമ തീരുമാനമാകാത്തതിൽ അതൃപ്തി വ്യക്തമാക്കി ട്രംപ്; 25% താരീഫ് ഭീഷണിയും
World, India, Latest news, Top News

വ്യാപാര കരാറിൽ അന്തിമ തീരുമാനമാകാത്തതിൽ അതൃപ്തി വ്യക്തമാക്കി ട്രംപ്; 25% താരീഫ് ഭീഷണിയും

ഇന്ത്യയുമായുള്ള വ്യാപാര കരാർ യാഥാർഥ്യമാകാത്തതിലെ അതൃപ്തി പ്രകടമാക്കി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുമായുള്ള വ്യാപാര കരാർ ഇതുവരെ അന്തിമമായിട്ടില്ലെന്നും ചർച്ചകൾ മുന്നോട്ട് പോകുന്നില്ലെന്നും പ്രസിഡന്‍റ് ട്രംപ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ തീരുവ ഏ‌ർപ്പെടുത്തൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന ഭീഷണിയും ട്രംപ് മുന്നോട്ടുവച്ചു. ഓഗസ്റ്റ് 1 ന് പരസ്പര താരിഫ് ഏർപ്പെടുത്താനുള്ള സമയപരിധി അവസാനിക്കാനിരിക്കെ, ചർച്ചകൾ തുടരുകയാണെന്നും കരാറിൽ ധാരണയിലെത്തിയില്ലെങ്കിൽ ഇന്ത്യ 20-25% ഇറക്കുമതി തീരുവ നേരിടേണ്ടിവരുമെന്നും ട്രംപ് സൂചിപ്പിച്ചു. ഇന്ത്യ തന്റെ 'നല്ല സുഹൃത്ത്' ആണെന്ന് പറഞ്ഞ ട്രംപ്, ഇന്ത്യ മറ്റേത് രാജ്യത്തേക്കാളും ഉയർന്ന താരിഫ് ഈടാക്കുന്നുണ്ടെന്നും വിമർശിച്ചു. വ്യാപാര കരാർ സംബന്ധിച്ചുള്ള ഇന്ത്യ - യു എസ് ചർച്ചകൾ സുഗമമായി പുരോഗമിക്കുന്നുവെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ നേരത്തെ...
വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി; ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു
World, Latest news, Top News, Weather

വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി; ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു

റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. അലാസ്ക, ഹവായ്, ന്യൂസിലൻഡിന് തെക്ക് തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഹോണോലുലുവിൽ സുനാമി മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുകയും ആളുകൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്തു. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇപ്പോൾ വ്യക്തമല്ല. ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച് ഏകദേശം 30 സെന്റീമീറ്റർ ഉയരമുള്ള സുനാമി തിരമാലകൾ ഹൊക്കൈഡോയുടെ കിഴക്കൻ തീരത്തുള്ള നെമുറോയിൽ ആഞ്ഞടിച്ചു. റഷ്യയുടെ കുറിൽ ദ്വീപുകളിലെ പ്രധാന വാസസ്ഥലമായ സെവെറോ-കുരിൽസ്കിന്‍റെ തീരപ്രദേശത്ത് സുനാമി തിരമാലകൾ ആഞ്ഞടിച്ചതായി പ്രാദേശിക ഗവർണർ വലേരി ലിമാരെങ്കോ അറിയിച്ചു. ആളുകൾ സുരക്ഷ...
എഡ്‌ജ് ബ്രൗസറില്‍ കോപൈലറ്റ് എഐ മോഡ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്; ഗൂഗിളിനും പെര്‍പ്ലെക്സിറ്റിക്കും മുന്നറിയിപ്പ്
World, Latest news, Technology, Top News

എഡ്‌ജ് ബ്രൗസറില്‍ കോപൈലറ്റ് എഐ മോഡ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്; ഗൂഗിളിനും പെര്‍പ്ലെക്സിറ്റിക്കും മുന്നറിയിപ്പ്

വെബ് ബ്രൗസിംഗ് രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോരാട്ടം കടുപ്പിക്കാന്‍ മൈക്രോസോ‌ഫ്റ്റ് എഐ അധിഷ്‌ഠിത ‘കോപൈലറ്റ് മോഡ്’ (Copilot Mode) എഡ്‌ജ് ബ്രൗസറില്‍ അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ ബ്രൗസിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ടൂള്‍ എഡ്‌ജില്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. അടുത്തിടെ ‘എഐ സെര്‍ച്ച് മോഡ്’ ഗൂഗിളും, ‘കോമറ്റ് ബ്രൗസര്‍’ പെര്‍പ്ലെക്സിറ്റിയും അവതരിപ്പിച്ചതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റിന്‍റെ ഈ നീക്കം. ടെക് രംഗത്തെ എതിരാളികള്‍ എഐ-അടിസ്ഥാനത്തിലുള്ള ബ്രൗസറുകളും വെബ് സെര്‍ച്ച് ഫീച്ചറുകളും അവതരിപ്പിക്കുമ്പോള്‍ മൈക്രോസോഫ്റ്റും പിന്നോട്ടില്ല. മൈക്രോസോഫ്റ്റ് ഇപ്പോള്‍ എഡ്‌ജ് ബ്രൗസറില്‍ പുതിയ കോപൈലറ്റ് മോഡ് കൊണ്ടുവന്നിരിക്കുകയാണ്. എഡ്‌ജില്‍ വിഷയാടിസ്ഥാനത്തില്‍ സെര്‍ച്ചുകള്‍ ഏകീകരിക്കുന്നതിനും ടാസ്‌ക്കുകള്‍ ചെയ്യാനും ഉപഭോക്താക്കളെ കോപൈലറ്റ് മോഡ് സഹായിക...
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടിലുറച്ച് കാന്തപുരം
World, Kerala News, Latest news, Top News

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടിലുറച്ച് കാന്തപുരം

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കാര്യത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് കാന്തപുരത്തിന്‍റെ ഓഫീസ്. നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. വാർത്ത ഏജൻസിയാണ് എക്സിലെ പോസ്റ്റ് ഒഴിവാക്കിയതെന്നും കാന്തപുരത്തിന്‍റെ ഓഫീസ് വിശദീകരിച്ചു. നിമിൽപ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാർത്തയാണ് കാന്തപുരം എക്സിൽ പങ്കുവെച്ചിരുന്നത്. കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തുള്ള വാർത്ത ഏജൻസിയുടെ വാർത്ത ആണ് ഷെയർ ചെയ്തിരുന്നത്. ഈ വാർത്തയാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതടക്കമുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ കാന്തപുരത്തിന്‍റെ ഇടപെടലിനെ ചൊല്ലി അവകാശവാദങ്ങളും തർക്കങ്ങളും നടന്നിരുന്നു. ഇതിനിടെ യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം രംഗത്ത് വ...