BREAKING NEWS


World

World

കശ്മീരിലെ ഗുരെസ് സെക്ടറില്‍ ഏറ്റുമുട്ടല്‍, രണ്ട് ഭീകരരെ വധിച്ച് സൈന്യം; രണ്ട് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബന്ദിപ്പോര്‍ ജില്ലയിലെ ഗുരെസ് സെക്ടറില്‍ ഇന്ത്യന്‍ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ രണ്ട് ഭീകരരെ വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍. ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിനാര്‍ കോര്‍പ്‌സ്, ഗുരെസ് സെക്ടറില്‍ സംശയാസ്പദമായ പ്രവര്‍ത്തനം കണ്ടതായും വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചടിച്ചതായും രണ്ട് ഭീകരരെ വധിച്ചതായും സൈന്യം പറഞ്ഞു. 'നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ച് ജമ്മു കശ്മീര്‍ പൊലീസ് നല്‍കിയ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ആര്‍മിയും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത ഓപ്പറേഷന്‍ നടത്തി....
World

സംസ്ഥാനത്ത് ശക്തമായ മഴ: ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രാ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെയും തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ശനിയാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നുമാണ് പ്രവചനം. മണിക്കൂറില്‍ 40 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍-മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ ...
World

തെരുവു നായ ശല്യം: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി രാജസ്ഥാന്‍

ജയ്പൂര്‍: തെരുവ് നായ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ച് രാജസ്ഥാന്‍. 2023ലെ എബിസി റൂള്‍ (ജനന നിയന്ത്രണ) കര്‍ശനമായി നടപ്പാക്കണമെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, കൗണ്‍സിലുകള്‍, മുന്‍സിപ്പാലിറ്റികള്‍ തുടങ്ങിയവക്ക് സ്വയംഭരണ വകുപ്പ് നിര്‍ദേശം നല്‍കി. പുതിയ നടപടി പ്രകാരം എല്ലാ വാര്‍ഡിലും ലൊക്കാലിറ്റികളും തെരുവ് നായകള്‍ക്ക് വേണ്ടിയുള്ള ഫീഡിങ് പോയിന്റുകള്‍ ഒരുക്കും. ഇവയുടെ മേല്‍ നോട്ടം റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ക്കും മറ്റു സംഘടനകള്‍ക്കുമായിരിക്കും. പേവിഷ ബാധയുള്ളവക്ക് പോലും ഭക്ഷണവും വെള്ളവും ഫീഡിങ് പോയിന്റുകളില്‍ ലഭ്യമാക്കും. സുപ്രീംകോടതി ഉത്തരവനുസരിച്ച് രാജസ്ഥാന്‍ പൊതു സുരക്ഷയും മൃഗ സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനുള്ള സന്തുലിത നടപടി ക്രമങ്ങള്‍ എടുക്കുന്ന ആദ്യ സംസ്ഥാനമാകുമെന്ന് തദ്ദേശ വകുപ്പ് സെക്രട്ടറി രവി ജയ്ന്‍ പറഞ്ഞു. ...
ഇന്ത്യ ചൈന അതിർത്തി തർക്കം; ജാഗ്രത തുടരും<br>
World

ഇന്ത്യ ചൈന അതിർത്തി തർക്കം; ജാഗ്രത തുടരും

ന്യൂഡൽഹി: ഇന്ത്യാ ചൈന അതിർത്തി തർക്കത്തിൽ ശുഭസൂചകമായ പുരോഗതിയുണ്ടെങ്കിലും ജാഗ്രത തുടരാൻ സൈന്യം. കിഴക്കൻ ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെ ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണ രേഖ ( എൽഎസി)യിലുടനീളം ചൈന അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുള്ളതിനാൽ മൂന്നുമണിക്കൂറിനുള്ളിൽ വൻതോതിൽ സേനാവിന്യാസം നടത്താൻ ചൈനയ്ക്ക് സാധിക്കുമെന്നതിനാലാണ് സൈന്യം ജാഗ്രത തുടരാൻ തീരുമാനിച്ചത്. എൽഎസിയിലുടനീളം ചൈന റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ എന്നിവയ്ക്ക് പുറമെ സൈനികർക്ക് വൻതോതിൽ തങ്ങാനുള്ള താമസകേന്ദ്രങ്ങൾ വരെ ചൈന സജ്ജമാക്കിയിട്ടുണ്ട്. അതിനാൽ നിലവിലെ തീരുമാനപ്രകാരം 150 കിലോമീറ്റർ അകലേക്ക് സൈനികരെ പിൻവലിച്ചാലും ചൈനയ്ക്ക് മൂന്ന് മണിക്കൂറിനുള്ളിൽ അതേസ്ഥാനത്തേക്ക് തിരിച്ചെത്തിക്കാനാകും. ഈ ഭീഷണി നിലനിൽക്കുന്നതിനാലാണ് സൈന്യം ജാഗ്രത തുടരാൻ തീരുമാനിച്ചത്.നിയന്ത്രണരേഖയ്ക്കിപ്പുറം ഇന്ത്യയ്ക്ക് സൈന്യത്തെ എത്തിക്കാൻ ഇപ്പോഴും പ്രതിസന്ധിക...
പ്രോജക്റ്റ് 17 ആല്‍ഫ; രണ്ട് നീലഗിരി ക്ലാസ് സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകള്‍ കമ്മീഷന്‍ ചെയ്തു.
World

പ്രോജക്റ്റ് 17 ആല്‍ഫ; രണ്ട് നീലഗിരി ക്ലാസ് സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകള്‍ കമ്മീഷന്‍ ചെയ്തു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയ്ക്ക് കൂടുതല്‍ കരുത്തു പകര്‍ന്ന് രണ്ട് നീലഗിരി ക്ലാസ് സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകള്‍ കമ്മീഷന്‍ ചെയ്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിലാണ് യുദ്ധക്കപ്പലുകളായ ഐഎന്‍എസ് ഹിമഗിരി, ഐഎന്‍എസ് ഉദയഗിരി എന്നിവ നാവികസേനയുടെ ഭാഗമായത്. പ്രോജക്റ്റ് 17 ആല്‍ഫ (P-17A) യുടെ ഭാഗമായാണ് രണ്ടു യുദ്ധക്കപ്പലുകളും ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ചത്. നീലഗിരി ക്ലാസ് സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഐഎന്‍എസ് നീലഗിരി ഈ വര്‍ഷം ആദ്യമാണ് കമ്മീഷന്‍ ചെയ്തത്. ഹിമഗിരിയുടെയും ഉദയഗിരിയുടെയും ഘടക ഉല്‍പ്പന്നങ്ങളില്‍ 75 ശതമാനത്തിലധികവും തദ്ദേശീയമായാണ് നിര്‍മ്മിച്ചത്. രണ്ട് കപ്പല്‍ശാലകളില്‍ നിര്‍മ്മിച്ച രണ്ട് പ്രധാന യുദ്ധക്കപ്പലുകള്‍ ഒരേ സമയം കമ്മീഷന്‍ ചെയ്യുന്നത് ഇതാദ്യമായാണ്. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് ...
ലോകത്തിലെ  ശക്തമായ ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥ മലേഷ്യ; ബഹ്‌റൈന് അഞ്ചാം സ്ഥാനം
World

ലോകത്തിലെ  ശക്തമായ ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥ മലേഷ്യ; ബഹ്‌റൈന് അഞ്ചാം സ്ഥാനം

ലോകത്തിലെ ഏറ്റവും ശക്തമായ ഇസ്ലാമിക സമ്പദ്‌വ്യവസ്ഥകളിൽ ബഹ്‌റൈന് അഞ്ചാം സ്ഥാനം. പുതിയ ഡിനാർ സ്റ്റാൻഡേർഡ് റിപ്പോർട്ട് പ്രകാരം 81.9 പോയിന്റ് നേടിയാണ് ബഹ്‌റൈൻ ഈ നേട്ടം കൈവരിച്ചത്. ഇസ്ലാമിക് ഫിനാൻസ് മേഖലയിൽ രാജ്യത്തിന്റെ ശക്തമായ നിലപാടുകളാണ് നേട്ടത്തിന് പ്രധാന കാരണം. പുതിയ നിയമനിർമാണങ്ങൾ, സ്വകാര്യ മേഖലയ്ക്കുള്ള പ്രോത്സാഹനങ്ങൾ, നൈപുണ്യ വികസനത്തിനുള്ള നിക്ഷേപം, ടൂറിസം, വ്യവസായ മേഖലകളിലെ വളർച്ച എന്നിവയെ അടിസ്ഥാനമാക്കിയുള്ള ബഹ്‌റൈന്‍റെ വൈവിധ്യപൂർണമായ സമ്പദ്‌വ്യവസ്ഥയെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.165.1 പോയിന്റോടെ മലേഷ്യയാണ് ഒന്നാം സ്ഥാനത്ത്. ഇസ്ലാമിക് ഫിനാൻസ്, ഹലാൽ വ്യവസായങ്ങൾ, കുടുംബ ടൂറിസം എന്നിവയിലെ മികച്ച പ്രകടനമാണ് മലേഷ്യയെ മുന്നിലെത്തിച്ചത്. സൗദി അറേബ്യ 100.9 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വരുമാന സ്രോതസ്സുകൾ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ...
പലസ്തീൻ ആക്ഷന് നിരോധനമേർപ്പെടുത്തി ബ്രിട്ടൻ; ലണ്ടനിൽ പ്രതിഷേധിച്ചവർ അറസ്റ്റിൽ
World

പലസ്തീൻ ആക്ഷന് നിരോധനമേർപ്പെടുത്തി ബ്രിട്ടൻ; ലണ്ടനിൽ പ്രതിഷേധിച്ചവർ അറസ്റ്റിൽ

ലണ്ടൻ: പലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് ഗ്രൂപ്പായ 'പലസ്തീൻ ആക്ഷന്റെ' നിരോധനത്തിനെതിരേ ലണ്ടനിൽ പ്രതിഷേധിച്ചവർ കൂട്ടത്തോടെ അറസ്റ്റിൽ. ശനിയാഴ്ച സെൻട്രൽ ലണ്ടനിൽ പ്രതിഷേധിച്ചവരിൽ 466 പേരെയാണ് മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനുപുറമേ മറ്റ് കുറ്റകൃത്യങ്ങളുടെ പേരിൽ എട്ടുപേരെ അറസ്റ്റ് ചെയ്തതായും ഇതിൽ അഞ്ചുപേർ അറസ്റ്റിലായത് പോലീസിനെ ആക്രമിച്ചതിനാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആക്രമണത്തിൽ പോലീസുകാർക്കൊന്നും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. തീവ്രവാദ വിരുദ്ധ നിയമപ്രകാരം കഴിഞ്ഞമാസമാണ് 'പലസ്തീൻ ആക്ഷന്' ബ്രിട്ടീഷ് സർക്കാർ നിരോധനമേർപ്പെടുത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി പലസ്തീൻ ആക്ഷൻ പ്രവർത്തകരിൽ ചിലർ റോയൽ എയർഫോഴ്സ് ബേസിൽ അതിക്രമിച്ച് കയറി വിമാനങ്ങൾക്ക് കേടുപാടുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തീവ്രവാദസംഘടനയെന്ന് മുദ്രകുത്തി പലസ്തീൻ ആക്ഷന് ബ്രിട്ടീഷ് സർക...
87,000 രൂപ വരെ മാസം സമ്പാദ്യം; അധികമുള്ള മുലപ്പാൽ വിറ്റ് വരുമാനമാക്കി അമേരിക്കയിലെ അമ്മമാർ
Latest news, Money, Top News, World

87,000 രൂപ വരെ മാസം സമ്പാദ്യം; അധികമുള്ള മുലപ്പാൽ വിറ്റ് വരുമാനമാക്കി അമേരിക്കയിലെ അമ്മമാർ

അമേരിക്കയിലുടനീളം മുലയൂട്ടൽ നിരക്ക് വർദ്ധിച്ചതോടെ അധിക മുലപ്പാൽ വരുമാനസ്രോതസാക്കി മാറ്റുകയാണ് കൂടുതൽ അമ്മമാർ. ദി ടൈംസ് യുകെയുടെ റിപ്പോർട്ട് അനുസരിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയാണ് പ്രധാനമായും മുലപ്പാൽ വിൽപ്പന ഉറപ്പിക്കുന്നത്. ഇതിലൂടെ പ്രതിമാസം ആയിരം ഡോളർ വരെ വരുമാനം കണ്ടെത്തുന്ന അമ്മമാർ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ അനൗദ്യോ​ഗിക മുലപ്പാൽ വ്യാപാരം പ്രധാനമായും സാമൂഹിക മാധ്യമങ്ങളിലൂടെയും സൗഹൃദ കൂട്ടായ്മകളിലൂടെയും ആണ് നടക്കുന്നത്. കൂടാതെ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ പോലുള്ള വ്യക്തികളുടെ പിന്തുണയും അധികമുള്ള മുലപ്പാൽ ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്നതിന് അമ്മമാരെ പ്രേരിപ്പിച്ചിട്ടുണ്ട്. ദ ടൈംസ് യുകെയുടെ ഒരു റിപ്പോർട്ട് അനുസരിച്ച് മിനസോട്ടയിൽ നിന്നുള്ള 33 വയസ്സുള്ള അധ്യാപികയും അഞ്ച് കുട്ടികളുടെ അമ്മയുമായ എമിലി എംഗർ ഈ സംരംഭത്തിലെ മുൻനിര പങ്കാളികളിൽ ഒരാളാണ്. തൻറെ കുട്ടി...
ഫോള്‍ഡബിള്‍ ഐഫോണ്‍ ആപ്പിള്‍ 2026 സെപ്റ്റംബറില്‍ പുറത്തിറക്കിയേക്കും
Top News, India, Latest news, Technology, World

ഫോള്‍ഡബിള്‍ ഐഫോണ്‍ ആപ്പിള്‍ 2026 സെപ്റ്റംബറില്‍ പുറത്തിറക്കിയേക്കും

ഐഫോണ്‍ ഫോള്‍ഡിനായുള്ള കാത്തിരിപ്പ് 2026 സെപ്റ്റംബറില്‍ അവസാനിക്കും എന്നാണ് പുതിയ റൂമറുകള്‍ വ്യക്തമാക്കുന്നത്. അടുത്ത വര്‍ഷം ഐഫോണ്‍ 18 ലൈനപ്പിനൊപ്പം ഈ ഫോള്‍ഡബിളും വിപണിയില്‍ അവതരിപ്പിക്കപ്പെടും എന്ന് ജെപി മോര്‍ഗനാണ് മാര്‍ക്കറ്റ് റിസര്‍ച്ച് നോട്ടിലൂടെ ആദ്യ സൂചന പുറത്തുവിട്ടത്. 2026 സെപ്റ്റംബറില്‍ ഐഫോണ്‍ 18 ശ്രേണിക്കൊപ്പം ആപ്പിളിന്‍റെ ചരിത്രത്തിലെ ആദ്യ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണും വിപണിയിലെത്തും എന്നാണ് സൂചനകള്‍. നിലവില്‍ ഫോള്‍ഡബിള്‍ ഹാന്‍ഡ്‌സെറ്റ് വിപണി ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ്ങിന്‍റെ കുത്തകയാണ്. ഈ സെഗ്മെന്‍റില്‍ സാംസങ്ങിന്‍റെ കുതിപ്പിന് തടയിടാന്‍ എത്രയും വേഗം, മികച്ച സ്പെസിഫിക്കേഷനുകളോടെ ഫോള്‍ഡബിള്‍ ഇറക്കാതെ ആപ്പിളിന് മറ്റ് മാര്‍ഗങ്ങളില്ല. ഫോള്‍ഡബിള്‍ ഐഫോണിന്‍റെ വില അമേരിക്കയില്‍ 1,999 ഡോളറിലാണ് (ഏകദേശം 1,74,000 ഇന്ത്യന്‍ രൂപ) ആരംഭിക്കുക എന്ന് ജെപി മോര്‍ഗന്‍ പ്രവചിക്കുന്നു. 20...
പിന്‍ നമ്പര്‍ ഇനി നിര്‍ബന്ധമില്ല? യുപിഐയില്‍ ബയോമെട്രിക് വരുന്നതായി റിപ്പോര്‍ട്ട്
Latest news, India, Money, Top News, World

പിന്‍ നമ്പര്‍ ഇനി നിര്‍ബന്ധമില്ല? യുപിഐയില്‍ ബയോമെട്രിക് വരുന്നതായി റിപ്പോര്‍ട്ട്

യുപിഐ പണമിടപാടുകള്‍ നടത്താന്‍ പിന്‍ നമ്പര്‍ ഇനി മുതല്‍ നിര്‍ബന്ധമായേക്കില്ല. യുപിഐ ട്രാന്‍സാക്ഷനുകള്‍ ബയോമെട്രിക്ക് ഉപയോഗിച്ചും പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സൗകര്യം നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) ഉടന്‍ അനുവദിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ ഫിംഗര്‍പ്രിന്‍റും ഫേഡ്ഐഡിയും വഴി യുപിഐ ഇടപാടുകള്‍ സുതാര്യവും സുരക്ഷിതവുമായി നടത്താനാകും എന്നാണ് പ്രതീക്ഷ. എന്നാല്‍ യുപിഐ ഇടപാടുകളില്‍ ബയോമെട്രിക് അവതരിപ്പിക്കുന്ന കാര്യം എന്‍പിസിഐ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഫിംഗര്‍ പ്രിന്‍റും ഫേസ്ഐഡിയും ഉപയോഗിച്ച് യുപിഐ ആപ്പുകളില്‍ പണമിടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കള്‍ക്ക് നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുത്തന്‍ സൗകര്യമൊരുക്കിയേക്കും എന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്‍റെ റിപ്പോര്‍ട്ട്. നാളിതുവരെ ഈ സൗകര്യം യുപിഐ ആപ്പുകളില്‍ ഉണ്ടായിരുന്നില്ല. പകരം നാലക്കമോ ആറക്കമോ വ...