BREAKING NEWS


Topnews

നിമിഷപ്രിയയുടെ മോചനം; സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി
Top News, Topnews, World

നിമിഷപ്രിയയുടെ മോചനം; സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി

നിമിഷപ്രിയയുടെ മോചനത്തിനായെന്ന പേരില്‍ പണം പിരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി. സാമുവല്‍ ജെറോം ബിബിസിയില്‍ അവകാശപ്പെട്ടത് പോല അഭിഭാഷകനല്ലെന്നും മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം പണം പിരിക്കുകയാണെന്നും എന്നാല്‍ ഇയാള്‍ മധ്യസ്ഥതയ്ക്കായി തങ്ങളെ ഇതുവരെ കണ്ടിട്ടില്ലെന്നും ഫത്താഹ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 'നിരവധി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും മധ്യസ്ഥതയുടെ പേരില്‍ എണ്ണമില്ലാത്ത അത്രയും പണം അദ്ദേഹം പിരിച്ചു. പുതുതായി 40000 ഡോളറും അയാൾ പിരിച്ചു. ഈ വിഷയത്തില്‍ അദ്ദേഹം ഞങ്ങളെ കാണുകയോ ഒരു ടെക്‌സ്റ്റ് മെസേജിലൂടെ പോലും ബന്ധപ്പെടുകയോ ചെയ്തിട്ടില്ല, മറിച്ചാണെന്ന് തെളിയിക്കാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു', എന്നും തലാലിന്റെ സഹോദരന്‍ വ്യക്തമാക്കി. മാത്രമല്ല, നിമിഷപ്രിയയെ വധിക്കാനുള്ള ഉത്തരവ് പ്രസിഡന്റ് അംഗീകരിച്...
ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യും
Kollam, Kerala News, Latest news, Top News, Topnews

ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യും

ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യും ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യും. കേരളത്തിൽ എത്തിച്ച ശേഷമായിരിക്കും റീ പോസ്റ്റ്മോർട്ടം.  അതേ സമയം, അതുല്യ യുടെ ഭർത്താവ് സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. ഇയാളെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇയാളുടെ പാസ്പോർട്ട്‌ ഷാർജ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതുല്യ യുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം ഇന്ന് ചേരും. <span;>ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുക. ശനിയാഴ്ച രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യ ശേഖറി(30)നെ ഷാർജയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതുല്യ പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു മരണം. ദു...
സുഹൃത്തിന്റെ വീടിനു മുന്നിൽ ട്രാൻസ് വുമൺ ജീവനൊടുക്കി: മരിക്കും മുൻപ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ
Malappuram, Kerala News, Latest news, Top News, Topnews

സുഹൃത്തിന്റെ വീടിനു മുന്നിൽ ട്രാൻസ് വുമൺ ജീവനൊടുക്കി: മരിക്കും മുൻപ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ

മലപ്പുറം താനൂരിൽ ട്രാൻസ് വുമൺ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് സുഹൃത്ത് അറസ്റ്റിൽ. താനൂർ കരിങ്കപ്പാറ സ്വദേശി തൗഫീഖ് (40) ആണ് താനൂർ പൊലീസിന്റെ പിടിയിലായത്. വടകര സ്വദേശിനി കമീല തിരൂർ(35) ആണ് ആത്മഹത്യ ചെയ്തത്. തൗഫീഖിന്റെ വീട്ടിലെ കാർപോർച്ചിൽ തൂങ്ങി മരിച്ച നിലയിൽ കമീലയെ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി തൗഫീഖ് ആണെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ട ശേഷം ആയിരുന്നു കമീല ജീവനൊടുക്കിയത്. രാവിലെ അഞ്ചോടെ തൗഫീഖിന്റെ വീട്ടിൽപോയി ആത്മഹത്യ ചെയ്യുമെന്ന് കമീല തൗഫി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കമീല വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി തൗഫീഖ് ആണെന്നും അവന്റെ വീടിന് സമീപത്തുപോയി മരിക്കുമെന്നുമായിരുന്നു വീഡിയോയിൽ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് തൗഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. ...
ആലുവയിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി: യുവാവ് പിടിയിൽ
Ernakulam, Kerala News, Latest news, Top News, Topnews

ആലുവയിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി: യുവാവ് പിടിയിൽ

എറണാകുളം ആലുവയിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിy. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ശേഷം യുവാവ് സുഹൃത്തുക്കളെ വീഡിയോ കോള്‍ വിളിച്ച് മൃതദേഹം കാണിച്ചു കൊടുത്തെന്നു സുഹൃത്തുക്കൾ. കൊല്ലം സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടതെന്ന് പ്രാഥമിക വിവരം. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഇന്നലെ രാത്രി ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വിവാഹവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും കൊലപാതകത്തിൽ  കലാശിക്കുകയും മായിരുന്നുവെന്നുമാണ് പൊലീസിന് പറയുന്നത്. ഇവര്‍ ഇടയ്ക്കിടെ  ലോഡ്ജില്‍ വന്നു താമസിക്കാറുണ്ടായിരുന്നുവെന്നാണ് ലോഡ്ജ് ജീവനക്കാർ പറയുന്നത്. അത്കൊണ്ട് തന്നെ ഇരുവരുടെയും പെരുമാറ്റത്തിൽ ദുരൂഹത കളൊന്നും തോന്നിയിരുന്നില്ല. ആലുവ നഗരത്തില്‍ തന്നെയുള്ള ലോഡ്ജാണ്. അതുകൊണ്ടുതന്നെ ലോഡ്ജിലെ...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: ഒൻപതു ജില്ലകളിൽ യെല്ലോ
Business, Kerala News, Latest news, Top News, Topnews, Weather

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: ഒൻപതു ജില്ലകളിൽ യെല്ലോ

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.  വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ, തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,കണ്ണൂര്‍-കാസർഗോഡ് ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ...
കരുണാനിധിയുടെ മകന്‍ എം.കെ. മുത്തു അന്തരിച്ചു
Top News, National, News, Topnews

കരുണാനിധിയുടെ മകന്‍ എം.കെ. മുത്തു അന്തരിച്ചു

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്തമകന്‍ എം.കെ. മുത്തു (77) അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. കരുണാനിധിയുടെ ആദ്യഭാര്യ പദ്മാവതിയിലുണ്ടായ മകനാണ് എം.കെ. മുത്തുവെന്ന മുത്തുവേൽ കരുണാനിധി മുത്തു. സംഗീതം അഭ്യസിച്ച മുത്തു, നായകനായ സിനിമയില്‍ പാട്ടുകള്‍ പാടിയിട്ടുമുണ്ട്. 1970-ല്‍ പുറത്തിറങ്ങിയ പിള്ളയോ പിള്ളൈ ആണ് ആദ്യ ചിത്രം. സമയല്‍കാരന്‍, അണയവിളക്ക്, ഇങ്കേയും മനിതര്‍കള്‍, പൂക്കാരി എന്നിവ ആദ്യകാലത്തെ പ്രധാനചിത്രങ്ങളാണ്. മുന്‍മുഖ്യമന്ത്രി എം.ജി. രാമചന്ദ്രനാണ് മുത്തുവിനെ സിനിമയില്‍ അവതരിപ്പിച്ചത്. എന്നാല്‍, എം.ജി.ആറിനെ അനുകരിക്കുന്ന തരത്തിലുള്ള അഭിനയം അദ്ദേഹത്തിന് തിരിച്ചടിയായി. ഇതും എം.ജി.ആറും കരുണാനിധിയും തമ്മിലുള്ള തെറ്റിദ്ധാരണകള്‍ക്ക് കാരണമായെന്നും പറയപ്പെടുന്നു. കരുണാനിധിയുമായുള്ള അഭിപ്രായഭിന്നതകളെത്തുടര്‍ന...
ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം; റിലയൻസ് ഇൻഡസ്ട്രീസ് അർധവർഷത്തിൽ 78% ലാഭം നേടി
National, Business, News, Top News, Topnews

ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം; റിലയൻസ് ഇൻഡസ്ട്രീസ് അർധവർഷത്തിൽ 78% ലാഭം നേടി

സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ റിലയൻസ് ഇൻഡസ്ട്രീസ് അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 78.31 ശതമാനം അധികം ലാഭം നേടിയ കമ്പനി, ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന അർധവാർഷിക ലാഭമാണ് നേടിയത്. 26,994 കോടി രൂപയാണ് 2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാതിയിൽ റിലയൻസ് നേടിയത്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 15,138 കോടി രൂപ ആയിരുന്നു ഈ ലാഭം. മാർച്ച് മാസം അവസാനിച്ച പാദത്തുമായി താരതമ്യപ്പെടുത്തുമ്പോഴും 39 ശതമാനത്തിന്റെ വർധന കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. മൊത്തം വരുമാനം 76.5% വർധിച്ച് 2.48 ലക്ഷം കോടി രൂപയായി. പെയിന്റ്, മറ്റ് കൺസ്യൂമർ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ വിൽപ്പന വർധിച്ചതാണ് നേട്ടത്തിന് പിന്നിൽ. ജിയോയുടെ ലാഭത്തിൽ 25% വർധന, 7110 കോടി രൂപ ആണ് ജൂൺ പാദത്തിലെ അറ്റലാഭം ഒന്നാം പാദത്തിൽ മാത്രം 99 ലക്ഷം പുതിയ ഉപഭോക്താക്കൾ, മൊത്തം വരിക്കാരുടെ എണ്ണം 49.8 കോടി 500+ ഗെയിം ടൈറ്റി...
യുപിഎസ്സി പരീക്ഷ; കൊച്ചി മെട്രോ സർവീസ് നേരത്തെ തുടങ്ങും
Top News, Kerala News, Latest news, Local News, Topnews

യുപിഎസ്സി പരീക്ഷ; കൊച്ചി മെട്രോ സർവീസ് നേരത്തെ തുടങ്ങും

യുപിഎസ്സി പരീക്ഷ ലക്ഷ്യമിട്ടുകൊണ്ട് നാളെ കൊച്ചി മെട്രോയുടെ സർവീസ് അരമണിക്കൂർ നേരത്തെ ആരംഭിക്കുമെന്ന് കെഎംആർഎൽ (KMRL) അറിയിച്ചു. സാധാരണയായി ഞായറാഴ്ചകളിൽ രാവിലെ 7.30ന് ആരംഭിക്കുന്ന മെട്രോ സർവീസ്, ഈ ഞായറാഴ്ച മാത്രം രാവിലെ 7.00 മണിക്കാണ് ആരംഭിക്കുന്നത്. ആലുവയും തൃപ്പൂണിത്തുറയും ആയിരിക്കും തുടക്ക സ്റ്റേഷനുകൾ. മറ്റു ദിവസങ്ങളിൽ, കൊച്ചി മെട്രോയുടെ ആദ്യ സർവീസ് രാവിലെ 6.00 മണിക്ക് ആരംഭിക്കുകയും, അവസാന സർവീസ് രാത്രി 10.30ന് തുടക്കമാവുകയും ചെയ്യുന്നതാണ് നിലവിലുള്ള ക്രമീകരണം. യുപിഎസ്സി പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് മെട്രോ സൗകര്യം ലഭ്യമാകുന്നവിധം, ഗതാഗതത്തിനുള്ള തിയ്യതി മാത്രം നേരത്തെ സർവീസ് ആരംഭിക്കാനാണ് കെഎംആർഎൽ തീരുമാനമെടുത്തത്. Tag: UPSC exam; Kochi Metro service to start early...
മിഥുനെ ഒരു നോക്കു കാണാൻ അമ്മ സുജ എത്തി; തേങ്ങി കരഞ്ഞ് തേവലക്കര
Kerala News, Latest news, Top News, Topnews

മിഥുനെ ഒരു നോക്കു കാണാൻ അമ്മ സുജ എത്തി; തേങ്ങി കരഞ്ഞ് തേവലക്കര

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ സുജ നാട്ടിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇളയമകനും ബന്ധുക്കളും സുജയെ കാത്തിരുന്നു. ഇളയ മകനെ കെട്ടിപ്പെടിച്ച് പൊട്ടിക്കരഞ്ഞായിരുന്നു സുജ പുറത്തിറങ്ങിയത്. വിമാനത്താവളത്തില്‍ നിന്നും പൊലീസ് അകമ്പടിയില്‍ സുജയെ കൊല്ലത്ത് എത്തിച്ചത്. മിഥുന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. 10 മണി മുതല്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. 12 മണിക്ക് വീട്ടിലേയ്ക്ക് കൊണ്ടു പോയി. നിലവിൽ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനുമായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മി...
ഓണം സമൃദ്ധമാക്കാം; നീലയും വെള്ളയും വിഭാഗങ്ങളിലുളള കാർഡുടമകൾക്ക് 10 കിലോ അരി അധികം
Thiruvananthapuram, Kerala News, Latest news, Top News, Topnews

ഓണം സമൃദ്ധമാക്കാം; നീലയും വെള്ളയും വിഭാഗങ്ങളിലുളള കാർഡുടമകൾക്ക് 10 കിലോ അരി അധികം

മലയാളികള്‍ക്ക് സമൃദ്ധമായ ഓണം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. നീലയും വെള്ളയുമെന്ന രണ്ട് വിഭാഗങ്ങളിലുളള മുൻഗണനേതര കാർഡുടമകൾക്ക് 10 കിലോ അധിക അരി നൽകാനുള്ള പദ്ധതിയിലാണ് ഭക്ഷ്യവകുപ്പ്. 53 ലക്ഷം കുടുംബങ്ങൾക്കാണ് ഈ പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കുന്നത്. കേന്ദ്രസർക്കാർ ഈ വർഷം ഓണത്തിന് അധിക അരി അനുവദിക്കില്ലെന്ന് ഉറച്ച് പറഞ്ഞതിനെത്തുടർന്നാണ് സംസ്ഥാന സർക്കാർ തന്ത്രം മാറ്റിയത്. കേന്ദ്രതലത്തിൽ ഭക്ഷ്യമന്ത്രി മലയാളികൾക്കായി അധിക അരി ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം 'അരിയില്ല' എന്ന് മറുപടി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ മുന്നൂറുമാസത്തെ അരിവിഹിതം ഒരുമിച്ച് എത്തിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്. ഇവയിൽ നിന്നാണ് ഓണത്തിന് വേണ്ട അധിക അരി വിതരണം ചെയ്യുന്നത്. ഒരു കിലോക്ക് 10 രൂപ 90 പൈസ നിരക്കിലാണ് വിതരണം. കൂടുതൽ ഗുണമേന്മയുള്ള അരിയാകാൻ ഒ.എം.എസ്. (ഓപ്പൺ മാർക്കറ്റ് സെൽസ്) സ്‌കീമിലൂടെയും അരിയെ...