BREAKING NEWS


Top News

വന്ദേ ഭാരതിൽ കേരളത്തിലെ ആദ്യ യാത്ര നടത്തി ബിജെപി നേതാക്കൾക്കൊപ്പം ജ്യോതി മൽഹോത്രയും; ദൃശ്യങ്ങൾ പുറത്ത്
India, Latest news, National, Top News

വന്ദേ ഭാരതിൽ കേരളത്തിലെ ആദ്യ യാത്ര നടത്തി ബിജെപി നേതാക്കൾക്കൊപ്പം ജ്യോതി മൽഹോത്രയും; ദൃശ്യങ്ങൾ പുറത്ത്

ചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേ ഭാരതിൽ കേരളത്തിലെ ആദ്യ യാത്ര നടത്തി ബിജെപി നേതാക്കളും. സംസ്ഥാന ടൂറിസം വകുപ്പിനെതിരെ ക്യാമ്പയിൻ ശക്തമാക്കുന്നതിനിടയിലാണ് ബിജെപി നേതാക്കളെ വെട്ടിലാക്കി പുതിയ ദൃശ്യങ്ങൾ പുറത്തുവന്നത്. വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ ബിജെപി നേതാക്കളായ വി മുരളീധരനും, കെ സുരേന്ദ്രനും ഒപ്പമുള്ളതാണ് പുതിയ ദൃശ്യങ്ങൾ. വി മുരളീധരൻ വന്ദേഭാരതിനെ കുറിച്ച് ജ്യോതി മൽഹോത്രയോട് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സംസ്ഥാന ടൂറിസം വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയായിരുന്നു ചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെ കേരള യാത്രയെ ബിജെപി വിമർശിച്ചിരുന്നത്. ഇതിനിടിലാണ് ജ്യോതി മൽഹോത്രയുടെ ദൃശ്യങ്ങൾ പുറത്തുവന്നത്. അതേസമയം, ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനയാത്രയ്ക്ക് വലിയ വാർത്താപ്രാധാന്യമാണ് മാധ്യമങ്ങൾ കൊടുക്കുന്നതെന്നും വിവാദം ടൂറിസം മേഖലയെ...
സംസ്ഥാനത്ത് കടലാക്രമണ മുന്നറിയിപ്പ് ; വടക്കൻ കേരളത്തിൽ ശക്തമായ മഴ
Kerala News, Latest news, Top News, Weather

സംസ്ഥാനത്ത് കടലാക്രമണ മുന്നറിയിപ്പ് ; വടക്കൻ കേരളത്തിൽ ശക്തമായ മഴ

കള്ളക്കടൽ പ്രതിഭാസം തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ ജാഗ്രത നിർദ്ദേശം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാവാൻ സാധ്യത. കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം എന്നീ ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നു. അടുത്ത 2 ദിവസങ്ങളിൽ ജാർഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ ഗോവ തീരം വരെയുള്ള ന്യൂനമർദ്ദപ്പാത്തി ദുർബലമായി...
പ്രധാനമന്ത്രിയുടെ പഞ്ച രാഷ്‌ട്ര സന്ദർശനം; ബ്രസീലിൽ വൻ സ്വീകരണം
Top News, National, News

പ്രധാനമന്ത്രിയുടെ പഞ്ച രാഷ്‌ട്ര സന്ദർശനം; ബ്രസീലിൽ വൻ സ്വീകരണം

പ്രധാനമന്ത്രിയുടെ പഞ്ച രാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി ബ്രസീലിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണം. ബ്രസീലിയൻ പ്രതിരോധ മന്ത്രി ജോസ് മുസിയോ മൊണ്ടെയ്‌റോ ഫിൽഹോ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സിൽവയുമായി ഇന്ന് ചർച്ച നടത്തും. തനിക്ക് ലഭിച്ച ഊർജസ്വലമായ സ്വീകരണത്തിൽ പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെ നന്ദി അറിയിച്ചു. ബ്രിക്സ് ഉച്ചകോടിക്കു ശേഷം റിയോ ദ ജനേറയിൽ നിന്ന് ബ്രസീലിയയിൽ എത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം ഹൃദ്യമായ വരവേല്പാണ് നൽകിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സ്റ്റേറ്റ് വിസിറ്റ് തലത്തിലേക്ക് ബ്രസീൽ ഉയർത്തിയിരുന്നു. അഞ്ച് പതിറ്റാണ്ടിന് ശേഷമാണ് ഒരിന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ബ്രസീലിൽ ഇത്രയധികം അംഗീകാരം ലഭിക്കുന്നത്. ബ്രസീൽ സന്ദർശനത്തിനു ശേഷം ഇന്ത്യൻ സമയം നാളെ പുലർച്ചെ ഒരു മണിക്ക് പ്രധാനമന...
അഖിലേന്ത്യാ പണിമുടക്ക് ; അറിഞ്ഞിരിക്കേണ്ടവ
India, Latest news, National, Top News

അഖിലേന്ത്യാ പണിമുടക്ക് ; അറിഞ്ഞിരിക്കേണ്ടവ

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12 മണി മുതൽ നിലവിൽ വരും. ഭരണ,പ്രതിപക്ഷ സംഘടനകൾ പ്രതേകമായാണ് കേരളത്തിൽ പണിമുടക്കുന്നത്. അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുക്കും എന്നാണ് കെഎസ്ആർടിസി തൊഴിലാളികൾ അറിയിച്ചത്. പണിമുടക്ക് നോട്ടിസ് നേരത്തേ നല്‍കിയതാണെന്നും സിഐടിയു വ്യക്തമാക്കി. എന്നാൽ,പണിമുടക്കിൽ കെഎസ്ആർടിസി ഭാഗമാകില്ലെന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. എന്നാൽ,മന്ത്രിയുടെ പ്രസ്താവനയെ തള്ളി ട്രേഡ് യൂണിയനുകൾ രംഗത്തെത്തിയതിനാൽ നാളെ കെഎസ്ആർടിസി ഓടില്ല. ആർ സി സി - മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തും. എല്ലാ മേഖലയിലെയും മോട്ടോർ തൊഴിലാളികൾ പങ്കെടുക്കുന്നതിനാൽ നാളെയും സ്വകാര്യ ബസുകൾ ഓടില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസ്, കളക്ടറേറ്റുകൾ ,ബാങ്കിങ് സേവനങ്ങൾ, എൽ ഐ സി ഓഫീസുകൾ ,...
ഭോപാൽ രാജകുടുംബത്തിന്റെ 15,000 കോടിയോളം വിലമതിക്കുന്ന സ്വത്തിൽ ബോളിവുഡ് താരം സെയ്ഫ് അലിഖാനും കുടുംബത്തിനും പങ്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി
Entertainment, Entertainment News, Latest news, National, Top News

ഭോപാൽ രാജകുടുംബത്തിന്റെ 15,000 കോടിയോളം വിലമതിക്കുന്ന സ്വത്തിൽ ബോളിവുഡ് താരം സെയ്ഫ് അലിഖാനും കുടുംബത്തിനും പങ്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ഭോപാൽ രാജകുടുംബത്തിന്റെ 15,000 കോടിയോളം വിലമതിക്കുന്ന വസ്തുവഹകളുടെ നിയമപരമായ അനന്തരാവകാശം ബോളിവുഡ് താരം സെയ്ഫ് അലിഖാനും കുടുംബത്തിനും ഇല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇത് സംബന്ധിച്ച് 25 വർഷം മുമ്പുള്ള വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, പുതിയ അന്വേഷണത്തിനും ഉത്തരവിട്ടു. വിചാരണക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി പിന്നീട് തെറ്റ് എന്ന് തീരുമാനിച്ച ഒരു മുൻകാലവിധിയുടെ ചുവട് പിടിച്ചുള്ളതായിരുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. യഥാർത്ഥ അവകാശികൾക്ക് സ്വത്തിന്റെ എത്ര ഭാഗം ലഭിക്കുമെന്നുള്ളത് പുനപരിശോധിക്കേണ്ടതാണെന്നും ജസ്റ്റിസ് സഞ്ജയ് ദ്വിവേദി ചൂണ്ടിക്കാണിച്ചു. ഭോപാൽ റിയാസാത്തിന്റെ അവസാന നാവാബ് ആയിരുന്ന ഹമീദുള്ളാ ഖാന്റെ കുടുംബസ്വത്താണിത്. മൂത്ത മകൾ ആബിദ സുൽത്താൻ 1950-ൽ പാകിസ്താനിലേയ്ക്ക് കുടിയേറാൻ തീരുമാനിച്ചതിനെ തുടർന്ന് 1960-ൽ അന്തരിച്ച ഹമീദുള്ളാ ഖാന്റെ രണ്ടാമത്തെ മകൾ സാജിദസുൽത്താനാണ് അദ...
കേരള സർവകലാശാലയിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ പ്രതിഷേധം
Kerala News, Latest news, Top News, Topnews

കേരള സർവകലാശാലയിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ പ്രതിഷേധം

കേരള സർവകലാശാലയിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രധാന വാതിൽ തള്ളിത്തുറന്ന് സർവകലാശാലയിലേക്ക് പ്രവേശിക്കുകയും ചെയ്തു. വിസിയുടെ ചേംബറിലേയ്ക്ക് തള്ളികയറാനും പ്രവർത്തകർ ശ്രമിച്ചു. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന് അത്ര പെട്ടെന്ന് സർവകലാശാലയിലേക്ക് വരാനാകില്ലെന്നും എസ്എഫ്ഐ മുന്നറിയിപ്പ് നൽകി. ശക്തമായ പ്രതിഷേധം തുടരുമെന്നും ഒന്നും നശിപ്പിക്കാനല്ല തങ്ങളുടെ തീരുമാനമെന്നും പ്രതിഷേധക്കാർ അറിയിച്ചു. ഇന്ന് വി സി ഒളിച്ചോടി, ഇനി എത്ര നാൾ അദ്ദേഹം ഒളിച്ചോടുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആരാഞ്ഞു. Tag:SFI protests against Vice Chancellor Mohanan Kunnummal at Kerala University ...
ഇന്ത്യയുമായി വ്യാപാരക്കരാറിലേർപ്പെടാൻ താൽപര്യം പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
News, Top News, Topnews, World

ഇന്ത്യയുമായി വ്യാപാരക്കരാറിലേർപ്പെടാൻ താൽപര്യം പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയുമായി വ്യാപാരക്കരാറിലേർപ്പെടാൻ താൽപര്യം പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിവിധ രാജ്യങ്ങള്‍ക്കെതിരെ തീരുവ ഭീഷണയുമായി യുഎസ് രംഗത്തെത്തിയിരിക്കുന്നതിനിടെയാണ് ഇന്ത്യാ- യുഎസ് വ്യാപാരക്കരാറിനെക്കുറിച്ച് ട്രപ് വിശദീകരിച്ചത്. 'ഞങ്ങള്‍ യുകെയുമായി കരാര്‍ ഉണ്ടാക്കി. ഞങ്ങള്‍ ചൈനയുമായി കരാര്‍ ഉണ്ടാക്കി. ഞങ്ങള്‍ ഇന്ത്യയുമായി ഒരു കരാര്‍ ഉണ്ടാക്കുന്നതിനടുത്താണ്... ഞങ്ങള്‍ ചര്‍ച്ച നടത്തിയ മറ്റുള്ളവരുമായി, കരാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ഒരു കത്ത് അയച്ചിട്ടുണ്ട്' ട്രംപ് പറഞ്ഞു. ബംഗ്ലാദേശ്, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവയുള്‍പ്പെടെയുള്ള 14 രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫ് നിരക്കുകള്‍ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന കത്ത് യുഎസ് പുറത്തിറക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ ഇന്ത്യ അനുകൂല പരാമര്‍ശം. ഈ രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്...
കോന്നി ക്വാറി അപകടം; തിരച്ചിൽ ദൗത്യം താത്കാലികമായി നിർത്തിവെച്ചു
Kerala News, Latest news, Top News

കോന്നി ക്വാറി അപകടം; തിരച്ചിൽ ദൗത്യം താത്കാലികമായി നിർത്തിവെച്ചു

പത്തനംതിട്ട കോന്നി ക്വാറി അപകടത്തിൽപ്പെട്ട തൊഴിലാളിക്കായുള്ള തിരച്ചിൽ ദൗത്യം താത്കാലികമായി നിർത്തിവെച്ചു. കരുനാഗപ്പള്ളിയിൽ നിന്നും ആലപ്പുഴയിൽ നിന്നും വലിയ ക്രെയിനുകൾ എത്തിച്ചശേഷമാകും ഇനി തെരച്ചിൽ തുടരുക. നേരത്തെ NDRF-ദൗത്യസംഘത്തിലെ നാല് പേർ ഹിറ്റാച്ചിക്ക് അടുത്ത് എത്തിയെങ്കിലും വലിയ പാറകൾ മൂടിക്കിടക്കുന്നതിനാൽ ഓപ്പറേറ്ററെ കണ്ടെത്താനാകാതെ മടങ്ങി. ക്യാബിന് മുകളിൽ ഉള്ള പാറ കഷ്ണങ്ങൾ മാറ്റാൻ ആണ് ദൗത്യ സംഘം ഇറങ്ങിയത്. അത് പൂർത്തിയാക്കി അവർ തിരികെ കയറി. കരുനാഗപ്പള്ളിയിൽ നിന്ന് വലിയ ക്രൈൻ ഉടൻ എത്തും. ആവശ്യമെങ്കിൽ ആലപ്പുഴയിൽ നിന്ന് കൂടുതൽ ശേഷിയുള്ള ഹിറ്റാച്ചിയും എത്തിക്കും. റോപ്പ് ഘടിപ്പിക്കാൻ ഉള്ള സൗകര്യങ്ങൾ ചെയ്തു. ക്രെയിൻ എത്തിയാൽ റോപ്പ് ഉപയോഗിച്ച് ബുൾഡോസറിനെ താഴേക്ക് മാറ്റുമെന്ന് കളക്ടർ പറഞ്ഞു. പാറ കഷണങ്ങൾക്കിടയിൽ മഹാദേവ പ്രധാൻ എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ഫയർഫോഴ്സ് പുറത്തെടുത്തി...