BREAKING NEWS


Top News

പണിമുടക്കിന് പിന്നിലെ പ്രധാന ആവശ്യങ്ങളും നാല് തൊഴിൽ കോഡുകളും
Latest news, India, Kerala News, Top News

പണിമുടക്കിന് പിന്നിലെ പ്രധാന ആവശ്യങ്ങളും നാല് തൊഴിൽ കോഡുകളും

കേന്ദ്ര സർക്കാരിന്റെ തൊഴില്‍-കാര്‍ഷിക-സാമ്പത്തിക മേഖലയിലെ വിരുദ്ധ നയങ്ങൾക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ സംയുക്തമായി ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് രാജ്യത്ത് പുരോഗമിക്കുകയാണ്. പൊതുമേഖല സ്ഥാപനങ്ങളിലെ അടക്കം 25 കോടിയിലേറെ തൊഴിലാളികള്ളാ് പണിമുടക്കിൽ പങ്കുചേരുന്നത്. കേരളത്തിൽ പണിമുടക്ക് പൂർണമാണ്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. സർക്കാർ ജീവനക്കാർക്ക് ഇന്ന് അവധിയെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുമാണ് രാജ്യത്തെ പ്രധാന ട്രേഡ് യൂണിയനുകൾ ദേശവ്യാപകമായ പണിമുടക്ക് നടത്തുന്നത്. സിഐറ്റിയു, എഐറ്റിയുസി, എച്ച്എംഎസ്, എച്ച്എംകെപി, കെറ്റിയുസി(എം),ജെഎൽയു, എസ്ഇഡബ്ല്യുഎ...
സംസ്ഥാന വ്യാപകം ആയി നാളെ എസ് എഫ് ഐ പഠിപ്പ് മുടക്കും
Kerala News, Latest news, Top News

സംസ്ഥാന വ്യാപകം ആയി നാളെ എസ് എഫ് ഐ പഠിപ്പ് മുടക്കും

സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച എസ് എഫ് ഐ പഠിപ്പ് മുടക്കും. ഗവർണർക്കെതിരെ പ്രതിഷേധത്തിൽ കഴിഞ്ഞ ദിവസം എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 30 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നടപടി. സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ എസ്എഫ്ഐ നാളെ പഠിപ്പുമുടക്കുമെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും അർഷോ വ്യക്തമാക്കി.രാവിലെ തിരുവനന്തപുരത്ത് പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വസതിയായ രാജ്ഭവന്‍ വളയുമെന്നും ആര്‍ഷോ അറിയിച്ചു. സർവ്വകലാശാലകൾ കാവിവത്കരിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നതെന്ന് ആരോപിച്ചാണ് ഇന്നലെ എസ് എഫ് ഐയുടെ നേതൃത്വത്തിൽ കേരള സർവ്വകലാശാല ആസ്ഥാനത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ആർ എസ് എസിന്റെ അജണ്ടയ്ക്ക് അടിയറവ് വയ്ക്കാനും ഗവർണറും ആർഎസ്എസ് നിയമിച്ച വൈസ് ചാൻസിലർമാരും നടത്തുന്ന വിദ്യാർത്ഥി മതവിരുദ്ധ നിലപാടിനെതിരെയുള്ള പ്രക്ഷോഭമാണ് കഴിഞ്ഞ ദ...
ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന ചരിഞ്ഞു; പന്ന കടുവ സങ്കേതത്തിലെ വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായിരുന്നു വത്സല
Latest news, National, News, Special Report, Top News

ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന ചരിഞ്ഞു; പന്ന കടുവ സങ്കേതത്തിലെ വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായിരുന്നു വത്സല

ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന ചരിഞ്ഞു. 100 വയസിനു മുകളിൽ പ്രായമുള്ള വത്സല എന്ന ആനയാണ് ചരിഞ്ഞത്. കേരളത്തിൽ നിന്നാണ് വത്സലയെ മധ്യപ്രദേശിലെ നർമദാപുരത്തെ കടുവ സങ്കേതത്തിൽ എത്തിച്ചത്. മധ്യപ്രദേശിലെ പന്ന കടുവ സങ്കേതത്തിൽ ആയിരുന്നു വത്സലയുടെ അന്ത്യം. കടുവ സങ്കേതത്തിലെ അന്തേവാസികളും ജീവനക്കാരും ചേർന്ന് അന്ത്യകർമ്മങ്ങൾ നടത്തി. വർഷങ്ങളോളം പന്ന കടുവ സങ്കേതത്തിലെ വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായിരുന്നു വത്സല. വാർദ്ധക്യം മൂലം വത്സലയ്ക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു.‌ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. മുൻകാലുകളിലെ നഖങ്ങൾക്ക് പരുക്ക് പറ്റിയ അവസ്ഥയിൽ കടുവ സങ്കേതത്തിലെ ഖൈരയാൻ ജലാശയത്തിന്റെ സമീപമായിരുന്നു വത്സലയെ കണ്ടത്. തുടർന്ന് വത്സലയെ ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. കേരളത്തിലെ നിലമ്പൂർ വനങ്ങളിൽ ജനിച്ച വത്സലയെ 1971 ൽ മധ്യപ്രദേശിലെ ഇപ്പോൾ നർമ്മദാപുരത്തേക്ക് കൊണ്ടുവന്നത്. 1993 ...
ജാനകി ‘വി ജാനകി’ ആക്കണം ; 2 മാറ്റങ്ങൾ കൂടി വരുത്തണം. ഹൈക്കോടതിയിൽ സെൻസർ ബോർഡ്
Cinema, Entertainment, Kerala News, Latest news, Top News

ജാനകി ‘വി ജാനകി’ ആക്കണം ; 2 മാറ്റങ്ങൾ കൂടി വരുത്തണം. ഹൈക്കോടതിയിൽ സെൻസർ ബോർഡ്

വിവാദമായ 'ജെഎസ്കെ- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയിൽ 2 മാറ്റങ്ങൾ കൂടെ വരുത്തിയാൽ അനുമതി നൽകാം എന്ന് സെൻസർ ബോർഡ്.ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് ഇക്കാര്യമറിയിച്ചത്. സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേരത്ത് സിനിമയുടെ പേര് ‘വി.ജാനകി’ എന്നോ ‘ജാനകി വി.’ എന്നോ ആക്കുകയാണ് ഒരു മാറ്റം. ചിത്രത്തിലെ കോടതി രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് ‘മ്യൂട്ട്’ ചെയ്യുക ചെയ്യുക എന്നതാണ് രണ്ടാമത്തെ മാറ്റം. നേരത്തെ 96 മാറ്റങ്ങളാണ് ചിത്രത്തില്‍ നിർദേശിച്ചിരുന്നതെന്നും എന്നാൽ 2 മാറ്റങ്ങൾ വരുത്തിയാൽ അനുമതി നൽകാമെന്നും സെൻസർ ബോർഡിനു വേണ്ടി ഹാജരായ അഭിനവ് ചന്ദ്രചൂഡ് വ്യക്തമാക്കി. ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോൾ അഭിപ്രായം അറിയിക്കാൻ ജസ്റ്റിസ് എൻ.നഗരേഷ് സിനിമയുടെ നിർമാതാക്കളോട് നിർദ്ദേശിച്ചു. Tag: Janaki shoul...
ട്രോളോടു ട്രോൾ; എഫ്35 വിമാനം വിൽപനയ്ക്ക്
National, India, Kerala News, Latest news, News, Top News

ട്രോളോടു ട്രോൾ; എഫ്35 വിമാനം വിൽപനയ്ക്ക്

എന്തും ഏതും ഓൺലെെന‍ിൽ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതാണല്ലോ നമ്മളുടെ ഇപ്പോഴത്തെ രീതി. എന്നാൽ, പ്രമുഖ സെല്ലിം​ഗ് ആപ്ലിക്കേഷനായ ഒഎല്‍എക്സില്‍ ഇക്കുറി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് ഇത്തിരി വമ്പൻ സാധനമാണ്. അതേ, തിരുവനന്തപുരത്ത് പറന്നിറങ്ങിയ ആ അതിഥിയാണ് ഒഎൽഎക്സിലെ താരം. ട്രോളുകളിൽ നിറയുന്ന അമേരിക്കയുടെ എഫ്35 എന്ന അത്യാധുനിക യുദ്ധവിമാനത്തിന് നാല് മില്യണ്‍ യുഎസ് ഡോളറാണ് വിൽപ്പന ട്രോൾ വില. 800 കോടിയോളം വിലമതിക്കുന്ന യുദ്ധവിമാനമാണ് മലയാളി വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. ഫുള്ളി ഓട്ടോമാറ്റിക്, സെക്കന്റ് ഓണര്‍, ബ്രാന്‍ഡ് ന്യൂ ടയര്‍, ന്യൂ ബാറ്ററി എന്നതൊക്കെയാണ് പ്രത്യേകതകളായി നല്‍കിയിരിക്കുന്നത്. അതേസമയം, സംഭവം നര്‍മബോധത്തോടെ ചെയ്തതാണെങ്കിലും അതീവ സുരക്ഷാ സംവിധാനങ്ങളോടെ തലസ്ഥാനത്ത് കഴിഞ്ഞ നാല് ആഴ്ചകളായി തുടരുന്ന യുദ്ധവിമാനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പോസ്റ്റ് ചെയ്തയാള്‍ പേടിക്...
നിപ ഭീഷണി ; മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ പരിശോധിക്കും. പാലക്കാട് ജാഗ്രത തുടരുന്നു
Palakkad, Kerala News, Latest news, Top News

നിപ ഭീഷണി ; മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ പരിശോധിക്കും. പാലക്കാട് ജാഗ്രത തുടരുന്നു

പാലക്കാട് ജില്ലയിൽ നിപാ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചു. നായകളുടെയും പൂച്ചകളുടെയും രക്തസാമ്പിളുകൾ ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.നിപയുടെ ഉറവിടം കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായാണ് ഈ പരിശോധന. ജില്ലയിൽ 222 പേരാണ് സമ്പർക്കപട്ടികയിലുള്ളത്. 3 പേര്‍ പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനില്‍ ചികിത്സയിലാണ്. ജില്ലയില്‍ ഇതുവരെ പരിശോധിച്ച ഏഴു പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആണ്. പാലക്കാട് തച്ചനാട്ടുകര നിപാ ബാധിത പ്രദേശത്ത് നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. മൃഗസംരക്ഷണ വകുപ്പാണ് സാമ്പിളുകൾ ശേഖരിച്ചത്. സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയി...
രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുന്നു
National, India, News, Top News

രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുന്നു

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ- ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുന്നു. ചൊവ്വാഴ്ച അർധരാത്രി മുതൽ ആരംഭിച്ച പണിമുടക്ക് 24 മണിക്കൂർ വരെ തുടരും. പണിമുടക്കിൽ 25 കോടിയോളം തൊഴിലാളികൾ അണിചേരും. ബിഎംഎസ് ഒഴികെയുള്ള രാജ്യത്തെ 10 തൊഴിലാളി സംഘടനകൾ ചേർന്നാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എസ്ഇഡബ്ല്യൂഎ, എൽപിഎഫ്, യുടിയുസി എന്നിവ അടക്കമുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതിയാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്തകിസാൻ മോർച്ച, ​റൂറൽ വർക്കർ യൂണിയൻ, റെയിൽവെ, എൻഎംഡിസി ലിമിറ്റഡ്, സ്റ്റീൽ വ്യവസായം തുടങ്ങിയ പൊതുമേഖലയിലെ തൊഴിലാളികൾ തുടങ്ങിയവർ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന പുതിയ തൊഴിൽച്ചട്ടങ്ങൾ റദ്ദാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ...
പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശം; ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവ്
Breaking News, Kerala News, Latest news, Top News

പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശം; ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവ്

ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലും പെൺമക്കൾക്ക് തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശികളായ സഹോദരിമാരാണ് പിതാവിന്റെ സ്വത്തിൽ അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കീഴ്‌ക്കോടതി ആവശ്യം തള്ളിയതിനെ തുടർന്ന് അവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പെൺമക്കൾക്ക് സ്വത്ത് തുല്യമായി വീതിക്കുന്നതിന് തടസമായിനിന്ന 1975ലെ കേരള കൂട്ടുകുടുംബ സമ്പ്രദായം നിറുത്തലാക്കൽ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ കേന്ദ്രനിയമത്തിനു മുന്നിൽ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ നിർണായക വിധി. 1975ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമത്തിലെ സെക്ഷൻ 3, 4 എന്നിവ 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമവുമായി ചേർന്നു പോകുന്നില്ല. സെക്ഷൻ 3 അനുസരിച്ച് പാരമ്പര്യ സ്വത്തിൽ ആർക്കും ജന്മാവകാശമില്ല എന്നു പറയുമ്പോൾ സെക്ഷൻ 4 പറയുന്നത് ഹിന്ദു അവിഭക്ത കുടുംബത്തിലുള്ളവർക്...
ഓറഞ്ച് പൂച്ചയുണ്ട്: സൂക്ഷിക്കുക
Entertainment News, Kerala News, Latest news, Top News

ഓറഞ്ച് പൂച്ചയുണ്ട്: സൂക്ഷിക്കുക

സമൂഹ മാധ്യമങ്ങളിൽ വയറലായ ഓറഞ്ച് പൂച്ചയെ സൂക്ഷിക്കണമെന്ന് കേരളം പോലീസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഒട്ടേറെ അനിമേഷൻ കഥാപാത്രങ്ങളെ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും. കുട്ടികൾക്ക് പഠിക്കാനും വളരാനും അത് ഒരുപാട് സഹായിക്കുന്നുണ്ട്. എന്നാൽ, ഓറഞ്ച് പൂച്ച അങ്ങനെ അല്ല. ക്രൂരതയും അക്രമ സ്വഭാവവുമാണ് ഓറഞ്ച് പൂച്ചയുടെ മുഖമുദ്ര. സഹജീവികളെ ചതിച്ച് കെണിയിലാക്കി മാരകമായി ആക്രമിച്ചു കൊന്നു തിന്നുന്നതും ഉറ്റസുഹൃത്തുക്കളെ ഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ച് മദ്യം നല്‍കി മയക്കി കൊല്ലുന്നതാണ് ഒട്ടുമിക്ക വീഡിയോകളുടെയും ഉള്ളടക്കം. ഇത്തരം വിഡിയോകൾ കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിക്കും എന്നാണ് കേരളം പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. ഇത്തരം വിഡിയോകള്‍ കുട്ടികളില്‍ അനുകരണചിന്ത വളര്‍ത്തുവാനും മറ്റുള്ളവരെ അക്രമിക്കുവാനും ക്രൂരമായി പ്രതികരിക്കാനും ഇടയാക്കുന്നു. സ്ഥിരമായി ഈ വീഡിയോ കാണുന്ന കുട്ടികള്‍ മറ്റുള്ളവരുടെ ...
യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നിമിഷപ്രിയയുടെ ശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കും
World, Latest news, Top News

യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നിമിഷപ്രിയയുടെ ശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കും

യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നിമിഷപ്രിയയുടെ ശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കും. യെമനിലെ ജയിലില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കുക. ഇത് സംബന്ധിച്ച നോട്ടീസ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറി. നിമിഷപ്രിയയുടെ മോചനത്തിനായി തീവ്ര ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഉത്തരവ് പുറത്തിറക്കിയത്. ഈ ഉത്തരവ് സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരു വിശദാംശങ്ങളും അറിവായിട്ടില്ലെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതികരിച്ചു. എന്നാല്‍, വധശിക്ഷ സംബന്ധിച്ച ഉത്തരവ് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ദയാധനം നല്‍കുന്നത് സംബന്ധിച്ച് മരിച്ച യെമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ച നടത്തിവരികയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം അറിയിച്ചു. ഇപ്പോള്‍ യെമനിലേക്ക് പുറപ്പെടുകയാണെന്നും തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യത തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ യെമന്‍ പൗരന്റെ കുടുംബം ദയാധനം ആവശ്യപ്പെട്ട...