മുൻ മിസ് സ്വിറ്റ്‌സർലൻഡ് ഫൈനലിസ്റ്റിനെ കൊലപ്പെടുത്തിയ കേസ്: ഭർത്താവിനെതിരെ കൊലപാതകക്കുറ്റം
സ്വിറ്റ്‌സർലൻഡ്: ബേൺ മിസ് സ്വിറ്റ്‌സർലൻഡ് മത്സരത്തിലെ മുൻ ഫൈനലിസ്റ്റായ ക്രിസ്റ്റീന ജോക്സിമോവിച്ചിന്റെ (38) കൊലപാതകവുമായി ബന്ധപ്പെട്ട് അവരുടെ ഭർത്താവായ 43 വയസ്സുകാരൻ തോമസിനെതിരെ കൊലപാതകക്കുറ്റം ചുമത്തി.
പോലീസ് റിപ്പോർട്ടുകൾ അനുസരിച്ച്, 2024 ഫെബ്രുവരിയിൽ വീട്ടിൽ വെച്ച് ക്രിസ്റ്റീനയെ തോമസ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം, ക്രിസ്റ്റീനയുടെ മൃതദേഹം വികൃതമാക്കാനും അവശിഷ്ടങ്ങൾ നശിപ്പിക്കാനും തോമസ് ശ്രമിച്ചതായി കണ്ടെത്തി.
പോസ്റ്റ്‌മോർട്ടം രേഖകൾ പ്രകാരം, തോമസ് കത്തിയും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ക്രിസ്റ്റീനയുടെ ശരീരം മുറിച്ചുമാറ്റാൻ ശ്രമിച്ചു. ഗർഭപാത്രം നീക്കം ചെയ്ത ശേഷം, വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണം ഉപയോഗിച്ചാണ് ശരീരഭാഗങ്ങൾ ഛേദിച്ചത്. ചില ശരീരഭാഗങ്ങൾ രാസലായനിയിൽ ലയിപ്പിച്ച് ശുദ്ധീകരിക്കാനും ശ്രമിച്ചതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കൊല...










