BREAKING NEWS


Top News

എറണാകുളം നഗരത്തിൽ തീപിടുത്തം; ആളപായമില്ല
Ernakulam, Breaking News, Kerala News, Latest news, Top News

എറണാകുളം നഗരത്തിൽ തീപിടുത്തം; ആളപായമില്ല

എറണാകുളം നഗരത്തിൽ തീപിടുത്തം. എറണാകുളം ടൗൺഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉപയോ​ഗിച്ച ഫർണിച്ചറുകൾ വിൽക്കുന്ന കടയിലാണ് തീപിടുത്തമുണ്ടായത്. ഫർണീച്ചർ കടയ്ക്ക സമീപത്ത് മൂന്നോളം പെട്രോൾ പമ്പുകൾ ഉള്ളത് വലിയ ആശങ്കയുണ്ടാക്കി. പരിസരത്ത് ഉണ്ടായിരുന്ന താമസക്കാരെ ഫയർഫോഴ്സ് എത്തി മറ്റൊരിടത്തേക്ക് മാറ്റി, തീ പടരുന്നത് നിയന്ത്രിച്ചു. എന്നാൽ, കെട്ടിടത്തിന് അകത്ത് തീയുണ്ടെങ്കിലും തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. Tag: Fire breaks out in Ernakulam city; no casualties reported...
ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി
Top News, Entertainment, Entertainment News, Kerala News

ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി

സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തുന്ന ജെഎസ്കെ – ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി. ചിത്രത്തിന്റെ പുതിയ പതിപ്പ് അംഗീകരിച്ചതായി സെൻസർ ബോർഡ് വ്യക്തമാക്കി. എട്ട് പ്രധാന മാറ്റങ്ങളോടെയാണ് ചിത്രം തിയറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്. യുഎ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഉടൻ നടക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കോടതിയിലെ വിചാരണ രംഗങ്ങളിലുണ്ടായ വിവാദങ്ങൾ പരിഹരിക്കുന്നതിന് അനുപമ അവതരിപ്പിച്ച കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്തിട്ടുണ്ട്. കൂടാതെ സിനിമയുടെ ടൈറ്റിലിലും ചെറിയ മാറ്റം വരുത്തി 'ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ആകൃതി സ്വീകരിച്ചിട്ടുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ പേര് നേരത്തെ ‘ജാനകി’ എന്നെല്ലാമാണ് ഉപയോഗിച്ചിരുന്നത്. സെൻസർ ബോർഡിന്റെ നിർദേശത്തെ തുടർന്ന് ‘ജാനകി വിദ്യാധരൻ’ അല്ല...
ട്രെൻഡിംഗ് പേജ്, ട്രെൻഡിംഗ് നൗ’ ലിസ്റ്റ് എന്നിവ നീക്കം ചെയ്യാനൊരുങ്ങി യൂട്യൂബ്
Technology, Top News

ട്രെൻഡിംഗ് പേജ്, ട്രെൻഡിംഗ് നൗ’ ലിസ്റ്റ് എന്നിവ നീക്കം ചെയ്യാനൊരുങ്ങി യൂട്യൂബ്

വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്, ഉപയോക്താക്കൾക്ക് ഉള്ളടക്കം കണ്ടെത്താനുള്ള രീതിയിൽ വലിയ മാറ്റം കൊണ്ടുവരുന്നു. ഉപയോഗക്കുറവ് മൂലം, പതിറ്റാണ്ടോളം സേവനത്തിലുള്ള ട്രെൻഡിംഗ് പേജ്, കൂടാതെ 'ട്രെൻഡിംഗ് നൗ' ലിസ്റ്റ് എന്നിവ 2025 ജൂലൈ 21 മുതൽ പൂർണമായി നിർത്തിവെയ്ക്കാനാണ് കമ്പനി തീരുമാനിച്ചത്. 2015-ൽ ഇറക്കിയ ഈ ഫീച്ചറുകൾ ഒരുപാട് കാലം പുതിയ വീഡിയോകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ട്രെൻഡിംഗ് പേജിൽ സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി യൂട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്. പ്രേക്ഷകർ പുതിയ ഉള്ളടക്കം കണ്ടെത്താൻ മറ്റ് മാർഗങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. ട്രെൻഡിംഗ് പേജിന് പകരമായി, യൂട്യൂബ് ഇനി പുതിയ കാറ്റഗറി ചാർട്ടുകൾ അവതരിപ്പിക്കും. വിവിധ വിഭാഗങ്ങളിൽ ഏറ്റവും ജനപ്രിയമായ വീഡിയോകൾ ഈ ചാർട്ടുകൾ വഴി പ്രദർശിപ...
ശിവ​ഗം​ഗ കസ്റ്റഡി മരണം; അന്വേഷണം സിബിഐയ്ക്ക്
National, News, Top News

ശിവ​ഗം​ഗ കസ്റ്റഡി മരണം; അന്വേഷണം സിബിഐയ്ക്ക്

ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന അജിത് കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. തമിഴ്‌നാട്ടിൽ ഈ സംഭവം വലിയ രാഷ്ട്രീയ വിവാദമായതിനെ തുടർന്ന്, സംസ്ഥാന സർക്കാർ കേസ് സംസ്ഥാന പൊലീസിൽ നിന്ന് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയ്ക്ക് കൈമാറുകയായിരുന്നു. 2023ലെ ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകത്തെ സംബന്ധിച്ച സെക്ഷൻ 103 പ്രകാരമാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സിബിഐയോട് ഒരു ആഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാനും, ഓഗസ്റ്റ് 20ന് മുമ്പായി അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകി. അതേസമയം, അജിത് കുമാറിന്റെ മരണത്തിന് കാരണം പൊലീസ് ക്രൂരതയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വലിയ അളവിൽ ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൂടാതെ, ക്രൂരമായ...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ട്
Top News, Kerala News, Latest news, Topnews, Weather

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ ഒറ്റപ്പട്ട ശക്തമായ മഴക്കാണ് സാധ്യത. പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥാ വകുപ്പ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനും ചില്ലകള്‍ പൊട്ടി വീണ് അപകടമുണ്ടാവാനും സാധ്യത ഉളളതിനാല്‍ കാറ്റും മഴയും ഉളള സാഹചര്യത്തില്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് (12/07/2025) മുതല്‍ 16/07/2025 വരെ മണിക്കൂറില്‍ 40 മുതല്‍ 50 ക...
ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിക്ക് വിവാഹത്തിന് പരോള്‍ അനുവദിച്ച് ഹൈക്കോടതി
Kerala News, Latest news, Top News

ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിക്ക് വിവാഹത്തിന് പരോള്‍ അനുവദിച്ച് ഹൈക്കോടതി

ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി. ജയില്‍ അധികൃതര്‍ പരോളിനെ എതിര്‍ത്തെങ്കിലും 15 ദിവസത്തേക്കാണ് അടിയന്തര പരോള്‍ നല്‍കിയത്. എന്നാൽ, പ്രതിയായ വ്യക്തിയെ വിവാഹം കഴിക്കാൻ തീരുമാനിച്ച പെൺകുട്ടിയുടെ മനസിനെ ഹെെക്കോടതി പ്രശംസിച്ചു ഒരു കുറ്റവാളിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടി ധീരയും സ്‌നേഹനിധിയുമാണെന്ന് ഹെെക്കോടതി ചൂണ്ടിക്കാട്ടി. പ്രേമത്തിന് അതിരില്ലെന്ന് തുടങ്ങുന്ന അമേരിക്കന്‍ കവി മായാ ആഞ്ചലോയുടെ കവിത ഉദ്ധരിച്ചുകൊണ്ടാണ് ജീവപര്യന്തം ലഭിച്ച യുവാവിനെ വിവാഹം കഴിക്കാന്‍ തയ്യാറായ പെണ്‍കുട്ടിയെ ജസ്റ്റിസ് പി വി കുഞ്ഞി കൃഷ്ണന്‍ അഭിനന്ദിച്ചത്. ‘പ്രണയം ഒരു തടസ്സങ്ങളേയും അറിയുന്നിയില്ല. അത് തടസ്സങ്ങളെ ഇല്ലാതാക്കി, ചാടിക്കടക്കുന്നു. മതിലുകള്‍ തുരന്ന് മറുപുറത്തെത്തുന്നു. മുഴുവന്‍ പ്രതീക്ഷയോടെ അത് തന്റെ ലക്ഷ്യസ്ഥാനത്തെത്തുന്നു’. എന്ന് ജസ്റ്റിസ് പി വി കുഞ...
‘മോദിയും അമിത് ഷായും ഇരിക്കുന്ന പദവിക്കനുസരിച്ച് സംസാരിക്കണം, എം.എ.ബേബി
Kerala News, Latest news, Politics, Top News

‘മോദിയും അമിത് ഷായും ഇരിക്കുന്ന പദവിക്കനുസരിച്ച് സംസാരിക്കണം, എം.എ.ബേബി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. അഴിമതിയെ നിയമപരമാക്കാൻ ഇലക്ടറൽ ബോണ്ട്‌ എന്ന തീവെട്ടികൊള്ള നടപ്പാക്കിയവരാണ് ബിജെപി. സ്വർണക്കടത്ത് ആരോപണം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ഉന്നയിച്ചതാണ്. അഴിമതിയാരോപണം കൊണ്ട് കേരളത്തിൽ ഒന്നും ചെയ്യാനാകില്ലെന്നും എം എ ബേബി വിമർശിച്ചു. ബിജെപിയുടെ അപരനാമം വാഷിങ് മെഷീൻ എന്നാണ്; അഴിമതികൾ വെളുപ്പിച്ച് എടുക്കും. കൊടകര കേസിൽ ഒരു തുടർനടപടിയും ഉണ്ടായിട്ടില്ല. മോദിയും അമിത് ഷായും ഇരിക്കുന്ന പദവിക്കനുസരിച്ച് സംസാരിക്കണം. ഇവിടെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടുണ്ട്. തരംതാണ നടപടികൾ ആണ്‌ ബിജെപിയുടേതെന്നും എം എ ബേബി പറഞ്ഞു. ഗവർണർക്കെതിരെയും എം എ ബേബി രൂക്ഷ വിമർശനം ഉന്നയിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മേഖല പ്രശ്ന സങ്കുലിതമാക്കാനുള്ള നീക്കമാണ് ഗവർണർ ചാൻസലർ പദവി ഉപയോഗിച്ച് നടത്തുന്നത്. ഗവർണർമാരെ സംസ്ഥാന സർക്കാര...
“വിദേശത്തിരിക്കുന്ന പിണറായി വിജയന് ഇവിടെ BJP സമ്മേളനം നടക്കുന്നുവെന്ന് മനസിലാകണം”; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
India, Top News

“വിദേശത്തിരിക്കുന്ന പിണറായി വിജയന് ഇവിടെ BJP സമ്മേളനം നടക്കുന്നുവെന്ന് മനസിലാകണം”; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശത്തിരിക്കുന്ന പിണറായി വിജയന് ഇവിടെ BJP സമ്മേളനം നടക്കുന്നുവെന്ന് മനസിലാകണം. അതിനായി ഉച്ചത്തിൽ നമ്മൾ ഭാരത് മാതാ കീ മുദ്രാവാക്യം വിളിക്കണമെന്നും കേരളത്തിന്റെ വികസനം ബി ജെ പിയിലൂടെ നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിൽ NDA അധികാരത്തിൽ വരും. ബിജെപി കാര്യാലയം ഉദ്ഘാടനം ചെയ്തത് അതിന് ഒരു അവസരമാണെന്നും കേരളത്തിൽ BJP യുടെ ഭാവി ശോഭനമാണെന്നും അമിത് ഷാ വ്യക്തമാക്കി. പ്രീണന രാഷ്ട്രീയം അവസാനിപ്പിച്ചു കൊണ്ട് BJPയുടെ ലഷ്യം വികസിത കേരളമാണ്. കേരളത്തിലെ ജനങ്ങൾ LDF നും UDFനും അവസരം നൽകി. എന്നാൽ അവർ നൽകിയത് അക്രമ രാഷ്ട്രീയം മാത്രം എന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിലെ മതത്രീവ്രവാദത്തെ ഇല്ലാതാക്കിയത് നരേന്ദ്ര മോദി സർക്കാരാണ്. പി എഫ് ഐയെ ഇല്ലാതാക്കിയത് നരേന്ദ്ര മോദി സർക്കാരാണെന്നും മാറ്റം ജനങ്...
ടി20 ലോകകപ്പിനായി സ്ഥാനമുറപ്പിച്ച് ഇറ്റലി
Top News, Cricket, Sports

ടി20 ലോകകപ്പിനായി സ്ഥാനമുറപ്പിച്ച് ഇറ്റലി

ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന 2026 ലെ ടി20 ലോകകപ്പിനായി ഇറ്റാലിയൻ ടീം സ്ഥാനം ഉറപ്പിച്ചു. ഇതാദ്യമായാണ് ഇറ്റലി ഒരു ഐസിസി ടൂർണമെന്റിന് യോഗ്യത നേടുന്നത്. ജൂലൈ 11 വെള്ളിയാഴ്ച നെതർലാൻഡ്‌സിനോട് പരാജയപ്പെട്ടെങ്കിലും അടുത്ത വർഷം നടക്കുന്ന ടൂർണമെൻ്റിലേക്ക് ഇറ്റലി ഇടം നേടിയിട്ടുണ്ട്. വെള്ളിയാഴ്ച ഹേഗിൽ നടന്ന മത്സരത്തിൽ ഇറ്റലിയെ നെതർലൻഡ്‌സ് 9 വിക്കറ്റിന് തോൽപ്പിച്ചു, എന്നാൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ഇറ്റലിയ്ക്ക് കഴിഞ്ഞു. ഇതോടെ നെതർലാൻഡ്‌സ് അടുത്ത വർഷത്തെ ടൂർണമെന്റിനുള്ള സ്ഥാനം ഉറപ്പിച്ചു. വെള്ളിയാഴ്ച സ്കോട്ട്‌ലൻഡിനെ പരാജയപ്പെടുത്തിയ നെതർലണ്ട്സ് 5 പോയിന്റുമായി മത്സരത്തിൽ തുടരുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും. , ഇറ്റലിയുടെ മികച്ച നെറ്റ് റൺ റേറ്റ് അവരെ ടി20 ലോകകപ്പിലേക്ക് എത്താൻ സഹായിച്ചു. ഫുട്ബോളിലെയും അടുത്തിടെ ടെന്നീസിലെയും മികച്ച പ്രകടനങ്ങൾക്ക് പേരുകേട്ട ഇറ്റലി, ക...
ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ കാർ ഷോറൂം ജൂലൈ 15-ന് മുബെെയിൽ തുറക്കും
Top News, Business, World

ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ കാർ ഷോറൂം ജൂലൈ 15-ന് മുബെെയിൽ തുറക്കും

ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ കാർ ഷോറൂം ജൂലൈ 15-ന് മുബെെയിൽ തുറക്കും. കാറുകളുടെ ഡെലിവറി ഓഗസ്റ്റ് ആദ്യവാരം മുതൽ തുടങ്ങും. ടെസ്‌ലയുടെ ചൈനീസ് ഫാക്ടറിയിൽ നിന്നുള്ള മോഡൽ വൈ കാറുകൾ ഇതിനോടകം മുംബൈയിലെത്തി. രാജ്യത്തെ രണ്ടാമത്തെ ഷോറൂം ജൂലൈ അവസാനത്തോടെ ഡൽഹിയിലെത്തും. ആഗോള വിപണിയിൽ ടെസ്‌ലയുടെ വിൽപന ഇടിഞ്ഞിരിക്കുന്ന സമയത്താണ് ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ കടന്നു വരവ്. ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, ടെസ്‌ല ഇതിനകം തന്നെ ഷാങ്ഹായ് ഫാക്ടറിയിൽ നിന്ന് അഞ്ച് മോഡൽ വൈ യൂണിറ്റുകൾ മുംബൈയിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. പൂർണ്ണമായും നിർമ്മിച്ച ഇറക്കുമതി ചെയ്ത കാറുകൾക്ക് ഇന്ത്യ 70% താരിഫ് ഏർപ്പെടുത്തിയതിനാൽ, വാഹനങ്ങൾക്ക് ഓരോന്നിനും വിപണിവില ഏകദേശം 2.1 മില്യൺ രൂപ വരെയാകും. ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനായി കമ്പനി നടത്തിയ ദീർഘമായ ചർച്ചകൾക്ക് ശേഷമാണ് ടെസ്‌ലയുടെ കാറുകൾ ഇന്ത്യയിലെത്തിയത്. ഏറെ വൈകാതെ തന്നെ രണ്ടാ...