BREAKING NEWS


Top News

ഗാൽവാൻ ഏറ്റുമുട്ടലിന് 5 വർഷത്തിന് ശേഷം ആദ്യമായി ചൈനയിലെത്തി ജയ്ശങ്കർ; ഉപരാഷ്ട്രപതിയെ കണ്ടു
Kerala News, Latest news, Top News, World

ഗാൽവാൻ ഏറ്റുമുട്ടലിന് 5 വർഷത്തിന് ശേഷം ആദ്യമായി ചൈനയിലെത്തി ജയ്ശങ്കർ; ഉപരാഷ്ട്രപതിയെ കണ്ടു

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇപ്പോൾ ചൈന സന്ദർശനത്തിലാണ്. സിംഗപ്പൂരിൽ നിന്ന് നേരിട്ട് ചൈനയിലെത്തിയ അദ്ദേഹം ബീജിംഗിൽ ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങുമായി കൂടിക്കാഴ്ച നടത്തി. ചൈനയുടെ വൈസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ചുകൊണ്ട്, ഇന്ന് ബീജിംഗിലെത്തിയ ശേഷം വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജയ്ശങ്കർ പറഞ്ഞു. ഷാങ്ഹായ് സഹകരണ സംഘടനയിൽ ചൈനയുടെ പ്രസിഡന്റ് സ്ഥാനത്തിന് ഇന്ത്യയുടെ പിന്തുണ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. എന്റെ സന്ദർശന വേളയിൽ ചർച്ചകൾ പോസിറ്റീവായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 2020-ൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യ-ചൈനീസ് സൈനികർ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിന് അഞ്ച് വർഷത്തിന് ശേഷം ആദ്യമായാണ് ജയ്ശങ്കർ ചൈനയിലെത്തുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കസാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി...
‘മിസ്റ്റര്‍ പി ജെ കുര്യാ; കണ്ണിന് തിമിരം ബാധിച്ചാല്‍ ചികിത്സിക്കണം’; വിവാദ പ്രസ്താവനയില്‍ പി ജെ കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം
Kerala News, Latest news, Top News

‘മിസ്റ്റര്‍ പി ജെ കുര്യാ; കണ്ണിന് തിമിരം ബാധിച്ചാല്‍ ചികിത്സിക്കണം’; വിവാദ പ്രസ്താവനയില്‍ പി ജെ കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം

വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നാലെ പി ജെ കുര്യനെ വിമര്‍ശിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസിന്റെ സമരപോരാട്ടങ്ങള്‍ കണ്ണുതുറന്ന് കാണണമെന്ന് സംസ്ഥാന സെക്രട്ടറി പി എ നോബിള്‍ കുമാര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി. മിസ്റ്റര്‍ പി ജെ കുര്യാ താങ്കള്‍ കണ്ണുതുറന്നു നോക്കടോ, കണ്ണിന് തിമിരം ബാധിച്ചാല്‍ ചികിത്സിക്കണം. താങ്കളുടെ കാലഘട്ടത്തില്‍ താങ്കള്‍ക്ക് തരാന്‍ പറ്റുന്ന പോലെ ഈ പാര്‍ട്ടി എല്ലാം തന്നിരുന്നില്ലെ. യാതൊന്നും പ്രതീക്ഷിക്കാതെ നിരന്തരം പോരാട്ടത്തിലാണ് ഞങ്ങള്‍. കേസുകളുടെയും പരുക്കുകളുടെയും എണ്ണം നോക്കുന്നില്ല. ഈ പാര്‍ട്ടി ജയിക്കണം. ജയിച്ചേ മതിയാകൂ. മിസ്റ്റര്‍ കുര്യന്‍ സാറേ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നൂടെ – എന്നാണ് പി എ നോബിള്‍ കുമാര്‍ ഫ...
നിമിഷപ്രിയയുടെ മോചനം: യെമന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍
Kerala News, Latest news, Top News

നിമിഷപ്രിയയുടെ മോചനം: യെമന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. യെമന്‍ ഭരണകൂടവുമായി സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിമിഷപ്രിയയുടെ കുടുംബവുമായും അദ്ദേഹം ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. യെമനിലെ പ്രമുഖ മതനേതാവായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീദുമായി കാന്തപുരം ആശയവിനിമയം നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. മോചനദ്രവ്യം നല്‍കി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള സാധ്യതയാണ് കാന്തപുരം ആരാഞ്ഞത്. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരമാണ് വിഷയത്തില്‍ കാന്തപുരം ഇടപെട്ടിരിക്കുന്നത്. ഇടപടെല്‍ മര്‍കസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിട്ടുണ്ട്. വിഷയത്തില്‍ ഇന്ത്യന്‍ എംബസി അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ഒപ്പം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും അദ്ദേഹം കത്തയച്ച...
‘കുര്യന്‍ സര്‍ ഉപദേശരൂപേണ പറഞ്ഞതാണ്’; പിജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല
Top News, Kerala News, Latest news, Politics

‘കുര്യന്‍ സര്‍ ഉപദേശരൂപേണ പറഞ്ഞതാണ്’; പിജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല

യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ മുതിര്‍ന്ന നേതാവ് പിജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല. പിജെ കുര്യന്‍ പറഞ്ഞതിനെ സദുദ്ദേശ്യത്തോടെ കാണുന്നുവെന്നും ആളില്ലാത്ത മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ആളെ കൂട്ടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുര്യന്‍ സര്‍ മുതിര്‍ന്ന നേതാവാണ്. ആരെയും കുറ്റപ്പെടുത്തിയതല്ല. എല്ലാ പ്രവര്‍ത്തന രംഗത്തും യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസുമൊക്കെ എന്നദ്ദേഹം പറഞ്ഞതാണ്. ഞങ്ങള്‍ അതിനെ പൂര്‍ണമായും സദുദ്ദേശ്യത്തോടെ എടുക്കുന്നു, അദ്ദേഹം പറഞ്ഞിട്ടുള്ള നല്ല കാര്യങ്ങള്‍ പരിശോധിച്ച് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഒക്കെ നടപ്പാക്കും – ചെന്നിത്തല പറഞ്ഞു. അതേസമയം, വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നാലെ പി ജെ കുര്യനെ വിമര്‍ശിച്ച് കൂടുതല്‍ നേതാക്കള്‍ രം...
മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത വിപഞ്ചിക കേസിൽ ഭർത്താവും കുടുംബവും പ്രതികൾ; കുണ്ടറ പൊലീസ് കേസെടുത്തു
Top News, Kerala News, Latest news

മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത വിപഞ്ചിക കേസിൽ ഭർത്താവും കുടുംബവും പ്രതികൾ; കുണ്ടറ പൊലീസ് കേസെടുത്തു

ഷാർജയിൽ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും കുടുംബത്തെയും പ്രതികളാക്കി കുണ്ടറ പൊലീസ് കേസെടുത്തു. ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് ഭർത്താവ് നിധീഷ്, അദ്ദേഹത്തിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവർ ഇപ്പോള്‍ ഷാര്‍ജയിലാണ്, നാട്ടില്‍ തിരിച്ചെത്തിയശേഷമേ അറസ്റ്റ് നടക്കുകയുള്ളൂ. വിവാഹത്തിന് സ്ത്രീധനം വാങ്ങിയതിന്റെ അടിസ്ഥാനത്തിൽ സ്ത്രീധന നിരോധന നിയമ പ്രകാരവും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ മാനസിക പീഡനം നടത്തിയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. വി‌പഞ്ചികയുടെ അമ്മ ശൈലജയുടെ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. വിവാഹത്തിനുശേഷം മകള്‍ പലതരത്തിലുള്ള പീഡനങ്ങൾ നേരിട്ടിരുന്നു എന്നും നിറത്തെ അവഹേളിച്ച് സഹോദരി മുടി മൊട്ടയടിച്ചുവെന്നും ശൈലജയുടെ മൊഴിയില്‍ പറയപ്പെടുന്നു. മകളുടെ...
ബ്രിട്ടനിൽ വൻ വിമാനാപകടം: പറന്നുയന്ന ഉടൻ കത്തിയ വിമാനം മുഴുവൻ നശിച്ചു
World, Top News

ബ്രിട്ടനിൽ വൻ വിമാനാപകടം: പറന്നുയന്ന ഉടൻ കത്തിയ വിമാനം മുഴുവൻ നശിച്ചു

ബ്രിട്ടനിലെ സൗത്ത് എൻഡ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനത്തിന് തീപിടിച്ചു. വിമാനം പൂർണമായും കത്തി നശിച്ചു. ബീച്ച് ബി200 സൂപ്പര്‍ കിംഗ് എയറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. വിമാനത്തിൽ എത്രയാള്‍ ഉണ്ടായിരുന്നു എന്നതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആകാശത്ത് വലിയ അഗ്നിഗോളം തെളിഞ്ഞതായി ദൃക്‌സാക്ഷികള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. അപകടസമയത്ത് എടുത്ത ചിത്രങ്ങളും വീഡിയോകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. വിമാനത്താവളത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിൽ വലിയ പുകമൂടലാണ് ഉള്ളത്. പൊലീസും അഗ്നിശമന സേനയും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ലണ്ടനിലെ സെന്‍ട്രല്‍ മേഖലയിൽ നിന്നു 35 മൈല്‍ അകലെയാണിത് സംഭവിച്ചത്. അപകടത്തിൽപ്പെട്ട വിമാനം നെതര്‍ലന്‍ഡ്‌സിലേക്കുള്ള യാത്രയിലായിരുന്നു എന്നാണ് ലഭിച്ച പ്രാഥമിക വിവരം. Tag: Major plane c...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala News, Latest news, Top News, Weather

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം, ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുകയാണ്. മധ്യപ്രദേശിലെ ചത്തര്‍പൂരില്‍ വന്‍ നാശനഷ്ടം. ധാസന്‍ നദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളില്‍ ഒഴുകുന്നു. എട്ട് ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മേഖലയില്‍ വ്യാപക കൃഷിനാശവുമുണ്ട്. നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍ പെട്ടു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോ​ഗമിക്കുകയാണ്. മധ്യപ്രദേശില്‍ മന്ദാകിനി നദിയും കരകവിഞ്ഞു ഒഴുകുന്നു. ബംഗാളില്‍ മഴക്കെടുതിയില്‍ മൂന്നു പേർ മരിച്ചു. 13 വാര്‍ഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ...
ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; പരസ്പരം കുത്തി, ഇരുവരും കൊല്ലപ്പെട്ടു
Death, India, National, News, Top News

ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; പരസ്പരം കുത്തി, ഇരുവരും കൊല്ലപ്പെട്ടു

ഡല്‍ഹിയിലെ തിലക് നഗറില്‍ രണ്ട് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം ഇരുവരുടെയും മരണത്തില്‍ കലാശിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറിലെ ഒരു പാര്‍ക്കിലാണ് ഇന്ന് പുലര്‍ച്ചെയായിരുന്നു കത്തികുത്ത് നടന്നത്. സംഭവത്തിൽ ആരിഫ്, സന്ദീപ് എന്ന രണ്ട് യുവാക്കളാണ് മരിച്ചത്. ഖ്യാല്‍ ബി ബ്ലോക്കില്‍ താമസിച്ചിരുന്ന ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ബിസിനസ് സംബന്ധമായ തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇരുവരും കത്തിയുമായി പാര്‍ക്കില്‍ എത്തുകയും വാക്കുതര്‍ക്കത്തിനിടയില്‍ പരസ്പരം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. Tag: Friends fight in Delhi; Both stabbed to death...
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് ആക്‌സിയം-4 സംഘം ഇന്ന് മടങ്ങും
Latest news, Technology, Top News, World

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് ആക്‌സിയം-4 സംഘം ഇന്ന് മടങ്ങും

ആക്‌സിയം-4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ന് ഭൂമിയിലേക്ക് മടങ്ങും. ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാന്‍ഷു ശുക്ല അടങ്ങുന്ന നാലംഗ സംഘമാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങുന്നത്. ഇന്ന് വൈകുന്നേരം 4.30ന് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്യുമെന്ന് നാസ അറിയിച്ചു. ദൗത്യ സംഘം 17 ദിവസങ്ങളായി ബഹിരാകാശ നിലയത്തിൽ സേവനമനുഷ്ഠിച്ചുകൊണ്ടായിരുന്നു. ബഹിരാകാശത്തിൽകൂടിയുള്ള യാത്ര അത്യന്തം അതിശയിപ്പിക്കുന്നതും മനോഹരവുമായിരുന്നുവെന്നും ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ ഇനി ആരംഭിക്കുമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ ശുഭാന്‍ഷു ശുക്ല പറഞ്ഞു. ദൗത്യ സംഘത്തിന്റെ മടക്കയാത്രയും അൺഡോക്കിംഗും തത്സമയം സംപ്രേഷണം ചെയ്യുമെന്ന് നാസ അറിയിച്ചു. ആക്‌സിയം-4 ദൗത്യത്തിൽ ശുഭാന്‍ഷുവിനൊപ്പം നാസയുടെ മുൻ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടുകാരനായ സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ...
നിമിഷപ്രിയയുടെ വധശിക്ഷ: ഇടപെടല്‍ ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Breaking News, Kerala News, Latest news, Top News

നിമിഷപ്രിയയുടെ വധശിക്ഷ: ഇടപെടല്‍ ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജിയിലെ വാദം കേള്‍ക്കുക. ഈ മാസം 16നാണ് യെമന്‍ ഭരണകൂടം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ താത്കാലികമായി മരവിപ്പിക്കുകയും മോചനം ഉറപ്പാക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരിഗണന. നിമിഷപ്രിയയ്ക്കായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പാര്‍ലമെന്റ് അംഗങ്ങളായ കെ. രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എയായ ചാണ്ടി ഉമ്മന്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, കോണ്‍ഗ്രസ് നേതാവ...