BREAKING NEWS


Top News

മദ്യനയ അഴിമതി കേസ്; ഭൂപേഷ് ബാഗലിന്റെ മകൻ അറസ്റ്റിൽ
India, Latest news, National, News, Top News, Topnews

മദ്യനയ അഴിമതി കേസ്; ഭൂപേഷ് ബാഗലിന്റെ മകൻ അറസ്റ്റിൽ

ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിന്റെ മകൻ ചൈതന്യ ബാഗലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢ് മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് വ്യവസായിയായ ചൈതന്യയുടെ അറസ്റ്റ്. അദ്ദേഹത്തിന്റെ താമസസ്ഥലത്തിൽ നടത്തിയ റെയ്ഡിനു ശേഷമാണ് നടപടിയെന്ന് അന്വേഷണ ഏജൻസി അറിയിച്ചു. ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലുള്ള മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് മദ്യ നയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നാരോപിച്ച് സംസ്ഥാന ആന്റി-കറപ്ഷന്‍ ബ്യൂറോ നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. മുന്‍ എക്സൈസ് മന്ത്രി കവാസി ലഖ്മ അടക്കം 70 പേരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. മദ്യവ്യാപനത്തിൽ സംസ്ഥാനത്തെ 2161 കോടി രൂപയുടെ നികുതിനഷ്ടം സംഭവിച്ചുവെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഈ അഴിമതിയിലൂടെ സമ്പാദിച്ച കള്ളപ്പണം വ്യാജ കമ്പനികളിലൂടെ വെളുപ്പിച്ചതിൽ ചൈതന്യ...
ചൊവ്വയില്‍ നിന്നുള്ള ഉല്‍ക്കാശിലക്ക് 45 കോടിയിലധികം രൂപ!
India, Kerala News, Latest news, National, Special Report, Top News, Topnews

ചൊവ്വയില്‍ നിന്നുള്ള ഉല്‍ക്കാശിലക്ക് 45 കോടിയിലധികം രൂപ!

ചൊവ്വ ഗ്രഹത്തില്‍ നിന്നും ഭൂമിയിൽ പതിച്ച ഒരു ഉല്‍ക്കാശിലയ്ക്ക് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ 5.3 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 45 കോടി രൂപ)ക്ക് വിറ്റുപോയി. NWA 16788 എന്ന പേരിലാണ് ഈ അതിമൂല്യമായ ഉല്‍ക്കാശില പരിചിതമായത്. ഒരുപാട് പേരുടെ കണ്ണായിരുന്ന ഈ ശില ഒടുവില്‍ സ്വന്തമാക്കിയത് പേരുവെളിപ്പെടുത്താത്ത ഒരു ശേഖരകനാണ്. എക്കാലത്തെയും വിലകൂടിയ ചൊവ്വ ഉല്‍ക്കാശില ന്യൂയോര്‍ക്കിലെ പ്രശസ്തമായ ലേല കമ്പനിയായ സത്തബീസ് ആയിരുന്നു ലേലത്തിന് നേതൃത്വം നല്‍കിയത്. പതിനഞ്ച് മിനിറ്റ് നീണ്ട ഉത്സാഹഭരിതമായ ലേലത്തിലൂടെ ഫോൺ, ഓൺലൈൻ വഴി നിരവധി പേരാണ് പങ്കെടുത്തത്. ആദ്യം 4 മില്യണ്‍ ഡോളറാണ് ഈ ഉല്‍ക്കാശിലയുടെ മൂല്യം കണക്കാക്കിയിരുന്നത്, എന്നാല്‍ ആവേശം വളരവെ വില 5.3 മില്യണിലേക്ക് പറന്നു. NWA 16788 എന്ന ഉല്‍ക്കാശിലയുടെ പ്രത്യേകത അതിന്റെ ഉല്‍പത്തി, അപൂര്‍വ്വത, ഭാരം എന്നിങ്ങനെയുള്ള ഘടകങ്ങളിലാണ്. 24.67...
മരുഭൂമിയെ വീണ്ടും ഹരിതാഭമാക്കാൻ ദുബായ്; ആറ് മാസത്തിനുള്ളില്‍ എമിറേറ്റിൽ നട്ടത് മൂന്ന് ലക്ഷം മരങ്ങള്‍
Gulf, Latest news, Top News

മരുഭൂമിയെ വീണ്ടും ഹരിതാഭമാക്കാൻ ദുബായ്; ആറ് മാസത്തിനുള്ളില്‍ എമിറേറ്റിൽ നട്ടത് മൂന്ന് ലക്ഷം മരങ്ങള്‍

മരുഭൂമിയില്‍ ഹരിതവസന്തം വിരിയിക്കാന്‍ വന്‍ വനവല്‍ക്കരണ പദ്ധതി നടപ്പാക്കി ദുബായ്. ഈ വര്‍ഷം ആറ് മാസത്തിനുള്ളില്‍ മൂന്ന് ലക്ഷത്തിലധികം മരങ്ങളാണ് ദുബായിൽ നട്ടുപിടിപ്പിച്ചത്. പ്രധാന റോഡുകളിലാണ് വനവല്‍ക്കരണ ക്യാമ്പെയിനിന്റെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ദീര്‍ഘകാല പാരിസ്ഥിതിക നേട്ടങ്ങള്‍ മുന്നില്‍കണ്ടും മനോഹരമായ ഹരിതഭംഗി ഒരുക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നഗരത്തെ കൂടുതല്‍ സുസ്ഥിരവും വാസയോഗ്യവുമാക്കുന്നതിനുള്ള പദ്ധതിക്ക് നേതൃത്വം നല്‍കിയത് ദുബായ് മുനിസിപ്പാലിറ്റിയാണ്. 2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടയിലാണ് ഇത്രയധികം മരങ്ങള്‍ ദുബായ് മുനിസിപ്പാലിറ്റി നട്ടുപിടിപ്പിച്ചത്. ചെടികളുടെ തിരഞ്ഞെടുപ്പും ആസൂത്രിതമായാണ് ചെയ്തിരിക്കുന്നത്. തദ്ദേശീയമായ ഇനങ്ങളും സൗന്ദര്യത്തിനും വൈവിധ്യത്തിനുമായി അലങ്കാര വൃക്ഷങ്ങളും സന്തുലിതമായി നട്ടുപിടിപ്പിച്ചി...
ജോഷിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു; ഒരുങ്ങുന്നത് വമ്പന്‍ ആക്ഷന്‍ ചിത്രം
Cinema, Gulf, India, Kerala News, Latest news, Top News

ജോഷിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു; ഒരുങ്ങുന്നത് വമ്പന്‍ ആക്ഷന്‍ ചിത്രം

ഹിറ്റ് മേക്കര്‍ ജോഷിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. മുഴുനീള ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് വിവരം. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍, ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ഈ സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. മാര്‍ക്കോയുടെ റെക്കോര്‍ഡ് വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. കഴിഞ്ഞ ഒരു മാസമായി ഉണ്ണി മുകുന്ദന്‍ ഈ ചിത്രത്തിനു വേണ്ടി ദുബായില്‍ ട്രെയ്‌നിങിലാണ്. Tag: Joshi and Unni Mukund...
സിനിമയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമോ? സിനിമ കോണ്‍ക്ലേവ് ആഗസ്റ്റില്‍
Cinema, India, Kerala News, Latest news, Top News

സിനിമയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമോ? സിനിമ കോണ്‍ക്ലേവ് ആഗസ്റ്റില്‍

മലയാള സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമാ കോണ്‍ക്ലേവ് അടുത്തമാസം നടക്കും. സംസ്ഥാനത്ത് ഒരു സിനിമാ നയം രൂപീകരിക്കുന്നതിനും സിനിമാ മേഖലയിലെ വിവിധ വിഷയങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് സിനിമാ കോണ്‍ക്ലേവ്. വേതന, സേവന മേഖലയിലെ അസമത്വങ്ങളും, സിനിമാ പ്രവര്‍ത്തകരുടെ സുരക്ഷിതത്വവും ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് കോണ്‍ക്ലേവിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. സിനിമാ കോണ്‍ക്ലേവ് ആഗസ്റ്റ് 2, 3 തീയതികളില്‍ നിമയമസഭാ സമുച്ഛയത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് നടക്കുക. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മ മുഖ്യമന്ത്രിയെ കണ്ട് സിനിമാ മേഖലയിലെ അസമത്വങ്ങളും അനീതിയും സ്ത്രീകള്‍ക്കുനേരെയുണ്ടാവുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നായിരു...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്ക്: 12 ദിവസം നീണ്ട ട്രാഫിക് ജാം 2010-ൽ
Latest news, Special Report, Top News, World, Writers Corner

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്ക്: 12 ദിവസം നീണ്ട ട്രാഫിക് ജാം 2010-ൽ

2010-ൽ ബെയ്ജിങ്-ടിബറ്റ് എക്‌സ്പ്രസ് വേയിലെ ഒരു ഭാഗത്ത് ഉണ്ടായ മഹത്തായ ഗതാഗതക്കുരുക്ക്, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രാഫിക് ജാമായി ചരിത്രത്തിൽ ഇടം പിടിച്ചു. 12 ദിവസം നീണ്ടുനിന്ന കുരുക്കിന്റെ ദുരിതങ്ങൾ ഇന്നും ആളുകൾ മറന്നിട്ടില്ല. മംഗോളിയയിൽ നിന്ന് ബെയ്ജിങ്ങിലേക്ക് കൽക്കരിയും മറ്റ് നിർമ്മാണ സാമഗ്രികളും കൊണ്ടുവരുന്ന ട്രക്കുകളുടെ നീണ്ട നിരയാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ഗതാഗതം സ്തംഭിച്ചതായി മനസിലായതോടെ, യാത്രികർ പലരും വാഹനങ്ങളിലാണ് ഭക്ഷണം കഴിച്ച് ഉറങ്ങുവാൻ തുടങ്ങി. ദിവസത്തിൽ ഒരു കിലോമീറ്റർ പോലും മുന്നേറാൻ കഴിയാത്തതിന്റെ പശ്ചാത്തലത്തിൽ, വാഹനങ്ങൾ തകരാറിലാവുകയും ഗതാഗതക്കുരുക്ക് വീണ്ടും കടുത്തതാകുകയും ചെയ്തു. ഡ്രൈവർമാർക്കും യാത്രക്കാർക്കും വേണ്ടി താൽക്കാലിക താമസസൗകര്യങ്ങൾ നിർമ്മിക്കുകയും ചെയ്തു. ലഘുഭക്ഷണങ്ങൾ, നൂഡിൽസ്, ശീതളപാനീയങ്ങൾ എന്നിവ നാലിരട്ടി വിലയ്ക്കാണ് വിറ്റു പോയത്. ചരിത്രമായി...
ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയുടെ മകൻ ചൈതന്യ ബഘേൽ ഇഡി അറസ്റ്റ് ചെയ്തു; നടപടി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ
India, Latest news, National, News, Top News

ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയുടെ മകൻ ചൈതന്യ ബഘേൽ ഇഡി അറസ്റ്റ് ചെയ്തു; നടപടി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ

ഛത്തീസ്ഗഢ് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബഘേലിന്റെ മകനും വ്യവസായിയുമായ ചൈതന്യ ബഘേൽ കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. ഇന്നലെ രാവിലെ, ഭിലായിയിലെ ഭൂപേഷ് ബഘേലിന്റെ വസതിയിൽ ഇഡി സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈതന്യയുടെ അറസ്റ്റ് നടന്നത്. ഭൂപേഷ് ബഘേൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടപ്പാക്കിയ മദ്യനയം കേന്ദ്രമായി എടുത്താണ് ഇഡി അന്വേഷണം. ഇതിനോടകം തന്നെ മുന്‍ എക്‌സൈസ് മന്ത്രി കവാസി ലഖ്മ ഉള്‍പ്പെടെ ഏകദേശം 70 പേരെ പ്രതിചേര്‍ത്ത് അഴിമതി വിരുദ്ധ ബ്യൂറോ കേസെടുത്തിട്ടുണ്ട്. മദ്യം വിറ്റു പണമുണ്ടാക്കിയെങ്കിലും, ആ തുക സർക്കാർ ഖജനാവിൽ പ്രവേശിപ്പിക്കാതെ ഒരു സമാന്തര എക്‌സൈസ് സംവിധാനം പ്രവർത്തിച്ചിരുന്നതായാണ് ഇഡിയുടെ ആരോപണം. ഈ സംവിധാ...
അക്ഷയ് കുമാർ ഒരുക്കിയ ഇൻഷുറൻസ് പദ്ധതിയിൽ ഇനി ബോളിവുഡ് സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് സുരക്ഷ ഉറപ്പ്: സംവിധായകൻ വിക്രം സിങ് ദഹിയയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു
Breaking News, Entertainment, Entertainment News, India, Kerala News, Latest news, National, Top News

അക്ഷയ് കുമാർ ഒരുക്കിയ ഇൻഷുറൻസ് പദ്ധതിയിൽ ഇനി ബോളിവുഡ് സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് സുരക്ഷ ഉറപ്പ്: സംവിധായകൻ വിക്രം സിങ് ദഹിയയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

  പാ. രഞ്ജിത്തിന്റെ ചിത്രം വേട്ടുവത്ത് ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റർ എസ്. മോഹൻരാജ് അപകടത്തിൽപ്പെട്ട് മരിച്ച സംഭവത്തെത്തുടർന്ന്, സിനിമാ മേഖലയിൽ സംഘട്ടന കലാകാരൻമാരുടെ സുരക്ഷയെക്കുറിച്ച് വലിയ ചര്‍ച്ചകളുണ്ടായിരുന്നു. ഇപ്പോൾ, ബോളിവുഡ് സംവിധായകൻ വിക്രം സിംഗ് ദഹിയ നൽകിയ ഒരു വെളിപ്പെടുത്തലാണ് സിനിമാ ലോകത്ത് വീണ്ടും ശ്രദ്ധ ആകർഷിക്കുന്നത്. "ബോളിവുഡിലെ ഏകദേശം 650 മുതൽ 700 വരെ സ്റ്റണ്ട് കലാകാരന്മാർക്ക് ഇന്‍ഷുറൻസ് സൌകര്യം നിലവിലുണ്ട്. ഇതിനു പിന്നിൽ അക്ഷയ് കുമാറാണ്," എന്നും ദഹിയ പറഞ്ഞു. സെറ്റിലോ പുറത്തോ സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് പരിക്ക് സംഭവിച്ചാൽ, ഏകദേശം 5.5 ലക്ഷം രൂപവരെ സൗജന്യ ചികിത്സ ലഭിക്കും. അപകടമരണത്തിന് സംഭവിച്ചതായാൽ, കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും. "മുൻപ് ഇത്തരമൊരു ഇൻഷുറൻസ് സൗകര്യം ഉണ്ടായിരുന്നില്ല. അക്ഷയ് കുമാർ മാത്രമല്ല, പദ്ധതിക്ക് ആവശ്യമായ ധനസഹ...
പാവ വിറ്റ് നേടിയത് ചില്ലറ കോടികളല്ല, ചൈനയിലെ ഏറ്റവും വലിയ പത്താമത്തെ ധനികനായി ലബുബു മുതലാളി
World, Latest news, Top News

പാവ വിറ്റ് നേടിയത് ചില്ലറ കോടികളല്ല, ചൈനയിലെ ഏറ്റവും വലിയ പത്താമത്തെ ധനികനായി ലബുബു മുതലാളി

വെറുമൊരു കളിപ്പാട്ടത്തില്‍ നിന്ന് ആഗോള കളിപ്പാട്ട വിപണിയിലെ അതികായനായി മാറിയ 'ലബൂബു'വിന്റെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ലബൂബുവിന്റെ കൈപിടിച്ച് സമ്പന്ന ലോകത്തേക്ക് നടന്നുകയറിയ ഒരാളുകൂടിയുണ്ട്. ലബൂബുവിന്റെ സ്രഷ്ടാവ് വാങ് നിങ്. 2025 ജൂലൈ 3 ലെ കണക്കനുസരിച്ച്, പോപ്പ് മാർട്ട് സ്ഥാപകനും സിഇഒയുമായ വാങ് നിങ് ചൈനയിലെ ഏറ്റവും ധനികരായ പത്താമത്തെ വ്യക്തിയാണ്. ഇതെങ്ങനെയെന്നല്ലേ? ഒരു ചെറിയ ലബുബു പാവയുടെ വില 5 യുഎസ് ഡോളർ അതായത് ഏകദേശം 429 രൂപയാണ്. 30 ഇഞ്ച് വലുപ്പമുള്ള പാവയുടെ വില 1,500 യുഎസ് ഡോളർ അഥവാ ഏകദേശം 1,28,758 രൂപ വരെ വിലവരും. ഫ്‌ലീസി മെറ്റീരിയലില്‍ നിര്‍മ്മിച്ച, മുയല്‍ ചെവികളുള്ള ഒരു വണ്‍സീ ധരിച്ച്, കാപ്പിപ്പയറുപോലുള്ള കണ്ണുകളും അരികുകള്‍ കൂര്‍ത്ത പല്ലുകളുമുള്ള ഈ കുഞ്ഞന്‍ പാവ ചിലര്‍ക്ക് ഭംഗിയുള്ളതായും മറ്റു ചിലര്‍ക്ക് ഭയപ്പെടുത്തുന്നതായും തോന്നാമെങ്കിലും, ഇതിപ്പോള്‍ കോടികളുടെ ബിസിന...
വടക്കൻ കേരളത്തിൽ അതിതീവ്ര മഴ: നാലു ജില്ലകളിൽ റെഡ് അലേർട്ട്; അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
Kerala News, Latest news, National, News, Top News

വടക്കൻ കേരളത്തിൽ അതിതീവ്ര മഴ: നാലു ജില്ലകളിൽ റെഡ് അലേർട്ട്; അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തിനിടെ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി, വടക്കൻ ജില്ലകളിൽ ശക്തമായ ജാഗ്രതാ നിർദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലവിലുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾക്ക് പുറമേ മലപ്പുറത്തിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്...