BREAKING NEWS


Top News

‘ക്യാപ്റ്റനായാല്‍ ദേഷ്യപ്പെടണമെന്നില്ല, കോലിയെ അനുകരിക്കേണ്ട’, ഗില്ലിനെ പൊരിച്ച് സഞ്ജയ് മ‍ഞ്ജരേക്കര്‍
Top News, Cricket, Latest news, Sports

‘ക്യാപ്റ്റനായാല്‍ ദേഷ്യപ്പെടണമെന്നില്ല, കോലിയെ അനുകരിക്കേണ്ട’, ഗില്ലിനെ പൊരിച്ച് സഞ്ജയ് മ‍ഞ്ജരേക്കര്‍

ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിയിൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ലോർ‍ഡ്സ് ടെസ്റ്റിനിടെ ഇംഗ്ലിഷ് ബാറ്റർ സാക് ക്രോളിയുമായി തർക്കിച്ചത് രണ്ടാം ഇന്നിംഗ്സിൽ ഗില്ലിന്‍റെ ബാറ്റിംഗിനെ ബാധിച്ചെന്ന് മഞ്ജരേക്കർ പറഞ്ഞു. എതിർ ടീമിനോട് ദേഷ്യപ്പെട്ടാല്‍ വിരാട് കോലിയുടെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമായിരിക്കും പുറത്തുവരുന്നത്. പക്ഷെ ഗില്ലിന്‍റെ കാര്യം അങ്ങനെയല്ലെന്നും മഞ്ജരേക്കര്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു. ഗില്ലിന് ഇങ്ങനെ ദേഷ്യപ്പെടുന്ന സ്വഭാവം ഉണ്ടായിരുന്നെങ്കിൽ കുറച്ചു മുൻപു തന്നെ നമ്മൾ അതു കാണുമായിരുന്നു. ക്യാപ്റ്റനായപ്പോൾ പ്രത്യേകമായി ദേഷ്യം കാണിക്കേണ്ടതില്ലെന്നും സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. ഒരുപാട് റൺസെടുത്ത് ഒരു കളി ജയിപ്പിക്കുമ്പോൾ അമിത അത്മവിശ്വാസം ഉണ്ടാകരുതെന്നും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി. എഡ്ഡ്ബാസ്റ്റണില്‍ പൂര്‍ണ നിയന്ത്ര...
കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് അവധി; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറ‌ഞ്ച്
Weather, Kerala News, Latest news, Top News

കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് അവധി; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറ‌ഞ്ച്

വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. അടുത്ത 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കാസര്‍കോട്,കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വടകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും ഉൾപ്പെടെ അവധി ബാധകമാണ്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്...
നാല് മാസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക്; കണക്കുകള്‍ പുറത്ത്
Kerala News, Latest news, Top News

നാല് മാസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക്; കണക്കുകള്‍ പുറത്ത്

സംസ്ഥാനത്ത് നാല് മാസത്തില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റതായി ആരോഗ്യവകുപ്പ്. 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണ് പുറത്ത് വന്നത്. 2025 ജനുവരി മുതല്‍ മെയ് വരെ പതിനാറ് പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. ഈ വര്‍ഷം ഏപ്രില്‍ മെയ് മാസത്തില്‍ തെരുവ് നായയുടെ കടിയേറ്റ് കൊല്ലം മലപ്പുറം പത്തനംതിട്ട ജില്ലകളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതില്‍ സമഗ്ര അന്വേഷണം ആവശ്യപെട്ട് ബാലവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിനോട് റിപ്പോര്‍ട്ട് തേടി. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നത്. 2025 ലെ ആദ്യ നാല് മാസത്തില്‍ സംസ്ഥാനത്ത് 131244 പേര്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായി. 2014 മുതല്‍ 2025 ഏപ്രില്‍ വരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. ഇക്കാലയളവില്...
ഇന്ത്യാ മുന്നണി യോഗം ഇന്ന്; തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വിട്ടുനിൽക്കും
India, Latest news, Politics, Top News

ഇന്ത്യാ മുന്നണി യോഗം ഇന്ന്; തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വിട്ടുനിൽക്കും

ഇന്ത്യാ മുന്നണി യോഗം ഇന്ന്. പാർലമെൻറ് വർഷകാല സമ്മേളനത്തിനു മുന്നോടിയായി നയസമീപനങ്ങൾ ചർച്ച ചെയ്യുന്നതിനായി യോഗം. വൈകിട്ട് ഏഴുമണിക്ക് ഓൺലൈനിൽ ആയാണ് യോഗം ചേർന്നത്. യോഗത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വിട്ടുനിൽക്കും. ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമല്ലെന്ന് ആണ് ആം ആദ്മി പാർട്ടിയുടെ വിശദീകരണം. തൃണമൂൽ കോൺഗ്രസ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് പാർട്ടിയുടെ വാർഷിക ചടങ്ങുകൾ ചൂണ്ടിക്കാട്ടിയാണ്. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ ബീഹാർ വോട്ടർപട്ടിക പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർലമെൻറ് വർഷകാല സമ്മേളനത്തിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. Tag: India Front meeting today; Trinamool Congress and Aam Aadmi Party will abstain...
ഒരു കിലോ ഹാഷിഷ് ഓയിലുമായി പശ്ചിമ ബംഗാൾ സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ
Top News, India, Topnews

ഒരു കിലോ ഹാഷിഷ് ഓയിലുമായി പശ്ചിമ ബംഗാൾ സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

പെരുമ്പാവൂരിൽ ഒരു കിലോ ഹാഷിഷ് ഓയിലുമായി ഉണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി സാഗർ ഷെയ്ഖ് (21) കസ്റ്റഡിയിലായി. മയക്കുമരുന്ന് കടത്തുന്നതുമായി ബന്ധപ്പെട്ട രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കിഴക്കമ്പലം ബസ്സ് സ്റ്റാൻഡിൽ നിന്നാണ് ഇയാളെ പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേർന്ന് പിടികൂടിയത്. ആന്ധ്രാപ്രദേശത്ത് നിന്നാണ് പ്രതി ഹാഷിഷ് ഓയിൽ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ട്രെയിൻ മാർഗ്ഗമായി ആലുവയിലെത്തി, അവിടെ നിന്ന് കിഴക്കമ്പലത്തിലേക്കുള്ള ബസ്സിൽ യാത്ര ചെയ്ത് ഒടുവിൽ ഹാഷിഷ് ഓയിൽ കൈമാറാൻ തയ്യാറെടുക്കുമ്പോഴായിരുന്നു അറസ്റ്റ്. പോലീസ് സംഘം എത്തുന്നതറിഞ്ഞ് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഹാഷിഷ് ഓയിലിന്റെ വിപണിവില ഏകദേശം 10 ലക്ഷം രൂപയോളം ആണെന്ന് പോലീസ് അറിയിച്ചു. സാഗർ ഷെയ്ഖ് നിന്ന് ഇത് വാങ്ങാനെത്...
റെഡ് അലർട്ട്: സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Top News, Kerala News, Latest news, Topnews, Weather

റെഡ് അലർട്ട്: സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ അതിതീവ്രമഴ മുന്നറിയിപ്പ് പശ്ചാത്തലത്തിൽ, കാസർഗോഡും വയനാടുമുള്ള ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ജൂലൈ 19 ശനിയാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്നതിനും പ്രധാന നദികൾ കരകവിഞ്ഞൊഴുകുന്നതിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനും തുടർന്ന് ജനസുരക്ഷയെ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചത്. സ്കൂളുകൾ, കോളജുകൾ, പ്രൊഫഷണൽ കോളജുകൾകേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ നാളെ പ്രവർത്തിക്കുന്നതല്ല. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച എല്ലാ പരീക്ഷകളും പ്രൊഫഷണൽ, സർവകലാശാല, മറ്റ് വകുപ്പുകളുടെ പരീക്ഷകൾ ഉൾപ്പെടെ നിശ്ചയിച്ച അനുസൃതമായി തന്നെ നടക്കും. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല. വയനാട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ, റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപ...
‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പുകേസിൽ ഇന്ത്യയിലെ ആദ്യത്തെ കോടതി വിധി: ഒമ്പത് പ്രതികൾ കുറ്റക്കാരായി
Top News, India, National, News, Technology, Topnews

‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പുകേസിൽ ഇന്ത്യയിലെ ആദ്യത്തെ കോടതി വിധി: ഒമ്പത് പ്രതികൾ കുറ്റക്കാരായി

ഒരു കോടി രൂപ തട്ടിയെടുത്ത ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകേസിൽ ഒമ്പത് പ്രതികളെ പശ്ചിമബംഗാളിലെ കല്യാണി സബ്-ഡിവിഷണല്‍ കോടതി കുറ്റക്കാരായി കണ്ടെത്തി. ഇന്ത്യയിൽ ഇതുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് എത്തിയ ആദ്യ കേസാണിത്. മഹാരാഷ്ട്രയിലെ നാല് പേർ, ഹരിയാനയിലെ മൂന്ന് പേർ, ഗുജറാത്തിലെ രണ്ട് പേർ എന്നിവരാണ് കുറ്റക്കാരായി കണ്ടെത്തപ്പെട്ടത്. റിട്ടയർ ചെയ്ത കാർഷിക ശാസ്ത്രജ്ഞൻ പാർത്ഥ കുമാർ മുഖോപാധ്യായ ഒരു കോടി രൂപ നഷ്ടപ്പെട്ടതായി 2024-ല്‍ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ഇയാളെ “ഡിജിറ്റല്‍ അറസ്റ്റിന്റെ” ഭീഷണി കാട്ടിയാണ് തട്ടിപ്പുകാര്‍ പണം കൈക്കലാക്കിയത്. ഇത് സംബന്ധിച്ച് ഭാരതീയ ന്യായസംഹിതയുടെയും ഐടി ആക്ടിന്റെയും വകുപ്പുകൾ പ്രകാരം തട്ടിപ്പുകാരെതിരെ കുറ്റം ചുമത്തിയിരുന്നു. റാണാഘട്ട് എസ്.പി സിദ്ധാര്‍ത്ഥ് ധപോല നടത്തിയ വിശദീകരണപ്രകാരം, ഒരു മാസം നീണ്ട അന്വേഷണത്തിനിടെ ബംഗാൾ പോലീസ് മഹാരാഷ്ട്ര, ഹരിയാന, ഗു...
പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് ഭീഷണി, അധിനിവേശ മൈനകളെ തുരത്തുന്നു, 36000 മൈനകളെ പിടികൂടിയതായി അധികൃതർ
India, Latest news, Top News, World

പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് ഭീഷണി, അധിനിവേശ മൈനകളെ തുരത്തുന്നു, 36000 മൈനകളെ പിടികൂടിയതായി അധികൃതർ

രാജ്യത്തെ പരിസ്ഥിതി സംതുലിതാവസ്ഥ തകർക്കുന്ന അധിനിവേശ മൈന പക്ഷികളെ പിടികൂടുന്നത് ഊര്‍ജിതമാക്കി ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം. ഇതിനോടകം ഏകദേശം 36,000 മൈനകളെ പിടികൂടിയതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. 2025 ജനുവരി മുതൽ ജൂൺ വരെ പിടികൂടിയ 9,416 പക്ഷികളും ഇതിൽ ഉൾപെടും. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്‍റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും ജൈവവൈവിധ്യത്തിനും ഭീഷണി ഉയർത്തുന്ന അധിനിവേശ മൈന പക്ഷികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും വന്യജീവികളെ പുനരധിവസിപ്പിക്കുന്നതിനുമുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ് നടപടി. 2022 നവംബറിലാണ് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന അധിനിവേശക്കാരായ മൈനകളെ പിടികൂടാന്‍ ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം പദ്ധതി തയ്യാറാക്കിയത്. പാര്‍ക്കുകളിലും റോഡരികിലുമെല്ലാം കെണികള്‍ വെച്ചാണ് മൈനകളെ പിടികൂടുന...
ഗസ്സയിലേക്ക് സഹായക്കപ്പലുമായി യുഎഇ: ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3യുടെ ഭാഗമായി കൂട്ടുസഹായം
Top News, World

ഗസ്സയിലേക്ക് സഹായക്കപ്പലുമായി യുഎഇ: ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3യുടെ ഭാഗമായി കൂട്ടുസഹായം

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കേ, യുദ്ധത്തിൽ തകർന്ന ഗസ്സന് സഹായവുമായി യുഎഇ. "ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3" പദ്ധതിയുടെ ഭാഗമായി, യുഎഇ അയച്ച എട്ടാമത്തെ സഹായക്കപ്പല്‍ ഈജിപ്തിലെ അല്‍ അറിഷ് തുറമുഖത്തേക്ക് എത്തും. കുടിവെള്ള ടാങ്കര്‍ യൂണിറ്റുകള്‍, മരുന്നുകള്‍, ആംബുലന്‍സുകള്‍, ഉടനടി കഴിക്കാവുന്ന ഭക്ഷണ സാമഗ്രികള്‍, ടെന്റുകള്‍, ഹൈജീന്‍ കിറ്റുകള്‍, വസ്ത്രങ്ങള്‍, പുതപ്പുകള്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ എന്നിവയാണ്. കടുത്ത പട്ടിണിയിലും തണുപ്പിലും അരക്ഷിതരായ ഗസ്സവാസികൾക്കായി, ഇതുവരെ യുഎഇ അയച്ച സഹായങ്ങള്‍ 55,000 ടണ്‍ വസ്തുക്കളെയാണ് പ്രതിനിധീകരിക്കുന്നത്. ഏഴ് കപ്പലുകളിലായും 2,500 ലോറികളിലായും 500-ലധികം വിമാനങ്ങളിലായും ഈ സഹായങ്ങള്‍ ഗസ്സയിലേക്ക് എത്തിച്ചിരുന്നു. ഗസ്സയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ പ്രത്യേക പദ്ധതികളും യുഎഇ നടപ്പിലാക്കിയിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ ഗസ്സയിലെ 80% ജലവിത...
തേവലക്കര സ്‌കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികക്ക് സസ്പെൻഷൻ, പകരം ചുമതല സീനിയർ അധ്യാപികക്ക്
Kollam, Kerala News, Latest news, Top News, Topnews

തേവലക്കര സ്‌കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികക്ക് സസ്പെൻഷൻ, പകരം ചുമതല സീനിയർ അധ്യാപികക്ക്

തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥിയായ മിഥുന്‍ മനു (13) വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സ്‌കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഗുരുതര വീഴ്ച ഉണ്ടായെന്നാണ് സസ്പെൻഷൻ ഉത്തരവിൽ മാനേജ്മെന്റ് ചൂണ്ടിക്കാട്ടിയത്. പ്രധാനാധ്യാപികയുടെ ചുമതല സീനിയർ അധ്യാപികയായ മോളിക്ക് നല്‍കി. സ്‌കൂളിലെ സൈക്കിൾ ഷെഡിന്റെ മുകളിലേക്കു വീണ ചെരുപ്പെടുക്കാൻ കയറിയ സമയത്താണ് എട്ടാം ക്ലാസുകാരനായ മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. അപകടം നടന്നതിനു പിന്നാലെ വൈദ്യുത വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സ്‌കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് നിർദേശങ്ങൾ പാലിക്കപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. തറയിൽ നിന്ന് ലൈൻ കടന്നുപോകുന്ന ഉയരത്തിലും സൈക്കിൾ ഷെഡിനും ആവശ്യമായ സുരക്ഷാ അകലം പാലിക്കപ്പെട്ടിരുന്നില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മിഥുന്റെ അമ്മ സുജ വിദേ...