BREAKING NEWS


Sports

മെസ്സി ഡൽഹിയിൽ: ഒരു കോടി രൂപയുടെ ഹസ്തദാനം!
Breaking News, Business, Football, National, News, Sports

മെസ്സി ഡൽഹിയിൽ: ഒരു കോടി രൂപയുടെ ഹസ്തദാനം!

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ആരാധകരുടെ സ്വപ്നമായ, അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ഒരു നോക്ക് കാണാനും ഹസ്തദാനം ചെയ്യാനുമുള്ള അവസരം ഡൽഹിയിൽ കോടീശ്വരന്മാർക്ക് മാത്രം സ്വന്തം. ലക്ഷങ്ങൾ കയ്യിലുണ്ടെങ്കിലും കാര്യമില്ല; മെസ്സിയുമായി ഹസ്തദാനം ചെയ്യാനും ഏതാനും വാക്കുകൾ സംസാരിക്കാനും വേണ്ടി കോർപ്പറേറ്റ് ഭീമന്മാർ മുടക്കിയത് ഒരു കോടി രൂപയിലേറെയാണ്. ​ ഡൽഹിയിലെ ചാണക്യപുരിയിലുള്ള ലീല പാലസ് ഹോട്ടലിൽ അതീവ രഹസ്യമായി ഒരുക്കിയ 'മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടിയിലാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. മെസ്സി താമസിക്കുന്ന ഹോട്ടൽ സമുച്ചയവും പരിസരവും ഇപ്പോൾ അതീവ സുരക്ഷാ വലയത്തിലാണ്. മെസ്സിക്കും അദ്ദേഹത്തിന്റെ സംഘത്തിനും വേണ്ടി ഹോട്ടലിലെ ഒരു നില പൂർണ്ണമായി ഒഴിച്ചിട്ടിരിക്കുകയാണ്. ഒരു ദിവസത്തേക്ക് മൂന്നര ലക്ഷം രൂപ മുതൽ ഏഴു ലക്ഷം രൂപ വരെ വാടകയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിലാണ് താരത്തിന്റെ താമസം.ഡൽഹി സന്ദർശന വേളയിൽ മെസ്സിക്...
മെസിയുടെ കൊൽക്കത്ത സന്ദർശനം: അനിഷ്ട സംഭവങ്ങളിൽ മാപ്പ് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി
Breaking News, Football, National, News, Sports

മെസിയുടെ കൊൽക്കത്ത സന്ദർശനം: അനിഷ്ട സംഭവങ്ങളിൽ മാപ്പ് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി

കൊൽക്കത്ത: സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന അനിഷ്ട സംഭവങ്ങളിൽ അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയോടും ആരാധകരോടും മാപ്പ് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംഭവിച്ചത് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും, ദുഃഖമുണ്ടെന്നും അവർ പ്രതികരിച്ചു.​"സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കണ്ട മാനേജ്‌മെന്റ് വീഴ്ചയിൽ അങ്ങേയറ്റം വേദനയും ദുഃഖവുമുണ്ട്. ലയണൽ മെസ്സിയോടും എല്ലാ കായികപ്രേമികളോടും ആരാധകരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു," മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ​ ​സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ മുൻ ജഡ്ജി അസിം കുമാർ റേയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചതായും മമത അറിയിച്ചു. ചീഫ് സെക്രട്ടറി, ഹോം ആൻഡ് ഹിൽ അഫയേഴ്‌സ് വിഭാഗത്തിലെ അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരും കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. ​അതേസമയം, പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്ന ശതാദ്രു ദത്തയെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്ത...
ഫുട്ബോൾ ഇതിഹാസ തരാം ലയണൽ മെസ്സിക്ക് ഇന്ത്യയിൽ ഉജ്ജ്വല സ്വീകരണം ഇതിനു പിന്നാലെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം!
Breaking News, Football, Sports

ഫുട്ബോൾ ഇതിഹാസ തരാം ലയണൽ മെസ്സിക്ക് ഇന്ത്യയിൽ ഉജ്ജ്വല സ്വീകരണം ഇതിനു പിന്നാലെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം!

​അർജന്റീനയുടെ പ്രശസ്ത ഫുട്‌ബോൾ താരം ലയണൽ മെസ്സിക്ക് ഇന്ത്യയിൽ ഊഷ്മളമായ വരവേൽപ്പ് ലഭിച്ചു. ശനിയാഴ്ച പുലർച്ചെ കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയ മെസ്സിയെ കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.കൊൽക്കത്ത സന്ദർശനത്തിന്റെ ഭാഗമായി ശ്രീഭൂമി സ്‌പോർട്ടിങ് ക്ലബ്ബ് നിർമ്മിച്ച 70 അടി ഉയരമുള്ള മെസ്സിയുടെ പ്രതിമ അദ്ദേഹം ഇന്ന് രാവിലെ അനാവരണം ചെയ്തു. സുരക്ഷാ പ്രശ്‌നങ്ങൾ കാരണം മെസ്സിക്ക് നേരിട്ട് വേദിയിലെത്താൻ സാധിച്ചില്ല. അതിനാൽ, ഹോട്ടൽ മുറിയിൽ വെച്ച് 'വെർച്വൽ' മാർഗ്ഗത്തിലൂടെയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. നടൻ ഷാറുഖ് ഖാനും ബംഗാൾ മന്ത്രി സുർജിത് ബോസും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇന്ത്യയിൽ വന്നതിൽ സന്തോഷമുണ്ടെന്ന് മെസ്സി പ്രതികരിച്ചു. ​മെസ്സിക്ക് സ്വീകരണം നൽകാനായി കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് ശേഷം സംഘർഷാവസ്ഥ ഉണ്ടായി. ടിക്കറ്റിനായി 5,000 രൂപ മുതൽ 25,000 രൂ...
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഡിസംബർ 13-ന് ഇന്ത്യയിൽ എത്തും! ഫുട്ബോൾ ലോകത്തിന്റെ രാജാവിനെയും കാത്ത് കൊൽക്കത്ത നഗരി.
Breaking News, Football, National, Sports

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഡിസംബർ 13-ന് ഇന്ത്യയിൽ എത്തും! ഫുട്ബോൾ ലോകത്തിന്റെ രാജാവിനെയും കാത്ത് കൊൽക്കത്ത നഗരി.

ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സിയുടെ വരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് കൊൽക്കത്ത നഗരവും അവിടുത്തെ ആരാധകരും. ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ അർജന്റീനിയൻ സൂപ്പർ താരം ഡിസംബർ 13-ന് കൊൽക്കത്തയിൽ എത്തും. മെസ്സിക്കൊപ്പം യുറുഗ്വായ് താരം ലൂയിസ് സുവാരസ്, അർജന്റീന താരം റോഡ്രിഗോ ഡി പോൾ എന്നിവരും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെസ്സിയുടെ സന്ദർശനത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്ന്, ശ്രീഭൂമിയിലെ ക്ലോക്ക് ടവറിന് സമീപം സ്ഥാപിച്ചിട്ടുള്ള, ലോകത്തിലെ ഏറ്റവും വലിയ 70 അടി ഉയരമുള്ള അദ്ദേഹത്തിന്റെ പ്രതിമയുടെ അനാച്ഛാദനമാണ്. ​മോണ്ടി പാൽ എന്ന കലാകാരനും അദ്ദേഹത്തിന്റെ 30 അംഗ സംഘവും ചേർന്നാണ് പ്രത്യേക ഫൈബർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ ഭീമാകാരമായ പ്രതിമ നിർമ്മിച്ചത്. ഈ ചടങ്ങ് ഒരു വലിയ സംഭവമായി മാറുമെന്നും ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടുമെന്നുമാണ് സംസ്ഥാന മന്ത്രി സുജിത് ബസു പ്...
“സഞ്ജു പുറത്ത്, ഗിൽ ഇൻ”: ആ തീരുമാനം തിരിച്ചടിയോ? ഫോം കണ്ടെത്താതെ ഇന്ത്യൻ ബാറ്റിംഗ് ആശങ്കയിൽ; സൂര്യകുമാറും നിറം മങ്ങി
Cricket, Sports

“സഞ്ജു പുറത്ത്, ഗിൽ ഇൻ”: ആ തീരുമാനം തിരിച്ചടിയോ? ഫോം കണ്ടെത്താതെ ഇന്ത്യൻ ബാറ്റിംഗ് ആശങ്കയിൽ; സൂര്യകുമാറും നിറം മങ്ങി

വിജയത്തിൻ്റെ ആരവങ്ങൾ അടങ്ങാതെ ഇന്ത്യൻ ഡ്രസ്സിങ് റൂമും, കനത്ത തോൽവിയുടെ ഞെട്ടലിൽ നിന്ന് മുക്തമാകാതെ ദക്ഷിണാഫ്രിക്കൻ നിരയും. കട്ടക്കിലെ വമ്പൻ വിജയത്തിൻ്റെ ആവേശച്ചൂടോടെ ടീം ഇന്ത്യ ഇന്ന് രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങുകയാണ്. പുരുഷ ക്രിക്കറ്റിലെ രാജ്യാന്തര മത്സരങ്ങൾക്ക് ആദ്യമായി വേദിയൊരുക്കുന്ന ചണ്ഡീഗഡിലെ മുല്ലൻപൂർ സ്റ്റേഡിയത്തിൽ വെച്ച് വൈകിട്ട് 7 മണിക്കാണ് കളി തുടങ്ങുക. (സ്‌റ്റാർ സ്പോർട്‌സിലും ജിയോ സിനിമയിലും തത്സമയം കാണാം.) ​ചൊവ്വാഴ്ചത്തെ ആദ്യ മത്സരം കഴിഞ്ഞശേഷം ഇന്നലെ മുല്ലൻപൂരിലെത്തിയ ഇരു ടീമുകളും പരിശീലനത്തിന് ഇറങ്ങിയില്ല. ​ഇന്ത്യയുടെ ആശങ്കകൾ: ഗില്ലും സൂര്യയും ഫോമിലാകുമോ? ​ഉജ്വലമായ വിജയം നേടിയെങ്കിലും ചില ആശങ്കകളുമായാണ് ഇന്ത്യൻ ടീം മുല്ലൻപൂരിലേക്ക് എത്തിയിരിക്കുന്നത്. പ്രധാനമായും, വൈസ് ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ബാറ്റിങ്ങിൽ ഫോമിലാകാത്തതാണ് ടീമിനെ കുഴയ്ക്ക...
തുടർച്ചയായ രണ്ടാം എം.വി.പി പുരസ്കാരം: ലയണൽ മെസ്സി എം.എൽ.എസ്സിൻ്റെ രാജാവ്!
Football, Sports

തുടർച്ചയായ രണ്ടാം എം.വി.പി പുരസ്കാരം: ലയണൽ മെസ്സി എം.എൽ.എസ്സിൻ്റെ രാജാവ്!

ഇന്റർ മയാമി സി.എഫിൻ്റെ ഇതിഹാസ താരം ലയണൽ മെസ്സിയെ തേടി 2025-ലെ മേജർ ലീഗ് സോക്കറിലെ (എം.എൽ.എസ്.) ഏറ്റവും മൂല്യമേറിയ താരത്തിനുള്ള (എം.വി.പി) പുരസ്‌കാരം. ഈ ബഹുമതി തുടർച്ചയായി രണ്ട് സീസണുകളിൽ നേടുന്ന ആദ്യത്തെ താരം എന്ന ചരിത്രനേട്ടമാണ് മെസ്സി ഇതോടെ സ്വന്തമാക്കിയത്. ​മെസ്സിയെ കൂടാതെ പ്രെഡ്ഡ്രാഗ് “പ്രെക്കി” റാഡോസാവ്ലേവിച്ച് മാത്രമാണ് രണ്ടുതവണ എം.വി.പി. ജേതാവായിട്ടുള്ള മറ്റൊരു താരം. മാധ്യമപ്രവർത്തകർ, കളിക്കാർ, ക്ലബ്ബുകൾ എന്നിവയുടെ സംയുക്ത വോട്ടിങ്ങിൽ 70% ലേറെ വോട്ടുകൾ നേടിയാണ് മെസ്സി ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ​ഗോളടിയിലും അസിസ്റ്റിലും മെസ്സി മാജിക് 2025 സീസണിൽ 28 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ നേടി മെസ്സി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. കൂടാതെ 19 അസിസ്റ്റുകളും താരം നൽകി. തുടർച്ചയായ രണ്ടാം വർഷവും 36-ൽ അധികം ഗോൾ സംഭാവനകൾ നേടുന്ന ഏക എം.എൽ.എസ്. താരവും ലയണൽ മെസ്സി തന്നെയാണ്. ​റെക്കോർഡ് ട്രോഫിയുമായി മയാമിക്...
സ്‌മൃതിയും പലാശും പിരിഞ്ഞു: കാരണം വ്യക്തമല്ല; ചർച്ചയായി ജമീമയുടെ പോസ്‌റ്റ്; പലാശിനെ ‘അൺഫോളോ’ ചെയ്തു
Cricket, Sports

സ്‌മൃതിയും പലാശും പിരിഞ്ഞു: കാരണം വ്യക്തമല്ല; ചർച്ചയായി ജമീമയുടെ പോസ്‌റ്റ്; പലാശിനെ ‘അൺഫോളോ’ ചെയ്തു

മുംബൈ: ദിവസങ്ങളോളം നീണ്ടുനിന്ന ഊഹാപോഹങ്ങൾക്കും കിംവദന്തികൾക്കും ശേഷം ഇന്നലെയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയും സംഗീത സംവിധായകൻ പലാശ് മുച്‌ഛലും തമ്മിലുള്ള വിവാഹം ഔദ്യോഗികമായി റദ്ദാക്കിയത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്‌റ്റിലൂടെയാണ് വിവാഹത്തിൽനിന്ന് പിന്മാറുന്നതായി ഇരുവരും അറിയിച്ചത്. ​കഴിഞ്ഞ മാസം 23-ന് നടക്കേണ്ടിയിരുന്ന വിവാഹം സ്മൃതിയുടെ അച്ഛന്റെ അനാരോഗ്യം മൂലം മാറ്റിവച്ചിരുന്നു. ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം ആശുപത്രി വിട്ടെങ്കിലും വിവാഹം എന്നു നടക്കുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ സമൂഹമാധ്യമങ്ങളിൽ പലാശിനെതിരെ അപവാദപ്രചാരണം വ്യാപകമായിരുന്നു. സ്വകാര്യതയെ മാനിക്കണമെന്നും ജീവിതത്തിൽ മുന്നോട്ടുപോകുവാൻ ശ്രമിക്കുകയാണെന്നും എല്ലാവരും സഹകരിക്കണമെന്നും സ്‌മൃതി അഭ്യർഥിച്ചു. അപവാദ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു പലാശും വ്യക്തമാക്കി. ​വിവാഹം റദ്ദാക്കിയെന്...
ഫിഫ ലോകകപ്പ് 2026: അർജന്റീനയ്ക്ക് മുന്നിൽ അൾജീരിയൻ ‘മതിൽ’; ബ്രസീലിന് വെല്ലുവിളിയായി മൊറോക്കോ
Football, Sports, World

ഫിഫ ലോകകപ്പ് 2026: അർജന്റീനയ്ക്ക് മുന്നിൽ അൾജീരിയൻ ‘മതിൽ’; ബ്രസീലിന് വെല്ലുവിളിയായി മൊറോക്കോ

വാഷിങ്ടൺ ഡിസി: അമേരിക്കൻ ഐക്യനാടുകൾ ആതിഥേയത്വം വഹിക്കുന്ന അടുത്ത വർഷത്തെ ഫുട്ബോൾ ലോകകപ്പിനായുള്ള ഗ്രൂപ്പ് ഘട്ടം നിർണയിച്ചു. നിലവിലെ ലോകകിരീട ജേതാക്കളായ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ താരതമ്യേന എളുപ്പമുള്ള എതിരാളികളെയാണ് നേരിടേണ്ടി വരിക. ക്യാപ്റ്റൻ ലയണൽ മെസ്സി നയിക്കുന്ന നീലയും വെള്ളയും ജേഴ്‌സിയണിഞ്ഞ സംഘം ഗ്രൂപ്പ് ജെ-യിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നീ ടീമുകൾക്കെതിരെ ബൂട്ടണിയും. ​എന്നാൽ, അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിന് ഗ്രൂപ്പ് ഘട്ടം അത്ര എളുപ്പമാവില്ല. ശക്തരായ മൊറോക്കോ, ഹെയ്തി, സ്കോട്ട്ലാന്റ് എന്നിവരടങ്ങിയ ഗ്രൂപ്പ് സി-യിലാണ് മഞ്ഞപ്പടയുടെ സ്ഥാനം. ​വാഷിങ്ടണിലെ കെന്നഡി സെന്ററിൽ ഇന്നലെ നടന്ന ആവേശകരമായ നറുക്കെടുപ്പിലാണ് 42 ടീമുകളുടെ വിധി നിർണയിച്ചത്. ഈ ടീമുകളെ 12 ഗ്രൂപ്പുകളായി വിഭജിച്ചു. ഫിഫ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ടീമുകളെ നാല് പോട്ടുകളായി തിരിച്ചാണ് ഗ്രൂപ്പുകൾ തീരുമാനിച്ചത്. ​പ...
അർജൻ്റീന ടീം മാർച്ചിൽ വരും; പ്രഖ്യാപനം ഉടനെന്ന് മന്ത്രി വി അബ്ദുറഹിമാന്‍
Sports

അർജൻ്റീന ടീം മാർച്ചിൽ വരും; പ്രഖ്യാപനം ഉടനെന്ന് മന്ത്രി വി അബ്ദുറഹിമാന്‍

മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് കായിക സെമിനാറിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. രണ്ടുദിവസം മുന്‍പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നുവെന്നും മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്നും അതിന്റെ പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അര്‍ജന്റീന ടീമിനെ നവംബര്‍ മാസത്തില്‍ കൊണ്ടുവരാനായിരുന്നു പദ്ധതിയിട്ടത്. കൊച്ചിയിലെ സ്റ്റേഡിയത്തില്‍ കളി നടത്താനായിരുന്നു തീരുമനം. എന്നാല്‍ സ്‌റ്റേഡിയത്തിലെ ചില അസൗകര്യങ്ങള്‍ തടസ്സമാവുകയും ഇപ്പോ അത് എല്ലാം പൂര്‍ത്തിയായെങ്കിലും സ്റ്റേഡിയത്തിനുള്ള അംഗീകാരം ലഭ്യമാകത്തതുകൊണ്ടാണ് കളി നവംബറില്‍ നടക്കാതെ പോയതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം , കൊച്ചിയിൽ മെസിയുടെ ഫുട്ബോൾ കളി കാണാൻ കത്തിക്കയറുന്ന ടിക്കറ്റ് ചാർജുകളാണ് പ്രഖ്യാപിച്ചിരുന്നത്. വിവിഐപി ടിക്കറ്റിന് 50 ലക്ഷം രൂപ. മൂന്ന് പ...
ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ മലയാളി: ഹോക്കി ഇതിഹാസം മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു
Sports

ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ മലയാളി: ഹോക്കി ഇതിഹാസം മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു

കേരളത്തിൻ്റെ ആദ്യ ഒളിംപിക് മെഡൽ ജേതാവ് മാനുവൽ ഫ്രെഡറിക് അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 8.10നായിരുന്നു ആണ് അന്ത്യം. 1972ൽ ഒളിംപിക്സ് മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായ മാനുവൽ ഫ്രെഡറികിന് രാജ്യം ധ്യാൻചന്ദ് പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. കണ്ണൂർ ബർണശേരി സ്വദേശിയാണ് ഇന്ത്യൻ ഹോക്കിയിലെ ടൈഗര്‍ എന്നറിയപ്പെട്ടിരുന്ന മാനുവല്‍ ഫ്രെഡറിക്. ഏഴ് വര്‍ഷം ഇന്ത്യൻ കുപ്പായത്തില്‍ കളിച്ച ഫ്രെഡറിക് 1972ലെ മ്യൂണിക് ഒളിംപിക്സിന് പുറമെ 1978ലെ ഹോക്കി ലോകകപ്പിലും ഇന്ത്യൻ ഗോള്‍വലകാത്തു. ഫുട്ബോളില്‍ സ്ട്രൈക്കറായും ഹോക്കിയില്‍ ഗോള്‍ കീപ്പറായും തുടങ്ങിയ മാനുവല്‍ കണ്ണൂര്‍ ബിഇഎം സ്കൂളിലെ ഫു്ടബോള്‍ ടീമില്‍ നിന്ന് സെന്‍റ് മൈക്കിള്‍സ് സ്കൂള്‍ ടീം വഴി ഹോക്കിയില്‍ സജീവമായത്. പതിനേഴാം വയസില്‍ ബോംബെ ഗോള്‍ഡ് കപ്പില്‍ കളിച്ചു. 1971ലാണ് ഇന്ത്യക്കായി അരങ്ങേറിയത്. ഏഴു വര്‍ഷത്തോളം ഇന്ത്യക്കായി കളിച്ച മാ...