BREAKING NEWS


Sports

ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ടി20  ഇന്ന്  മെല്‍ബണില്‍
Sports

ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ടി20  ഇന്ന് മെല്‍ബണില്‍

മെല്‍ബണ്‍: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് മെല്‍ബണില്‍ നടക്കും.ഇന്ത്യന്‍ സമയം ഉച്ചക്ക് 1.45നും ഓസ്‌ട്രേലിയന്‍ സമയം രാത്രി 7.15നുമാണ് മത്സരം തുടങ്ങുന്നത്. പരമ്പരയില്‍ ആദ്യ ജയം തേടിയാണ് ഇരുടീമുകളും ഇറങ്ങുന്നത്. ആഷസ് പരമ്പരക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി പോകുന്നതിനാല്‍ ജോഷ് ഹേസല്‍വുഡ് പരമ്പരയില്‍ ഓസീസിനായി കളിക്കുന്ന അവസന മത്സരമാണിത്. അതുകൊണ്ട് തന്നെ പേസ് നിരയില്‍ ഓസീസ് ഷോണ്‍ ആബട്ടിന് ഇന്ന് അവസരം നല്‍കുമെന്നാണ് കരുതുന്നത്. മത്സരത്തിന് മഴ ഭീഷണിയില്ലെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. കാന്‍ബറയില്‍ നടന്ന ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 9.4 ഓവില്‍ 97 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു മഴമൂലം കളി നിര്‍ത്തിവെക്കേണ്ടിവന്നത്. പിന്നീട് മത്സരം ഉപേക്ഷിച്ചു. ഇനി നാലു മത്സരങ്ങള്‍ മാത്രമുള്ള പരമ്പരയില്‍ ആദ്യ ജയവുമായി ലീഡ് നേടാനായിരിക്കും ഇരു ടീമുകളും ശ്രമിക്ക...
38-ാം വയസില്‍ ഏകദിന റാങ്കിംഗില്‍ ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ, 
Sports

38-ാം വയസില്‍ ഏകദിന റാങ്കിംഗില്‍ ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ, 

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ മുന്‍ നായകന്‍ രോഹിത് ശര്‍മ.  ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും മൂന്നാം മത്സരത്തില്‍ അപരാജിത സെഞ്ചുറിയും നേടിയാണ് രോഹിത് 38-ാം വയസില്‍ ഏകദിന റാങ്കിംഗില്‍ ജേതാവായത്. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം കൂടിയായ രോഹിത് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ മറികടന്നാണ് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് 743 റേറ്റിംഗ് പോയന്‍റുമായി രണ്ടാം സ്ഥാനത്തായിരുന്നു രോഹിത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട രോഹിത് 781 റേറ്റിംഗ് പോയന്‍റുമായാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മഹേന്...
സംസ്ഥാന സ്കൂൾ കായികമേള : സ്വർണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം
Sports

സംസ്ഥാന സ്കൂൾ കായികമേള : സ്വർണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കപ്പ് നേടി തിരുവനന്തപുരം. 825 പോയിന്റോടെയാണ് തിരുവനന്തപുരം ഓവറോൾ കിരീടം നേടിയത്. റണ്ണറപ്പ് ട്രോഫി തൃശൂരും ( 892 പോയിന്റ്) മൂന്നാം സ്ഥാനം കണ്ണൂരും ( 859 പോയിന്റ്) നേടി.ഓവറോൾ ചാമ്പ്യൻമാർക്കുള്ള പുരസ്‌കാരം ഗവർണർ സമ്മാനിച്ചു. അത്‌ലറ്റിക്‌സിലെ അവസാന പോരാട്ടമായ സീനിയര്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും റിലേയില്‍ പാലക്കാടിനെ പരാജയപ്പെടുത്തി സ്വര്‍ണം കരസ്ഥമാക്കിയാണ് മലപ്പുറം അത്‌ലറ്റിക്‌സില്‍ ആധിപത്യം ഉറപ്പിച്ചത്. ഒരു മീറ്റ് റെക്കോർഡ് അടക്കം മൂന്നു സ്വർണമാണ് റിലേയിൽ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്. മലപ്പുറത്തിന്റെ ഐഡിയൽ കടകശ്ശേരി സ്കൂളുകളിൽ തുടർച്ചയായ നാലാം വർഷവും ചാമ്പ്യന്മാരായി. 78 പോയിന്റാണ് നേട്ടം. 13 കുട്ടികളുമായി മത്സരിക്കാൻ എത്തിയ വിഎംഎച്ച്എസ് വടവന്നൂർ 58 പോയിന്റ് നേടി രണ്ടാമത് എത്തി. കഴിഞ്ഞത...
ലയണൽ മെസിയും അർജന്റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് സ്പോൺസര്‍
Sports

ലയണൽ മെസിയും അർജന്റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് സ്പോൺസര്‍

കൊച്ചി: അര്‍ജന്‍റീന ഫുട്ബോള്‍ ടീമും ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്പോൺസർ അറിയിച്ചു. അടുത്ത വിൻഡോയിൽ കേരളത്തിൽ കളിക്കുമെന്നാണ് അവകാശവാദം. ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ചു നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് സ്‌പോണ്‍സറുടെ വിശദീകരണം. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. നവംബർ 17ന് അർജന്റീന കൊച്ചിയിൽ കളിക്കും എന്നായിരുന്നു സർക്കാരും സ്പോൺസറും പറഞ്ഞത്. മത്സരത്തിനായി കേരളത്തിലെ വേദി സജജമായിട്ടില്ലെന്ന അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് നവംബറിലെ സൗഹൃദപ്പോര് മാറ്റിവയ്ക്കുന്നതെന്നാണ് സൂചനകള്‍. അതേസമയം മാര്‍ച്ചില്‍ മെസിയും അര്‍ജന്റീന ടീമും വരുമെന്നും സ്...
തിരുവസ്ത്രത്തിൽ പാദരക്ഷകളിടാതെ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടി സിസ്റ്റർ സബീന; അഭിനന്ദന പ്രവാഹം
Sports

തിരുവസ്ത്രത്തിൽ പാദരക്ഷകളിടാതെ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടി സിസ്റ്റർ സബീന; അഭിനന്ദന പ്രവാഹം

കല്‍പ്പറ്റ: സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ സ്വര്‍ണം നേടി സിസ്റ്റര്‍ സബീന. കന്യാസ്ത്രീ വേഷത്തിലെത്തി ഹര്‍ഡില്‍സ് മത്സരത്തില്‍ മുന്‍ കായിക താരമായ സിസ്റ്റര്‍ സബീന നേടിയ വിജയം കാണികളെ അമ്പരിപ്പിച്ചു. സ്പോര്‍ട്സ് വേഷത്തില്‍ മത്സരിച്ചവരെ പിന്തള്ളിക്കൊണ്ടാണ് സിസ്റ്റര്‍ അതിവേഗത്തില്‍ ട്രാക്കിലൂടെ കുതിച്ചത്. ദ്വാരക എയുപി സ്‌കൂളിലെ കായികാധ്യാപികയായ സിസ്റ്റര്‍ സബീന പഴയ കായികതാരമാണെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷമാണ് 55-നു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിൽ മത്സരിച്ചത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹര്‍ഡില്‍സില്‍ ദേശീയ മത്സരത്തില്‍ പങ്കെടുത്തിട്ടുള്ള സിസ്റ്റര്‍, കോളജ് പഠന കാലത്ത് ഇന്റര്‍വേഴ്സിറ്റി മത്സരങ്ങളിലടക്കം മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ അധ്യാപികയായ ശേഷം മത്സരങ്ങളില്‍ പങ്കെടുത്തിരുന്നില്ല. അടുത്ത വര്‍ഷം മാര്‍ച്ചില്‍ കായികാധ്യാപികയുടെ ജോലിയില്‍നിന്ന് വിരമിക്കുകയാണ്. വിരമിക്...
2030 കോമൺവെൽത്ത് ഗെയിംസിന് വേദിയാകാൻ ഇന്ത്യ
Sports

2030 കോമൺവെൽത്ത് ഗെയിംസിന് വേദിയാകാൻ ഇന്ത്യ

2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഇന്ത്യ വേദിയാകും. നവംബര്‍ 26-ന് ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് ജനറല്‍ അസംബ്ലിയില്‍ വേദി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് ഇവാലുവേഷന്‍ കമ്മിറ്റി മേല്‍നോട്ടം വഹിച്ച വിശദമായ പ്രക്രിയയെ തുടര്‍ന്നാണ് അഹമ്മദാബാദിനെ ശുപാര്‍ശ ചെയ്തത്. അംഗീകാരം ലഭിച്ചാല്‍ ന്യൂഡല്‍ഹിക്ക് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ നഗരമായി അഹമ്മദാബാദ് മാറും. കൂടാതെ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയും 2030 ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.അഹമ്മദാബാദും നൈജീരിയയിലെ അബുജ നഗരവും കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. 2036 ഒളിമ്പിക്സിന് ആതിഥേയത്വം...
ആവേശം വാനോളം; കേരളത്തിൽ എത്തുന്ന അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു
Sports

ആവേശം വാനോളം; കേരളത്തിൽ എത്തുന്ന അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു

  കൊച്ചി: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ കോച്ചായി ലയണൽ സ്‌കലോണിയും കൊച്ചിയിലെത്തും. അർജന്റീനയെ പോലെയൊരു ടീമിനെ എത്തിക്കുന്നത് ഇന്ത്യൻ കായിക ചരിത്രത്തിലെ വലിയൊരു അടയാളപ്പെടുത്തലായിരിക്കും. കേരളത്തിൽ വരുന്ന അർജന്റീന സ്‌ക്വാഡ് ലയണൽ മെസ്സി, എമിലിയാനോ മാർട്ടിനസ്, അലക്‌സിസ് മക് അലിസ്റ്റർ, റോഡ്രിഗോ ഡിപോൾ, നിക്കോളസ് ഒറ്റമെൻഡി. ജൂലിയൻ അൽവാരസ്, ലൗത്താറോ മാർട്ടിനസ്, ഗോൺസാലോ മോൻടിയൽ, നിക്കോളസ് ടഗ്ലിയാഫിക്കോ, ജുവാൻ ഫോയ്ത്ത്, മാർക്കസ് അക്യുന, എസക്വൽ പലാസിയോസ്, ജിയോവാനി ലൊ സെൽസോ, ലിയാൻട്രോ പരെഡെസ്, നിക്കോ ഗോൺസാലസ്, തിയാഗോ അൽമാഡ, ക്രിസ്റ്റ്യൻ റൊമേറോ,നഹ്വല്‍ മൊളീന  ...
വനിതാ ലോകകപ്പ്: പാകിസ്താനെ തോൽപ്പിച്ച് തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യന്‍ പെണ്‍പട
Sports

വനിതാ ലോകകപ്പ്: പാകിസ്താനെ തോൽപ്പിച്ച് തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യന്‍ പെണ്‍പട

  വനിതാ ഏകദിന ലോകകപ്പിൽ 88 റൺസിന്റെ തകർപ്പൻ ജയത്തോടെ ഇന്ത്യ രണ്ടാമതും ജയം സ്വന്തമാക്കി. മറുവശത്ത്, പാകിസ്താന്റെ രണ്ടാം തോൽവിയും രേഖപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ പാകിസ്താന്‍ 159 റണ്‍സിന് ഓള്‍ഔട്ടായി. ലോകകപ്പില്‍ ഇന്ത്യന്‍ വനിതകളുടെ തുടര്‍ച്ചയായ രണ്ടാം വിജയവും പാക് വനിതകളുടെ തുടര്‍ച്ചയായ രണ്ടാം പരാജയവുമാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ‌ 247 റൺസിന് ഓൾ‌ഔട്ടാവുകയായിരുന്നു. അവസാന ഓവറുകളിൽ റിച്ച് ഘോഷ് പൊട്ടിച്ചടിച്ചത് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചു. 20 പന്തിൽ പുറത്താകാതെ രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയും ഉൾപ്പെടെ 35 റൺസ് ആണ് റിച്ച ഘോഷ് നേടിയത്. ടീമിനായി ഹർലീൻ ഡിയോൾ 65 പന്തിൽ 46 റൺസ് നേടി മികച്ച സംഭാവന നൽകി. പാകിസ്താനായി ഡയാന ബെയ്ഗ് നാല് വിക്കറ്റുകൾ നേടി. 248 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ...
ലങ്കയെ വീഴ്ത്തി പെൺപട; വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം
Cricket

ലങ്കയെ വീഴ്ത്തി പെൺപട; വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

  വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം. ആദ്യ മത്സരത്തിൽ‌ ശ്രീലങ്കൻ വനിതകളെ 59 റൺസിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. 271 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 211 റണ്‍സിന് ഓൾഔട്ടാവുകയായിരുന്നു. മഴയെ തുടർന്ന് 47 ഓ‍വറുകളായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ നിശ്ചിത ഓ‍വറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 269 റൺസ് നേടി.ദീപ്തി ശർമയുടെയും (53) അമൻജോത് കൗറിന്റെയും (57) അർധ സെഞ്ച്വറികളും പ്രതീക റാവൽ (37) ഹർലീൻ ഡിയോൾ (48) എന്നിവരുടെ ഇന്നിങ്സുമാണ് ഇന്ത്യക്ക് സ്കോർ സമ്മാനിച്ചത്. 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച ദീപ്തി ശര്‍മ്മയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. സ്നേഹ് റാണയും ശ്രീ ചരണിയും രണ്ടുവിക്കറ്റ് വീതമെടുത്തു.  ...
കിരീടവേദിയിൽ ഇന്ത്യയുടെ മറുപടി: പാക് ആഭ്യന്തര മന്ത്രിയെ നോക്കി നിൽക്കേ ബഹിഷ്‌കരണം
Cricket

കിരീടവേദിയിൽ ഇന്ത്യയുടെ മറുപടി: പാക് ആഭ്യന്തര മന്ത്രിയെ നോക്കി നിൽക്കേ ബഹിഷ്‌കരണം

  ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ ചരിത്രജയം സ്വന്തമാക്കിയ ഇന്ത്യ, ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനും പാക് ആഭ്യന്തരമന്ത്രിയും പിസിബി ചെയർമാനുമായ മൊഹ്‌സിൻ നഖ്വിയുടെ സാന്നിധ്യത്തിൽ കിരീടം ഏറ്റുവാങ്ങാതെ ഇന്ത്യൻ താരങ്ങൾ ബഹിഷ്‌കരിച്ചു. പാക് താരങ്ങളുടെ പ്രകോപനങ്ങള്‍ക്കും ഇന്ത്യന്‍ താരങ്ങള്‍ മറുപടി നല്‍കി. കിരീടം നല്‍കാന്‍ വേദിയിലെത്തിയ പാക് ആഭ്യന്തരമന്ത്രി മൊഹ്‌സിന്‍ നഖ്വി നോക്കി നില്‍ക്കെയാണ് കിരീടം കൈയ്യില്‍ വയ്ക്കാതെ ഇന്ധ്യയുടെ യുവനിര വിജയം ആഘോഷിച്ചത്. ഹസ്തദാന വിവാദവും, പ്രകോപന ആംഗ്യങ്ങൾക്കൊണ്ടുള്ള സംഘർഷങ്ങളും നിറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയും പാകിസ്താനും ഫൈനലിൽ നേർക്കുനേർ വന്നത്. ഹാരിസ് റൗഫ് നടത്തിയ വിവാദ ആഘോഷത്തിന് മറുപടിയായി ബുമ്രയുടെ വിക്കറ്റ് വീഴ്ത്തലും, സഞ്ജു സാംസണെ പുറത്താക്കിയതിന് പിന്നാലെ അബ്രാറിന്റെ 'ഗെറ്റ് ഔട്ട്' ആഘോഷത്തിന് മറുപടിയായി സഞ്ജുവിനെ മുന്നിൽ നിറുത്തിയുള്ള ഇന്ത്യൻ ടീമിന്റെ...