BREAKING NEWS


Politics

ജെബി മേത്തർ രാജ്യസഭയിൽ: ജോൺ ബ്രിട്ടാസിനെതിരെ ‘മുന്ന’ പരാമർശം
National, News, Politics

ജെബി മേത്തർ രാജ്യസഭയിൽ: ജോൺ ബ്രിട്ടാസിനെതിരെ ‘മുന്ന’ പരാമർശം

ന്യൂഡൽഹി: രാജ്യസഭയിൽ നടന്ന ശൂന്യവേളയിൽ കോൺഗ്രസ് എം.പി. ജെബി മേത്തർ നടത്തിയ 'മുന്ന' പരാമർശം ശ്രദ്ധേയമായി. സി.പി.എം. എം.പി. ജോൺ ബ്രിട്ടാസിനെ ലക്ഷ്യമിട്ടായിരുന്നു ഈ പരാമർശം.കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങൾ സഭയിൽ ഉന്നയിക്കുന്നതിനിടെയാണ് ജെബി മേത്തർ പ്രാദേശിക തിരഞ്ഞെടുപ്പുകളെക്കുറിച്ചും 'മുന്ന'യെക്കുറിച്ചുമുള്ള പരാമർശം നടത്തിയത്. ആരോഗ്യരംഗത്തെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനെ വിമർശിച്ചപ്പോൾ, സഭയിലുണ്ടായിരുന്ന ഇടതുപക്ഷ എം.പി. ജോൺ ബ്രിട്ടാസ് ഇടപെടാൻ ശ്രമിച്ചു. ഇതിന് മറുപടിയെന്നോണമാണ് ജെബി മേത്തർ ജോൺ ബ്രിട്ടാസിനെ ലക്ഷ്യമിട്ടുള്ള വാക്കുകൾ പ്രയോഗിച്ചത്. "കേരളം ഇപ്പോൾ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. മാറ്റത്തിന്റെ പുതിയ ചരിത്രം കുറിക്കുകയാണ്. ജനങ്ങളെ മറന്ന 'മുന്ന'മാരുടെയും, പാലം പണിയുന്നവരുടെയും, അന്തസ്സില്ലാത്ത 'അന്തർധാര' അവസാനിപ്പിക്കുന്നതിനുമായി കേരള ജനത വിധിയെഴുതും. ഇത് ഒരു തുടക...
യുഎസ് ചർച്ചാവിഷയം: മോദിയും പുടിനും ഒരു കാറിൽ; ‘ഒരു ചിത്രത്തിന് ആയിരം വാക്കുകളുടെ വില’!
National, Politics, Top News, World

യുഎസ് ചർച്ചാവിഷയം: മോദിയും പുടിനും ഒരു കാറിൽ; ‘ഒരു ചിത്രത്തിന് ആയിരം വാക്കുകളുടെ വില’!

വാഷിങ്ടൺ ഡി.സി. - റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിച്ചപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേർന്ന് ഒരേ കാറിൽ യാത്ര ചെയ്ത സംഭവം യുഎസ് കോൺഗ്രസിലും ശക്തമായ ചർച്ചയായി. ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് യുഎസ് പ്രതിനിധി സിഡ്‌നി കാംലാഗർ ഡോവ്, ഡോണൾഡ് ട്രംപ് ഭരണകൂടത്തിൻ്റെ ഇന്ത്യാ നയങ്ങളെ രൂക്ഷമായി വിമർശിച്ചു. ​ഹൗസിലെ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ ഫോറിൻ അഫയേഴ്‌സ് സബ്കമ്മിറ്റിയിൽ 'ദി യുഎസ് - ഇന്ത്യ സ്ട്രാറ്റീജിക് പാർട്‌നർഷിപ്: സെക്യുറിങ് എ ഫ്രീ ആൻഡ് ഓപ്പൺ ഇൻഡോ-പസിഫിക്' എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് സംഭവം.​ഇന്ത്യയോടുള്ള ട്രംപിൻ്റെ നയങ്ങളെ ഡോവ് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: "നമുക്ക് ദേഷ്യമുള്ള ആളുകളെ വേദനിപ്പിക്കുന്നതിനേക്കാൾ കൂടുതൽ, നമ്മൾ നമ്മെത്തന്നെയാണ് വേദനിപ്പിക്കുന്നത്. നിർബന്ധബുദ്ധിയുള്ള ഒരു പങ്കാളിയാകുന്നതിന് വലിയ വില നൽകേണ്ടിവരും." ചിത്രം ഉയർത്തിക്കാട്ടി...
മട്ടാഞ്ചേരിയിലെ ‘മിനി ഇന്ത്യ’: സ്ഥാനാർത്ഥികൾക്ക് പത്ത് ഭാഷകളിൽ വോട്ടഭ്യർത്ഥന!
Ernakulam, Politics

മട്ടാഞ്ചേരിയിലെ ‘മിനി ഇന്ത്യ’: സ്ഥാനാർത്ഥികൾക്ക് പത്ത് ഭാഷകളിൽ വോട്ടഭ്യർത്ഥന!

കൊച്ചി: കേരളത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളുടെ നേർചിത്രമായ മട്ടാഞ്ചേരിയിലെ തിരഞ്ഞെടുപ്പ് പോരാട്ടം ഇത്തവണ ഭാഷാപരമായ ഒരു വെല്ലുവിളിയാണ് സ്ഥാനാർത്ഥികൾക്ക് മുന്നോട്ട് വെക്കുന്നത്. 'മിനി ഇന്ത്യ' എന്ന് വിളിപ്പേരുള്ള മട്ടാഞ്ചേരി, 36-ഓളം വ്യത്യസ്ത മത-ഭാഷാ ന്യൂനപക്ഷങ്ങൾ ഒത്തൊരുമിച്ച് ജീവിക്കുന്ന പ്രദേശമാണ്. ഇവിടത്തെ പുതിയ ചെറളായി അഞ്ചാം ഡിവിഷനിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് മലയാളം കൂടാതെ, വോട്ടർമാരുമായി സംവദിക്കാൻ മറ്റ് നിരവധി ഭാഷകൾ കൂടി അറിഞ്ഞിരിക്കേണ്ട അവസ്ഥയാണ്. ​ഈ ഡിവിഷനിലെ വോട്ടർമാരിൽ ഗുജറാത്ത്, മഹാരാഷ്ട്ര, കർണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ളവരും കൊങ്കണി സമൂഹക്കാരും ഉൾപ്പെടുന്നു. ഇവർ സംസാരിക്കുന്ന പ്രധാന ഭാഷകളായ കൊങ്കണി, ഗുജറാത്തി, മറാഠി, കന്നഡ, തുളു, തെലുങ്ക്, തമിഴ്, ഉറുദു, പാഴ്സി എന്നിവയുടെ സ്വാധീനം ഇവിടെ പ്രകടമാണ്. ​പാരമ്പര്യമായി ഇവിടെ താമസിക്കുന്ന പഴ...
തിടനാട് പള്ളിയിലെ വൈദികർക്ക് ഇളക്കം കൂടുതലാണെന്ന് ആരോപണം ഉന്നയിച്ച് പി സി ജോർജ്
Politics, Top News

തിടനാട് പള്ളിയിലെ വൈദികർക്ക് ഇളക്കം കൂടുതലാണെന്ന് ആരോപണം ഉന്നയിച്ച് പി സി ജോർജ്

ബി ജെ പിയെ എതിർത്താൽ അനുഭവിക്കേണ്ടിവരുമെന്ന് വൈദികനെ ഭീഷണിപ്പെടുത്തി പി സി ജോർജ്. തിടനാട് പള്ളിയിലെ വൈദികർക്ക് ഇളക്കം കൂടുതലാണെന്ന് അദ്ദേഹം തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. അച്ഛന്റെ ചരിത്രം നോട്ടീസ് അടിച്ച് ഇറക്കേണ്ടി വരും. അങ്ങനെ വന്നാൽ അച്ഛൻ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് പി സി ജോർജ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. എന്നെക്കൊണ്ട് അത് ചെയ്യിക്കരുതെന്നും ജോർജ് പറഞ്ഞു. ഈരാറ്റുപേട്ട തിടനാട് നടത്തിയ പൊതുയോഗത്തിലാണ് പി സി ജോർജ് അധിക്ഷേപ പരാമർശം നടത്തിയത്. അതേസമയം, രാജീവ് ചന്ദ്രശേഖർ തദ്ദേശ സ്ഥാപനങ്ങളെക്കുറിച്ച് പറഞ്ഞ ആക്ഷേപം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യപകമായ അഴിമതി എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. തങ്ങളുടെ ഭാഗമല്ലാത്ത തദ്ദേശ സ്ഥാപനങ്ങളെയാണ് ആക്ഷേപിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തെരെഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിലാണ് രാജീവ് ചന്ദ്രശേഖ...
തമിഴ്‌നാട് രാഷ്ട്രീയം: നിയമസഭാ തിരഞ്ഞെടുപ്പ് സഖ്യനീക്കങ്ങൾ സജീവമാകുന്നു; വിജയിയെ കണ്ട് കോൺഗ്രസ് നേതാക്കൾ
Latest news, Politics

തമിഴ്‌നാട് രാഷ്ട്രീയം: നിയമസഭാ തിരഞ്ഞെടുപ്പ് സഖ്യനീക്കങ്ങൾ സജീവമാകുന്നു; വിജയിയെ കണ്ട് കോൺഗ്രസ് നേതാക്കൾ

ചെന്നൈ : ​തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയിയുമായുള്ള കോൺഗ്രസിന്റെ സഖ്യചർച്ചകൾ ഊർജ്ജിതമാവുകയാണ്. ചെന്നൈയിലെ പട്ടിണമ്പാക്കത്തുള്ള വിജയിയുടെ വസതിയിൽ വെച്ച് ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രവീൺ ചക്രവർത്തി കൂടിക്കാഴ്ച നടത്തിയത് ഈ നീക്കത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ​രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് പ്രവീൺ ചക്രവർത്തി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും തമ്മിൽ സഖ്യം രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ച നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ​ഇതിനു പിന്നാലെ, ടിവികെ നേതാവ് വിജയിയുടെ പിതാവ് എസ്.എ.ചന്ദ്രശേഖറും കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തി. കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായാണ് എസ്.എ.ചന്ദ്രശേഖർ ക...
വൈഷ്ണയുടെ വോട്ട് നീക്കിയ സംഭവത്തിൽ ഗൂഢാലോചനയെന്ന് വി ഡി സതീശൻ
Politics

വൈഷ്ണയുടെ വോട്ട് നീക്കിയ സംഭവത്തിൽ ഗൂഢാലോചനയെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: മുട്ടടയിൽ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണയുടെ വോട്ട് ഒഴിവാക്കിയ സംഭവത്തിൽ ഗൂഢാലോചന നടന്നതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ആരോപണം. സംഭവത്തിൽ തിരുവനന്തപുരം സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. നിർഭാഗ്യമെന്ന് വിലയിരുത്തപ്പെട്ട ഈ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര അന്വേഷണം നടത്തണമെന്നും, അതിനായി പ്രത്യേക അന്വേഷണം സംഘം രൂപീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. അന്വേഷണം നടക്കാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗൂഢാലോചനയിൽ പങ്കാളികളായ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വൈഷ്ണയുടെ വോട്ട് തെറ്റായി നീക്കിയ നടപടിയെ റദ്ദാക്കി, പട്ടികയിൽ പേര് പുനഃസ്ഥാപിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ ഉത്തരവിട്ടിരുന്നു. കോർപ്പറേഷൻ ഇആർഎ ചട്ടം ലംഘിച്ചെന്നും, വൈഷ്ണ സമർപ്പിച്ച രേഖകൾ പരിശോധിക്കാതെയും, അവരെ കേൾക്കാതെയും തീരുമാനം ...
ഇനി  ദാരിദ്ര്യവിമുക്ത കേരളം; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എല്‍ഡിഎഫ്
Politics

ഇനി  ദാരിദ്ര്യവിമുക്ത കേരളം; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എല്‍ഡിഎഫ്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. ദരിദ്രരഹിത കേരളം സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് സൂചിപ്പിക്കുന്ന പ്രകടനപത്രിക എകെജി സെന്ററിൽ നടന്ന ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും ചേർന്ന് പ്രകാശനം ചെയ്തു.സമസ്തർക്കും ക്ഷേമവും വികസനവും ഉറപ്പുനൽകുന്ന പരിപാടികളാണ് പ്രധാനമായും രേഖപ്പെടുത്തിയിരിക്കുന്നത്. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടർച്ചയായ കേവല ദാരിദ്ര്യ നിർമാർജന പദ്ധതിയും, സമ്പൂർണ പോഷകാഹാര സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് ജനകീയ ഭക്ഷണശാലകളുടെ ആരംഭവും പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘എല്ലാവർക്കും ഭക്ഷണം’ എന്ന വാഗ്ദാനമാണ് മുൻനിരയിൽ.തെരുവ് നായ ശല്യം പരിഹരിക്കാൻ പ്രത്യേക ഷെൽട്ടറുകൾ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ സ്ഥാപിക്കുമെന്നും വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തിനകം 20 ലക്ഷം സ്ത്രീകൾക്ക്...
മുട്ടടയിലെ യുഡിഎഫ് സ്ഥാനാർഥിത്വം; വൈഷ്ണ സുരേഷ്  ഹൈക്കോടതിയെ സമീപിക്കും
Politics

മുട്ടടയിലെ യുഡിഎഫ് സ്ഥാനാർഥിത്വം; വൈഷ്ണ സുരേഷ്  ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: മുട്ടടയിലെ യുഡിഎഫ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ വൈഷ്ണ സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു വൈഷ്ണ. വ്യാജ മേൽവിലാസത്തിൽ വോട്ട് ചേർത്തെന്ന പരാതിയിൽ വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയിരുന്നു.സിപിഐഎം ബ്രാഞ്ച് കമ്മറ്റി അംഗം ധനേഷ് കുമാറാണ് പരാതി  പരിഗണിച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്ത പശ്ചാത്തലത്തില്‍ നിലവിൽ വൈഷ്ണയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആകില്ല. 25 വര്‍ഷമായി സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. അതിന്റെ ഭാഗമായിട്ടായിരിക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്ന് വൈ...
ശബരിമല സ്വര്‍ണ്ണക്കൊള്ള; ദേവസ്വം മന്ത്രി രാജി വെയ്ക്കണം:  മാര്‍ച്ച് 12ന് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച്
Politics

ശബരിമല സ്വര്‍ണ്ണക്കൊള്ള; ദേവസ്വം മന്ത്രി രാജി വെയ്ക്കണം: മാര്‍ച്ച് 12ന് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി നവംബര്‍ 12ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. ദേവസ്വം മന്ത്രിരാജിവെക്കണമെന്നും വാസുവിനെ തലോടി ചോദ്യം ചെയ്താല്‍ സത്യം തെളിയില്ലെന്നും രാഷ്ട്രീയ നേതൃത്വത്തെ ചോദ്യം ചെയ്യുകയാണ് വേണ്ടതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. ശബരിമല സ്വര്‍ണ്ണ കവര്‍ച്ചയില്‍ ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണ്. അന്താരാഷ്ട്ര കൊള്ളയെന്ന് കോടതിക്ക് പറയേണ്ടി വന്നു. സ്വര്‍ണ്ണ കവര്‍ച്ചയില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി....
മുരളീധരന്റെ പരാതിയിൽ  കൂടിക്കാഴ്ച നടത്താൻ കെസി വേണുഗോപാൽ
Politics

മുരളീധരന്റെ പരാതിയിൽ കൂടിക്കാഴ്ച നടത്താൻ കെസി വേണുഗോപാൽ

തിരുവനന്തപുരം: കെ. മുരളീധരനുമായി കെ.സി. വേണുഗോപാൽ  ഒക്ടേബർ 22 ന് കൂടിക്കാഴ്ച നടത്തും.കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയാണ് കെ.സി. വേണു​ഗോപാൽ കെ. മുരളീധരനുമായി കൂടിക്കാഴ്ച നടത്തുക.  പുനഃസംഘടനയിൽ ഇടഞ്ഞ മുരളീധരന്റെ പരാതിയില്‍ ഇടപെടാമെന്ന് കെ.സി. വേണുഗോപാല്‍ ഉറപ്പുനല്‍കിയെന്നാണ് വിവരം. പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി കാരണമാണ് പദയാത്രയില്‍നിന്നും വിശ്വാസ സംരക്ഷണ സംഗമത്തില്‍നിന്നും കെ. മുരളീധരൻ വിട്ടുനിന്നത്. ചെങ്ങന്നൂരില്‍ വിശ്വാസ സംരക്ഷണ മേഖലാ ജാഥകള്‍ സമാപിച്ചതിന് പിന്നാലെ അദ്ദേഹം ഗുരുവായൂരിലേക്ക് തിരിക്കുകയായിരുന്നു. ക്ഷേത്രദര്‍ശനത്തിന് പോയതാണെന്നാണ് പ്രതികരിച്ചതെങ്കിലും ശനിയാഴ്ചത്തെ വിശ്വാസ സംഗമത്തിലും പദയാത്രയിലും പങ്കെടുക്കാതെ അദ്ദേഹം മാറി നിന്നു. മുരളീധരന്റെ പരാതിയില്‍ ഇടപെടാമെന്ന് കെ.സി. വേണുഗോപാല്‍ ഉറപ്പുനല്‍കിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുരളീധരന്‍ വിശ്വാസ സംരക്ഷണ യാ...