BREAKING NEWS


Politics

കെപിസിസി നേതൃപദവിയില്‍ നിന്നും തഴഞ്ഞു; കോണ്‍ഗ്രസ് പരിപാടി ബഹിഷ്കരിച്ച് ചാണ്ടി ഉമ്മൻ
Politics

കെപിസിസി നേതൃപദവിയില്‍ നിന്നും തഴഞ്ഞു; കോണ്‍ഗ്രസ് പരിപാടി ബഹിഷ്കരിച്ച് ചാണ്ടി ഉമ്മൻ

പത്തനംതിട്ട: കെപിസിസി നേതൃപദവിയിൽ നിന്നും തഴഞ്ഞതിൽ അതൃപ്തി പ്രകടിപ്പിച്ച്ചാണ്ടി ഉമ്മൻ.അടൂർ പ്രകാശ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ റാന്നിയിലെ സ്വീകരണത്തിൽ ചാണ്ടി ഉമ്മനായിരുന്നു ഉദ്ഘാടകൻ.എന്നാൽ സ്വീകരണത്തിൽ നിന്ന് ചാണ്ടി ഉമ്മൻ വിട്ടുനിന്നു.ഇതിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധം വ്യക്തമാക്കിയിരികയാണ് ചാണ്ടി ഉമ്മൻ. കെപിസിസി നേതൃപദവിയിൽ നിന്നും തഴഞ്ഞെന്ന് മാത്രമല്ല, ചാണ്ടി ഉമ്മൻ നൽകിയ പേരുകളും കോൺഗ്രസ് പരിഗണിച്ചിരുന്നില്ല.  യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർഗീയ പരിഗണിക്കാത്തതിലും ചാണ്ടി ഉമ്മന് വിയോജിപ്പുണ്ട്. പിതാവ് ഉമ്മൻ ചാണ്ടിയുടെ ഓർമ ദിവസം നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്തുനിന്നും നീക്കിയ സംഭവവത്തെക്കുറിച്ചും ചാണ്ടി ഉമ്മൻ സംസാരിച്ചു.ഇതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും തെരഞ്ഞെടുപ്പായതിനാൽ കൂടുതൽ പറയുന്നില്ല, എന്നാൽ ഒരിക്കൽ അത് തുറന്ന് പറയുമെന്നും ചാണ്ട...
ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കു നേരെയുള്ള അക്രമങ്ങൾക്ക് പിന്നിൽ ഗൂഡാലോചന; സർക്കാർ നിഷ്പക്ഷമായി പ്രവർത്തിക്കണം: നാഷണൽ പീപ്പിൾസ് പാർട്ടി
Politics

ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കു നേരെയുള്ള അക്രമങ്ങൾക്ക് പിന്നിൽ ഗൂഡാലോചന; സർക്കാർ നിഷ്പക്ഷമായി പ്രവർത്തിക്കണം: നാഷണൽ പീപ്പിൾസ് പാർട്ടി

  കൊച്ചി: ക്രിസ്ത്യൻ അടയാളങ്ങൾക്കും സ്ഥാപനങ്ങൾക്കുക്കും നേരെയുള്ള തുടർച്ചയായ അക്രമങ്ങൾക്ക് പിന്നിൽ സംഘടിതമായ ഗൂഡാലോചനയെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി. കഴിഞ്ഞ ദിവസം സെൻ്റ് റീത്താസ് പബ്ലിക് സ്കൂളിൽ ഹിജാബിൻ്റെ പേരിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ഇത്തരത്തിലുള്ള കടന്നു കയറ്റത്തിൻ്റെ ഭാഗമാണെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് കെ.റ്റി. തോമസ് എറണാകുളം പ്രസ്സ് ക്ലബിൽ നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സ്കൂളിലെ ഹിജാബ് വിവാദത്തിൽ യാതോരു ബന്ധവുമില്ലാത്ത കുറെ ആളുകൾ കടന്നു വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്കൂൾ രണ്ടു ദിവസം അടച്ചിടേണ്ടി വന്നതിലും ഗൂഡാലോചന ഒളിഞ്ഞിരിപ്പുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടാതെ കഴിഞ്ഞ മാസം കളമശ്ശേരി സെൻ്റ് തോമസ് ഭവൻ്റെ മതിൽ എഴുപത്തിയഞ്ചോളം ആളുകൾ ചേർന്ന് പൊളിച്ച് കടന്നു കയറി അവിടെ രണ്ടു പ്രീ ഫാബ്രിക്കേറ്റഡ് ' വീടുകൾ സ്ഥാപിച്ചു. ഈ ഭീകരാക്രമണത്തിൽ ഒരന്വേഷണം ന...
സഭാ മര്യാദകൾ ലംഘിച്ചു; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍
Politics

സഭാ മര്യാദകൾ ലംഘിച്ചു; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധത്തിൽ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ എം വിൽസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവർക്കാണ് സസ്പെൻഷൻ. പ്രതിപക്ഷം സഭാ മര്യാദകൾ ലംഘിച്ചു. ചീഫ് മാർഷലിനെ പരിക്കേൽപ്പിച്ചു. സഭയിൽ ഉന്തും തള്ളും ഉണ്ടാക്കി. ഭരണപക്ഷ അം​ഗങ്ങൾക്കെതിരെ വെല്ലുവിളി നടത്തി. പ്രതിപക്ഷം സഭാ മര്യാദകൾ ലംഘിച്ചു. ചീഫ് മാർഷലിനെ പരിക്കേൽപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ശബരിമലയിലെ സ്വർണ്ണക്കൊള്ള വിഷയം ഉന്നയിച്ചായിരുന്നു ബഹളം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം 'അയ്യപ്പന്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫ് രാസവിദ്യ' എന്നെഴുതിയ ബാനറുകളും ഉയർത്തിയിരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കടക്കാൻ ശ്രമിച്ച എംഎൽഎമാരും പ്രതിരോധിച്ച വാച്ച് ആൻഡ് വാർഡുമായി ഉന്തുംതള്ളും വാക്കേറ്റവും ഉണ്ടായി. സംഘർഷത്തിൽ വാച്ച് ആൻഡ് വാരിഡിന് പരിക്കേറ്റു. പിന്നാലെ സഭ നടപ...
ഇത് സ്വർണമല്ല ദയവായി കക്കരുത്: പ്രതീകാത്മക സ്വർണപ്പാളിയുമായി മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്
Politics

ഇത് സ്വർണമല്ല ദയവായി കക്കരുത്: പ്രതീകാത്മക സ്വർണപ്പാളിയുമായി മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്

  പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്തി ജില്ലാ യൂത്ത് കോൺ​ഗ്രസ് കമ്മിറ്റി. ഇത് സ്വർണമല്ല ദയവായി കക്കരുത് എന്ന് എഴുതിയ പ്രതീകാത്മക സ്വർണപ്പാളിയുമായി 'കല്ലും മുള്ളും അയ്യപ്പന്, സ്വർണമെല്ലാം പിണറായി വിജയന്' എന്ന മുദ്രാവാക്യം ഉയർത്തിയാണ് മാർച്ച് നടത്തിയത്. പത്തനംതിട്ട ‍ടൗണിൽ നിന്ന് ആരംഭിച്ച മാർച്ച് ദേവസ്വം ബോർഡ് ഓഫീസിനു മുന്നിൽ പൊലീസ് ബാരിക്കേട് ഉപയോ​ഗിച്ചു തടഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി.എസ്. പ്രശാന്തും ദേവസ്വം മന്ത്രി വി.എൻ. വാസവനും രാജിവയ്ക്കണമെന്നാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ ആവശ്യം. അതേസമയം, വിഷയത്തിൽ അതിശക്തമായ പ്രക്ഷോഭം തുടരുമെന്നും വി.ഡി. സതീശനും അറിയിച്ചിരുന്നു....
ശബരിമല സ്വർണപ്പാളി വിവാദം: സഭയില്‍ ബാനറുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു
Politics

ശബരിമല സ്വർണപ്പാളി വിവാദം: സഭയില്‍ ബാനറുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു

    തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. സഭ തുടങ്ങിയതോടെ ബാനറുമായാണ് പ്രതിപക്ഷം എത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിഷയം അവതരിപ്പിച്ചെങ്കിലും അതവഗണിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ചു ബാനർ കെട്ടി സഭയിൽ ശരണം വിളിച്ചു കൊണ്ടാണ് പ്രതിഷേധിച്ചത്. സ്വര്‍ണം കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രിയും പ്രസിഡന്റും രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ കാഴ്ച മറച്ച് ' അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികളെ'ന്ന ബാനര്‍ പ്രതിപക്ഷം ഉയര്‍ത്തി. ബാനര്‍ താഴ്ത്തിപ്പിടിക്കണമെന്നും ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് ജനങ്ങളോടുള്ള അനാദരവാണെന്നുമായിരുന്നു...
രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; പ്രാധാന്യമില്ലാത്ത വിഷയമെന്ന് സ്പീക്കർ: സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം
Politics

രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; പ്രാധാന്യമില്ലാത്ത വിഷയമെന്ന് സ്പീക്കർ: സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

  തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് നടത്തിയ വധഭീഷണിയെ തുടർന്ന് നിയമസഭയിൽ കനത്ത രാഷ്ട്രീയ സംഘർഷം. സർക്കാർ നടപടി സ്വീകരിക്കാത്തത് ബിജെപി–സിപിഐഎം കൂട്ടുകെട്ടിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കും എന്ന് പരസ്യമായി പറഞ്ഞ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാൻ പോലും സർക്കാർ തയ്യാറായില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പിണറായിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചാൽ ഉടൻ കേസ് എടുത്ത് അറസ്റ്റ് ചെയ്യുന്ന സർക്കാരാണ് ബിജെപി നേതാവിനെ സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. ബിജെപി വക്താവിനെതിരെ നിയമനടപടികൾ സ്വീകരിക്കാത്ത സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് അടിയന്തര പ്രമേയത്തിന് അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യം സ്പീക്കർ തള്ളി. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി. സംസ്ഥാനത്തുടനീളം കഴിഞ്ഞ...
സിപിഎം എന്നും വിശ്വാസികൾക്കൊപ്പം, ‘യുവതീപ്രവേശന കാലത്തെ നിലപാട് പഴയ കാര്യം; എം വി ഗോവിന്ദൻ
Politics

സിപിഎം എന്നും വിശ്വാസികൾക്കൊപ്പം, ‘യുവതീപ്രവേശന കാലത്തെ നിലപാട് പഴയ കാര്യം; എം വി ഗോവിന്ദൻ

  തിരുവനന്തപുരം: സിപിഎം എന്നും വിശ്വാസികൾക്കൊപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നലെയും ഇന്നും നാളെയും അത് അങ്ങനെയായിരിക്കും. എൻഎസ്എസ് മാത്രമല്ല വിവിധ വിഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നത് നയത്തിനുള്ള അംഗീകാരമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. യുവതീപ്രവേശന കാലത്തെ നിലപാടിനോട് ഇനി പഴയ കാലം തുറക്കേണ്ടതില്ലെന്നായിരുന്നു മറുപടി. യുഡിഎഫിനെ നയിക്കുന്നത് മുസ്‍ലിം ലീഗാണെന്നും ഇടത് മുന്നണിക്ക് യുഡിഎഫിലെ ഒരു കക്ഷിയെയും ആവശ്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ആ​ഗോള അയ്യപ്പ സം​ഗമം ലോകപ്രശസ്ത വിജയമെന്ന് എം വി ​ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു. 4000ത്തിലധികം പേർ സം​ഗമത്തിൽ പങ്കെടുത്തു. വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സം​ഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം വി ​ഗോവിന്ദന്റെ വിശദീകരണം. സം​ഗമം പരാജയമെന്നത് മാധ്യമ സൃഷ്ടിയാണെന്നും നാണവും മാനവുമില്ലാതെ...
മാലിന്യമുക്ത കേരളത്തിന്‍റെ ഭാഗമായതിൽ സന്തോഷം,പോരാട്ടം തുടരും; കെ എം ഷാജഹാന്റെ അറസ്റ്റിൽ കെ ജെ ഷൈൻ
Politics

മാലിന്യമുക്ത കേരളത്തിന്‍റെ ഭാഗമായതിൽ സന്തോഷം,പോരാട്ടം തുടരും; കെ എം ഷാജഹാന്റെ അറസ്റ്റിൽ കെ ജെ ഷൈൻ

  തിരുവനന്തപുരം: സൈബർ ആക്രമണ കേസിൽ കെ എം ഷാജഹാനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിന് സല്യൂട്ട് അടിച്ച് സിപിഎം നേതാവ് കെ ജെ ഷൈൻ. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതിൽ സന്തോഷമെന്നായിരുന്നു ഷൈനിന്റെ പ്രതികരണം. പൊതുഇടത്തിലെ മാലിന്യം ഇല്ലാതാക്കാൻ എല്ലാവരും ശ്രമിക്കണം. പോരാട്ടം തുടരും, . ഗൂഢാലോചന ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കട്ടെ എന്നും കെ ജെ ഷൈൻ പറഞ്ഞു അതേ സമയം സൈബർ ആക്രമണ കേസിൽ അറസ്റ്റിലായ യൂട്യൂബർ കെ.എം. ഷാജഹാനെ കുരുക്ക് മുറുക്കുകയാണ് പൊലീസ്. കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയുടെ പരാതിയിലും ഷാജഹാനെ പ്രതിയാക്കും. അപവാദ പ്രചാരണത്തിൽ മാത്രം ഷാജഹാനെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യും. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ ആലുവ സൈബർ ക്രൈം സ്റ്റേഷനിലാണ് ഷാജഹാൻ. രണ്ട് ദിവസം മുൻപ് കെ ജെ ഷൈനിന്‍റെ പേരെടുത്ത് പറഞ്ഞ് പുതിയൊരു വീഡിയോ ഷാജഹാൻ പുറത്തുവിട്ട...
വിവാദങ്ങൾക്ക് പിന്നാലെ പാലക്കാട് ആദ്യ സന്ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ
Politics

വിവാദങ്ങൾക്ക് പിന്നാലെ പാലക്കാട് ആദ്യ സന്ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

  പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിലെത്തി. വിവാദമുണ്ടായശേഷം ആദ്യമായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് വരുന്നത്. ഓഗസ്റ്റ് 17 നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടു നിന്നും പോയത്. രാഹുൽ ഇന്ന് 10.30ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നു പുലര്‍ച്ചെയാണ് അടൂരിലെ വീട്ടില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് യാത്ര തിരിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മരണവീട്ടില്‍ രാഹുല്‍ സന്ദര്‍ശിച്ചു. രാഹുലിൻ്റെ സന്ദർശനം പ്രമാണിച്ച് മണ്ഡലത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. രാഹുല്‍ എംഎൽഎ ഓഫീസിൽ വന്നാൽ തടയുമെന്ന് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എംഎല്‍എ ഓഫീസിന്റെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വന്നാല്‍ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്...
അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം, ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ എ ഐ :  എം.വി.ഗോവിന്ദന്‍
Politics

അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം, ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ എ ഐ : എം.വി.ഗോവിന്ദന്‍

  ആഗോള അയ്യപ്പസംഗമം ലോകവിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മൂവായിരം പേര്‍ പങ്കെടുക്കേണ്ട പരിപാടിയിൽ 4600 പേര്‍ പങ്കെടുക്കുകയും ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ AI ആണെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. മറിച്ചുള്ളത് കള്ളപ്രചാരണമാണ്. ശബരിമലയിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കൃത്യമായ തീരുമാനങ്ങളിൽ എത്തിയില്ലെങ്കിലും ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ വിജയമാക്കാൻ സർക്കാരിനു കഴിഞ്ഞു. ഒരേവേദിയിൽ എസ്എൻഡിപി യോഗത്തെയും എൻഎസ്എസിനെയും അണിനിരത്താനായത് നേട്ടമായി കാണുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ വന്നിറങ്ങിയത് ഒരു സ്റ്റേയ്റ്റ്മെന്റായായി കാണാം. എൻഎസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാറിന്റെ സാന്നിധ്യം ആ സ്റ്റേറ്റ്മെന്റിന് അടിവരയിട്ടു. കൂടുതൽ ഭേദഗതികൾ നേരത്തെ തയ്യാറാക്കിയ ശബരിമല മാസ്റ്റർ പ്ലാനിൽ വരുത്...