BREAKING NEWS


Politics

Politics

മലബാർ ദേവസ്വം ബോർഡിന്റെ ഉത്തരവ് വിവാദത്തിൽ; സംഗമത്തിൽ പങ്കെടുക്കുന്നവർ തനത് ഫണ്ട് ഉപയോഗിക്കണം.

പത്തനംതിട്ട: മലബാർ ദേവസ്വം ബോർഡ് ആ​ഗോള അയ്യപ്പ സം​ഗമവുമായി ബന്ധപ്പെട്ട പുറത്തിറക്കിയ ഉത്തരവ് വിവാദത്തിൽ  പമ്പയിലെ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് തനത് ഫണ്ട് ഉപയോഗിക്കാമെന്നാണ് ഉത്തരവ്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ജീവനക്കാർക്ക് പമ്പയിലേക്ക് പോകാനുള്ള യാത്ര ചെലവടക്കം ക്ഷേത്രങ്ങളുടെ തനത് ഫണ്ടിൽ നിന്ന് വിനിയോഗിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. അതേസമയം, ഉത്തരവ് ഹൈക്കോടതി നിർദേശത്തിന്റെ ലംഘനമാണെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്. ആഗോള അയ്യപ്പ സംഗമത്തിലേക്ക് മലബാർ ദേവസ്വം ബോർഡ് പ്രതിനിധികളെ അയക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചിരുന്നു. അതെ തുടർന്നാണ് തനത് ഫണ്ട് വിനയോഗിച്ചു സംഗമത്തിന് പോകാൻ അനുമതി നൽകിയത്. സ്പോൺസർഷിപ്പ് വഴിയാണ് അയ്യപ്പ സം​ഗമമെന്നും ദേവസ്വം ഫണ്ടുകൾ സംഗമത്തിനായി ഉപയോഗിക്കില്ലെന്നും സർക്കാർ കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. ഇത് ലംഘിക്കുന്ന ഉത്തരവാണ് ഇപ്പോൾ ...
“അഭിനയം രാഷ്ട്രീയം ആക്കുന്നവർക്ക് ഇത് പ്രശ്നമല്ല “; രാഹുലിനെ പിന്തുണച്ച രമേഷ് പിഷാരടിക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
Politics

“അഭിനയം രാഷ്ട്രീയം ആക്കുന്നവർക്ക് ഇത് പ്രശ്നമല്ല “; രാഹുലിനെ പിന്തുണച്ച രമേഷ് പിഷാരടിക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി

രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതുവരെ പരാതികളൊന്നും വന്നിട്ടില്ലെന്നും ആരോപണങ്ങള്‍ മാത്രമാണ് ഉള്ളതെന്നുമുള്ള നടന്‍ രമേശ് പിഷാരടിയുടെ പ്രതികരണത്തിനെതിരെ വനിതാ നേതാവ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം ഉന്നയിച്ചത്.രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് തല ഉയര്‍ത്തി നടക്കാമായിരുന്നു. ഇപ്പോള്‍ ആത്മാഭിമാനമുള്ള ഒരു വനിതാ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പൊതുസമൂഹത്തിന് മുന്നില്‍ തല ഉയർത്തി നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അഭിനയം രാഷ്ട്രീയമാക്കുന്നവർക്ക് ഒന്നും പ്രശ്നമല്ല. രാഷ്ട്രീയം സേവനമാക്കുന്നവർക്ക് പൊതുസമൂഹത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് നീതു വിജയന്‍ പോസ്റ്റിൽ പറയുന്നത്. സിനിമ മേഖലയില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ നിങ്ങള്‍ എല്ലാവരെയും ബാധിക്കുന്നത് പോലെ തന്നെയാണ് പൊതുപ്രവര്‍ത്തന ...
ശബരിമലയിലെ നാല് കിലോ സ്വർണം മാറ്റിയതിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല, വാക്ക്ഔട്ട് ചെയ്ത് പ്രതിപക്ഷം
Politics

ശബരിമലയിലെ നാല് കിലോ സ്വർണം മാറ്റിയതിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല, വാക്ക്ഔട്ട് ചെയ്ത് പ്രതിപക്ഷം

ഹൈക്കോടതിയുടെ അനുമതിയില്ലാതെ ശബരിമലയിലെ സ്വർണപ്പാളി അറ്റകുറ്റപണിക്കായി കൊണ്ടുപോയ സംഭവം അടിയന്തര പ്രമേയമായി അവതരിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. തുടർന്ന് സഭയിൽ വാഗ്വോദങ്ങളുണ്ടാവുകയും പ്രതിപക്ഷം സഭയിൽനിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അടിയന്തര പ്രമേയം അംഗീകരിക്കാൻ ആകില്ലെന്ന് സ്പീക്കർ അറിയിച്ചു. എന്നാൽ ഹെക്കോടതി വളരെ കൃത്യമായി ഇക്കാര്യത്തിൽ അഭിപ്രായം പറയുകയും അന്വേഷണത്തിന് ഉത്തരവിടുകയും ഗൗരവത്ഹയോടെ കണ്ട വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഹൈക്കോടതിയുടെയോ ഉദ്യോഗസ്ഥരുടെയോ അറിവില്ലാതെ ശബരിമലയിൽനിന്നും നാല് കിലോ സ്വർണം അടിച്ചു മാറ്റിയത് അയ്യപ്പ ഭക്തരെയും വിശ്വാസി സമൂഹത്തേയും മുഴുവൻ വിഷമത്തിലാക്കി എന്നും ...
രാഹുൽ ഗാന്ധിയുടെ  ആരോപണങ്ങൾ അടിസ്ഥാന രഹിതം; പൊതുജനത്തിന് ഓൺലൈനായി വോട്ടുകൾ നീക്കം ചെയ്യൽ  അസാധ്യം; തെര. കമ്മീഷൻ
Politics

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതം; പൊതുജനത്തിന് ഓൺലൈനായി വോട്ടുകൾ നീക്കം ചെയ്യൽ അസാധ്യം; തെര. കമ്മീഷൻ

ന്യൂഡല്‍ഹി: വോട്ടുകൊള്ള ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍.രാഹുൽ ഗാന്ധി പറഞ്ഞത് പോലെ പൊതുജനങ്ങൾക്ക് ആർക്കും തന്നെ ഓൺലൈനായി വോട്ട് ഒഴിവാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വോട്ട് നീക്കം ചെയ്യുന്നതിന് മുമ്പ് ആ വ്യക്തിയുടെ ഭാഗം കേള്‍ക്കും. ഇതാണ് നടപടി എന്നും കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ 2023-ല്‍ അലന്ദ് നിയമസഭാ മണ്ഡലത്തില്‍ വോട്ടുകള്‍ നീക്കം ചെയ്യാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു.ക്രമക്കേടുകൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും പക്ഷേ ആ നീക്കം ഫലപ്രദമായില്ലെന്നും കൃത്യമായി അതിനെ തടഞ്ഞിരുന്നെന്നും കമ്മീഷൻ വ്യക്തമാക്കി. ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിച്ചു എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന...
തിരുവനന്തപുരത്ത് യൂറോളജി ശസ്ത്രക്രിയകൾ നിർത്തി; മതിയായ ഉപകരണങ്ങളില്ല ,  താത്കാലിക ഇടപെടലിൽ 100 കോടി അനുവദിച്ചു
Politics, Health

തിരുവനന്തപുരത്ത് യൂറോളജി ശസ്ത്രക്രിയകൾ നിർത്തി; മതിയായ ഉപകരണങ്ങളില്ല , താത്കാലിക ഇടപെടലിൽ 100 കോടി അനുവദിച്ചു

    രോഗികളിൽനിന്നു പണപ്പിരിവു നടത്തി ഉപകരണങ്ങൾ വാങ്ങരുതെന്ന മന്ത്രി വീണാ ജോർജിന്റെ കർശന നിർദ്ദേശത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ നിർത്തി. വൃക്കയിലും സമീപവുമുള്ള കല്ലുകൾ നീക്കം ചെയ്യുന്ന റെട്രോഗ്രേഡ് ഇൻട്രാ റീനൽ സർജറിയ്ക്ക് ഫ്ലെക്സിബിൾ യൂറിട്ടറോസ്കോപ് എന്ന ഉപകരണമില്ലാത്തതിനാൽ ശസ്ത്രക്രിയ നിർത്തി വെച്ചു. പഞ്ഞി മുതൽ സകലതും രോഗികൾ വാങ്ങി നൽകേണ്ട അവസ്ഥയാണ് സർക്കാർ ആശുപത്രികളിലെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം. തുടർന്ന് രോഗികളെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിക്കുന്നത് നിർത്തുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ഫ്ലെക്സിബിൾ യൂറിട്ടറോസ്കോപ് ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് രോഗികളിൽ നിന്നു പണപ്പിരിവു നടത്തി ഉപകരണം വാങ്ങുകയും ശസ്ത്രക്രിയ നടത്തിയതും. നികുതി ഉൾപ്പെടെ ഒരു ഉപകരണത്തിന് 60,000 ര...
ജനാധിപത്യത്തെ തകര്‍ക്കുന്നവരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംരക്ഷിക്കുന്നു;വ്യാജ ലോഗിൻ വഴി നീക്കിയത് 6018 വോട്ടുകൾ ; ആരോപണവുമായി രാഹുൽ ഗാന്ധി
Politics

ജനാധിപത്യത്തെ തകര്‍ക്കുന്നവരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംരക്ഷിക്കുന്നു;വ്യാജ ലോഗിൻ വഴി നീക്കിയത് 6018 വോട്ടുകൾ ; ആരോപണവുമായി രാഹുൽ ഗാന്ധി

വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഇന്ദിരാഭവനിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ഈ ആരോപണങ്ങൾ ഉന്നയിച്ചത്. ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ഇത് ഹൈഡ്രജൻ ബോംബ് അല്ലെന്ന് പറഞ്ഞാണ് രാഹുൽ ​ഗാന്ധി പത്രസമ്മേളനം തുടങ്ങിയത്. അത് വരാനിരിക്കുന്നതേയുള്ളൂവെന്നും രാഹുൽ പറഞ്ഞു.ബിഹാറിലെ വോട്ടർ അധികാർ യാത്രയുടെ സമാപനച്ചടങ്ങിൽ വെച്ചാണ് അദ്ദേഹം 'ഹൈഡ്രജൻ ബോംബ്' പൊട്ടിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നത് 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ അലന്ത് നിയമസഭാ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടാന്‍ നീക്കങ്ങൾ നടത്തി.6018 വോട്ടുകളാണ് വെട്ടാന്‍ ശ്രമിച്ചത്. സംസ്ഥ...
ശിവഗിരി സംഭവംത്തിൽ   എ കെ ആന്റണിയുടെ വാദം  ശരിവെച്ച് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്
Politics

ശിവഗിരി സംഭവംത്തിൽ എ കെ ആന്റണിയുടെ വാദം ശരിവെച്ച് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്

1995-ൽ ശിവഗിരി മഠത്തിലെ പോലീസ് നടപടിയിൽ അതിക്രമം നടന്നിട്ടില്ലെന്നും, ജനക്കൂട്ടം അക്രമാസക്തമായപ്പോഴാണ് പോലീസ് നടപടി സ്വീകരിച്ചതെന്നും വ്യക്തമാക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നു. പോലീസ് നടപടി കോടതിയുടെ നിർബന്ധം മൂലമായിരുന്നു എന്ന എ.കെ. ആന്റണിയുടെ വാദങ്ങളെ ശരിവെക്കുന്ന രീതിയിലാണ് 407 പേജുകളുള്ള റിപ്പോർട്ടിലെ കണ്ടെത്തലുകൾ. റിപ്പോർട്ട്, നിയമസഭയുടെ വെബ്സൈറ്റിൽ നേരത്തെ ലഭ്യമായിരുന്നു. ശിവഗിരിയിൽ പോലീസിന്റെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടായിട്ടില്ല. സംയമനത്തോടെയാണ് അവർ കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നുമാണ് കമ്മീഷൻ കണ്ടെത്തി. ജനങ്ങൾ അക്രമാസക്തമായപ്പോഴാണ് പോലീസിന് നടപടിയെടുക്കേണ്ടി വന്നത്. .എന്നാൽ പ്രശ്നത്തിൽ അന്നത്തെ സർക്കാർ, മധ്യസ്ഥത വഹിക്കുകയും അത് കൃത്യമായി പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു എന്ന വിമർശനവും റിപ്പോർട്ട് മുന്നോട്ടു വെയ്ക്കുന്നു. തന്റെ ഭരണകാലത്തുണ്ടായ പ്രശ്നങ്ങളും സംഭവങ്ങളു...
സർക്കാർ ഇരുട്ടിൽ തപ്പുന്നെന്ന് പ്രതിപക്ഷം,  അമീബിക് മസ്തിഷ്ക ജ്വരത്തിൽ വിമർശനം, തിരിച്ചടിച്ച് മന്ത്രി വീണ ജോര്‍ജ്
Politics

സർക്കാർ ഇരുട്ടിൽ തപ്പുന്നെന്ന് പ്രതിപക്ഷം, അമീബിക് മസ്തിഷ്ക ജ്വരത്തിൽ വിമർശനം, തിരിച്ചടിച്ച് മന്ത്രി വീണ ജോര്‍ജ്

അമീബിക് മസ്തിഷ്‌ക ജ്വര വ്യാപനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഇന്നും അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച. എൻ. ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. 12 മണി മുതലാണ് ചർച്ച ആരംഭിച്ചത്. ആരോഗ്യ വകുപ്പിനെതിരെയും സര്‍ക്കാര്‍ നയങ്ങൾക്കെതിരെയും പ്രതിപക്ഷം ചർച്ചയിൽ വിമര്‍ശനം ഉന്നയിച്ചു. കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പൽ മുങ്ങിയെന്നും പ്രതിപക്ഷം പരിഹസിച്ചു. പകർച്ച വ്യാധി അല്ലാതിരുന്നിട്ടും 100 ഓളം പേർക്ക് രോഗബാധ ഉണ്ടായി. അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. എങ്ങനെ ഇതിനെ പ്രതിരോധിക്കണമെന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പിന് വ്യക്തതയില്ല. കൂടുതല്‍ കേസുകളും കേരളത്തിലാണ്. എന്നാൽ ഇവിടെ മരണ നിരക്ക് കുറവാണെന്ന് പറഞ്ഞു നില്‍ക്കുകയാണെന്നും എൻ. ഷംസുദ്ദീന്‍ എംഎ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ആരോഗ്യവകുപ്പ് കണക്ക് പോലും മറച്ചുവെച്ചിരുന്നു. മരണനിരക്ക് കുറവാണ് എന്നാണ് സര്‍ക്...
വോട്ട് കൊള്ളയിലൂടെ വിജയം: സുരേഷ് ഗോപിക്കെതിരെ തൃശ്ശൂര്‍ അതിരൂപതയുടെ ഗുരുതര ആരോപണം.
Politics

വോട്ട് കൊള്ളയിലൂടെ വിജയം: സുരേഷ് ഗോപിക്കെതിരെ തൃശ്ശൂര്‍ അതിരൂപതയുടെ ഗുരുതര ആരോപണം.

  തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി എംപി സുരേഷ് ഗോപിയുടെ വിജയം വോട്ട് കൊള്ളയുടെ ഫലമാണെന്ന ഗുരുതരമായ ആരോപണവുമായി സിറോ മലബാര്‍ സഭയുടെ തൃശ്ശൂര്‍ അതിരൂപത. അതിരൂപതയുടെ മുഖമാസികയായ കത്തോലിക്കാ സഭയുടെ സെപ്റ്റംബര്‍ ലക്കത്തിലെ ലേഖനത്തിലാണ് ആരോപണം ഉയർത്തിയത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ 1,46,673 പുതിയ വോട്ടുകൾ കൂടിയതായി കണക്കുകള്‍ കാണിക്കുന്നു. ഇതോടെ 10.99 ശതമാനം വര്‍ധനവ് സംഭവിച്ചു. സുരേഷ് ഗോപിയുടെ വിജയം 74,686 വോട്ടിനാണ്. ഈ പുതിയ വോട്ടുകൾ” എങ്ങനെ വന്നുവെന്നത് വലിയ ചോദ്യം തന്നെയാണെന്ന് മാസിക ചൂണ്ടിക്കാട്ടുന്നു. ലേഖനം ആരോപിക്കുന്നത് പ്രകാരം, തൃശ്ശൂരിന് പുറത്തുനിന്നുള്ള ഒരുലക്ഷത്തോളം പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തതാണ് സുരേഷ് ഗോപിയുടെ വിജയം ഉറപ്പാക്കിയത്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സംഘടനാ ദൗര്‍ബല്യം തിരിച്ചറിഞ്ഞ ആര്‍എസ്എസ്, ആസൂത്രിത നീക്കത്തിലൂടെയാണ് വോട്...
അന്താരാഷ്ട്ര ജനാധിപത്യ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്
Politics

അന്താരാഷ്ട്ര ജനാധിപത്യ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ജനാധിപത്യം അത് ഭരണരീതി മാത്രമല്ല, ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്ന ജീവിതരീതിയും കൂടിയാണ്. അഭിപ്രായസ്വാതന്ത്ര്യം, നിയമത്തിന്‍റെ മുന്നിൽ എല്ലാവർക്കും തുല്യ അവകാശം, സ്ത്രീപുരുഷ സമത്വം, ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം തുടങ്ങിയവ എല്ലാം ജനാധിപത്യത്തിന്റെ അടിത്തറയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ഭരണഘടനയിൽ ഉറപ്പുനൽകിയിരിക്കുന്ന അടിസ്ഥാനാവകാശങ്ങൾ രാജ്യത്തെ ജനാധിപത്യത്തിന്റെ ശക്തിയാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം, ജനങ്ങളുടെ പങ്കാളിത്തം, സാമൂഹ്യനീതി, സുതാര്യത എന്നിവ ഉറപ്പുവരുത്തുമ്പോഴാണ് ജനാധിപത്യം കൂടുതൽ ഫലപ്രദമായി നിലനിർത്താൻ കഴിയുക. ജനങ്ങൾക്ക് വേണ്ടി, ജനങ്ങളാൽ, ജനങ്ങളുടേതായ ഭരണ സംവിധാനം – ഇതാണ് ജനാധിപത്യത്തിന്റെ ഏറ്റവും ലളിതമായ നിർവചനം. ലോകത്തിന്റെ ചരിത്രത്തിൽ ഏറ്റവും സ്ഥിരതയാർന്ന ഭരണരീതിയായി ജനാധിപത്യം മാറിയിട്ടുണ്ടെ...