BREAKING NEWS


Politics

ആർഎസ്എസ് മുഖവാരികയിലെ ക്രൈസ്തവ വിരുദ്ധ ലേഖനത്തിന് ദീപികയുടെ കടുത്ത മറുപടി
Politics

ആർഎസ്എസ് മുഖവാരികയിലെ ക്രൈസ്തവ വിരുദ്ധ ലേഖനത്തിന് ദീപികയുടെ കടുത്ത മറുപടി

  കൊച്ചി: ക്രൈസ്തവരെ “രാജ്യദ്രോഹികൾ” എന്ന് വിശേഷിപ്പിച്ച ആർഎസ്എസ് മുഖവാരിക കേസരിയിലെ ലേഖനത്തിന് ദീപിക ദിനപത്രം ശക്തമായ പ്രതികരണവുമായി രംഗത്ത്. “ക്രൈസ്തവർക്കെതിരെ ആർഎസ്എസിന്റെ ആസൂത്രിത നീക്കം” എന്ന തലക്കെട്ടോടെ ഒന്നാം പേജിലെ പ്രധാനവാർത്തയിലും, വിമർശനാത്മകമായ മുഖപ്രസംഗത്തിലുമാണ് ദീപിക നിലപാട് വ്യക്തമാക്കിയത്. ബിജെപി ക്രൈസ്തവസഭകളുമായി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന സമയത്താണ്, ആർഎസ്എസ് മുഖപത്രത്തിലൂടെ നിരന്തരം ക്രൈസ്തവ വിരുദ്ധമായ ലേഖനങ്ങളും വാർത്തകളും പ്രസിദ്ധീകരിക്കുന്നത് എന്നതാണ് ദീപിക ചൂണ്ടിക്കാട്ടുന്നത്. കേസരിയിലെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്റെ ലേഖനം ക്രൈസ്തവർക്കെതിരെ അതികഠിനമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് ദീപിക പത്രം വിമർശിച്ചു. കേരളത്തിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ ക്രൈസ്തവ വിരുദ്ധ വികാരം വളർത്താനുള്ള ആർഎസ്എസിന്റെ പദ്...
രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ
Politics

രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ

  തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്തേക്കിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വാഹനം എസ്എഫ്‌ഐ തടഞ്ഞു. വാഹനത്തില്‍ പുറത്തേക്കിറങ്ങിയപ്പോളാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇത്രയും ദിവസം പത്തനംതിട്ടയിലെ വീട്ടിലായിരുന്നു. നിയമസഭ സമ്മേളനം ആരംഭിക്കുന്ന അതേസമയം, കോൺഗ്രസ് നേതൃത്വത്തിനെ വെല്ലുവിളിച്ചാണ് രാഹുൽ ഇന്ന് നിയമസഭ സമ്മേളനത്തിനെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. സഭാ സമ്മേളനത്തിൽ കോൺഗ്രസ് എംഎൽഎമാർ രാഹുലിനെ അവഗണിച്ചു. എന്നാൽ ലീഗ് എംഎൽഎമാരായ നജീബ് കാന്തപുരവും, എ.കെ.എം അഷ്റഫും, യു.എ. ലത്തീഫും രാഹുലിനോട് സംസാരിച്ചു. അതെ സമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും സജീവമാകാനൊരുങ...
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സ്പീക്കർ എ.എൻ. ഷംസീർ; സഭയിൽ പ്രത്യേക ബ്ലോക്കിൽ ഇരിപ്പിടം
Politics

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സ്പീക്കർ എ.എൻ. ഷംസീർ; സഭയിൽ പ്രത്യേക ബ്ലോക്കിൽ ഇരിപ്പിടം

തിരുവനന്തപുരം: പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ലഭിച്ച കത്ത് സ്ഥിരീകരിച്ചതായി സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. എന്നാൽ, ഇതോടെ അദ്ദേഹത്തിന് നിയമസഭയിൽ പ്രവേശനത്തിന് തടസ്സമില്ല. രാഹുലിൻ്റെ അവധി അപേക്ഷ ഇതുവരെ ലഭിച്ചിട്ടില്ലെന്നും, അതിനാൽ സഭാ സമ്മേളനത്തിൽ അദ്ദേഹത്തെ പ്രത്യേക ബ്ലോക്കിൽ ഉൾപ്പെടുത്തി ഇരുത്തുമെന്നാണ് സ്പീക്കറുടെ വിശദീകരണം. പ്രതിപക്ഷ ബ്ലോക്കിൽ ഇനി രാഹുൽ ഉണ്ടാകില്ല; പ്രതിപക്ഷ നിര അവസാനിക്കുന്ന സ്ഥലത്ത് തന്നെയായിരിക്കും അദ്ദേഹത്തിന്റെ സീറ്റ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് ആരംഭിക്കുന്ന സഭാ സമ്മേളനം 10 വരെ നീളും. ആദ്യദിനം അന്തിമോപചാരം അർപ്പിച്ച ശേഷമാണ് സമ്മേളനം പിരിയുക. ആകെ 12 ദിവസമാണ് ഈ സമ്മേളനത്തേക്ക് നിശ്ചയിച്ചിട്ടുള്ളത്. നാല് ബില്ലുകൾ ഇതിനകം പരിഗണനയ്ക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ...
പതിനഞ്ചാം നിയമസഭ സമ്മേളനം ഇന്ന് ആരംഭിച്ചു .അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിട പറഞ്ഞ നേതാക്കൾക്കും അന്തിമോപചാരം അർപ്പിച്ചു
Politics

പതിനഞ്ചാം നിയമസഭ സമ്മേളനം ഇന്ന് ആരംഭിച്ചു .അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിട പറഞ്ഞ നേതാക്കൾക്കും അന്തിമോപചാരം അർപ്പിച്ചു

  തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മുൻ സ്പീക്കറും മന്ത്രിയുമായ പി.പി. തങ്കച്ചൻ, പീരുമേട് എംഎൽഎ വാഴൂർ സോമൻ എന്നിവർക്ക് സഭ അനുശോചനം രേഖപ്പെടുത്തി. കസ്റ്റഡി മർദനം ഉൾപ്പെടെയുള്ള വിവാദങ്ങൾ നിലനിൽക്കുന്നതിനാൽ നാളെ മുതൽ സഭയിൽ കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലുകൾ പ്രതീക്ഷിക്കപ്പെടുന്നു. പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ പങ്കെടുക്കുമോ എന്നതാണ് വലിയ ചോദ്യചിഹ്നംമായി നിലനിക്കുന്നു. ആരോഗ്യ വകുപ്പിന്റെ വീഴ്ചകൾ, അമീബിക് മസ്തിഷ്കജ്വരം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, ജിഎസ്ടി സംബന്ധിച്ച വിഷയങ്ങൾ തുടങ്ങിയവ പ്രതിപക്ഷം സഭയിൽ ശക്തമായി ഉന്നയിക്കാനാണ് സാധ്യത. അടുത്ത മാസം 10-നാണ് സമ്മേളനം സമാപിക്കുക. 15 മുതൽ 19 വരെയും 29, 30നും ഒക്‌ടോബർ 6 മു...
ക്ഷേത്രങ്ങളിൽ രാഷ്ട്രീയ പ്രചാരണം നിരോധിക്കാൻ സർക്കാരിന്റെ കർശന നിർദേശം
Politics

ക്ഷേത്രങ്ങളിൽ രാഷ്ട്രീയ പ്രചാരണം നിരോധിക്കാൻ സർക്കാരിന്റെ കർശന നിർദേശം

  തിരുവനന്തപുരം: ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങൾ, കൊടികൾ, തോരണങ്ങൾ എന്നിവ അനുവദിക്കില്ലെന്ന് സർക്കാർ . ദേവസ്വം വകുപ്പിന്റെ സർക്കുലർ പ്രകാരം, ഏകവർണ പതാകകളും, രാഷ്ട്രീയ സംഘടനകളുമായി ബന്ധപ്പെട്ട വ്യക്തികളുടെ ചിത്രങ്ങളും, മത–സാമുദായിക സംഘർഷം വളർത്തുന്ന പ്രചാരണ സാമഗ്രികളും കടുത്ത വിലക്കിലാണ്. ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ളതും സർക്കാരിന്റെ സാമ്പത്തിക സഹായം സ്വീകരിക്കുന്നതുമായ ക്ഷേത്രങ്ങൾക്കാണ് ഈ നിർദേശം ബാധകമാകുന്നത്. ഹൈക്കോടതി വിവിധ ഘട്ടങ്ങളിൽ നൽകിയ നിർദേശങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നടപടി. ഉത്സവകാലത്തും സർക്കുലർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സർക്കാർ നിർദ്ദേശത്തിൽ പറയുന്നു. തൃശ്ശൂർ തേക്കിൻകാട് മൈതാനം പൊതുപരിപാടികൾക്കായി വാടകയ്ക്ക് നൽകുമ്പോൾ, ക്ഷേത്രത്തിന്റേതായ സ്ഥലങ്ങളിലും കെട്ടിടങ്ങളിലും കൊടികളും തോരണങ്...
കെഎസ്‌യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ കൊണ്ടുവന്നത് വിവാദമായി; പൊലീസ് നടപടിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
Politics

കെഎസ്‌യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ കൊണ്ടുവന്നത് വിവാദമായി; പൊലീസ് നടപടിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

  കൊച്ചി: കെഎസ്‌യു നേതാക്കളെ മുഖംമൂടിയും കൈവിലങ്ങും അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ കടുത്ത പ്രതികരണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന്റെ തീരുമാനമല്ല, മറിച്ച് സർക്കാരിന്റെ തന്നെ നയമാണ് ഇതെന്ന് രാഹുൽ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. "കോടതിയിൽ ഇങ്ങനെ കൊണ്ടുവരപ്പെട്ട യുവാക്കളുടെ ദൃശ്യങ്ങൾ അവരുടെ കുടുംബങ്ങൾക്ക് വലിയ വേദനയാണ് സൃഷ്ടിച്ചത്. അധികാരത്തിന്റെ തോന്നിവാസം കാണിച്ചാൽ അത് ജനങ്ങൾ മറക്കില്ല. ഇന്ന് അവർക്ക് ലഭിക്കുന്ന സല്യൂട്ട് സ്ഥാനങ്ങൾ നാളെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നത് ഓർക്കണം," കുറിപ്പിൽ പറയുന്നു. എസ്എഫ്ഐ പ്രവർത്തകരുമായി ഉണ്ടായ സംഘർഷത്തിന് പിന്നാലെ കെഎസ്‌യു നേതാക്കളായ ഗണേഷ് ആറ്റൂർ, അൽഅമീൻ, അസ്ലം കെ.എ. എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ മുഖംമൂടിയും കൈവിലങ്ങും അണിയിച്ച് കൊണ്ടുവന്നതിന്റെ ആവശ്യകതയെ കുറിച്ച് വടക്കാഞ...
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തെരഞ്ഞെടുക്കപ്പെട്ടു
Politics

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തെരഞ്ഞെടുക്കപ്പെട്ടു

  ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് 2023 ഡിസംബർ 10നാണ് രാജ്യസഭാം​ഗമായിരിക്കെ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിൽ ഏകകണ്ഠമായാണ് തീരുമാനമെടുത്തത് . പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ പരാജയം പാർട്ടിക്കേറ്റ മുറിവാണ്. പാർട്ടി വോട്ട് ചോർന്നോ എന്ന് പരിശോധിക്കണം. പാർട്ടിയിൽ തിരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ തിരുത്താനും തയ്യാറാണ് ബിനോയ് വിശ്വം പറഞ്ഞു. മുൻ എംഎൽഎയും കമ്യൂണിസ്റ്റ് നേതാവുമായ സി കെ വിശ്വനാഥൻ, സി കെ ഓമന ദമ്പതികളുടെ മകനായി 1955 നവംബർ 25ന് വൈക്കത്ത് ജനനനം. എഐഎസ്എഫിലൂടെ പൊതുരം​ഗത്തെത്തി. 2018 ജൂണിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സെക്രട്ടറിയറ്റം​ഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ് ബിനോയ് വിശ്വം...
മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചന് വിട, മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു
Politics

മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചന് വിട, മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു

കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കേണ്ടെന്ന് തീരുമാനം. പൊതുദര്‍ശനം ഒഴിവാക്കണമെന്ന് പിപി തങ്കച്ചന്‍ ആവശ്യപ്പെട്ടത് പ്രകാരമാണിത്. മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി അകപ്പറമ്പ് യാക്കോബായ പള്ളിയിലേക്ക് കൊണ്ടുപോകും. അവിടെവെച്ചാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ആറുപതിറ്റാണ്ടുകാലത്തെ കോണ്‍ഗ്രസ് രാഷ്ടീയ ജീവതത്തില്‍ കെപി സിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, ആന്റണി മന്ത്രി സഭയില്‍ കൃഷിമന്ത്രി, പെരുമ്പാവൂരില്‍ നിന്ന് നാലുതവണ എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്റ്, പെരുമ്പാവൂര്‍ നഗരസഭാധ്യക്ഷന്‍ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ച വ്യക്തിയാണ് പിപി തങ്കച്ചന്‍. 1968ൽ പെരുമ്പാവൂർ നഗരസഭാ ചെയർമാനായാണ...
തൃശൂരിൽ സുരേഷ് ഗോപിയുടെ സൗഹാർദ്ദ വികസന സംവാദം
Politics

തൃശൂരിൽ സുരേഷ് ഗോപിയുടെ സൗഹാർദ്ദ വികസന സംവാദം

  തൃശൂർ: പ്രാദേശിക വികസന വിഷയങ്ങൾ ജനങ്ങൾ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. കലുങ്ക് സൗഹാർദ്ദ വികസന സംവാദത്തിലാണ് വെള്ളപ്പൊക്കം മുതൽ കുടിവെള്ള പ്രശ്നം വരെ ഉൾപ്പെടെ ചർച്ചയായത്. പരിപാടിയുടെ ആദ്യഘട്ടം പുള്ള് മേഖലയിലായിരുന്നു. തുടർച്ചയായി നേരിടുന്ന വെള്ളപ്പൊക്കവും കുടിവെള്ള പ്രതിസന്ധിയും നാട്ടുകാർ കേന്ദ്രമന്ത്രിയോട് വിശദീകരിച്ചു. വെള്ളപ്പൊക്കത്തിന് സ്ഥിരപരിഹാരം കണ്ടെത്താൻ പ്രത്യേക പഠനസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കമാൻഡോ മുഖം ബണ്ട് അടക്കമുള്ള വിഷയങ്ങളിൽ സജീവ ഇടപെടൽ ഉണ്ടായിരിക്കുമെന്നും സുരേഷ് ഗോപി ഉറപ്പു നൽകി. ചെമ്മാപ്പിള്ളിയിൽ നടന്ന രണ്ടാമത്തെ സൗഹാർദ്ദ സംവാദത്തിൽ സംവിധായകൻ സത്യൻ അന്തിക്കാട് കേന്ദ്രമന്ത്രിയോടൊപ്പം വേദി പങ്കിട്ടു. രാഷ്ട്രീയ-മത വ്യത്യാസമില്ലാതെ ജനങ്ങൾ പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ തയ്യാറാക്കിയ വേദി പുതുചരിത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുരേഷ്...
വ്യാജ ഐഡി കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും നാല് സുഹൃത്തുക്കളും പ്രതിപ്പട്ടികയിൽ
Politics

വ്യാജ ഐഡി കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും നാല് സുഹൃത്തുക്കളും പ്രതിപ്പട്ടികയിൽ

  തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നാല് അടുത്ത സുഹൃത്തുക്കളെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്. കെഎസ്‌യു പത്തനംതിട്ട ജില്ലാ നേതാവ് നുബിൻ ബിനു, അടൂർ സ്വദേശികളായ അശ്വന്ത്, ജിഷ്ണു, ചാർലി എന്നിവരാണ് പുതുതായി പ്രതിപട്ടികയിൽ ഉള്ളത്. ഇവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ് ഉണ്ടാക്കി വിതരണം ചെയ്തതിൽ ഇവർക്ക് നിർണായക പങ്കുണ്ടെന്ന അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. കാർഡുകൾ തയ്യാറാക്കി വിതരണം ചെയ്യാൻ ‘കാർഡ് കളക്ഷൻ ഗ്രൂപ്പ്’ എന്ന പേരിൽ വാട്ട്‌സ്ആപ്പ് ഗ്രൂപ്പും രൂപീകരിച്ചിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഹുൽ മാങ്കൂട്ടത്തിൽക്ക് വീണ്ടും നോട്ടീസ് നൽകി. ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശമുണ്ട്. കേസുമായി ബന്ധപ്പെട്ട് അടൂ...