BREAKING NEWS


സിപിഎം എന്നും വിശ്വാസികൾക്കൊപ്പം, ‘യുവതീപ്രവേശന കാലത്തെ നിലപാട് പഴയ കാര്യം; എം വി ഗോവിന്ദൻ

By sanjaynambiar

 

തിരുവനന്തപുരം: സിപിഎം എന്നും വിശ്വാസികൾക്കൊപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നലെയും ഇന്നും നാളെയും അത് അങ്ങനെയായിരിക്കും. എൻഎസ്എസ് മാത്രമല്ല വിവിധ വിഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നത് നയത്തിനുള്ള അംഗീകാരമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. യുവതീപ്രവേശന കാലത്തെ നിലപാടിനോട് ഇനി പഴയ കാലം തുറക്കേണ്ടതില്ലെന്നായിരുന്നു മറുപടി. യുഡിഎഫിനെ നയിക്കുന്നത് മുസ്‍ലിം ലീഗാണെന്നും ഇടത് മുന്നണിക്ക് യുഡിഎഫിലെ ഒരു കക്ഷിയെയും ആവശ്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ആ​ഗോള അയ്യപ്പ സം​ഗമം ലോകപ്രശസ്ത വിജയമെന്ന് എം വി ​ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു. 4000ത്തിലധികം പേർ സം​ഗമത്തിൽ പങ്കെടുത്തു. വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സം​ഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം വി ​ഗോവിന്ദന്റെ വിശദീകരണം. സം​ഗമം പരാജയമെന്നത് മാധ്യമ സൃഷ്ടിയാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *