BREAKING NEWS


Latest news

Kerala News, Latest news

ഇ​ന്ധ​ന​വി​ല 83 രൂ​പ​യാ​യ​താ​ണോ വ​ലി​യ കാര്യം?ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടും,കുറയും ഇ​തൊ​ന്നും ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മ​ല്ല; കെ.​സു​രേ​ന്ദ്ര​ന്‍

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​നെ ന്യാ​യീ​ക​രി​ച്ച്‌ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന ജ​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്നും ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ വി​ല കൂ​ടു​മെ​ന്നും ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ കു​റ​യു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​നു പ്ര​ധാ​ന കാ​ര​ണം യു​പി​എ സ​ര്‍​ക്കാ​രാ​ണ്. ഇ​ന്ധ​ന​വി​ല നി​ര്‍​ണ​യി​ക്കാ​നു​ള്ള അ​ധി​കാ​രം കേ​ന്ദ്ര സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് എ​ടു​ത്തു​ക​ള​ഞ്ഞ​തു കോ​ണ്‍​ഗ്ര​സാ​ണ്. ആ ​തീ​രു​മാ​നം എ​ളു​പ്പ​ത്തി​ല്‍ തി​രു​ത്താ​ന്‍ ക​ഴി​യി​ല്ല. കോ​ണ്‍​ഗ്ര​സ് ഭ​രി​ച്ചി​രു​ന്ന സ​മ​യ​ത്ത് പെ​ട്രോ​ളി​ന് 87 രൂ​പ വ​രെ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.  ഇ​പ്പോ​ള്‍ 83 രൂ​പ​യാ​യ​താ​ണോ വ​ലി​യ കാ​ര്യ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ ചോ​ദി​ച്ചു. ഇ​ന്ധ​ന​വി​ല ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടും, ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ കു​റ​യും. ആ​രാ​ണ് ഇ​തൊ...
India, Latest news, Politics

കേ​ജ​രി​വാ​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍

മു​ഖ്യ​മ​ന്ത്രി​യെ ത​ന്നെ ത​ട​വി​ലാ​ക്കി മോ​ദി സ​ര്‍​ക്കാ​ര്‍ ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍. ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം അ​റി​യി​ച്ചു പ്ര​ക്ഷോ​ഭ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണു ഡ​ല്‍​ഹി പോ​ലീ​സ് കേ​ജ​രി​വാ​ളി​നെ അ​ന​ധി​കൃ​ത ത​ട​വി​ലാ​ക്കു​ന്ന​ത്. ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ ഔദ്യോഗിക ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യ കാ​ര്യ​മ​റി​യി​ച്ച​ത്. വീ​ട്ടി​ന​ക​ത്തു​ള്ള ആ​രെ​യും പു​റ​ത്തേ​ക്കോ പു​റ​ത്തു​നി​ന്നു​ള്ള​വ​രെ വീ​ട്ടി​ന​ക​ത്തേ​ക്കോ ക​യ​റാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ആം ​ആ​ദ്മി പാ​ര്‍​ട്ടി ആ​രോ​പി​ച്ചു. വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കു ...
Kerala News, Latest news

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി സുരേന്ദ്രന്‍

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സ്വര്‍ണക്കടത്ത് കേസില്‍ പങ്കെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മന്ത്രിമാരും സ്പീക്കറും സ്വര്‍ണക്കടത്തിനായി സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്പീക്കറുടെ വിദേശയാത്രകള്‍ പലതും ദുരൂഹമാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. തദ്ദേശതെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സുരേന്ദ്രന്‍ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവടക്കം അഴിമതിയെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു. പാലാരിവട്ടം പാലം കേസ് ശരിയായി അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളാകും. എല്‍.ഡി.എഫും യു.ഡി.എഫും പരസ്പരം അഴിമതി നടത്തുന്നത് മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിക്കെതിരായ ജനങ്ങളുടെ വിധിയെഴുത്താവും ഈ തെരഞ്ഞെ‌ടുപ്പെന്നും കെ.സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതികളെ...
Kerala News, Kozhikode, Latest news

സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ബോംബേറ്;ഏഴ് വയസുള്ള കുട്ടിയ്ക്ക് പരിക്ക്

കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. ആക്രമണമുണ്ടായത് കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശൈലജയുടെ വീടിന് നേരെയാണ്. സംഭവം നടന്നത് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു. വീടിന് നേരെ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. വീടിന്‍റെ വാതിലിനും ജനലിനും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 2.5 നാണ് അക്രമണം നടന്നത്. ഉഗ്ര ശബ്ദത്തോടെയുള്ളയുള്ള സ്‌ഫോടനത്തില്‍ വീടിന്‍റെ ജനലുകളും വാതിലും തകര്‍ന്നു.ഈ സമയം ഷൈലജയും ഭര്‍ത്താവും പരുക്കേറ്റ് ചികിത്സയിലുള്ള മകനും മകളും മകളുടെ ചെറിയ കുട്ടിയും കിടന്നുറങ്ങുകയായിരുന്നു. ആര്‍ക്കും ആളപായമൊന്നുമില്ല. പ്രദേശമാകെ കുലുങ്ങുന്ന തരത്തിലുള്ള സ്‌ഫോടനമാണ് നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.  അക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല.ബൈക്കിലെത്തയ സംഘമാണ് അക്രമിച്ചതെന്ന്...
India, Latest news

നിഗൂഢത നിറഞ്ഞ് ആന്ധ്രയിലെ അജ്ഞാതരോഗം; 350 കടന്ന്‍ രോഗികള്‍

ആന്ധ്രപ്രദേശിലെ ഏലൂരില്‍ അജ്ഞാതരോഗം ബാധിച്ചവരുടെ എണ്ണം 350 കടന്നു. രണ്ടു മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. രോഗത്തിന്‍റെ കാരണമെന്തെന്ന് കണ്ടെത്താന്‍ ഇതുവരെ അധികൃതര്‍ക്കായിട്ടില്ല. പ്രദേശത്തെ കുടിവെളളത്തില്‍ മാലിന്യം കലര്‍ന്നതാണെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും ശാസ്ത്രീയ പരിശോധനയില്‍ വെള്ളത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് വ്യക്തമായതായി ആരോഗ്യമന്ത്രി കൃഷ്ണ ശ്രീനിവാസ പറഞ്ഞു. വെസ്റ്റ് ഗോദാവരി ജില്ലയിലെ ഏലൂരില്‍ ശനിയാഴ്ച മുതലാണ് ആളുകള്‍ പെട്ടെന്ന് തളര്‍ന്നു വീഴാന്‍ തുടങ്ങിയത്. പലര്‍ക്കും കടുത്ത തലവേദനയും തളര്‍ച്ചയും ഛര്‍ദ്ദിയുമുണ്ടായി. ചികിത്സയിലിരിക്കെ ഒരു പുരുഷനും സ്ത്രീയും മരിച്ചു. ഒരു പുരുഷനും സ്ത്രീയും ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചികിത്സ തേടിയവരില്‍ 46 കുട്ടികളും 76 സ്ത്രീകളുമുണ്ട്. വിജയവാഡയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ പുരോഗമിക്കുന്നത്. ചികിത്സ തേടിയവരുട...
Election, Idukki, Kerala News, Latest news

രണ്ടില വാടി കരിഞ്ഞു പോകും;കോണ്‍ഗ്രസും യുഡിഎഫും വന്‍ വിജയം നേടുമെന്ന് പി ജെ ജോസഫ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസും യുഡിഎഫും വന്‍ വിജയം നേടുമെന്ന് പി ജെ ജോസഫ്. ചെണ്ടയാണ് ചിഹ്നം. വോട്ടര്‍മാര്‍ക്ക് ഒരു കണ്‍ഫ്യൂഷനുമില്ല. ജീവനുള്ള വസ്തുവാണ് ചെണ്ട. ചെണ്ടയിലെ സ്ഥാനാര്‍ഥികളെല്ലാം ജയിക്കും.ചെണ്ടയും കൈപ്പത്തിയും തമ്മില്‍ ബന്ധമുണ്ട്. കൈ കൊണ്ട് അടിച്ചാലേ ചെണ്ടക്ക് ശബ്ദമുണ്ടാകൂ. കൈപ്പത്തിയും ചെണ്ടയും തമ്മിലുള്ള ബന്ധവും ഐക്യജനാധിപത്യ മുന്നണിയുടെ ഐക്യവും ഉണ്ട്. അതിനാല്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. രണ്ടില വാടി കരിഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്. ഇടുക്കി ജില്ലാ പഞ്ചായത്തിലെ അഞ്ചു സീറ്റുകളിലും വിജയിക്കും. കൈപ്പത്തിയും ചെ...
Election, Kerala News, Latest news

പെട്ടന്നുള്ള സ്ഥാനാര്‍ഥികളുടെ മരണം;മൂന്ന് വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. അതേസമയം സ്ഥാനാര്‍ഥികളുടെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ മൂന്ന് വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ രണ്ട് വാര്‍ഡുകളിലും മാവേലിക്കരയിലെ ഒരു വാര്‍ഡിലുമാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. കൊല്ലം പന്മന പ‍ഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, പന്മയിലെ തന്നെ പതിമൂന്നാം വാര്‍ഡ്, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. ബിജെപി സ്ഥാനാര്‍ഥി വിശ്വനാഥ‍ന്‍റെ (62) മരണത്തെ തുടര്‍ന്നാണ് പന്‍മന പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 21നായിരുന്നു അദ്ദേഹത്തിന്‍റെ മരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവ...
Election, Kerala News, Latest news

വി എസും ,എ കെ ആന്‍റണിയും ഇക്കുറി വോട്ട് ചെയ്യില്ല

 രാജ്യത്ത് എവിടെയാണെങ്കിലും തിരഞ്ഞെടുപ്പ് ദിനം വോട്ടു ചെയ്യാനായി കേരളത്തിലെത്തുന്ന എ കെ ആന്‍റണി ഇത്തവണ വോട്ട് ചെയ്യാന്‍ എത്തില്ല. കൊവിഡ് ബാധിതനായിരുന്ന എ കെ ആന്‍റണി രോഗ മുക്തിക്ക് ശേഷം ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ വിശ്രമത്തിലാണ്. ഒരു മാസത്തെ കര്‍ശന വിശ്രമം ഡോ‌ക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആദ്യമായാണ് ആന്‍റണി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കുന്നത്. വഴുതക്കാടാണ് ആന്‍റണിയുടെ വോട്ട്. ജഗതി സ്‌കൂളില്‍ ആന്‍റണിയും ഭാര്യയും വോട്ട് ചെയ്യാന്‍ എത്തുകയായിരുന്നു പതിവ്. കോവിഡ് നെഗറ്റീവായെങ്കിലും ശാരീരിക പ്രശ്‌നങ്ങളുണ്ട്. വോട്ട് ചെയ്യാന്‍ കഴിയാതെ പോയതില്‍ അദ്ദേഹം തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാക്കളോടും സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയോടും ഖേദം പ്രകടിപ്പിച്ചത് പലരേയും ഞെട്ടിപ്പിച്ചു. തിരുവനന്തപുരം നഗരസഭയിലെ ജഗതി വാര്‍ഡിലാണ് എ കെ ആന്‍റണിക്ക് വോട്ടുളളത്.  വോട്ട് ചെയ്യാനായി എ ...
India, Latest news

അബോധാവസ്ഥയില്‍ ആളുകള്‍;ആന്ധ്രപ്രദേശില്‍ ദുരൂഹ രോഗം പകരുന്നു

ആന്ധ്രപ്രദേശിലെ എല്ലൂരുവിൽ അജ്ഞാതരോഗം പടരുന്നു. ഞായറാഴ്ച രോഗബാധിതനായ ഒരാൾ മരിച്ചു. ഇതുവരെ 292 പേർക്കാണ് രോഗം ബാധിച്ചത്.45 വയസ്സുകാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇവരിൽ 140 പേർ രോഗമുക്തി നേടി. ഛര്‍ദി, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളോടെ അബോധാവസ്ഥയിലായ നിലയിലാണ് മിക്കവരെയും ആശുപത്രികളില്‍ എത്തിച്ചത്. എന്താണ് ഇവരുടെ അസുഖമെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. രക്തപരിശോധനയും സിടി സ്കാനും നടത്തി. ഇ കോളി ഉള്‍പ്പെടെയുള്ള പരിശോധനാഫലം ഇനി ലഭ്യമാകാനുണ്ട്. പ്രദേശത്ത് വിതരണം ചെയ്യുന്ന പാലിന്‍റെയും സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ജലമലിനീകരണമാണോ രോഗകാരണം എന്ന സംശയം ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതല്ലെന്ന് പരിശോധനയില്‍ വ്യക്തമായെന്ന് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ആശുപത്രിയിലെത്തി രോഗികളെ കണ്ടു. വിഷാംശമുളള ഏതെങ്കിലും ജൈവവസ്തുക്കളായിരിക്കാം രോഗത്തിന് കാരണമായതെ...
India, Latest news

സിനിമാതാരം വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു

തെലുങ്ക് സിനിമാതാരം വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു..കഴിഞ്ഞ ദിവസമായിരുന്നു ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം വന്നത്. ഇതിന് പിന്നാലെയാണ് വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്. പിന്നാലെ ബിജെപിയിലേക്ക് ചേരാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ...