BREAKING NEWS


Latest news

COVID, Latest news

മേഘ്‌ന രാജിനും കുഞ്ഞിനും കൊവിഡ്

വിഷമിക്കേണ്ട കാര്യമില്ലെന്നും തങ്ങള്‍ ഇപ്പോള്‍ ചികിത്സയിലാണെന്നും ജൂനിയര്‍ ചിരു അടക്കം എല്ലാവരും സുഖമായിരിക്കുന്നുവെന്നും മേഘ്ന പറഞ്ഞു. ബെംഗളൂരു: മേഘ്‌ന രാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. തന്റെ അച്ഛനമ്മമാര്‍ക്കും കൊവിഡ് പോസിറ്റീവാണെന്നും മേഘ്‌ന ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത് . എനിക്കും കുഞ്ഞിനും അച്ഛനും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. അടുത്ത ആഴ്ചകളിലായി സമ്ബര്‍ക്കത്തില്‍വന്നവരോടെല്ലാം അറിയിച്ചിട്ടുണ്ട്,' മേഘ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തങ്ങള്‍ കൊവിഡിനെ പോരാടി തോല്‍പ്പിക്കുമെന്നും താരം കൂട്ടിച്ചേർത്തു കഴിഞ്ഞ ദിവസം മേഘ്‌നയുടെ അമ്മ പ്രമീളയെ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അടുത്ത സമ്ബര്‍ക്കമുണ്ടായിരുന്നവരെയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഒക്ടോബര്‍ 22ന് ആയിരുന്നു മേഘ്ന രാജ...
COVID, Kerala News, Latest news

കേരളത്തില്‍ ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ 241, പത്തനംതിട്ട 238, കണ്ണൂര്‍ 207, കാസര്‍ഗോഡ് 79, ഇടുക്കി 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 67,02,885 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2472 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പു...
India, Latest news

അതിവേഗ ഇന്‍റര്‍നെറ്റ് സൗകര്യം മൂന്ന് വർഷത്തിനുള്ളിൽ;നരേന്ദ്ര മോദി

രാജ്യത്ത് എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്‍റര്‍നെറ്റ് സൗകര്യം മൂന്ന് വർഷത്തിനുള്ളിൽ ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോവിഡ് കാലത്ത് സാങ്കേതിക വിദ്യയിലൂടെയാണ് ഒരുപാട് പേർക്ക് ജോലി കിട്ടിയതെന്നും,ഇന്ത്യയിൽ സാങ്കേതിക വിദ്യയുടെ ഭാഗമായി മൊബൈൽ ഫോൺ ഇടയ്ക്ക് ഇടയ്ക്ക് മാറ്റുന്നവരാണെന്നും മോദി കൂട്ടിച്ചേർത്തു. മൊബൈൽ ഉപകരണങ്ങളുടെ നിർമാണ കേന്ദ്രമായി ഇന്ത്യ മാറണമെന്നും മോദി വ്യക്തമാക്കി. ...
Business, India, Latest news, Politics

പരിഷ്കാരം വേണ്ടെന്ന് കര്‍ഷകര്‍ പറയുമ്പോള്‍ ആര്‍ക്കാണ് ധൃതി? ജനാധിപത്യത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് പോലും മോദി സര്‍ക്കാറിന് അറിയില്ല ബൃന്ദ കാരാട്ട്

ജനാധിപത്യത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് പോലും മോദി സര്‍ക്കാറിന് അറിയില്ലെന്ന് സി.പി.എം നേതാവ് ബൃന്ദ കാരാട്ട്. കര്‍ഷകരുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കാന്‍ പോലും കേന്ദ്രത്തിന് കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു.'ഈ സര്‍ക്കാരിന് ജനാധിപത്യത്തിന്‍റെ അര്‍ത്ഥം മനസ്സിലാകുന്നില്ല. പരിഷ്കാരം വേണ്ടെന്ന് കര്‍ഷകര്‍ പറയുമ്പോള്‍ ആര്‍ക്കാണ് പരിഷ്കാരിക്കാന്‍ ഇത്ര ധൃതിയെന്നും ബൃന്ദ ചോദിച്ചു. രാജ്യത്തെ കര്‍ഷകര്‍ക്ക് പരിഷ്കാരങ്ങള്‍ ആവശ്യമില്ല. പിന്നെ കേന്ദ്ര സര്‍ക്കാറില്‍ ആരാണ് പരിഷ്കാരങ്ങള്‍ കൊണ്ടുവന്നതെന്നും അവര്‍ ചോദിച്ചു. കാര്‍ഷിക വ്യാപാരം മുഴുവന്‍ ബഹുരാഷ്ട്ര കമ്പനികള്‍ ഏറ്റെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നു. വന്‍കിട കോര്‍പ്പറേറ്റുകളുടെ ക്ഷേമത്തിനായി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്. ...
Crime, Kerala News, Latest news

ഓണ്‍ലെെന്‍ സെക്സ് ചാറ്റിംഗ്;യുവതിക്കൊപ്പമുള്ള നഗ്ന ചിത്രം കാണിച്ച് ഭീഷണി

യുവതിക്കൊപ്പമുള്ള നഗ്ന ചിത്രം കാട്ടി കാല്‍ കോടി തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഖാദര്‍ കരിപ്പൊടിയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതി ഓണ്‍ലെെന്‍ വഴി ചാറ്റിംഗ് നടത്തി വന്നിരുന്നു. ഇതിനിടയില്‍ യുവതിയുമൊത്തുള്ള നഗ്നചിത്രം തന്‍റെ കയ്യിലുണ്ടെന്നും സോഷ്യല്‍ മീ‍ഡിയ വഴി പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ 25 ലക്ഷം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇത്രയും തുക ഇല്ലെന്ന് പറഞ്ഞപ്പോള്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം 50,000 രൂപയുമായി സമീപിച്ചപ്പോള്‍ ബാക്കി തുക ഉടന്‍ കൊണ്ട് വരണമെന്ന പറഞ്ഞ് തിരിച്ചയച്ചതായും പറയുന്നു. ഖാദര്‍ കരിപ്പൊടി പരാതിയുമായി വിദ്യാനഗര്‍ സി ഐ യെ സമീപിച്ചതിനെ തുടര്‍ന്ന് ബാക്കി തുക ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് വിളിച്ച്‌ വരുത്തുകയും പ്രതിയെ കയ്യോടെ പിടികൂടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഉളിയത്തടുക്ക നാഷ...
Kerala News, Latest news

കൈയില്‍ ഒഴിച്ചുനല്‍കിയ സാനിറ്റൈസര്‍ കുടിച്ചു; വോട്ട്​ ചെയ്യാന്‍ പോളിങ്​ ബൂത്തിലെത്തിയ വയോധിക

വോട്ട്​ ചെയ്യാന്‍ പോളിങ്​ ബൂത്തിലെത്തിയ വയോധിക അണുവിമുക്​തമാക്കാന്‍ കൈയില്‍ ഒഴിച്ചുനല്‍കിയ സാനിറ്റൈസര്‍ കുടിച്ചു. രാവിലെ ആയിരുന്നു സംഭവം. കരുനാഗപ്പള്ളി നഗരസഭയിലെ രണ്ടാം ഡിവിഷനിലെ ആലപ്പാട് എല്‍.പി സ്​കൂളിലെ ബൂത്തിലാണ് സംഭവം. ഇവരെ പെട്ടന്ന് തന്നെ ആരോഗ്യ പ്രവര്‍ത്തകരെത്തി ആശുപത്രിയിലെത്തിലെത്തിച്ച്‌​ ചികിത്സ നല്‍കി. കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ചാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ഇതിന്‍റെ ഭാഗമായി പോളിങ്​ ബൂത്തിലേക്ക്​ കയറുമ്പോഴും തിരിച്ചിറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതുണ്ട്​. ഇതി​ന്‍റെ ഭാഗമായാണ്​ വയോധികക്കും സാനിറ്റൈസര്‍ നല്‍കിയത്​. ...
Latest news, Technology

5 ജി മൊബൈല്‍ സര്‍വ്വീസ് 2021 പകുതിയോടെ ഇന്ത്യയിലേക്ക്

ഇന്ത്യയിലേക്ക് 5 ജി മൊബൈല്‍ സര്‍വ്വീസ് എത്തിക്കാന്‍ റിലയന്‍സ് ജിയോ. 2021 പകുതിയോടെ സേവനം രാജ്യത്ത് ലഭ്യമാക്കുമെന്നാണ് കമ്പനി സി.ഇ.ഒ മുകേഷ് അംബാനി പറഞ്ഞത്. നാലാമത് മൊബൈല്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനിടെയാണ് നൂതന സാങ്കേതിക വിദ്യ ഇന്ത്യയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പുകളെപ്പറ്റി അംബാനി സൂചിപ്പിച്ചത്. ഇന്ത്യ ഇപ്പോള്‍ സാങ്കേതികമായി മുന്നില്‍ നില്‍ക്കുന്ന അവസരമാണെന്നും ഇത് തുടര്‍ന്നും കൊണ്ടുപോകാന്‍ 5 ജി സാങ്കേതികവിദ്യ സഹായകരമാകുമെന്നുമാണ് അംബാനിയുടെ അഭിപ്രായം. സ്വന്തമായി വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യയാകും റിലയന്‍സ് പ്രയോജനപ്പെടുത്തുക. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നെറ്റ്‌വര്‍ക്ക്, ഹാര്‍ഡ്‌വെയര്‍, സാങ്കേതിക ഘടകങ്ങള്‍ ഇതിന് കരുത്തേകുമെന്നും അംബാനി പറഞ്ഞു.  സ്പെക്‌ട്രം വിറ്റാലുടന്‍ റിലയന്‍സ് ജിയോ 5 ജി ആരംഭിക്കുമെന്ന് പറയുമ്ബോഴും എതിരാളികളായ ഭാരതി എയര്‍ടെല്‍ ലിമി...
Election, Kerala News, Latest news

കോവിഡ് ഭീതിയിലും 41 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ മികച്ച പോളിങ്. ഉച്ചയ്ക്ക് 12 മണി വരെ 41 ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തി. അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ ഭാഗത്തു നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിങ് തടസ്സപ്പെട്ടു. ഉ​ച്ച​യോ​ടെ പോ​ളിം​ഗ് 50 ശ​ത​മാ​നം ക​ട​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.തി​രു​വ​ന​ന്ത​പു​രം – 39, കൊ​ല്ലം- 38.64, പ​ത്ത​നം​തി​ട്ട – 39.55, ആ​ല​പ്പു​ഴ -40.48, ഇ​ടു​ക്കി – 40 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​ക​ളി​ലെ പോ​ളിം​ഗ് ശ​ത​മാ​നം. വോ​ട്ടെ​ടു​പ്പ് അ​ഞ്ച് മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​മ്പോള്‍ ​ഒ​രി​ട​ത്തും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം രാ​വി​ലെ ത​ന്നെ എ​ത്തി വോ​ട്ട...
India, Latest news

ഇന്ത്യയെ മൊബൈല്‍ ഹബ്ബാക്കി മാ‌റ്റാന്‍ കേന്ദ്രസര്‍ക്കാര്‍

 മൂന്ന് വര്‍ഷത്തിനകം രാജ്യമാകെ അതിവേഗ ഒപ്‌റ്റിക് ഫൈബര്‍ ഡാ‌റ്റ കണക്‌ടിവി‌റ്റി നല്‍കുമെന്ന് പ്രധാനമന്ത്രി ന്യൂഡല്‍ഹി: മൊബൈല്‍ സജ്ജീകരണത്തിനും രൂപകല്‍പനയിലും വികസനത്തിലും വില്‍പനയിലും ഒരു ആഗോള ഹബായി ഇന്ത്യയെ മാ‌റ്റുവാന്‍ ഒരുമിച്ച്‌ ശ്രമിക്കാമെന്ന് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് 2020 അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യസമയത്ത് തന്നെ ഇന്ത്യയില്‍ കോടിക്കണക്കിന് ജനങ്ങളില്‍ 5ജി സാങ്കേതികവിത്യ എത്തിക്കാന്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി മൊബൈല്‍ കമ്ബനികളോട് ആവശ്യപ്പെട്ടു. മൊബൈല്‍ സാങ്കേതിക വിദ്യയിലൂടെയാണ് ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് കോടികള്‍ ഡോളര്‍ വരുമാനമായി ലഭിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവി‌ഡ് കാലത്തും മ‌റ്റ് ആപത്ത് സമയത്തും മൊബൈല്‍ സാങ്കേതിക വിദ്യയിലൂടെയാണ് കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് സഹായം ലഭ്യമായത്....
Kerala News, Kollam, Latest news

പാര്‍ട്ടി ചിഹ്നമുളള മാസ്ക് ധരിച്ചെത്തിയ വനിതാ പ്രിസൈഡിങ് ഓഫീസറെ മാറ്റി

സിപിഎം പാര്‍ട്ടി ചിഹ്നമുളള മാസ്ക് ധരിച്ചെത്തിയ വനിതാ പ്രിസൈഡിങ് ഓഫീസറെ മാറ്റി. കൊല്ലത്തെ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കോളശ്ശേരി വാര്‍ഡിലെ ഒന്നാം നമ്ബര്‍ ബൂത്തിലാണു സംഭവം. സംഭവത്തില്‍ അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. അന്വേഷിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി. കൊല്ലം കൊറ്റങ്കര പഞ്ചായത്തില്‍ പ്രിസൈഡിങ് ഓഫീസറാണ് സിപിഎം ചിഹ്നം പതിച്ച മാസ്‌ക് ധരിച്ച്‌ ഡ്യൂട്ടിക്കെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥയെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോളശ്ശേരി വാര്‍ഡില്‍ ഒന്നാം നമ്പര്‍ ബൂത്തിലെ ഉദ്യോഗസ്ഥക്കെതിരെയാണ് ആരോപണമുയര്‍ന്നത്.സംഭവത്തില്‍ കോണ്‍ഗ്രസ് പരാതി നല്‍കുകയും തെളിവായി ചിത്രം പുറത്തുവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുഡിഎഫ് പ്രതിഷേധത്തെ തുടര്‍ന്ന് മാസ്‌ക് മാറ്റിയെങ്കിലും പോളിംഗ് ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ...