BREAKING NEWS


Kerala News

കണ്ണൂർ യുവതിയുടെ ആത്മഹത്യ: സദാചാര പോലീസിങ് നടന്നിട്ടില്ല, ആത്മഹത്യയ്ക്ക് കാരണം ആണ് സുഹൃത്തെന്ന് കുടുംബം
Kannur, Kerala News

കണ്ണൂർ യുവതിയുടെ ആത്മഹത്യ: സദാചാര പോലീസിങ് നടന്നിട്ടില്ല, ആത്മഹത്യയ്ക്ക് കാരണം ആണ് സുഹൃത്തെന്ന് കുടുംബം

കണ്ണൂർ: കണ്ണൂർ കായലോട്ടെ യുവതിയുടെ ആത്മഹത്യക്ക് കാരണം ആൺസുഹൃത്തെന്ന് കുടുംബം. സദാചാര പോലീസിങ് നടന്നിട്ടില്ലെന്നും അറസ്റ്റ് ചെയ്തവർ നിരപരാധികൾ ആണെന്നും കുടുംബം പറഞ്ഞു. റസീനയുടെ ആൺസുഹൃത്ത് പണവും സ്വർണ്ണവും തട്ടിയെടുതെന്ന് റസിയയുടെ മാതാവ് ആരോപിച്ചു. റസിനയുടെ ആത്മഹത്യയിൽ സദാചാര ആക്രമണമാരോപിച്ച് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റസീന ആൺസുഹൃത്തുമായി കാറിൽ ഒരുമിച്ച് കണ്ടതിന്റെ പേരിൽ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പരാതി. എന്നാൽ ആൺസുഹൃത്ത് പണവും സ്വർണവും തട്ടിയെടുത്തതിൽ മനംനൊന്താണ് യുവതിയുടെ ആത്മഹത്യ എന്ന് കുടുംബം ആരോപിക്കുന്നു....
പത്തനംതിട്ടയിൽ കടകൾക്ക് തീപിടിച്ചു
Pathanamthitta, Kerala News, Latest news

പത്തനംതിട്ടയിൽ കടകൾക്ക് തീപിടിച്ചു

പത്തനംതിട്ട: തണ്ണിത്തോട് രണ്ട് കടകൾക്ക് തീപിടിച്ചു. പുലർച്ചെ 3.15 ഓടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തി തീയണച്ചു. കടകൾക്ക് മുന്നിൽ ഉണ്ടായിരുന്ന കാറിന്റെ മുൻവശം തീപിടുത്തത്തിൽ ഉരുകി. കടയ്ക്കുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല....
നിലമ്പൂർ വിധിയെഴുതി: പോളിംഗ് 73.26 ശതമാനം
Malappuram, Election, Kerala News

നിലമ്പൂർ വിധിയെഴുതി: പോളിംഗ് 73.26 ശതമാനം

മലപ്പുറം: നിലമ്പൂർ ഉപാതിരഞ്ഞെടുപ്പിൽ 73.25 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 263 പോളിംഗ് ബൂത്തുകളിലായി രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയായിരുന്നു പോളിംഗ്. 2021 ലെ പോളിംഗ് അനുസരിച് ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞു. 2021 ൽ 76.5 ശതമാനമായിരുന്നു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് വോട്ടർമാർ രാവിലെ മുതൽ ബൂത്തുകളിൽ സജീവമായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ് വിജയത്തിൽ ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു. 'ജനാധിപത്യത്തിന് അനുകൂലമായ അന്തരീക്ഷമാണ് നിലമ്പൂരിൽ ഉണ്ടാകുന്നത്' എന്നും അദ്ദേഹം പറഞ്ഞു. 'യുഡിഎഫിന് ചരിത്രപരമായ ഭൂരിപക്ഷം കൈവരും, യുഡിഎഫിന്റെ വോട്ടിൽ വിള്ളൽ ഉണ്ടാകില്ല' എന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ പ്രതികരണം. ജനമനസുകളിൽ വ്യാപക പിന്തുണയുണ്ടെന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായ പി.വി അൻവർ പറഞ്ഞു....
സംസ്ഥാനത്ത് ഒറ്റപെട്ട മഴക്കും ശക്തമായ കാറ്റിനും സാധ്യത
Kerala News

സംസ്ഥാനത്ത് ഒറ്റപെട്ട മഴക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ യെല്ലോ അലേർട് പ്രഖ്യാപിച്ചു. കേരളത്തിന്‌ മുകളിൽ ശക്തമായ കാറ്റ് തുടരുന്നു. പരമാവധി 50-60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനിടയുണ്ട്. വരുന്ന 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്....
ഗവർണർ സ്വയം അപമാനിതനായി; രാജ്ഭവന്റെ പ്രസ്താവനയെ തള്ളി വി ശിവൻ കുട്ടി
Thiruvananthapuram, Kerala News

ഗവർണർ സ്വയം അപമാനിതനായി; രാജ്ഭവന്റെ പ്രസ്താവനയെ തള്ളി വി ശിവൻ കുട്ടി

തിരുവനന്തപുരം: രാജ്ഭവനെ രാഷ്ട്രീയ വേദിയാക്കിയതിലൂടെ ഗവർണർ ഭരണഘടന ലംഘനമാണ് നടത്തിയതതെന്നും രാജ്ഭവന്റെ പ്രസ്താവനയെ തള്ളിക്കളയുകയാണെന്നും മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കി. ഭരണഘടന തലവനെന്ന നിലയിൽ ഗവർണർ നിഷ്പക്ഷത പുലർത്താൻ ബാധ്യത ഉള്ള വ്യക്തിയാണ്. എന്നാൽ ഔദ്യോഗിക പരിപാടിയെ രാഷ്ട്രീയ സന്ദേശവാഹിയാക്കി ഇന്ത്യയുടെ സാംസ്‌കാരിക വൈവിദ്യത്തെയും മതനിരപേക്ഷതയെയും ഒറ്റ ചിത്രം കൊണ്ട് ഇല്ലാതാക്കുന്നത് ഗവർണറുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന ഒന്നാണ്. ഭാരതത്തിന്റെ പ്രതീകമായി കാവിക്കൊടിയേന്തിയ വനിതയെയും മറ്റ് രാഷ്ട്രീയ സൂചനകളെയും തമ്മിൽ കൂട്ടിച്ചേർക്കുന്നതിലൂടെ ദേശീയത എന്ന ആശയത്തെ വ്യക്തിപരമോ പാർട്ടി പരമോ ആക്കാൻ ശ്രമിക്കുകയാണ്. അതിനെതിരെ പ്രതികരിച്ച നിലപാട് ഭരണഘടനയ്ക്ക് നൽകുന്ന ബഹുമാനമാണ്. മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു....
കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു
Death, Kerala News

കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

വടകര: വടകരയിൽ കുട്ടികൾക്കൊപ്പം കുളിക്കുന്നതിനിടെ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചേരാന്റെവിട അസ്ലമിന്റെ മകൻ സഹൽ (14)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. മറ്റ് കുട്ടികൾക്കൊപ്പം കുളത്തിൽ കളിച്ചു കൊണ്ടിരിക്കവേ സഹൽ മുങ്ങി പോകുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....
കോൺഗ്രസ്  നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് ശശി തരൂർ; നിലമ്പൂരിൽ ക്ഷണമില്ലാത്തതിനാൽ പോയില്ലെന്ന് വിശദീകരണം
Thiruvananthapuram, Election, Kerala News

കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് ശശി തരൂർ; നിലമ്പൂരിൽ ക്ഷണമില്ലാത്തതിനാൽ പോയില്ലെന്ന് വിശദീകരണം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് തിരുവനന്തപുരത്തെ കോൺഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും അതിനെക്കുറിച്ച് തെരഞ്ഞെടുപ്പിനു ശേഷമാകും വിശദമായി സംസാരിക്കുക എന്നും ശശി തരൂർ എംപി വ്യക്തമാക്കി. ഇന്ന് പോളിംഗ് ദിവസം ആകയാൽ അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കുകയില്ലെന്ന് തരൂർ പറഞ്ഞു. നിലമ്പൂരിൽ പ്രചാരണത്തിന് ആരും ക്ഷണിച്ചില്ല. ക്ഷണിച്ചിരുന്നെങ്കിൽ തീർച്ചയായും പോയേനേ. ഒരുതവണ പോലും മിസ്ഡ് കോൾ പോലും കിട്ടിയില്ല എന്നും തരൂർ വ്യക്തമാക്കി. സാധാരണ പങ്കെടുക്കുന്ന പരിപാടികൾ മുൻകൂട്ടി അറിയിച്ചിരിക്കാറുണ്ട് ഇത്തവണ അതില്ലായിരുന്നു. ആര്യാടൻ ഷൗക്കത്ത് എന്റെ സുഹൃത്താണ്. അവിടെ നിന്ന് അദ്ദേഹം വിജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു ശശി തരൂർ കൂട്ടിച്ചേർത്തു....
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ഉച്ചക്ക് ഒരുമണിവരെ 47% പോളിങ്; വിജയവിശ്വാസം പ്രകടമാക്കി മുന്നണികൾ
Election, Kerala News

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ഉച്ചക്ക് ഒരുമണിവരെ 47% പോളിങ്; വിജയവിശ്വാസം പ്രകടമാക്കി മുന്നണികൾ

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് 1 മണിവരെയുള്ള കണക്കുപ്രകാരം 47.01 ശതമാനം പേർ വോട്ടുചെയ്തു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് വോട്ടർമാർ രാവിലെ മുതൽ ബൂത്തുകളിൽ സജീവമായി. എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ് വിജയത്തിൽ ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു. 'ജനാധിപത്യത്തിന് അനുകൂലമായ അന്തരീക്ഷമാണ് നിലമ്പൂരിൽ ഉണ്ടാകുന്നത്' എന്നും അദ്ദേഹം പറഞ്ഞു. 'യുഡിഎഫിന് ചരിത്രപരമായ ഭൂരിപക്ഷം കൈവരും, യുഡിഎഫിന്റെ വോട്ടിൽ വിള്ളൽ ഉണ്ടാകില്ല' എന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ പ്രതികരണം. ജനമനസുകളിൽ വ്യാപക പിന്തുണയുണ്ടെന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായ പി.വി അൻവർ പറഞ്ഞു. 'ആര്യാടൻ ഷൗക്കത്തിന് ഉജ്ജ്വല വിജയം ലഭിക്കും' പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. 25,000-ത്തോളം വോട്ടുകളുടെ ഭൂരിപക്ഷം യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നേടുമെന്ന് രമേശ് ചെന്നിത്തലയും അറിയിച്ചു. എൽഡിഎഫ് വൻ വിജയം ...
ഭാരതാംബയുടെ ചിത്രം ഒഴിവാക്കില്ല; നിലപാടിൽ ഉറച്ച് ഗവർണർ
Thiruvananthapuram, Kerala News

ഭാരതാംബയുടെ ചിത്രം ഒഴിവാക്കില്ല; നിലപാടിൽ ഉറച്ച് ഗവർണർ

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. ഭാരതാംബ ചിത്രം ഒഴിവാക്കില്ലെന്നും ദേശീയത, രാജ്യസ്നേഹം എന്നിവയിൽ നിന്ന് പിന്നോട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി. ഭാരതാംബ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്ന ചിത്രവും രാജ്ഭവൻ പുറത്തുവിട്ടു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്ന് മന്ത്രി വി ശിവൻ കുട്ടി പരിപാടി ബഹിഷ്കരിച്ചിരുന്നു. ഭാരതാംബയുടെ ചിത്രം ഔദ്യോഗിക പരിപാടികളിൽ ഉൾപ്പെടുത്തുന്നതിൽ ശക്തമായ പ്രതിഷേധം അറിയിച്ചാണ് മന്ത്രി വി ശിവൻകുട്ടി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയത്....
മന്ത്രി വി ശിവൻ കുട്ടി പ്രോട്ടോകോൾ ലംഘിച്ചെന്ന് രാജ്ഭവൻ
Thiruvananthapuram, Kerala News

മന്ത്രി വി ശിവൻ കുട്ടി പ്രോട്ടോകോൾ ലംഘിച്ചെന്ന് രാജ്ഭവൻ

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ച ചടങ്ങിൽ നിന്ന് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത് ഗവർണറെ അപമാനിച്ചുവെന്നും പ്രോട്ടോകോൾ ലംഘിച്ചെന്നും രാജഭവൻ അറിയിച്ചു. എൻസിസി അവാർഡ് ദാന ചടങ്ങിൽ നിന്ന് രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തിൽ പ്രതിഷേധിച്ചാണ് മന്ത്രി പരിപാടി ബഹിഷ്കരിച്ചത്. ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഗവർണറെയും ഓഫീസിനേയും അപമാനിച്ചെന്ന് രാജ്ഭവന്റെ പ്രസ്താവനയിൽ പറഞ്ഞു....