BREAKING NEWS


Kerala News

മാധ്യമത്തിലെ തൊഴിലാളി സമരത്തിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ
Kerala News

മാധ്യമത്തിലെ തൊഴിലാളി സമരത്തിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

കോഴിക്കോട്: മാധ്യമം ദിനപത്രത്തിലെ ശമ്പള നിഷേധത്തിനെതിരെ നടക്കുന്ന തൊഴിലാളികളുടെ ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ രംഗത്ത്. അഞ്ച് മാസമായി ജീവനക്കാരുടെ ശമ്പളം നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിക്കുകയാണെന്നും വിശുദ്ധ റംസാൻ മുന്നിലെത്തിയിട്ടും പ്രശ്നത്തിൽ തീരുമാനമില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ആരോപിച്ചു. ജോലി ചെയ്തതിന് പ്രതിഫലം വൈകിക്കരുതെന്ന് പഠിപ്പിക്കുന്ന മതത്തിന്റെ പേരിലുള്ള സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ മാധ്യമം, സിപിഐഎം പോലുള്ള പാർട്ടികൾക്ക് പോലും വിപ്ലവം പഠിപ്പിക്കാൻ മുന്നിലാണ് എന്ന് വസീഫ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച 24 മണിക്കൂർ ഉപവാസ സമരത്തിൽ പങ്കെടുത്ത് ഡിവൈഎഫ്ഐ പിന്തുണ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി 24 മണിക്കൂർ ഉപവാസം അനുഷ്ഠിച്ച സമരം വെള്ളിമാടുകുന്നിലെ മാധ്യമം...
സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി: ഇനി രാവിലെ 10 മുതൽ രാത്രി 12 വരെ
Kerala News

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി: ഇനി രാവിലെ 10 മുതൽ രാത്രി 12 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. പുതിയ വിജ്ഞാപനപ്രകാരം ബാറുകൾ രാവിലെ 10 മുതൽ രാത്രി 12 വരെ തുറന്ന് പ്രവർത്തിക്കാം. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം ഉണ്ടായിരുന്നത്. എംഐസിഇ ടൂറിസം കേന്ദ്രങ്ങളിലുള്ള ബാറുകൾക്ക് പ്രത്യേക അനുമതിയോടെ പുലർച്ചെ 3 വരെ പ്രവർത്തിക്കാൻ കഴിയും. എന്നാൽ ഇതിന് വാർഷിക ലൈസൻസ് ഫീസായി അധികമായി അഞ്ച് ലക്ഷം രൂപ നൽകേണ്ടിവരും. ബാറുകളുടെ പ്രവർത്തനസമയം ഏകീകരിക്കുന്നതിനായി വിദേശ മദ്യ ചട്ടത്തിൽ ഭേദഗതി വരുത്തിയതോടെയാണ് സർക്കാർ നടപടി....
ഹണി റോസിന് ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
Kerala News

ഹണി റോസിന് ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടി ഹണി റോസിന് ജിഎസ്ടി വകുപ്പ് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. വിവിധ വര്‍ഷങ്ങളിലെ നികുതി രേഖ ആവശ്യപ്പെട്ട് ഒന്നിച്ച് നല്‍കിയ നോട്ടീസാണ് റദ്ദാക്കിയത്. ആകെ നേടിയ വരുമാനം കൃത്യമായി അറിയിച്ചില്ലെന്നും, അഭിനയത്തിലൂടെ നേടിയ തുകയ്ക്ക് നികുതി നല്‍കിയില്ലെന്നും കാണിച്ചായിരുന്നു നോട്ടീസ്. ഓരോ വര്‍ഷത്തെയും നികുതി രേഖ പ്രത്യേകമായി ആവശ്യപ്പെടണമെന്ന് കോടതി വ്യക്തമാക്കി....
കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം
Kerala News

കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി സിൽസ്കിൽ വൻ തീപിടിത്തം. ഷോറൂമിൻ്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലയിലാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സെത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. തീപിടിത്തമുണ്ടായതിന് പിന്നാലെ ജീവനക്കാരും കടയിലുണ്ടായിരുന്നവരും കടയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. രണ്ട് നിലകളിൽ പടർന്ന തീ മറ്റ് നിലകളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയർ ഫോഴ്സ് . തീ പിടിത്തമുണ്ടായ ഉടൻ ഷോറൂമിലെ ഫയർ യൂണിറ്റുകൾ പ്രവർത്തന സജ്ജമായിരുന്നുവെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തതോടെയാണ് ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്. ഫയർ ഫോഴ്സിനൊപ്പം നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമത്തിൽ പങ്കു ചേർന്നിട്ടുണ്ട്. തീ പടരുന്നതിനൊപ്പം പ്രദേശമാകെ കറുത്ത പുകയും വ്യാപിച്ചിരിക്കുകയാണ്. ...
മലബാർ ഡിസ്റ്റിലറീസ് പരസ്യ വിവാദം: നടപടിയെ ന്യായീകരിച്ച് കമ്മിഷണറുടെ സത്യവാങ്മൂലം
Kerala News

മലബാർ ഡിസ്റ്റിലറീസ് പരസ്യ വിവാദം: നടപടിയെ ന്യായീകരിച്ച് കമ്മിഷണറുടെ സത്യവാങ്മൂലം

പാലക്കാട്: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച നടപടിയിൽ വിവാദത്തിലായ മലബാർ ഡിസ്റ്റിലറീസിനെ അനുകൂലിച്ച് എക്സൈസ് കമ്മിഷണർ എം.ആർ. അജിത്കുമാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പുതിയ ബ്രാൻഡിനുള്ള ലൈസൻസ് നൽകിയതിന് മുൻപ് നിർദേശങ്ങൾ ക്ഷണിച്ചതിൽ നിയമലംഘനമില്ലെന്നാണ് വിശദീകരണം.നിലവിലുള്ള ലഹരി ഉൽപ്പന്നങ്ങളുടെ ഉപഭോഗം അല്ലെങ്കിൽ വിൽപ്പന പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ മാത്രമാണ് നിയമവിരുദ്ധമാകുക; ആരോപിക്കപ്പെട്ട പരസ്യത്തിൽ പുതിയ മദ്യത്തിന്റെ പേരോ ലേബലോ കുപ്പിയോ പ്രദർശിപ്പിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കഴിഞ്ഞ ആഴ്ച പേരിടൽ മത്സരവുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് കേരള ഹൈക്കോടതി സ്റ്റേ നൽകിയിരുന്നു. പുതിയ ബ്രാൻഡിയുടെ പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്ന് പറഞ്ഞ പരസ്യം വിവാദമായതിനെ തുടർന്ന് വിഷയം കോടതിയിലെത്തി. അതേസമയം ഇത്തരത്തിലുള്ള ബ്രാൻഡി നിർമ്മിക്കുന്നില്ലെന്നും പ...
ആലിനെ കേരളം മറക്കില്ല: കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി, പുതിയ ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര്
Kerala News

ആലിനെ കേരളം മറക്കില്ല: കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി, പുതിയ ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര്

പത്തനംതിട്ട: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്റെ വീട്ടിലെത്തി പിണറായി വിജയൻ. വീണ ജോര്‍ജ് ഒപ്പമെത്തിയ മുഖ്യമന്ത്രിയും സംഘവും കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ആലിന്റെ വേർപാടിൽ പങ്കുചേരാനെത്തിയ അദ്ദേഹം, “ആലിനെ കേരളം ഒരിക്കലും മറക്കില്ല” എന്ന ഉറപ്പും നൽകി. സംസ്ഥാനത്ത് കോഴിക്കോട് സ്ഥാപിക്കുന്ന ആദ്യ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ കീഴിൽ ചേവായൂരിൽ നിർമിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഇതിനകം നിർവഹിച്ചിട്ടുണ്ട്. 100-ലധികം കിടക്കകൾ, ഐ.സി.യു., ഡയാലിസിസ്, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയാണ് സ്ഥാപനം സജ്ജമാക്കുന്നത്. താൽക്കാലികമായി മെഡിക്കൽ കോളജ് പിഎംഎസ്എസ് വൈ ബ്ലോക്കിൽ പ്രവർത്തനം തുടങ്ങാനുള്ള ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. ഫെബ്രുവരി 5ന് കോട്ട...
സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഐക്യം;അധികാരത്തിൽ എത്തുമ്പോൾ പരിഗണന ഉണ്ടാകും”: കെ.സി. വേണുഗോപാൽ
Kerala News

സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഐക്യം;അധികാരത്തിൽ എത്തുമ്പോൾ പരിഗണന ഉണ്ടാകും”: കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തിൽ അംഗങ്ങൾക്ക് കർശന മുന്നറിയിപ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഒരു മണ്ഡലത്തിൽ ഒന്നിലധികം പേർ സ്ഥാനാർഥിത്വത്തിനായി രംഗത്തുണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും ഔദ്യോഗിക സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിക്കെതിരെ പ്രവർത്തിക്കുന്നത് അനുവദിക്കില്ലെന്നും വിജയത്തിനായി പ്രവർത്തിക്കുന്നവരെ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പരിഗണിക്കുമെന്നും വ്യക്തമാക്കി. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ മുൻകൂട്ടി വാർത്തകൾ വരുന്നതിനെ അദ്ദേഹം വിമർശിച്ചു. അതേസമയം മണിശങ്കർ അയ്യർ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നും പറഞ്ഞു. “രാഹുൽ ഗാന്ധിയുടെ ഗുണ്ട എന്നാണ് കരുതുന്നതെങ്കിൽ അങ്ങനെ കരുതിക്കോളൂ; കോൺഗ്രസിന്റെ ഭരണത്തിൽ എല്ലാവർക്കും സ്ഥലം ഉണ്ടാകും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ വി...
കുഞ്ഞുമാലാഖയ്ക്ക് വിട;ഔദ്യോഗിക ബഹുമതികളോടെ   ആലിൻ ഷെറിന്റെ മൃതദേഹം സംസ്കരിച്ചു
Kerala News

കുഞ്ഞുമാലാഖയ്ക്ക് വിട;ഔദ്യോഗിക ബഹുമതികളോടെ ആലിൻ ഷെറിന്റെ മൃതദേഹം സംസ്കരിച്ചു

പത്തനംതിട്ട: നന്മയുടെ സന്ദേശം ലോകത്തേക്ക് പകർന്ന കുഞ്ഞ് ആലിൻ ഷെറിന്  വേദനയോടെ വിടനൽകി നാട്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളിയിലെ സെമിത്തേരിയിലാണ് ആലിന്റെ സംസ്കാരം നടന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സേന ബ്യൂഗിൾ സല്യൂട്ട് ഉൾപ്പെടെ ആദരമർപ്പിച്ചു. അന്ത്യാഞ്ജലി അർപ്പിക്കാൻ മല്ലപ്പള്ളിയിലേക്ക് ജനസാഗരം ഒഴുകിയെത്തി. ആശുപത്രിയിലും വീട്ടിലും പള്ളിയിലുമായാണ് പൊതുദർശനം നടന്നത്. രാവിലെ എട്ട് മണിക്ക് വീട്ടിലെത്തിച്ച മൃതദേഹത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. പള്ളിയിലെ പൊതുദർശനത്തിൽ വീനാ ജോർജ്യും സുരേഷ് ഗോപിയും പങ്കെടുത്തു. ഫെബ്രുവരി 5ന് എംസി റോഡിൽ പള്ളം ബോർമ കവലയിലുണ്ടായ വാഹനാപകടത്തിലാണ് നെടുങ്ങാടപ്പള്ളി വാലുമണ്ണിൽ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന...
‘ആലിൻ ഇനിയും ജീവിക്കും കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലൂടെ’; ഫേസ്ബുക്ക് പോസ്റ്റുമായി മോഹൻലാൽ
Kerala News

‘ആലിൻ ഇനിയും ജീവിക്കും കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലൂടെ’; ഫേസ്ബുക്ക് പോസ്റ്റുമായി മോഹൻലാൽ

അവയവദാനത്തിലൂടെ ചരിത്രമായി മാറിയ പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ്റെ മാതാപിതാക്കൾ മനുഷ്യ സ്നേഹത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണെന്ന് മോഹൻലാൽ. ആലിൻ ഇനിയും കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ ജീവിച്ചിരിക്കുമെന്നും മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കുറിപ്പിൻ്റെ പൂർണ രൂപം.. തൻ്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിൻ്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും. ...
ചോറ്റാനിക്കരയിലെ ആദിത്യയുടെ മരണം; മറ്റാരുടേയോ ഇടപെടല്‍ ഉണ്ടെന്ന് പിതാവ്
Kerala News

ചോറ്റാനിക്കരയിലെ ആദിത്യയുടെ മരണം; മറ്റാരുടേയോ ഇടപെടല്‍ ഉണ്ടെന്ന് പിതാവ്

കൊച്ചി: ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ 16കാരി ആദിത്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് മഹേഷ്. മകളുടെ മരണത്തില്‍ മറ്റാരുടേയോ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് മഹേഷ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനം നൊന്ത് മകള്‍ മരിച്ചെന്നത് വിശ്വസിക്കുന്നില്ല. മകളുടെ കൊറിയന്‍ സ്‌നേഹം അറിയാവുന്ന ആരോ കബളിപ്പിച്ചതാകാം എന്നും മഹേഷ് പറയുന്നു. സംഭവത്തില്‍ മകളുടെ ചില കൂട്ടുകാരുടെ പങ്ക് സംശയിക്കുന്നതായും മഹേഷ് വ്യക്തമാക്കി.നേരത്തെ കുട്ടിയുടെ അധ്യാപകനും അങ്ങനെ ഒരു കൊറിയന്‍ സുഹൃത്തില്ലെന്ന് പറഞ്ഞിരുന്നു. കുട്ടിക്ക് സമ്മാനമായി കിട്ടിയത് നാട്ടില്‍ ലഭിക്കുന്ന ലോക്കല്‍ വാച്ചാണ്. കുട്ടി ഫോളോ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൊറിയന്‍ ബന്ധം സൂചിപ്പിക്കുന്ന തരത്തില്‍ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ ഫോണ്‍ തുറന്ന് പരിശോധിച്ചത് ഒരാഴ്ചയ്ക്ക് ശേഷമാണ്. ചാറ്റുകളെല്ലാം മായ്ച...