BREAKING NEWS


സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഐക്യം;അധികാരത്തിൽ എത്തുമ്പോൾ പരിഗണന ഉണ്ടാകും”: കെ.സി. വേണുഗോപാൽ

By sanjaynambiar
K C VENUGOPAL DELHI 2025 04 03 5

തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തിൽ അംഗങ്ങൾക്ക് കർശന മുന്നറിയിപ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഒരു മണ്ഡലത്തിൽ ഒന്നിലധികം പേർ സ്ഥാനാർഥിത്വത്തിനായി രംഗത്തുണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും ഔദ്യോഗിക സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിക്കെതിരെ പ്രവർത്തിക്കുന്നത് അനുവദിക്കില്ലെന്നും വിജയത്തിനായി പ്രവർത്തിക്കുന്നവരെ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പരിഗണിക്കുമെന്നും വ്യക്തമാക്കി.

സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ മുൻകൂട്ടി വാർത്തകൾ വരുന്നതിനെ അദ്ദേഹം വിമർശിച്ചു. അതേസമയം മണിശങ്കർ അയ്യർ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നും പറഞ്ഞു. “രാഹുൽ ഗാന്ധിയുടെ ഗുണ്ട എന്നാണ് കരുതുന്നതെങ്കിൽ അങ്ങനെ കരുതിക്കോളൂ; കോൺഗ്രസിന്റെ ഭരണത്തിൽ എല്ലാവർക്കും സ്ഥലം ഉണ്ടാകും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ വിലക്കയറ്റം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്നും അതിനെ അടിസ്ഥാനമാക്കിയുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും വേണുഗോപാൽ വ്യക്തമാക്കി. ഇത്തരം വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നത് പി.ആർ അല്ലെന്നും, സംസ്ഥാന മുഖ്യമന്ത്രി പി.ആർ രാഷ്ട്രീയത്തിലാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *